This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകമാര്‍കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.175 (സംവാദം)
(New page: = അകമാര്‍കം = സംഘകാലതമിഴകത്ത് രൂപമെടുത്ത ഒരു ഗാനശാഖയും നൃത്തശൈലിയും. ...)
അടുത്ത വ്യത്യാസം →

06:19, 28 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അകമാര്‍കം

സംഘകാലതമിഴകത്ത് രൂപമെടുത്ത ഒരു ഗാനശാഖയും നൃത്തശൈലിയും. തമിഴ്സാഹിത്യത്തില്‍ 'അകം' എന്ന പദത്തിന് പല അര്‍ഥങ്ങളും കല്പിച്ചിരുന്നു. രാജാവുമായോ രാജമന്ദിരവുമായോ ബന്ധപ്പെട്ടത് എന്ന അര്‍ഥത്തില്‍ 'അകം' പ്രയോഗിച്ചിട്ടുണ്ട്. 'മാര്‍കം' ശാസ്ത്രമേഖലയിലെ 'മാര്‍ഗം' എന്ന പദത്തിന്റെ തമിഴ് തദ്ഭവമാണ്. ആ നിലയ്ക്ക് 'അകമാര്‍കം' എന്നത് രാജസമക്ഷം 'വേത്തിയല്‍' എന്ന പേരില്‍ അവതരിപ്പിച്ചുവന്ന ശാസ്ത്രീയ കലാസമ്പ്രദായങ്ങളിലെ പ്രൌഢഗംഭീരമായ 'മാര്‍ഗം' എന്ന ഗാനശൈലിയെയോ, സത്വരജസ്തമോഗുണങ്ങളെയും സാത്വതീ, ആരഭടീ എന്നീ വൃത്തികളെയും അവലംബമാക്കി രൂപപ്പെടുത്തിയ നൃത്തസമ്പ്രദായത്തെയോ കുറിക്കുന്നതായിരിക്കാം. 'അകമാര്‍ഗം' എന്ന ഗാനശൈലിക്ക് 'അരുമൈയിര്‍പാടല്‍' എന്നും നൃത്തശൈലിക്ക് 'മുക്കുണം പറ്റവരും മെയ്ക്കൂത്ത്' എന്നും പിങ്കളന്തെ എന്ന നിഘണ്ടു അര്‍ഥം പറയുന്നു. പാടി ഫലിപ്പിക്കാനും ആടി രസിപ്പിക്കാനും പ്രയത്നമേറെ വേണ്ടിവരുന്ന രണ്ടു ശൈലികളായിട്ടാണ് മറ്റു ചില നിഘണ്ടുക്കള്‍ അവയെ വിവരിക്കുന്നത്.

(ലീലാ ഓംചേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍