This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവളം കവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോവളം കവികള്‍ == ഭാഷയിലെ "പാട്ട്‌' പ്രസ്ഥാനത്തിന്റെ ഒരു സവിശ...)
അടുത്ത വ്യത്യാസം →

Current revision as of 12:30, 13 ജനുവരി 2015

കോവളം കവികള്‍

ഭാഷയിലെ "പാട്ട്‌' പ്രസ്ഥാനത്തിന്റെ ഒരു സവിശേഷഘട്ടത്തെ പ്രതിനിധാനം ചെയ്‌ത രാമകഥാപ്പാട്ടിന്റെ രചയിതാക്കളായ അയ്യിപ്പിള്ള ആശാനും ഇദ്ദേഹത്തിന്റെ അനുജന്‍ അയ്യനപ്പിള്ള ആശാനും. കോവളം പ്രദേശത്തിലുള്‍പ്പെട്ട അത്മാടുതുറയില്‍ 1350-നും 1450-നും ഇടയിലാണ്‌ "കോവളം കവികള്‍' എന്ന പേരില്‍ പ്രസിദ്ധരായ ഇവര്‍ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ചിറയിന്‍കീഴിലുള്ള ശാര്‍ക്കര ക്ഷേത്രത്തിന്റെ ഭരണാധികാരികളുടെ ജന്മഗൃഹമാണ്‌ ഇവരുടെ മൂലകുടുംബം എന്നാണ്‌ അനുമാനം.

പദ്‌മനാഭസ്വാമി ഭക്തരായിരുന്ന അയ്യിപ്പിള്ള ആശാനും അനുജനും ഒരിക്കല്‍ രാത്രി ക്ഷേത്രദര്‍ശനത്തിനുശേഷം ഒരു വാഴത്തോപ്പില്‍ കാവല്‍ കിടക്കുമ്പോള്‍ ദിവ്യപുരുഷനായ ഒരാള്‍ (അശ്വത്ഥാമാവ്‌) അതുവഴി വന്നുവെന്നും ആശാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നപ്പോള്‍ ലഭിച്ച മൂന്നുപഴം അയ്യിപ്പിള്ള ആശാന്‍ ഭക്ഷിച്ചുവെന്നും പഴത്തിന്റെ തൊലി ആശാന്റെ അനുജന്‍ ഭക്ഷിച്ചുവെന്നും ഇതിന്റെ ഫലമായി ഇരുവര്‍ക്കും, കവനകലാപാടവം ലഭിച്ചുവെന്നുമാണ്‌ ഐതിഹ്യം.

ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ സാഹിത്യ സൃഷ്‌ടികളാണ്‌ ദ്രാവിഡവൃത്തത്തില്‍ രചിക്കപ്പെട്ടിട്ടുള്ള രാമകഥാപ്പാട്ടും ഭാരതംപാട്ടും. കോവളത്തെ അത്മാടുതുറയിലുള്ള കവികളുടെ കുടുംബക്ഷേത്രത്തില്‍ രാമായണമാസങ്ങളില്‍ നിത്യവും രാമകഥാപ്പാട്ട്‌ ആലപിക്കപ്പെട്ടുവരുന്നു. നോ. അയ്യിപ്പിള്ള ആശാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍