This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലെര്‍, വോള്‍ഫ്‌ഗാങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോലെര്‍, വോള്‍ഫ്‌ഗാങ് == == Kohler, Wolfgang (1887 - 1967) == ജര്‍മന്‍ മനഃശാസ്‌ത്...)
അടുത്ത വ്യത്യാസം →
12:13, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോലെര്‍, വോള്‍ഫ്‌ഗാങ്
Kohler, Wolfgang (1887 - 1967)
ജര്‍മന്‍ മനഃശാസ്‌ത്രജ്ഞനും തത്ത്വചിന്തകനും. ഗസ്റ്റാള്‍ട്ട് (Gestalt) മേനഃശാസ്‌ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ എന്ന നിലയില്‍ ലോക പ്രശസ്‌തനായിത്തീര്‍ന്ന ഇദ്ദേഹം 1887-ല്‍ ജര്‍മനിയിലെ റിവാലില്‍ (ടാലിന്‍) എന്ന സ്ഥലത്തു ജനിച്ചു. 1909-ല്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്രാന്ന് ഫുര്‍ട്ട് സര്‍വകലാശാലയുടെ മനഃശാസ്‌ത്ര പരീക്ഷണശാലയില്‍ അസിസ്റ്റന്റായിച്ചേര്‍ന്നു; 1911-ല്‍ പ്രിവാറ്റ്‌ഡോട്‌സെന്റ് ആയി. ഇവിടെ ഗസ്റ്റാള്‍ട്ട് മനഃശാസ്‌ത്രത്തിന്റെ മറ്റു രണ്ടു ഉപജ്ഞാതാക്കളായ മാക്‌സ്‌വെര്‍തീമര്‍, കുര്‍ട്ട്‌കൊഫ്‌ക്കാ എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇദ്ദേഹത്തിന് അവസരം ലഭിച്ചു; ഗസ്റ്റാള്‍ട്ട് മനഃശാസ്‌ത്രത്തിന്റെ അടിത്തറ പാകുന്നതിന് അക്കാലത്ത് അവര്‍ക്കു കഴിഞ്ഞിരുന്നു.
1913-20 വരെയുള്ള കാലഘട്ടത്തില്‍ പ്രഷ്യന്‍ അക്കാദമി ഒഫ് സയന്‍സില്‍ ആന്ത്രപോയിഡ് റിസര്‍ച്ച് സ്റ്റേഷന്‍ ഡയറക്‌ടര്‍ ആയി കോലെര്‍ സേവനം അനുഷ്‌ഠിച്ചു. 1921-ല്‍ ബര്‍ലിന്‍ സര്‍വകലാശാലയുടെ മനഃശാസ്‌ത്ര പരീക്ഷണ വിഭാഗം ഡയറക്‌ടര്‍ ആയും 1922-ല്‍ മനഃശാസ്‌ത്രത്തിന്റെയും തത്ത്വശാസ്‌ത്രത്തിന്റെയും പ്രൊഫസര്‍ ആയും ഇദ്ദേഹം നിയമിക്കപ്പെട്ടു. 1935-ല്‍ യു.എസ്സിലേക്കു പോയ കോലെര്‍ സ്വാര്‍ത്ത്‌മോര്‍ കോളജില്‍ (Swarthmore College) മനഃശാസ്‌ത്രവിഭാഗം പ്രൊഫസറായി ഉദ്യോഗം സ്വീകരിക്കുകയും 1955-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്‌തു. 1967-ല്‍ അന്തരിച്ചു. നോ. ഗസ്റ്റാള്‍ട്ട് സൈക്കോളജി