This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്രൊലീന്‍ (അക്രിലിക് ആല്‍ഡിഹൈഡ്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അക്രൊലീന്‍ (അക്രിലിക് ആല്‍ഡിഹൈഡ്)) |
|||
വരി 2: | വരി 2: | ||
Acroline | Acroline | ||
- | ഒരു അപൂരിത ആലിഫാറ്റിക ആല്‍ഡിഹൈഡ്. ഫോര്‍മുല, CH<sub>2</sub> = CH - CHO. നിറമില്ലാത്ത ദ്രവവസ്തു. തിളനില | + | ഒരു അപൂരിത ആലിഫാറ്റിക ആല്‍ഡിഹൈഡ്. ഫോര്‍മുല, CH<sub>2</sub> = CH - CHO. നിറമില്ലാത്ത ദ്രവവസ്തു. തിളനില 53°C. അസഹ്യമായ ഗന്ധമുണ്ട്. ജലത്തില്‍ അലിയും. വെറുതെ വച്ചിരുന്നാല്തന്നെ പോളിമറീകരിച്ചു വെളുത്ത പൊടിയായി മാറുന്നു. |
- | അക്രൊലീന്‍ ആല്ഡിഹൈഡിന്റെയും ഒലിഫീനിന്റെയും രാസഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അക്രൊലീന്റെ നിരോക്സീകരണംവഴി പല | + | അക്രൊലീന്‍ ആല്ഡിഹൈഡിന്റെയും ഒലിഫീനിന്റെയും രാസഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അക്രൊലീന്റെ നിരോക്സീകരണംവഴി പല യൗഗികങ്ങളും ഉത്പാദിപ്പിക്കാം. മഗ്നീഷ്യം അമാല്‍ഗം, സോഡിയം അമാല്‍ഗം, അലൂമിനിയം ഐസൊ പ്രൊപോക്സൈഡ് എന്നിങ്ങനെ നിരോക്സീകാരകങ്ങള്‍ അനേകമുണ്ട്. ഉപയോഗിക്കുന്ന നിരോക്സീകാരകത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതാണ്. ഉദാഹരണമായി സോഡിയം അമാല്‍ഗം ഉപയോഗിച്ചാല്‍ നോര്‍മല്‍ പ്രൊപനോളും അലൂമിനിയം ഐസോപ്രൊപോക്സൈഡ് ഉപയോഗിച്ചാല്‍ അല്ലൈല് ആല്‍ക്കഹോളുമാണ് കിട്ടുന്നത്. |
- | + | അക്രൊലീന്പലവസ്തുക്കളുടേയുംനിര്മാണത്തില്പ്രയോജനപ്പെടുന്നു.അക്രൊലീന്‍-യൂറിയ-ഫോര്‍മാല്‍ഡിഹൈഡ് റെസിനുകളുടെയും കീടനാശിനികളുടെയും ബീറ്റാ പിക്കൊളീന്, മെഥിയോണൈന്‍ എന്നീ യൗഗികങ്ങളുടെയും നിര്‍മാണങ്ങള്‍ ഉദാഹരണങ്ങളാണ്. ശീതനപ്രക്രിയയില് (refrigeration) വല്ല ചോര്‍ച്ചയും സംഭവിക്കുന്നുണ്ടോ എന്നറിയുവാന്‍ പ്രശീതകപദാര്ഥങ്ങളില് അല്പം അക്രൊലീന്‍ ചേര്‍ക്കുക പതിവാണ്. നോ: ആല്‍ഡിഹൈഡുകള്‍; കീറ്റോണുകള്‍ |
07:10, 28 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്രൊലീന്‍ (അക്രിലിക് ആല്‍ഡിഹൈഡ്)
Acroline
ഒരു അപൂരിത ആലിഫാറ്റിക ആല്‍ഡിഹൈഡ്. ഫോര്‍മുല, CH2 = CH - CHO. നിറമില്ലാത്ത ദ്രവവസ്തു. തിളനില 53°C. അസഹ്യമായ ഗന്ധമുണ്ട്. ജലത്തില്‍ അലിയും. വെറുതെ വച്ചിരുന്നാല്തന്നെ പോളിമറീകരിച്ചു വെളുത്ത പൊടിയായി മാറുന്നു.
അക്രൊലീന്‍ ആല്ഡിഹൈഡിന്റെയും ഒലിഫീനിന്റെയും രാസഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അക്രൊലീന്റെ നിരോക്സീകരണംവഴി പല യൗഗികങ്ങളും ഉത്പാദിപ്പിക്കാം. മഗ്നീഷ്യം അമാല്‍ഗം, സോഡിയം അമാല്‍ഗം, അലൂമിനിയം ഐസൊ പ്രൊപോക്സൈഡ് എന്നിങ്ങനെ നിരോക്സീകാരകങ്ങള്‍ അനേകമുണ്ട്. ഉപയോഗിക്കുന്ന നിരോക്സീകാരകത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതാണ്. ഉദാഹരണമായി സോഡിയം അമാല്‍ഗം ഉപയോഗിച്ചാല്‍ നോര്‍മല്‍ പ്രൊപനോളും അലൂമിനിയം ഐസോപ്രൊപോക്സൈഡ് ഉപയോഗിച്ചാല്‍ അല്ലൈല് ആല്‍ക്കഹോളുമാണ് കിട്ടുന്നത്.
അക്രൊലീന്പലവസ്തുക്കളുടേയുംനിര്മാണത്തില്പ്രയോജനപ്പെടുന്നു.അക്രൊലീന്‍-യൂറിയ-ഫോര്‍മാല്‍ഡിഹൈഡ് റെസിനുകളുടെയും കീടനാശിനികളുടെയും ബീറ്റാ പിക്കൊളീന്, മെഥിയോണൈന്‍ എന്നീ യൗഗികങ്ങളുടെയും നിര്‍മാണങ്ങള്‍ ഉദാഹരണങ്ങളാണ്. ശീതനപ്രക്രിയയില് (refrigeration) വല്ല ചോര്‍ച്ചയും സംഭവിക്കുന്നുണ്ടോ എന്നറിയുവാന്‍ പ്രശീതകപദാര്ഥങ്ങളില് അല്പം അക്രൊലീന്‍ ചേര്‍ക്കുക പതിവാണ്. നോ: ആല്‍ഡിഹൈഡുകള്‍; കീറ്റോണുകള്‍