This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊളെറ്റ്, സിദോണി ഗബ്രിയേല്‍ (1873-1954)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൊളെറ്റ്, സിദോണി ഗബ്രിയേല്‍ (1873-1954)== Colette, Sidonie Gabrielle [[ചിത്രം:Sidoni.png |200px|th...)
അടുത്ത വ്യത്യാസം →
08:07, 3 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൊളെറ്റ്, സിദോണി ഗബ്രിയേല്‍ (1873-1954)
Colette, Sidonie Gabrielle
ഫ്രഞ്ച് നോവലിസ്റ്റ്. ബര്‍ഗണ്ടിയിലെ ഒരു ചെറുഗ്രാമത്തില്‍ 1873 ജനു. 28-ന് ജനിച്ചു. സംഗീതനാടകത്തിലെ നടിയായിട്ടാണ് ഇവര്‍ കലാജീവിതം ആരംഭിച്ചത്. ഇവരുടെ ആദ്യഭര്‍ത്താവായ ഹെന്റി ഗോനിയര്‍ വില്ലര്‍ പ്രതിഭാശാലിനിയായ തന്റെ പ്രിയതമയുടെ ലേഖനവാസന മനസ്സിലാക്കുകയും സമര്‍ഹമായ പ്രോത്സാഹനം നല്കുകയും ചെയ്തു. ഏകാന്തതയില്‍ പാര്‍പ്പിച്ച് നോവലുകള്‍ എഴുതുന്നതിന് അവസരം നല്കി. ആ നോവലുകള്‍ 'വില്ലി' എന്ന തൂലികാനാമത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഗോനിയര്‍ വില്ലറുമായുള്ള വിവാഹബന്ധം ഏറെക്കാലം നിലനിന്നില്ല. വിവാഹമോചനത്തിനുശേഷവും ഇവര്‍ സാഹിത്യ രചന തുടര്‍ന്നു. ഏതാണ്ട് ആത്മകഥാരൂപത്തിലുള്ള ഇവരുടെ 'ക്ലാഡിന്‍' നോവലുകള്‍ ജനപ്രീതി നേടി. മാനുഷികചോദനയുടെ ശരിയായ ധാരണയുടെയും കറയറ്റ സ്നേഹത്തിന്റെയും കഥകളാണ് കൊളെറ്റിന്റെ നോവലുകളിലെ ഇതിവൃത്തം. 50-ല്‍ പ്പരം നോവലുകളും നിരവധി ചെറുകഥകളും ലേഖനങ്ങളും കൊളെറ്റ് രചിച്ചിട്ടുണ്ട്. ദവാഗ്രന്റ് (1912), ഷെറി (Cheri, 1929), ക്ലാഡിന്‍ ഇന്‍ പാരിസ് (1931), ദ ക്യാറ്റ് (1936) എന്നിവ അവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അത്യന്തം വിജയകരമായ ഒരു സംഗീതചലച്ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഒരു നോവലാണ് ഷിഗി (Gigi). ഇവര്‍ തന്റെ നീണ്ട സാഹിത്യജീവിതത്തില്‍ അനേകം ബഹുമതികളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. കൊളെറ്റ് 1954 ആഗ. 3-ന് പാരിസില്‍ അന്തരിച്ചു.