This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൃഷ്ണമിശ്രന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൃഷ്ണമിശ്രന്‍== ദാര്‍ശനികനായ ഒരു സംസ്കൃത കവി. ജൈജാക മുക്തിയി...)
അടുത്ത വ്യത്യാസം →
16:58, 18 ജൂണ്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കൃഷ്ണമിശ്രന്‍
ദാര്‍ശനികനായ ഒരു സംസ്കൃത കവി. ജൈജാക മുക്തിയിലെ രാജാവായ കീര്‍ത്തിവര്‍മന്റെ സമകാലികനായിരുന്നു ഇദ്ദേഹം. കീര്‍ത്തിവര്‍മന്റെ 1098-ലെ ഒരു ശിലാ ലേഖനത്തിലെ പരാമര്‍ശത്തില്‍ നിന്നും ഇദ്ദേഹത്തിന്റെ ജീവിതകാലം 11-ാം ശതകത്തിന്റെ ഉത്തരാര്‍ധവും 12-ാം ശതകത്തിന്റെ പൂര്‍വാര്‍ധവും ആയിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ശങ്കരഭഗവത്പാദര്‍ അദ്വൈതസിദ്ധാന്തം പ്രചരിപ്പിച്ചത് 9-ാം ശതകത്തിന്റെ ആരംഭത്തിലാണ്. അതിനുശേഷം ശങ്കരാനുയായികളായി പല ദാര്‍ശനികന്മാരും കവികളും ഭാരതത്തില്‍ ഉണ്ടായി. അവരില്‍ ഉത്തിഷ്ഠമാനനായ ഒരു ദാര്‍ശനികനും അദ്വൈത പഥികനുമായിരുന്നു കൃഷ്ണമിശ്രന്‍. ഇദ്ദേഹം പ്രബോധചന്ദ്രോദയം എന്ന സംസ്കൃത നാടകം അദ്വൈത സിദ്ധാന്തത്തിന്റെ പ്രകാശനത്തിനും പ്രചാരത്തിനും വേണ്ടി രചിച്ചു. ആറ് അങ്കങ്ങ(ഭാഗം)ളുള്ള പ്രസ്തുത നാടകത്തില്‍ മനുഷ്യരിലെ മോഹം, വിവേകം, ദംഭം, ജ്ഞാനം, ശ്രദ്ധ, ഭക്തി, വിദ്യ മുതലായ ഗുണഭാവങ്ങളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നു. ഉപനിഷത്തുക്കളിലും മറ്റും പറഞ്ഞിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ വ്യക്തവും സുന്ദരവുമായി അദ്വൈതതത്ത്വം പ്രബോധചന്ദ്രോദയത്തില്‍ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഈ നാടകം കീര്‍ത്തിവര്‍മന്റെ സേനാപതിയായിരുന്ന ഗോപാലന്റെ പ്രേരണയാലാണ് രചിക്കപ്പെട്ടതെന്ന് ശിലാലിഖിതങ്ങള്‍ വ്യക്തമാക്കുന്നു.
പ്രബോധചന്ദ്രോദയത്തിന്റെ മാതൃകയില്‍ എഴുതപ്പെട്ട പ്രതീകാത്മക നാടകങ്ങളാണ് വേദാന്തദേശികന്റെ സങ്കല്പസൂര്യോദയവും അജ്ഞാതകര്‍ത്തൃകമായ ഭാവനാപുരുഷോത്തമവും മറ്റും. പ്രബോധചന്ദ്രോദയം മഹാകവി കുമാരനാശാനും സി.എ. താണുവയ്യാ ശാസ്ത്രിയും കോന്നനാത്തു ശങ്കുണ്ണിമേനോനും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
(മുതുകുളം ശ്രീധ