This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ഡഭസ്മം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.64.247 (സംവാദം)
(New page: = അണ്ഡഭസ്മം = കോഴിമുട്ട മറ്റ് ഔഷധങ്ങളില്‍ ചേര്‍ത്തുണ്ടാക്കുന്ന പൊടി. '...)
അടുത്ത വ്യത്യാസം →
06:40, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അണ്ഡഭസ്മം
കോഴിമുട്ട മറ്റ് ഔഷധങ്ങളില്‍ ചേര്‍ത്തുണ്ടാക്കുന്ന പൊടി. 'മുട്ടപ്പൊടി' എന്നും പറയും. നേത്രരോഗശമനത്തിന് കേരളത്തില്‍ സര്‍വസാധാരണയായി ഇത് ഉപയോഗിച്ചുവരുന്നു. തിമിരം, കാചം തുടങ്ങിയ നേത്രരോഗങ്ങളെ ഇതു ശമിപ്പിക്കും. കണ്ണിനു നല്ല കാഴ്ച നല്‍കുകയും ചെയ്യുന്നു.
പൊടി തയ്യാറാക്കുന്ന വിധം. നാലുപലം വെളുത്തുള്ളി തൊലികളഞ്ഞ് മുന്നാഴി വെള്ളത്തില്‍ വേവിച്ച്, അരയ്ക്കത്തക്കവണ്ണം വെള്ളം ബാക്കി നില്ക്കുമ്പോള് വാങ്ങിവച്ചു നല്ലതുപോലെ അരച്ചെടുക്കണം. അടപൊതിയന്‍ കിഴങ്ങ് ഉണക്കി ആറു കഴഞ്ചും, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, കടുക്കാത്തോട്, ജാതിക്കായ്, ജാതിപത്രി, ഗ്രാമ്പൂവ്, കരിംജീരകം, ചീനക്കറുവാ, ജീരകം എന്നിവ മുക്കാല്‍ കഴഞ്ചുവീതവും നല്ലവണ്ണം പൊടിച്ച് നേര്‍പ്പിച്ച് എടുക്കണം.
12 കോഴിമുട്ട ഉടച്ച് ഒരു ഉരുളിയിലൊഴിച്ച് മുമ്പു പറഞ്ഞ വെളുത്തുള്ളി അരച്ചതും പൊടിയും ചേര്‍ത്തു നല്ലവണ്ണം ഇളക്കി ചെറുതീയില്‍, കരിയാതെ വറുത്തു പാകത്തിന് എടുക്കണം. നിര്‍ദിഷ്ട മാത്രയില്‍ നല്ല പഥ്യാചരണത്തോടുകൂടിയാണ് സേവിക്കേണ്ടത്.
(പ്രൊഫ. കെ. വിദ്യാധരന്)