This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ് ലിമിറ്റഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്...) |
(→കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ് ലിമിറ്റഡ്) |
||
വരി 1: | വരി 1: | ||
==കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ് ലിമിറ്റഡ്== | ==കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ് ലിമിറ്റഡ്== | ||
- | [[ചിത്രം:Keralalivestock.png| | + | [[ചിത്രം:Keralalivestock.png|175px|thumb|right|ബ്രീഡിങ് ഫാം - മാട്ടുപ്പെട്ടി]] |
കേരളത്തിലെ കന്നുകാലി സമ്പത്തിന്റെ വികസനാര്‍ഥം 1976-ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം. മേല്‍ത്തരം കന്നുകാലിയിനങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഇന്തോ-സ്വിസ് പ്രോജക്റ്റാണ് പില്ക്കാലത്ത് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന് പ്രേരണയായത്. 1983-ല്‍ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും സംഭരണ-വിപണന ഉത്തരവാദിത്തം മില്‍മയ്ക്കു കൈമാറി. ഇപ്പോള്‍ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനം, ശീതീകരിച്ച ബീജസംഭരണവും വിതരണവും, തീറ്റപ്പുല്ല് വളര്‍ത്തലും അനുബന്ധപ്രവര്‍ത്തനങ്ങളും ഇവയ്ക്കെല്ലാം വേണ്ട പരിശീലനം നല്‍കലുമാണ് ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍. തിരുവനന്തപുരമാണ് ആസ്ഥാനം. | കേരളത്തിലെ കന്നുകാലി സമ്പത്തിന്റെ വികസനാര്‍ഥം 1976-ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം. മേല്‍ത്തരം കന്നുകാലിയിനങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഇന്തോ-സ്വിസ് പ്രോജക്റ്റാണ് പില്ക്കാലത്ത് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന് പ്രേരണയായത്. 1983-ല്‍ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും സംഭരണ-വിപണന ഉത്തരവാദിത്തം മില്‍മയ്ക്കു കൈമാറി. ഇപ്പോള്‍ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനം, ശീതീകരിച്ച ബീജസംഭരണവും വിതരണവും, തീറ്റപ്പുല്ല് വളര്‍ത്തലും അനുബന്ധപ്രവര്‍ത്തനങ്ങളും ഇവയ്ക്കെല്ലാം വേണ്ട പരിശീലനം നല്‍കലുമാണ് ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍. തിരുവനന്തപുരമാണ് ആസ്ഥാനം. |
Current revision as of 14:39, 3 ജൂലൈ 2015
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡ് ലിമിറ്റഡ്
കേരളത്തിലെ കന്നുകാലി സമ്പത്തിന്റെ വികസനാര്‍ഥം 1976-ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം. മേല്‍ത്തരം കന്നുകാലിയിനങ്ങളെ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഇന്തോ-സ്വിസ് പ്രോജക്റ്റാണ് പില്ക്കാലത്ത് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന് പ്രേരണയായത്. 1983-ല്‍ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും സംഭരണ-വിപണന ഉത്തരവാദിത്തം മില്‍മയ്ക്കു കൈമാറി. ഇപ്പോള്‍ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനം, ശീതീകരിച്ച ബീജസംഭരണവും വിതരണവും, തീറ്റപ്പുല്ല് വളര്‍ത്തലും അനുബന്ധപ്രവര്‍ത്തനങ്ങളും ഇവയ്ക്കെല്ലാം വേണ്ട പരിശീലനം നല്‍കലുമാണ് ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍. തിരുവനന്തപുരമാണ് ആസ്ഥാനം.
മികച്ച കാലിസമ്പത്തുണ്ടാക്കുന്നതിനുവേണ്ടി ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി, കുളത്തൂപ്പുഴ, ധോണി എന്നിവിടങ്ങളില്‍ ബ്രീഡിങ് ഫാമുകളും പീരുമേട്ടില്‍ ബുള്‍ മദര്‍ ഫാമും നടത്തിവരുന്നു.
ക്ഷീരവ്യവസായം ലാഭകരമാക്കാന്‍ വേണ്ടി കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരണമായ തീറ്റപ്പുല്ല് ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിലും ബോര്‍ഡ് ശ്രദ്ധിച്ചു വരുന്നു. വയനാട് കേന്ദ്രമാക്കിയുള്ള വിത്തുത്പാദനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതിന്റെ ഭാഗമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ ധനസഹായത്തോടെ ബോര്‍ഡ് ഒരു 'പ്രൊജെനി ടെസ്റ്റിങ് പ്രോഗ്രാം' ഏറ്റെടുത്തു നടത്തുന്നുണ്ട്. ക്ഷീരോത്പാദനശേഷി കൂടുതലുള്ള പശുക്കളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മികച്ചയിനം കാളകളെ തെരഞ്ഞെടുക്കുന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.