This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോലഞ്ചേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോലഞ്ചേരി == എറണാകുളം ജില്ലയിലെ കുന്നത്തുനാട്‌ താലൂക്കിലുള...)
അടുത്ത വ്യത്യാസം →

Current revision as of 11:51, 13 ജനുവരി 2015

കോലഞ്ചേരി

എറണാകുളം ജില്ലയിലെ കുന്നത്തുനാട്‌ താലൂക്കിലുള്ള ഒരു സ്ഥലം. ഐക്കരനാട്‌ പഞ്ചായത്തിലുള്‍പ്പെട്ട ഈ സ്ഥലം പ്രാചീനമായ ക്രൈസ്തവ ദേവാലയം കൊണ്ട്‌ പ്രസിദ്ധമാണ്‌. എറണാകുളത്തു നിന്ന്‌ 24 കി.മീ. കിഴക്കാണ്‌ സ്ഥാനം.

7-ാം ശതകത്തില്‍ സ്ഥാപിതമായ കോലഞ്ചേരിമലങ്കര സുറിയാനിപ്പള്ളി സെന്റ്‌ പീറ്ററിന്റെയും സെന്റ്‌ പോളിന്റെയും നാമങ്ങളിലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. "കോലഞ്ചേരി' കുടുംബത്തിലെ തന്നന്‍ എന്ന ആളാണത്ര ഒരാഴ്‌ചകൊണ്ട്‌ ഈ പള്ളി പണിയിച്ചത്‌. പ്രസ്‌തുത കുടുംബത്തിലെ കാരണവര്‍ക്ക്‌ പള്ളിയില്‍ നിന്ന്‌ ചില അവകാശങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. പൗരസ്‌ത്യ കാതോലിക്കാ സിംഹാസനത്തിലെ ഒന്നാമത്തെ കാതോലിക്കാ ആയി അവരോധിക്കപ്പെട്ട മുറിമറ്റത്തില്‍ മാര്‍ ഇവാനിയോസ്‌ മെത്രാപ്പൊലീത്താ ഈ ഇടവകക്കാരനായിരുന്നു. വലമ്പൂര്‌, പുത്തന്‍കുരിശ്‌, ഊരമന തുടങ്ങിയ പള്ളികള്‍ കോലഞ്ചേരി ഇടവകയില്‍ നിന്നു പിരിഞ്ഞു പോയിട്ടുള്ളതാണ്‌. ഒരേ സമയം 22 പട്ടക്കാര്‍ ഈ ഇടവക ഭരിച്ചിരുന്നതായി രേഖകളുണ്ട്‌.

1963-ല്‍ കോലഞ്ചേരിപ്പള്ളി പുതുക്കിപ്പണിതു. അമൂല്യങ്ങളായ ചിത്രശില്‌പങ്ങള്‍ കൊണ്ട്‌ അലന്നൃതമാണ്‌ പള്ളിയുടെ അകവശം. പേര്‍ഷ്യന്‍ കുരിശ്‌ സൂക്ഷിച്ചിട്ടുള്ള പ്രസിദ്ധമായ കടമറ്റം മലങ്കര സുറിയാനിപ്പള്ളി കോലഞ്ചേരിയില്‍ നിന്ന്‌ 3 കി.മീ കിഴക്കായി സ്ഥിതിചെയ്യുന്നു. മാര്‍ ആബൊ എന്ന പരദേശ മെത്രപ്പൊലീത്താ കടമറ്റത്തു താമസിച്ചിരുന്നു. മാന്ത്രികവിദ്യയില്‍ വിദഗ്‌ധനായിരുന്ന കടമറ്റത്തച്ചന്‍ ഈ പള്ളിവികാരിയായിരുന്നു എന്നാണ്‌ വിശ്വാസം.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍കോളജ്‌ ആശുപത്രി, വടവുകോട്‌ രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌, ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ്‌ പീറ്റേഴ്‌സ്‌ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയവ കോലഞ്ചേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. ദേശീയപാത 49 (ച.ഒ 49) കോലഞ്ചേരി നഗരത്തിലൂടെ കടന്നുപോകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍