This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള സംസ്ഥാന വിവരാവകാശ കമ്മിഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കേരള സംസ്ഥാന വിവരാവകാശ കമ്മിഷന്‍== വിവരാവകാശ നിയമ(2005) പ്രകാരം ...)
അടുത്ത വ്യത്യാസം →
15:30, 9 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാന വിവരാവകാശ കമ്മിഷന്‍
വിവരാവകാശ നിയമ(2005) പ്രകാരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാരസ്ഥാപനം. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകവഴി ഗവ. സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ലക്ഷ്യം. 2005 ഡി. 21-ന് നിലവില്‍ വന്ന വിവരാവകാശ കമ്മിഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കു പുറമേ, അഞ്ച് സംസ്ഥാന കമ്മിഷണര്‍മാര്‍ അംഗങ്ങളാണ്. വിവരാവകാശ നിയമം, സെക്ഷന്‍ 18(1)ന്റെ പരിധിയില്‍ വരുന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താനുള്ള അധികാരം കമ്മിഷനുണ്ട്. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍, ആദ്യത്തെ കമ്മിഷന്റെ പേര് അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് പരാതിക്കാരന് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേല്‍ കൃത്യമായ ഉത്തരം നിശ്ചിതസമയത്തിനുള്ളില്‍ നല്‍കാത്തതുമൂലം, അപേക്ഷകന് സാമ്പത്തികമായോ മറ്റു വിധത്തിലോ ഏതെങ്കിലും തരത്തിലുള്ള നഷ്ടമുണ്ടായാല്‍, അതിന് ഉചിതതമായ നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. തക്കതായ കാരണമില്ലാതെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കാതിരിക്കല്‍, കൃത്യസമയത്ത് മറുപടി നല്കാതിരിക്കല്‍, മനഃപൂര്‍വമായി തെറ്റായ വിവരം നല്കല്‍, അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കല്‍ എന്നീ നടപടികള്‍ ഉദ്യോഗസ്ഥതലത്തിലുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനുമുളള അധികാരവും സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിവരാവകാശ കമ്മിഷനിലെ ഇപ്പോഴത്തെ (2014) മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ. സിബി മാത്യൂസാണ്.