This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.64.247 (സംവാദം)
(New page: = അതലം = പുരാണപ്രകാരം 14 ലോകങ്ങളില്‍ ഒന്ന്. പാതാളത്തിന്റെ പ്രഥമ ഖണ്ഡം. തല...)
അടുത്ത വ്യത്യാസം →
07:11, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അതലം
പുരാണപ്രകാരം 14 ലോകങ്ങളില്‍ ഒന്ന്. പാതാളത്തിന്റെ പ്രഥമ ഖണ്ഡം. തലം (അടിത്തട്ട്) ഇല്ലാത്തതുകൊണ്ട് അതലം എന്ന പേരുണ്ടായി. മയാസുരന്റെ മകനും മഹാമായാവിയും പതിനായിരം ആനകളുടെ ബലമുള്ളവനും ആയ ബലന്‍ ആണ് അവിടുത്തെ അധിപതി. തൊണ്ണൂറ്റിയാറ് മഹാമായകളെ അയാള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവയില്‍ ചിലത് ഇന്നും മായാപ്രയോഗതത്പരന്‍മാരുടെ കൈവശം കാണാമെന്നും പറയപ്പെടുന്നു. പുംശ്ചലികള്‍, സ്വൈരിണികള്‍, കാമിനികള്‍ എന്നിവരെ സൃഷ്ടിച്ച് അവരുടെ ശക്തികൊണ്ടു ലോകത്തെ ജയിക്കുവാന്‍ അതലാധിപതിയായ ബലന് യാതൊരു ക്ളേശവുമില്ല. അതലത്തില്‍ പ്രവേശിക്കുന്ന പുരുഷന്‍മാരെയെല്ലാം 'ഹാടക'രസം കുടിപ്പിച്ച് ഭോഗലമ്പടരാക്കുകയെന്നത് ആ അസുരന്റെ പതിവാണ്. അതലം മനോരമ്യമായ ഒരു ലോകമാണെന്ന് നാരദമഹര്‍ഷിയോട് വിഷ്ണു പ്രസ്താവിക്കുന്നുണ്ട് (ദേവീഭാഗവതം. സ്കന്ധം-8: അധ്യാ.19). അതലത്തെ വിരാഡ്രൂപനായ വിഷ്ണുവിന്റെ ഊരുക്കളില്‍ ഒന്നായി ഭാഗവതത്തിലും വര്‍ണിച്ചുകാണുന്നു.