This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറാ(റെ)ന്തി, സെസാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോറാ(റെ)ന്തി, സെസാര്‍ == == Correnti, Cesare (1815 - 88) == ഇറ്റാലിയന്‍ വിപ്ലവകാരി...)
അടുത്ത വ്യത്യാസം →

Current revision as of 11:24, 13 ജനുവരി 2015

കോറാ(റെ)ന്തി, സെസാര്‍

Correnti, Cesare (1815 - 88)

ഇറ്റാലിയന്‍ വിപ്ലവകാരി. 1815 ജനു. 3-ന്‌ മിലാനില്‍ ജനിച്ചു. ആസ്‌ട്രിയയുടെ ഭരണത്തിനെതിരായി വിപ്ലവ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച കോറാന്തി "പഞ്ചദിനപ്രക്ഷോഭ'ത്തില്‍ ജനങ്ങളെ വിപ്ലവ സജ്ജരാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. 1849-ല്‍ ഒരു ഡെപ്യൂട്ടിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കൗവര്‍ പ്രഭുവിനെ പിന്തുണയ്‌ക്കുകയും 1860-ല്‍ സ്റ്റേറ്റ്‌ കൗണ്‍സിലറാവുകയും ചെയ്‌തു. പില്‍ക്കാലത്ത്‌ മിതവാദിയായി മാറിയ ഇദ്ദേഹം 1867-ലും 69-ലും വിദ്യാഭ്യാസമന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. "ലാ ഒഫ്‌ ഗാരണ്ടീസ്‌' എഴുതി തയ്യാറാക്കുന്നതില്‍ ഇദ്ദേഹം മുഖ്യ സഹായിയായിരുന്നു.

റോം പിടിച്ചടക്കുന്നതില്‍ പ്രമുഖമായ പങ്ക്‌ കോറാന്തി വഹിച്ചിട്ടുണ്ട്‌. 1876-ല്‍ ഇദ്ദേഹം വീണ്ടും വിപ്ലവ പ്രസ്ഥാനത്തിലേക്ക്‌ തിരിച്ചുവന്നു. ഇടതുപക്ഷത്തിന്റെ അധികാരം ഉറപ്പാക്കുന്നതിന്‌ കോറാന്തിയുടെ തിരിച്ചുവരവ്‌ വളരെയധികം പ്രയോജനപ്പെട്ടു. അഗസ്‌തിനോ ഡെപ്രത്തീസിന്റെ മരണംവരെ അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകന്‍ ആയിരുന്ന കോറാന്തി, പലപ്പോഴും മന്ത്രിസഭയില്‍ അംഗത്വം സ്വീകരിക്കുന്നതിന്‌ സമ്മര്‍ദമുണ്ടായെങ്കിലും അദ്ദേഹം മാറിനില്‌ക്കുകയാണുണ്ടായത്‌. എന്നാല്‍ ഏറെ സമ്മര്‍ദത്തെതുടര്‍ന്ന്‌ 1877-ല്‍ അധികാരം കൈയേല്‌ക്കാന്‍ ഇദ്ദേഹം സന്നദ്ധനായി. 1886-ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1884 ഒ. 4-ന്‌ റോമില്‍ കോറാന്തി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍