This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈബാര, എകീക്കെന്‍ (1630 - 1714)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൈബാര, എകീക്കെന്‍ (1630 - 1714)== Kaibara, Ekiken ഇഡോ കാലഘട്ടത്തില്‍ (1600-1868) ജീവിച...)
(കൈബാര, എകീക്കെന്‍ (1630 - 1714))
 
വരി 1: വരി 1:
==കൈബാര, എകീക്കെന്‍ (1630 - 1714)==
==കൈബാര, എകീക്കെന്‍ (1630 - 1714)==
-
Kaibara, Ekiken
+
==Kaibara, Ekiken==
ഇഡോ കാലഘട്ടത്തില്‍ (1600-1868) ജീവിച്ചിരുന്ന കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകന്‍. 1630-ല്‍ ജപ്പാനിലെ ഫുകോകായില്‍ ജനിച്ചു. ഫുകോകന്‍ പ്രവിശ്യാ ഭരണകൂടത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഒരു ഭിഷഗ്വരന്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. സാമാന്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പ്രവിശ്യാഭരണാധികാരിയായ കുറോഡാ തഡയുകി (Kuroda Tadayuki)യുടെ സേവനത്തിനുവേണ്ടി കൈബാര നിയുക്തനായി. കുറോഡാ തഡയുകിയുടെ അപ്രീതി സമ്പാദിച്ചതിനെ തുടര്‍ന്ന് 1649-ല്‍ കൈബാരയ്ക്കു നല്‍കിയിരുന്ന പ്രതിഫലം റദ്ദാക്കുകയും അദ്ദേഹത്തെ ഒരു നീചനായി മുദ്രകുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നു നാഗസാക്കിയിലേക്കു പോയ കൈബാര വൈദ്യശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യം തേടി.

വരി 7: വരി 7:
1656-ല്‍ ഫുകോകായിലെ പുതിയ ഭരണാധികാരി കുറോഡാ മിത്സുയുകി (Kuroda Mitsuyuki) കൈബാരയ്ക്കു നല്‍കിയിരുന്ന പ്രതിഫലം റദ്ദാക്കിയ നടപടി പിന്‍വലിക്കുകയും അദ്ദേഹത്തെ തിരികെ വിളിച്ച് ആദരിക്കുകയും ചെയ്തു. മിത്സുയുകിയുടെ കല്പനപ്രകാരം 10 വര്‍ഷം കൈബാര ക്യോട്ടോ (Kyoto) യില്‍ അധ്യയനം നടത്തി. അവിടെ ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്ന പ്രമുഖ കണ്‍ഫ്യൂഷ്യന്‍ പണ്ഡിതന്മാരായിരുന്ന കിനോഷിട ജൂണ (Kinoshita Junan) നും മുകൈ ഗന്‍ഷോ (Mukai Gensho) യുമായിരുന്നു. പിന്നീടുള്ള ജീവിതകാലം മുഴുവനും ഫുകോകന്‍ പ്രവിശ്യയുടെ സേവനത്തിനു വേണ്ടിയാണ് കൈബാര ചെലവഴിച്ചത്.  

[[ചിത്രം:Kaibara_Ekik.png‎|200px|thumb|right|എകീക്കെന്‍ സ്മാരകശില്പം]]
അനുഭവത്തിനും പ്രായോഗികമായ അറിവിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു കണ്‍ഫ്യൂഷ്യന്‍ തത്ത്വശാസ്ത്രമാണ് കൈബാര പ്രചരിപ്പിച്ചിരുന്നത്. കൈബാര ഒരു തത്ത്വചിന്തകന്‍ മാത്രമായിരുന്നില്ല; അതിബൃഹത്തായ ഒരു വിജ്ഞാനമണ്ഡലത്തിന്റെ ഉടമ കൂടിയായിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, വിദ്യാഭ്യാസം, ഐതിഹ്യങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയപഠനം എന്നീ വിഷയങ്ങളില്‍ ഇദ്ദേഹം അഗാധപാണ്ഡിത്യം നേടിയിരുന്നു. 1708-ല്‍ പ്രസിദ്ധീകരിച്ച യമതോ ഹോന്‍സോ (Yamato honzo) എന്ന കൃതിയില്‍ ചൈനയിലും ജപ്പാനിലുമുള്ള 1300-ല്‍ അധികം ഔഷധച്ചെടികളെ വര്‍ഗീകരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്ത് അക്കാലത്തെ ഒരു വിലപ്പെട്ട സംഭാവനയായിരുന്നു ഈ ഗ്രന്ഥം. അതിനുശേഷം 5 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വസോകു ദോജികുന്‍ (Wazoku dojikun) എന്ന കൃതിയില്‍ ശിശുവിദ്യാഭ്യാസത്തിന്റെ പ്രായോഗികരീതികളാണ് പ്രതിപാദിച്ചിട്ടുള്ളത്. 1713-ല്‍ പ്രസിദ്ധീകരിച്ച യോജോകുന്‍ (Yojokun) ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. ആരോഗ്യസംരക്ഷണ വിധികളാണ് ഈ ഗ്രന്ഥത്തിലെ മുഖ്യപ്രതിപാദ്യം.

Current revision as of 16:34, 19 ജൂലൈ 2015

കൈബാര, എകീക്കെന്‍ (1630 - 1714)

Kaibara, Ekiken

ഇഡോ കാലഘട്ടത്തില്‍ (1600-1868) ജീവിച്ചിരുന്ന കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകന്‍. 1630-ല്‍ ജപ്പാനിലെ ഫുകോകായില്‍ ജനിച്ചു. ഫുകോകന്‍ പ്രവിശ്യാ ഭരണകൂടത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഒരു ഭിഷഗ്വരന്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. സാമാന്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പ്രവിശ്യാഭരണാധികാരിയായ കുറോഡാ തഡയുകി (Kuroda Tadayuki)യുടെ സേവനത്തിനുവേണ്ടി കൈബാര നിയുക്തനായി. കുറോഡാ തഡയുകിയുടെ അപ്രീതി സമ്പാദിച്ചതിനെ തുടര്‍ന്ന് 1649-ല്‍ കൈബാരയ്ക്കു നല്‍കിയിരുന്ന പ്രതിഫലം റദ്ദാക്കുകയും അദ്ദേഹത്തെ ഒരു നീചനായി മുദ്രകുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നു നാഗസാക്കിയിലേക്കു പോയ കൈബാര വൈദ്യശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യം തേടി.

1656-ല്‍ ഫുകോകായിലെ പുതിയ ഭരണാധികാരി കുറോഡാ മിത്സുയുകി (Kuroda Mitsuyuki) കൈബാരയ്ക്കു നല്‍കിയിരുന്ന പ്രതിഫലം റദ്ദാക്കിയ നടപടി പിന്‍വലിക്കുകയും അദ്ദേഹത്തെ തിരികെ വിളിച്ച് ആദരിക്കുകയും ചെയ്തു. മിത്സുയുകിയുടെ കല്പനപ്രകാരം 10 വര്‍ഷം കൈബാര ക്യോട്ടോ (Kyoto) യില്‍ അധ്യയനം നടത്തി. അവിടെ ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്ന പ്രമുഖ കണ്‍ഫ്യൂഷ്യന്‍ പണ്ഡിതന്മാരായിരുന്ന കിനോഷിട ജൂണ (Kinoshita Junan) നും മുകൈ ഗന്‍ഷോ (Mukai Gensho) യുമായിരുന്നു. പിന്നീടുള്ള ജീവിതകാലം മുഴുവനും ഫുകോകന്‍ പ്രവിശ്യയുടെ സേവനത്തിനു വേണ്ടിയാണ് കൈബാര ചെലവഴിച്ചത്.

എകീക്കെന്‍ സ്മാരകശില്പം

അനുഭവത്തിനും പ്രായോഗികമായ അറിവിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു കണ്‍ഫ്യൂഷ്യന്‍ തത്ത്വശാസ്ത്രമാണ് കൈബാര പ്രചരിപ്പിച്ചിരുന്നത്. കൈബാര ഒരു തത്ത്വചിന്തകന്‍ മാത്രമായിരുന്നില്ല; അതിബൃഹത്തായ ഒരു വിജ്ഞാനമണ്ഡലത്തിന്റെ ഉടമ കൂടിയായിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, വിദ്യാഭ്യാസം, ഐതിഹ്യങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയപഠനം എന്നീ വിഷയങ്ങളില്‍ ഇദ്ദേഹം അഗാധപാണ്ഡിത്യം നേടിയിരുന്നു. 1708-ല്‍ പ്രസിദ്ധീകരിച്ച യമതോ ഹോന്‍സോ (Yamato honzo) എന്ന കൃതിയില്‍ ചൈനയിലും ജപ്പാനിലുമുള്ള 1300-ല്‍ അധികം ഔഷധച്ചെടികളെ വര്‍ഗീകരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്ത് അക്കാലത്തെ ഒരു വിലപ്പെട്ട സംഭാവനയായിരുന്നു ഈ ഗ്രന്ഥം. അതിനുശേഷം 5 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വസോകു ദോജികുന്‍ (Wazoku dojikun) എന്ന കൃതിയില്‍ ശിശുവിദ്യാഭ്യാസത്തിന്റെ പ്രായോഗികരീതികളാണ് പ്രതിപാദിച്ചിട്ടുള്ളത്. 1713-ല്‍ പ്രസിദ്ധീകരിച്ച യോജോകുന്‍ (Yojokun) ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. ആരോഗ്യസംരക്ഷണ വിധികളാണ് ഈ ഗ്രന്ഥത്തിലെ മുഖ്യപ്രതിപാദ്യം.

തത്ത്വചിന്താപരമായി കൈബാരയുടെ ഇന്നത്തെ ശക്തി നിലനില്‍ക്കുന്നത് ചു-സി കണ്‍ഫ്യൂഷനിസ്റ്റ് ചിന്താപദ്ധതിയോടു വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഇദ്ദേഹം ഉന്നയിച്ച 'ദി ഗ്രേറ്റു ഡൌട്ട്' (Taigiroku) എന്ന സിദ്ധാന്തത്തിലാണ്. ഭൌതികശക്തിയായ 'കി' (Ki) എല്ലാ വസ്തുകളിലും ഉള്‍ക്കൊള്ളുന്ന സത്തയായ 'റി' (ri) യെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന ചു-സി കണ്‍ഫ്യൂഷ്യനിസവുമായി കൈബാര വിയോജിച്ചു. കൈബാരയെ സംബന്ധിച്ചിടത്തോളം 'കി'(ki)യാണ് പരമമായിട്ടുള്ളത്; അതാണ് എല്ലാ ജീവന്റെയും അടിസ്ഥാനഘടകം. എന്നാല്‍ 'കി' യും 'റി' യും പരസ്പരം വേര്‍തിരിക്കാവുന്നവയല്ലെന്നും അവ പരസ്പരപൂരകങ്ങളാണെന്നും ഇദ്ദേഹം വാദിച്ചിരുന്നു. 1714-ല്‍ കൈബാര അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍