This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോ-എന്‍സൈമുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കോ-എന്‍സൈമുകള്‍== Co-enzymes എന്‍സൈമിന്റെ പ്രോട്ടീന്‍ രഹിതഭാഗം (prosthe...)
അടുത്ത വ്യത്യാസം →
08:25, 3 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോ-എന്‍സൈമുകള്‍
Co-enzymes
എന്‍സൈമിന്റെ പ്രോട്ടീന്‍ രഹിതഭാഗം (prosthelic group) അഥവാ കാര്‍ബണിക സഹഖണ്ഡം. ഇവ കോ-ഫാക്റ്റേഴ്സ് (Co-factors) എന്നും അറിയപ്പെടുന്നു. പല എന്‍സൈമുകളുടെയും പ്രവര്‍ത്തനത്തിന് കോ-എന്‍സൈമിന്റെ സാന്നിധ്യം ആവശ്യമാണ്; കൂടാതെ കോപ്പര്‍, മാങ്ഗനീസ്, മഗ്നീഷ്യം തുടങ്ങിയ ലോഹ അയോണുകളും കൂടിയേ കഴിയൂ. എന്‍സൈമിന്റെ പ്രോട്ടീനില്‍ ബന്ധിച്ചിട്ടുള്ള പ്രോട്ടീന്‍രഹിത ഗ്രൂപ്പിനെ (apo-enzyme) സംയുഗ്മിത (conjugated) പ്രോട്ടീനുകളുടെ വിയോജിപ്പിക്കാവുന്ന ഭാഗങ്ങളായി കണക്കാക്കാം. സാധാരണയായി കോ-എന്‍സൈമുകളുടെ ഘടനയില്‍ ജീവകങ്ങള്‍ ഒരു ഘടകമാണ്. അപ്പോ-എന്‍സൈമുകള്‍ക്കോ കോ-എന്‍സൈമുകള്‍ക്കോ ഒറ്റയ്ക്കൊറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇവയെ വിഘടിപ്പിച്ചാല്‍ പ്രവര്‍ത്തനം നിലയ്ക്കും. പൊതുവായി പറഞ്ഞാല്‍ ഇലക്ട്രോണുകളുടെ അഥവാ ക്രിയാത്മക സമൂഹത്തിന്റെ വാഹകങ്ങളായാണ് കോ-എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത്. α-കീറ്റോ ആസിഡുകളിലെ കാര്‍ബോക്സില്‍ ഗ്രൂപ്പുകള്‍ ഇതിനുദാഹരണമാണ്.
പിരിഡിന്‍ ന്യൂക്ലിയോറ്റൈഡുകളായ നിക്കോട്ടിനാമൈഡ് അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് (NAD), നിക്കോട്ടിനാമൈഡ് അഡിനൈല്‍ ഡൈന്യൂക്ലിയോറ്റൈഡ് ഫോസ്ഫേറ്റ് (NADP) എന്നിവ കോ-എന്‍സൈമുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവ ഡിഹൈഡ്രൊജനേസ് എന്‍സൈമുകളുടെ ഹൈഡ്രജന്‍ സ്വീകാരികളായി പ്രവര്‍ത്തിക്കുന്നു. ഇവയെ ഡൈഫോസ്ഫോ പിരിഡിന്‍ ന്യൂക്ലിയോറ്റൈഡ് (DPN) അഥവാ കോ-എന്‍സൈം I എന്നും ട്രൈഫോസ്ഫോ പിരിഡിന്‍ ന്യൂക്ലിയോറ്റൈഡ് (TPN) അഥവാ കോ-എന്‍സൈം II എന്നും യഥാക്രമം വിളിക്കാം. ശരീരത്തിലെ കീറ്റോ ആസിഡുകളുടെ ഡികാര്‍ബോക്സിലേഷന് ഉത്തരവാദി കാര്‍ബോക്സിലേസ് എന്‍സൈമിന്റെ പ്രോട്ടീന്‍രഹിത പദാര്‍ഥമായ തയാമിന്‍ പൈറോ ഫോസ്ഫേറ്റാണ് (TPP). പിരിഡോക്സിന്‍ ഫോസ്ഫേറ്റ് (കോ-ഡികാര്‍ബോക്സിലേസ്) -അമിനോ ആസിഡിന്റെ ഡികാര്‍ബോക്സിലേഷന്‍ പ്രക്രിയയില്‍ ഒരു കോ-എന്‍സൈമായി പ്രവര്‍ത്തിക്കുന്നു.
കാറ്റലേസ്, പെറോക്സിഡേസുകള്‍, സൈറ്റോക്രോമുകള്‍, ഹീമോഗ്ലോബിന്‍ എന്നിവയുടെ കോ-എന്‍സൈമായി അയണ്‍ പ്രോട്ടോ പോര്‍ഫൈറിന്‍ (ഹെമിന്‍) വര്‍ത്തിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഉപാപചയത്തില്‍ പ്രവര്‍ത്തിക്കുന്ന കോ-എന്‍സൈമാണ് യൂറിഡൈന്‍ ഫോസ്ഫേറ്റ്. കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രധാന അഭിഗമന (transfering) കോ-എന്‍സൈമാണ് യൂറിഡൈന്‍ ഡൈ ഫോസ്ഫേറ്റ് (Uridine di phosphate-UDP). യൂറിഡൈന്‍ ഡൈ ഫോസ്ഫേറ്റ്-ഗ്ലൂക്കോസ് ആണ് ഗ്ലൂക്കോസിന്റെയും ഗാലക്ടോസിന്റെയും പരസ്പര രൂപാന്തരണത്തിന് ഉത്തരവാദി. കൊഴുപ്പമ്ലങ്ങളുടെ സംശ്ലേഷണത്തിലും ഓക്സീകരണത്തിലും പ്രവര്‍ത്തിക്കുന്ന കോ-എന്‍സൈമാണ് കോ-എന്‍സൈം-എ (COA). പല കാര്‍ബോക്സിലേഷന്‍ അഭിക്രിയകളിലും പ്രവര്‍ത്തിക്കുന്ന ഒരു കോ-എന്‍സൈമാണ് ബയോട്ടിന്‍. കാര്‍ബണ്‍ ഡയോക്സൈഡിന്റെ യഥാര്‍ഥ വാഹകം എന്ന നിലയിലാണ് ബയോട്ടിന്റെ പ്രവര്‍ത്തനം. നോ. എന്‍സൈമുകള്‍