This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊമീഷ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കൊമീഷ്യ== Comesia പുരാതന റോമാസാമ്രാജ്യത്തിലെ പ്രാദേശികഭരണം നടത്...) |
(ചെ.) (→കൊമീഷ്യ) |
||
വരി 1: | വരി 1: | ||
==കൊമീഷ്യ== | ==കൊമീഷ്യ== | ||
- | Comesia | + | ==Comesia== |
പുരാതന റോമാസാമ്രാജ്യത്തിലെ പ്രാദേശികഭരണം നടത്തിയിരുന്ന ഒരു ബഹുജനസഭ. ഈ സഭ ഏതെങ്കിലും പ്രശ്നത്തില്‍ തീരുമാനമെടുത്താല്‍ അത് എല്ലാവരും അനുസരിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. മജിസ്ട്രേറ്റുമാരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് അധികാരം നല്‍കിയിരുന്നത് ഈ സഭയായിരുന്നു. പുരോഹിതന്മാരെ അവരോധിക്കലും ഈ സഭയുടെ അവകാശങ്ങളിലൊന്നായിരുന്നു. സാമ്രാജ്യത്തിലെ ഓരോ പ്രദേശത്തെയും ആഭ്യന്തരകാര്യങ്ങള്‍ നോക്കിയിരുന്നത് കൊമീഷ്യ ആയിരുന്നു. പ്യൂണിക്ക് യുദ്ധങ്ങ(Punic wars)ളുടെ കാലമായപ്പോഴേക്കും കൊമീഷ്യ ഒരു വെറും ചടങ്ങായി അധഃപതിച്ചു. | പുരാതന റോമാസാമ്രാജ്യത്തിലെ പ്രാദേശികഭരണം നടത്തിയിരുന്ന ഒരു ബഹുജനസഭ. ഈ സഭ ഏതെങ്കിലും പ്രശ്നത്തില്‍ തീരുമാനമെടുത്താല്‍ അത് എല്ലാവരും അനുസരിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. മജിസ്ട്രേറ്റുമാരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് അധികാരം നല്‍കിയിരുന്നത് ഈ സഭയായിരുന്നു. പുരോഹിതന്മാരെ അവരോധിക്കലും ഈ സഭയുടെ അവകാശങ്ങളിലൊന്നായിരുന്നു. സാമ്രാജ്യത്തിലെ ഓരോ പ്രദേശത്തെയും ആഭ്യന്തരകാര്യങ്ങള്‍ നോക്കിയിരുന്നത് കൊമീഷ്യ ആയിരുന്നു. പ്യൂണിക്ക് യുദ്ധങ്ങ(Punic wars)ളുടെ കാലമായപ്പോഴേക്കും കൊമീഷ്യ ഒരു വെറും ചടങ്ങായി അധഃപതിച്ചു. | ||
വരി 7: | വരി 7: | ||
പ്ലെബിയന്മാര്ക്കു സ്വത്തില്‍ അവകാശം സിദ്ധിച്ചപ്പോള്‍ അവര്‍ക്കു പട്ടാളസേവനം നിര്‍ബന്ധമായി. അവര്‍ അങ്ങനെ 'സെഞ്ചൂറിയ' എന്ന പേരുള്ള സൈനികസംഘങ്ങളില് അംഗങ്ങളായിരുന്നു. അവര്‍ അംഗങ്ങളായ സഭകള്‍ക്ക് 'കൊമീഷ്യസെഞ്ചൂറിയാറ്റ' എന്ന പേരുണ്ടായി. ബി.സി. 471 മുതല്‍ 287 വരെ ഏറ്റവും പ്രധാനപ്പെട്ട റോമന്‍സഭ ഇതായിരുന്നു. ഉയര്‍ന്ന നീതിന്യായോദ്യോഗസ്ഥാന്മാരുടെ നിയമനം, സെനറ്റ് സമര്‍പ്പിക്കുന്ന നിയമങ്ങളുടെ അംഗീകരണം, യുദ്ധപ്രഖ്യാപനം, കുറ്റവിചാരണ എന്നിവ ഈ സഭയുടെ ഉത്തരവാദിത്തത്തില്പ്പെട്ടിരുന്നു. | പ്ലെബിയന്മാര്ക്കു സ്വത്തില്‍ അവകാശം സിദ്ധിച്ചപ്പോള്‍ അവര്‍ക്കു പട്ടാളസേവനം നിര്‍ബന്ധമായി. അവര്‍ അങ്ങനെ 'സെഞ്ചൂറിയ' എന്ന പേരുള്ള സൈനികസംഘങ്ങളില് അംഗങ്ങളായിരുന്നു. അവര്‍ അംഗങ്ങളായ സഭകള്‍ക്ക് 'കൊമീഷ്യസെഞ്ചൂറിയാറ്റ' എന്ന പേരുണ്ടായി. ബി.സി. 471 മുതല്‍ 287 വരെ ഏറ്റവും പ്രധാനപ്പെട്ട റോമന്‍സഭ ഇതായിരുന്നു. ഉയര്‍ന്ന നീതിന്യായോദ്യോഗസ്ഥാന്മാരുടെ നിയമനം, സെനറ്റ് സമര്‍പ്പിക്കുന്ന നിയമങ്ങളുടെ അംഗീകരണം, യുദ്ധപ്രഖ്യാപനം, കുറ്റവിചാരണ എന്നിവ ഈ സഭയുടെ ഉത്തരവാദിത്തത്തില്പ്പെട്ടിരുന്നു. | ||
- | 'കൊമീഷ്യ' യുടെ വളര്‍ച്ചയില്‍ പല ഘട്ടങ്ങള്‍ കാണുവാന്‍ കഴിയും. ബി.സി. 471-ല്‍ സ്ഥാപിതമായ 'കണ്‍സീലിയം | + | 'കൊമീഷ്യ' യുടെ വളര്‍ച്ചയില്‍ പല ഘട്ടങ്ങള്‍ കാണുവാന്‍ കഴിയും. ബി.സി. 471-ല്‍ സ്ഥാപിതമായ 'കണ്‍സീലിയം പ്ലെബിസ്' പ്ലെബിയന്മാരുടെ മാത്രം സഭയായിരുന്നു. ക്രമേണ ഇത് എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം ആര്‍ജിച്ച് 'കൊമീഷ്യ ട്രിബ്യൂട്ട്' ആയിത്തീര്‍ന്നു. ബി.സി. 357-ല്‍ ഇത് ആദ്യമായി ഒരു നിയമനിര്‍മാണസഭയായി പ്രവര്‍ത്തിച്ചു തുടങ്ങി. ക്രമേണ റോമന്‍ നിയമങ്ങള്‍ പാസ്സാക്കുവാനധികാരമുള്ള ഒരു പരമാധികാരസഭയായി ഇത് രൂപം പ്രാപിച്ചു. |
(ഡോ. സി.പി. ശിവദാസന്‍; സ.പ.) | (ഡോ. സി.പി. ശിവദാസന്‍; സ.പ.) |
Current revision as of 06:35, 26 ജൂലൈ 2015
കൊമീഷ്യ
Comesia
പുരാതന റോമാസാമ്രാജ്യത്തിലെ പ്രാദേശികഭരണം നടത്തിയിരുന്ന ഒരു ബഹുജനസഭ. ഈ സഭ ഏതെങ്കിലും പ്രശ്നത്തില്‍ തീരുമാനമെടുത്താല്‍ അത് എല്ലാവരും അനുസരിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. മജിസ്ട്രേറ്റുമാരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് അധികാരം നല്‍കിയിരുന്നത് ഈ സഭയായിരുന്നു. പുരോഹിതന്മാരെ അവരോധിക്കലും ഈ സഭയുടെ അവകാശങ്ങളിലൊന്നായിരുന്നു. സാമ്രാജ്യത്തിലെ ഓരോ പ്രദേശത്തെയും ആഭ്യന്തരകാര്യങ്ങള്‍ നോക്കിയിരുന്നത് കൊമീഷ്യ ആയിരുന്നു. പ്യൂണിക്ക് യുദ്ധങ്ങ(Punic wars)ളുടെ കാലമായപ്പോഴേക്കും കൊമീഷ്യ ഒരു വെറും ചടങ്ങായി അധഃപതിച്ചു.
പ്ലെബിയന്മാര്ക്കു സ്വത്തില്‍ അവകാശം സിദ്ധിച്ചപ്പോള്‍ അവര്‍ക്കു പട്ടാളസേവനം നിര്‍ബന്ധമായി. അവര്‍ അങ്ങനെ 'സെഞ്ചൂറിയ' എന്ന പേരുള്ള സൈനികസംഘങ്ങളില് അംഗങ്ങളായിരുന്നു. അവര്‍ അംഗങ്ങളായ സഭകള്‍ക്ക് 'കൊമീഷ്യസെഞ്ചൂറിയാറ്റ' എന്ന പേരുണ്ടായി. ബി.സി. 471 മുതല്‍ 287 വരെ ഏറ്റവും പ്രധാനപ്പെട്ട റോമന്‍സഭ ഇതായിരുന്നു. ഉയര്‍ന്ന നീതിന്യായോദ്യോഗസ്ഥാന്മാരുടെ നിയമനം, സെനറ്റ് സമര്‍പ്പിക്കുന്ന നിയമങ്ങളുടെ അംഗീകരണം, യുദ്ധപ്രഖ്യാപനം, കുറ്റവിചാരണ എന്നിവ ഈ സഭയുടെ ഉത്തരവാദിത്തത്തില്പ്പെട്ടിരുന്നു.
'കൊമീഷ്യ' യുടെ വളര്‍ച്ചയില്‍ പല ഘട്ടങ്ങള്‍ കാണുവാന്‍ കഴിയും. ബി.സി. 471-ല്‍ സ്ഥാപിതമായ 'കണ്‍സീലിയം പ്ലെബിസ്' പ്ലെബിയന്മാരുടെ മാത്രം സഭയായിരുന്നു. ക്രമേണ ഇത് എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം ആര്‍ജിച്ച് 'കൊമീഷ്യ ട്രിബ്യൂട്ട്' ആയിത്തീര്‍ന്നു. ബി.സി. 357-ല്‍ ഇത് ആദ്യമായി ഒരു നിയമനിര്‍മാണസഭയായി പ്രവര്‍ത്തിച്ചു തുടങ്ങി. ക്രമേണ റോമന്‍ നിയമങ്ങള്‍ പാസ്സാക്കുവാനധികാരമുള്ള ഒരു പരമാധികാരസഭയായി ഇത് രൂപം പ്രാപിച്ചു.
(ഡോ. സി.പി. ശിവദാസന്‍; സ.പ.)