This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഫ്‌കാ, കുര്‍ട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോഫ്‌കാ, കുര്‍ട്ട്‌ == == Koffka, Kurt (1886 - 1941) == "ഗസ്റ്റാള്‍ട്ട്‌ മനശ്ശാ...)
അടുത്ത വ്യത്യാസം →

07:57, 9 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോഫ്‌കാ, കുര്‍ട്ട്‌

Koffka, Kurt (1886 - 1941)

"ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്ര'(Gestalt Psychology)ത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ജര്‍മന്‍ മനശ്ശാസ്‌ത്രജ്ഞന്‍. 1886-ല്‍ ബര്‍ലിനില്‍ ജനിച്ചു. 1903-ല്‍ ബര്‍ലിന്‍ സര്‍വകലാശാലയിലെ തത്ത്വശാസ്‌ത്രപഠനത്തിനുശേഷം 1908-ല്‍ അവിടെനിന്നു പിഎച്ച്‌.ഡി. നേടി. എഡിന്‍ബറോയില്‍ നിന്നും (1904-05) ഇംഗ്ലീഷ്‌ മനശ്ശാസ്‌ത്രം, തത്ത്വചിന്ത, ശരീരശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ അവഗാഹം നേടി. ബ്രിട്ടനില്‍നിന്നു സ്വായത്തമാക്കിയ അനുഭവജ്ഞാനം, അന്താരാഷ്‌ട്രരംഗവുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനും ഗവേഷണഫലങ്ങള്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും ഇദ്ദേഹത്തെ സഹായിച്ചിരുന്നു.

ഗീസ്സെന്‍ (1911-24), കോര്‍ണെല്‍ വിസ്‌കോണ്‍സിന്‍ (1926-27) സര്‍വകലാശാലകള്‍, സ്‌മിത്ത്‌ കോളജ്‌ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഫ്രാന്ന്‌ഫര്‍ട്ടില്‍ വച്ചാണ്‌ (1910) ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ മറ്റു രണ്ടു പേരായ വെര്‍തൈമര്‍, കോഹ്‌ളര്‍ എന്നിവരുമായിട്ടുള്ള കോഫ്‌കായുടെ സുഹൃദ്‌ബന്ധത്തിന്റെ തുടക്കം കുറിച്ചത്‌. വെര്‍തൈമര്‍ ഫ്രാന്ന്‌ഫര്‍ട്ടില്‍ എത്തുന്നതിനു മുമ്പുതന്നെ കോഫ്‌കായും കോഹ്‌ളറും ഫ്രീഡ്‌റിഷ്‌ ഷൂമന്റെ (Friedrich Schuman) സഹപ്രവര്‍ത്തകരായി ഫ്രാന്ന്‌ഫുര്‍ട്ടില്‍ ഉണ്ടായിരുന്നു. തന്റെ ആശയങ്ങളും പരീക്ഷണങ്ങളും ഫ്രാന്ന്‌ഫര്‍ട്ടിലെ പരീക്ഷണശാലയില്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ വെര്‍തൈമര്‍ എത്തിച്ചേര്‍ന്നത്‌. കോഫ്‌കായെയും കോഹ്‌ളറെയും അദ്ദേഹം പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. പരീക്ഷണാനന്തരം മൂന്നുപേരും അതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു പതിവ്‌. ഈ കൂട്ടായ നിരീക്ഷണ ഫലങ്ങളിലൂടെയാണ്‌ ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്രത്തിനു രൂപം നല്‌കാന്‍ ഇവര്‍ക്കു സാധിച്ചത്‌. "സ്വഭാവത്തെ പ്രത്യേക ഘടകങ്ങളായി വേര്‍തിരിക്കാതെ അവയുടെ മൊത്തത്തിലുള്ള സംരൂപണം കണക്കിലെടുത്തുകൊണ്ടുവേണം വിശകലനം ചെയ്യാന്‍' എന്ന സിദ്ധാന്തത്തിനാണ്‌ ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്രം കൂടുതല്‍ പ്രാമുഖ്യം നല്‌കിയിട്ടുള്ളത്‌.

കൊഹ്‌ളറുമൊത്ത്‌ ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്രത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ക്ലാര്‍ക്ക്‌ സര്‍വകലാശാലയില്‍ നടത്തിയ (1925) നിരവധി പ്രഭാഷണങ്ങള്‍ 1925-26-ലെ മനശ്ശാസ്‌ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഗസ്റ്റാള്‍ട്ട്‌ മനശ്ശാസ്‌ത്രത്തെക്കുറിച്ചുള്ള കോഫ്‌കായുടെ പ്രധാന കൃതികളാണ്‌ ദി ഗ്രാത്ത്‌ ഒഫ്‌ ദി മൈന്‍ഡ്‌ (1924), ദി പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ ഗസ്റ്റാള്‍ട്ട്‌ സൈക്കോളജി (1935).

1941-ല്‍ കോഫ്‌കാ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍