This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണോലി, എച്ച്. വി. (1806 - 55)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊണോലി, എച്ച്. വി. (1806 - 55)== Connolly, H.V. മലബാറില്‍ സേവനമനുഷ്ഠിച്ച യൂറോപ...)
(കൊണോലി, എച്ച്. വി. (1806 - 55))
 
വരി 1: വരി 1:
==കൊണോലി, എച്ച്. വി. (1806 - 55)==
==കൊണോലി, എച്ച്. വി. (1806 - 55)==
-
Connolly, H.V.
+
==Connolly, H.V.==
മലബാറില്‍ സേവനമനുഷ്ഠിച്ച യൂറോപ്യന്‍ ജില്ലാ കളക്ടര്‍. ഇംഗ്ലീഷ്  ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥനായി മദ്രാസ് പ്രോവിന്‍സില്‍ നിയമനം ലഭിച്ച ഇദ്ദേഹം 1840 ഫെബ്രുവരിയില്‍ മലബാര്‍ ജില്ലാകളക്ടറായി. മലബാറിലെ പുഴകളെ തോടുകള്‍ വെട്ടി ബന്ധിപ്പിച്ചുകൊണ്ട് ജലഗതാഗതമാര്‍ഗം വികസിപ്പിക്കുവാന്‍ ഇദ്ദേഹം നേതൃത്വം കൊടുത്തു. എലത്തൂര്‍ പുഴയും കല്ലായിപ്പുഴയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് 1848-ല്‍ പൂര്‍ത്തിയാക്കിയ കൊണോലി കനാലിന് 9.14 മീ. താഴ്ചയും 3.66 മീ. കുറഞ്ഞ വീതിയും ഉണ്ട്. നിലമ്പൂരില്‍ 'കൊണോലി തേക്കിന്‍ കാടുകള്‍' വച്ചുപിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്തും മുമ്പെന്ന പോലെ തെക്കേമലബാറില്‍ പലേടത്തും മാപ്പിള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ കലാപങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുവാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാനും ഒരു കമ്മിഷനെ നിയമിക്കേണ്ടത് ആവശ്യമാണെന്ന് 1852 ജനു. 28-ന് ഇദ്ദേഹം ശിപാര്‍ശ ചെയ്തു. ഹിന്ദുക്കള്‍ ജന്മിമാരെന്ന നിലയിലും മാപ്പിളമാര്‍ കുടിയാന്മാര്‍ എന്ന നിലയിലുമുള്ള കാര്‍ഷിക ബന്ധങ്ങള്‍ ഈ കലാപത്തിന്റെ അടിസ്ഥാന കാരണമാണോ എന്നു പരിശോധിക്കുവാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായിട്ടായിരുന്നു ടി.എല്‍. സ്റ്റ്രൈയിഞ്ച് കമ്മീഷന്‍ നിയമിക്കപ്പെട്ടത്. മമ്പറം തങ്ങള്‍ എന്നറിയപ്പെടുന്ന സെയ്ദ്ഫാസല്‍ തങ്ങള്‍ക്ക് ഈ കലാപങ്ങളുമായി ബന്ധമുണ്ടെന്ന നിലയില്‍ അദ്ദേഹത്തെയും അനുയായികളെയും സമ്മര്‍ദതന്ത്രമുപയോഗിച്ചു അറേബ്യയിലേക്കു സ്ഥിരതാമസം മാറ്റുവാന്‍ പ്രേരിപ്പിച്ചത് കൊണോലിയായിരുന്നു. ഈ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമെന്നോണം 1855 സെപ്. 11-ന് രാത്രി ഇദ്ദേഹത്തിന്റെ ബംഗ്ലാവില്‍ വച്ചു കലാപകാരികളായ ചില മാപ്പിളമാര്‍ ഇദ്ദേഹത്തെ ദാരുണായി വധിച്ചു. മലബാറിലെ ഭൂവുടമാവകാശങ്ങള്‍ സംബന്ധിച്ച് സദര്‍ അദാലത്തു കോടതിയുടെ പ്രത്യേക നിര്‍വചനങ്ങള്‍ പുറപ്പെടുവിക്കുവാനാവശ്യമായ ശിപാര്‍ശകളും മറ്റും സമര്‍പ്പിച്ചത് കൊണോലിയായിരുന്നു.  

(ഡോ. കെ.കെ. എന്‍. കുറുപ്പ്)
(ഡോ. കെ.കെ. എന്‍. കുറുപ്പ്)

Current revision as of 04:44, 25 ജൂലൈ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍