This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമുമേനോന്‍, വെട്ടത്ത്‌ (സു.1635 - 1715)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോമുമേനോന്‍, വെട്ടത്ത്‌ (സു.1635 - 1715) == കഥകളി നടന്‍. 1635-നോടടുപ്പിച...)
അടുത്ത വ്യത്യാസം →

Current revision as of 11:07, 13 ജനുവരി 2015

കോമുമേനോന്‍, വെട്ടത്ത്‌ (സു.1635 - 1715)

കഥകളി നടന്‍. 1635-നോടടുപ്പിച്ചു വെട്ടത്തുനാട്ടില്‍ മംഗലമെന്ന ദേശത്തു ജനിച്ചു. വെട്ടത്തു സമ്പ്രദായത്തിന്റെ വ്യവസ്ഥാപകനായ വെട്ടത്തുരാജാവ്‌ രാമനാട്ടത്തെ തിരുവിതാംകൂറില്‍നിന്ന്‌ ഉത്തരകേരളത്തിലേക്കു കൊണ്ടുവന്നു കഥകളിയോഗം സ്ഥാപിച്ചപ്പോള്‍ അതിലെ ആദ്യവസാനവേഷക്കാരന്‍ കോമുമേനോനും ആശാന്‍ ശങ്കരന്‍നായരുമായിരുന്നു.

കോമുമേനോന്‍ മന്ത്രിയായിരുന്നില്ലെങ്കിലും വെട്ടത്തുരാജാവിന്റെ ഭരണകാര്യങ്ങളില്‍ തന്ത്രപ്രധാനമായ പങ്കുവഹിച്ചിരുന്നു. വെട്ടത്തുരാജാവും ഡച്ചുകാരുമായി ഉണ്ടായിരുന്ന ശണ്‌ഠ പെരുമ്പടപ്പുരാജാവിന്റെ മധ്യസ്ഥതയില്‍ തീര്‍ന്നപ്പോള്‍ (1692) രാജപ്രതിനിധിയായി ഒപ്പുവച്ചതു കോമുമേനോനായിരുന്നു. കോമുമേനോനും ശങ്കരന്‍നായരുംകൂടി വെട്ടത്തുരാജാവിന്റെ കളിയോഗവുമായി തിരുവനന്തപുരത്തെത്തി തിരുവിതാംകൂര്‍ മഹാരാജാവിനെ മുഖം കാണിച്ചതായും രാജസന്നിധിയില്‍ വേഷം കെട്ടിയാടിയതായും പറയപ്പെടുന്നു. കഥകളിയില്‍ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ വേഷങ്ങള്‍ ബാലിയും രാവണനുമായിരുന്നു. 1715-നോടടുപ്പിച്ച്‌ ഇദ്ദേഹം അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍