This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍പ്പറേറ്റ് സ്റ്റേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോര്‍പ്പറേറ്റ് സ്റ്റേറ്റ് == == Corporate state == അമിതമായ വ്യക്തിസ്വ...)
അടുത്ത വ്യത്യാസം →
Current revision as of 11:43, 13 ജനുവരി 2015
കോര്‍പ്പറേറ്റ് സ്റ്റേറ്റ്
Corporate state
അമിതമായ വ്യക്തിസ്വാതന്ത്ര്യത്തിനും അതിന്റെ നിഷേധത്തിനും എതിരെ ഉടലെടുത്ത രാഷ്‌ട്രീയ-സാമ്പത്തിക സംവിധാനം. ലോകയുദ്ധങ്ങള്‍ക്കിടയ്‌ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിനും ശക്തി പ്രാപിച്ചുവന്നിരുന്ന കമ്യൂണിസത്തിനും എതിരെ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ ഒരു സങ്കര രാഷ്‌ട്രീയസിദ്ധാന്തമാണിത്.
തൊഴില്‍ അടിസ്ഥാനപ്പെടുത്തി ജീവനക്കാരെയും തൊഴിലാളികളെയും കോര്‍പ്പറേറ്റുകളായി തിരിച്ച് കോര്‍പ്പറേറ്റുകള്‍ക്കു ഭരണ-നിയമ നിര്‍മാണ സമിതികളില്‍ പ്രാതിനിധ്യം നല്‌കിക്കൊണ്ടുളള ഈ സമ്പ്രദായം മുസ്സോളിനി ഇറ്റലിയില്‍ പരീക്ഷിച്ചു നോക്കി. പക്ഷേ, ഫാസിസ്റ്റു പാര്‍ട്ടിയുടെയും "ഇല്‍ഡ്യൂസി' ന്റെയും ആധിപത്യത്തിന്‍കീഴില്‍ കോര്‍പ്പറേറ്റ് സ്റ്റേറ്റ് വികൃതമായ ഭരണമാണ് കാഴ്‌ചവച്ചത്. വ്യവസായത്തില്‍ സ്വയംഭരണം എന്ന സിന്‍ഡിക്കലിസത്തിന്റെ ആശയത്തിനു വിരുദ്ധമായി അവയെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി. തൊഴിലാളികള്‍ക്കു സംഘടിക്കാനും കൂട്ടായി വില പേശാനുമുള്ള അവകാശത്തെ നിഷേധിച്ച ഭരണകൂടം പണിമുടക്കും ലോക്കൗട്ടും നിരോധിച്ചു. തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ നിയമങ്ങള്‍ പാലിക്കുകവഴി ഉറപ്പുവരുമെന്നാണ് ഈ ഏകശാസനഭരണകൂടം കരുതിയിരുന്നത്. പ്രാദേശികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഒഴിവാക്കി തൊഴിലടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ സമ്പ്രദായം ഫാസിസ്റ്റ് ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള ഒരു മറ ആക്കുകയാണുണ്ടായത്. വര്‍ഗസമരത്തെയും തൊഴിലാളി സര്‍വാധിപത്യത്തെയും വെറുത്തിരുന്ന ഇവര്‍ ജനാധിപത്യസിദ്ധാന്തത്തെ പുച്ഛിച്ചു തള്ളിയിരുന്നു. അടിസ്ഥാനവര്‍ഗത്തിനു പ്രാതിനിധ്യം നല്‌കി വര്‍ഗസഹവര്‍ത്തിത്വം സ്ഥാപിക്കുവാനും ഉത്‌പാദനം പരമാവധി വര്‍ധിപ്പിക്കുവാനും കഴിയുമെന്നവര്‍ കരുതി. പൊതുവായതും ഗൗരവമേറിയതുമായ രാഷ്‌ട്ര-രാഷ്‌ട്രാന്തരീയ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധാരണ ജനങ്ങള്‍ അപ്രാപ്‌തരാണെന്നുള്ള അവരുടെ വിശ്വാസം ഫാസിസ്റ്റ് സ്റ്റേറ്റിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിത്തീര്‍ന്നു.
ഈ സമ്പ്രദായം അല്‌പകാലത്തേക്കാണെങ്കിലും പരീക്ഷിച്ചു നോക്കിയ രാജ്യങ്ങളാണ് ആസ്‌ട്രിയ, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയവ. പോര്‍ച്ചുഗലില്‍ അന്റോണിയാ സലാസര്‍ ഇത്തരത്തിലുള്ള ഒരു ഭരണസമ്പ്രദായം നടപ്പില്‍ വരുത്തിയിരുന്നു.
(എസ്. രാമചന്ദ്രന്‍ നായര്‍)