This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ഫ്യൂ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കോര്‍ഫ്യൂ == == Corfu == അയോണിയന്‍ സമുദ്രത്തിലെ ഒരു യവനദ്വീപ്. "ക്...)
അടുത്ത വ്യത്യാസം →
Current revision as of 11:47, 13 ജനുവരി 2015
കോര്‍ഫ്യൂ
Corfu
അയോണിയന്‍ സമുദ്രത്തിലെ ഒരു യവനദ്വീപ്. "ക്യാര്‍ ക്യീറ'(kerkyra) എന്ന ഗ്രീക്പദത്തില് നിന്നാണ് കോര്ഫ്യൂവിന്റെ (ഗ്രീക് ഭാഷയില്‍ കൊര്ഫൂ) നിഷ്പത്തി. പുരാതന പേര് "കോഴ്സൈറ' (Corcyra) എന്നായിരുന്നു. ആഥന്‍സില്‍നിന്ന് ഉദ്ദേശം 320 കി.മീ. വടക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. അയോണിയന്‍ ദ്വീപുകളില്‍ ഏറ്റവും വടക്കേയറ്റത്തുള്ള ദ്വീപാണിത്. ഉദ്ദേശം 56 കി.മീ. നീളവും 5 മുതല്‍ 27 കി.മീ. വരെ വീതിയുമുള്ള കോര്ഫ്യുവിന്റെ വിസ്തീര്‍ണം: 613.6 ച.കി.മീ.; ജനസംഖ്യ: 109,537(2001).
മഴയുള്ളതും സുഖകരവുമായ കാലാവസ്ഥയാണിവിടത്തേത്. വളക്കൂറുള്ള മണ്ണായതിനാല്‍ ഒലീവ്, ഓറഞ്ച്, മുന്തിരി എന്നിവ സമൃദ്ധമായി വളരുന്നു.
കോര്‍ഫ്യൂ ദ്വീപിന്റെ തലസ്ഥാനനഗരവും ഇതേപേരില്ത്തന്നെയാണ് അറിയപ്പെടുന്നത്. ഇവിടത്തെ ജനസംഖ്യ: 33.886 (2001). പൂര്‍വതീരത്തെ തിരക്കേറിയ തുറമുഖ നഗരങ്ങളില്‍ അപ്രധാനമല്ലാത്ത ഒന്നാണ് കോര്ഫ്യൂനഗരം.