This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (ക...)
(കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്))
 
വരി 2: വരി 2:
ഗുണമേന്മയുള്ള നിത്യോപയോഗസാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം. ഉപഭോക്തൃസഹകരണ സ്ഥാപനങ്ങളുടെ അപ്പെക്സ്ബോഡിയാണ് 1965-ല്‍ സ്ഥാപിതമായ കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗസാധനങ്ങള്‍ വന്‍തോതില്‍ സംഭരിച്ച്, തരംതിരിച്ച്, നിശ്ചിത അളവുകളിലുള്ള പാക്കറ്റുകളിലാക്കി, കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ഔട്ട് ലൈറ്റുകളില്‍ എത്തിച്ചാണ് വിപണനം ചെയ്യുന്നത്. 18 അംഗങ്ങളുള്ള  ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സിനാണ് ഭരണനിര്‍വഹണച്ചുമതല. എറണാകുളത്താണ് ഹെഡ് ഓഫീസ്. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് മേഖലാ ഓഫീസുകള്‍ക്കു പുറമേ  'ത്രിവേണി' എന്ന പേരില്‍ 400-ഓളം സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളും കുട്ടനാടന്‍ മേഖലയെ ഉദ്ദേശിച്ചുകൊണ്ടുള്ള ഫ്ളോട്ടിങ് സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. ത്രിവേണി കോഫി ഹൗസുകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ സംരംഭമാണ്. ത്രിവേണി നോട്ട്ബുക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിനു കീഴിലുണ്ട്.  

-
 
+
[[ചിത്രം:FloatingTriveni.png‎|200px|thumb|right|ഫ്ളോട്ടിങ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്]]
കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള മറ്റൊരു സ്ഥാപനമാണ് 'നന്മ' സ്റ്റോറുകള്‍. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സാധാരണക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000-ത്തില്‍പ്പരം 'നന്മ' സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. 1998-ല്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ പദ്ധതിയാണ് മറ്റൊരു പ്രധാന സംരംഭം. മരുന്നുകള്‍ വിപണി വിലയെക്കാള്‍ 18 മുതല്‍ 70 ശ.മാ. വരെ വിലക്കുറവില്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നല്‍കുന്നു. പാചകവാതകമേഖലയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സംരംഭമാണ് നീതി/സുനീതി ഗ്യാസ്. 60,000-ല്‍പ്പരം ഉപഭോക്താക്കള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ എല്‍.പി.ജി. ബോട്ടിലിങ് പ്ളാന്റ് പാലക്കാട് പ്രവര്‍ത്തിക്കുന്നു. വിദേശ മദ്യഷോപ്പുകളും ബിയര്‍പാര്‍ലറുകളും കണ്‍സ്യൂമര്‍ഫെഡിനു കീഴിലുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ ബിവറേജ് ഡിവിഷനില്‍ 2012-13 വര്‍ഷത്തില്‍ 746 കോടി രൂപയുടെ ബിസിനസാണ് നടന്നത്. ഓഫീസ്സ്റ്റേഷനറി/കമ്പ്യൂട്ടര്‍സ്റ്റേഷനറി വിഭാഗവും കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കറിമസാലയും ത്രിവേണി വിപണിയിലെത്തിക്കുന്നുണ്ട്. കൊപ്ര/നാളികേര സംഭരണം, പച്ചക്കറി മാര്‍ക്കറ്റുകള്‍, ത്രിവേണി മിനറല്‍ വാട്ടര്‍ എന്നിവ കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റു പ്രവര്‍ത്തനമേഖലകളാണ്. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഉത്സവാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് പ്രത്യേകം ബസാറുകള്‍ സംഘടിപ്പിക്കാറുണ്ട്.

Current revision as of 16:50, 16 ജൂലൈ 2015

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്)

ഗുണമേന്മയുള്ള നിത്യോപയോഗസാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം. ഉപഭോക്തൃസഹകരണ സ്ഥാപനങ്ങളുടെ അപ്പെക്സ്ബോഡിയാണ് 1965-ല്‍ സ്ഥാപിതമായ കണ്‍സ്യൂമര്‍ഫെഡ്. നിത്യോപയോഗസാധനങ്ങള്‍ വന്‍തോതില്‍ സംഭരിച്ച്, തരംതിരിച്ച്, നിശ്ചിത അളവുകളിലുള്ള പാക്കറ്റുകളിലാക്കി, കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ഔട്ട് ലൈറ്റുകളില്‍ എത്തിച്ചാണ് വിപണനം ചെയ്യുന്നത്. 18 അംഗങ്ങളുള്ള ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സിനാണ് ഭരണനിര്‍വഹണച്ചുമതല. എറണാകുളത്താണ് ഹെഡ് ഓഫീസ്. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് മേഖലാ ഓഫീസുകള്‍ക്കു പുറമേ 'ത്രിവേണി' എന്ന പേരില്‍ 400-ഓളം സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളും കുട്ടനാടന്‍ മേഖലയെ ഉദ്ദേശിച്ചുകൊണ്ടുള്ള ഫ്ളോട്ടിങ് സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. ത്രിവേണി കോഫി ഹൗസുകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ സംരംഭമാണ്. ത്രിവേണി നോട്ട്ബുക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിനു കീഴിലുണ്ട്.

ഫ്ളോട്ടിങ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്

കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള മറ്റൊരു സ്ഥാപനമാണ് 'നന്മ' സ്റ്റോറുകള്‍. പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സാധാരണക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000-ത്തില്‍പ്പരം 'നന്മ' സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. 1998-ല്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ പദ്ധതിയാണ് മറ്റൊരു പ്രധാന സംരംഭം. മരുന്നുകള്‍ വിപണി വിലയെക്കാള്‍ 18 മുതല്‍ 70 ശ.മാ. വരെ വിലക്കുറവില്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നല്‍കുന്നു. പാചകവാതകമേഖലയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സംരംഭമാണ് നീതി/സുനീതി ഗ്യാസ്. 60,000-ല്‍പ്പരം ഉപഭോക്താക്കള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ എല്‍.പി.ജി. ബോട്ടിലിങ് പ്ളാന്റ് പാലക്കാട് പ്രവര്‍ത്തിക്കുന്നു. വിദേശ മദ്യഷോപ്പുകളും ബിയര്‍പാര്‍ലറുകളും കണ്‍സ്യൂമര്‍ഫെഡിനു കീഴിലുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ ബിവറേജ് ഡിവിഷനില്‍ 2012-13 വര്‍ഷത്തില്‍ 746 കോടി രൂപയുടെ ബിസിനസാണ് നടന്നത്. ഓഫീസ്സ്റ്റേഷനറി/കമ്പ്യൂട്ടര്‍സ്റ്റേഷനറി വിഭാഗവും കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കറിമസാലയും ത്രിവേണി വിപണിയിലെത്തിക്കുന്നുണ്ട്. കൊപ്ര/നാളികേര സംഭരണം, പച്ചക്കറി മാര്‍ക്കറ്റുകള്‍, ത്രിവേണി മിനറല്‍ വാട്ടര്‍ എന്നിവ കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റു പ്രവര്‍ത്തനമേഖലകളാണ്. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഉത്സവാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് പ്രത്യേകം ബസാറുകള്‍ സംഘടിപ്പിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍