This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോബ്രിട്ടേസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കോബ്രിട്ടേസി == == Combretaceae == ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യക...)
അടുത്ത വ്യത്യാസം →
11:13, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോബ്രിട്ടേസി
Combretaceae
ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. മിര്‍ട്ടേല്‍സ് ഗോത്രത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ദാരുലതകളും കുറ്റിച്ചെടികളും ചെറുമരങ്ങളും മരങ്ങളുമുണ്ട്. ഏതാണ്ട് 20 ജീനസ്സുകളും അറുന്നൂറിലധികം സ്പീഷീസുകളും ഉള്‍പ്പെട്ട ഈ കുടുംബത്തിലെ ചെടികള്‍ ഇന്ത്യയിലുടനീളം വളരുന്നുണ്ട്. ഇലകള്‍ വലുതും, സരളവും ഏകാന്തരന്യാസക്രമത്തില് വിന്യസിക്കപ്പെട്ടവയുമാണ്. അനുപര്‍ണങ്ങളില്ല. ശാഖാഗ്രങ്ങളില്‍ കൂട്ടമായിട്ട് ഇലകളുണ്ടാകുന്നു. ഇലയുടെ ചുവടുഭാഗം വൃത്താകാരമാണ്.
പുഷ്പങ്ങള്‍ അനിശ്ചിത പുഷ്പമഞ്ജരിയോ പാനിക്കുലേറ്റോ ആയിരിക്കും. മിക്കവാറും ഏകവ്യാസ സമമിതമാണ് (zygomorphic). ദ്വിലിംഗപുഷ്പങ്ങള്ക്കു സഹപത്രങ്ങളുണ്ട്. ചുവപ്പോ ഇളംചുവപ്പോ വെള്ളയോ നിറമായിരിക്കും പുഷ്പങ്ങള്‍ക്ക്. ചിലപ്പോള്‍ ഇതളുകളുണ്ടാവില്ല. രണ്ടുനിര പരിദളപുടങ്ങള്‍; ഓരോന്നും യോജിച്ച് ഒരു പുഷ്പാസനം (receptacle) ആയി അണ്ഡാശയത്തോട് ഒട്ടിച്ചേര്‍ന്നിരിക്കും. നാലോ അഞ്ചോ എട്ടോ കൊഴിഞ്ഞു പോവാത്ത ബാഹ്യദളങ്ങളുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും എണ്ണത്തില്‍ തുല്യമായിരിക്കും. ഇതളുകള്‍ വളരെ ചെറിയവയാണ്. കേസരങ്ങള്‍ ദളങ്ങളുടെ എണ്ണത്തിനനുസരിച്ച് രണ്ടു നിരകളിലായി കാണാം. രണ്ടു കോശങ്ങളുള്ള കേസരപുടങ്ങള്‍ മുക്തദോളി(versatile)യും നെടുകെ പൊട്ടിത്തുറക്കുന്നതുമാണ്. ജനി ഒന്നു മാത്രം. ഒറ്റ അറ മാത്രമുള്ള അധോവര്‍ത്തി അണ്ഡാശയം. അണ്ഡങ്ങള്‍ നീളമുള്ള ഫ്യൂനിക്കിളില് ഒരു പെന്ഡുലംപോലെ തൂങ്ങിക്കിടക്കുന്നു. വര്‍ത്തിക തീരെ ലോലവും വര്‍ത്തികാഗ്രം നേര്‍ത്തതുമാണ്. ഡ്രൂപ്പ് ആണ് ഫലം. കനം കുറഞ്ഞ കായ്കള്‍ക്കകത്ത് ബീജാന്നമില്ലാത്ത ഒരു വിത്ത് ഉണ്ട്.
ബുച്ചെനാവിയ, ബുസിഡ, കൊനൊകാര്പ്പസ് എന്നിവ ചില പ്രധാന ജീനസ്സുകളാണ്. ഈ കുടുംബത്തില്‍പ്പെട്ട താന്നി, കടുക്കമരം, ബദാം എന്നിവ വളരെ ഔഷധപ്രാധാന്യമുള്ളവയാണ്. വെള്ളിലാവ് (Terminalia arjuna), ബദാം (Terminalia catapa-Indian almond) കോംബ്രിട്ടം സ്പീഷീസുകള്‍ (Combretum Sps), ക്വിസ്ക്വാലിസ് (Quisqualis),എന്നീ സ്പീഷീസുകള്‍ പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. നോ. കടുക്ക