This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോതമാര്‍ത്താണ്ഡവര്‍മ (ഭ.കാ. 1175 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോതമാര്‍ത്താണ്ഡവര്‍മ (ഭ.കാ. 1175 - 95) == '''വേണാട്ടുരാജാവ്‌'''. ഉദയമാര...)
അടുത്ത വ്യത്യാസം →

06:21, 8 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോതമാര്‍ത്താണ്ഡവര്‍മ (ഭ.കാ. 1175 - 95)

വേണാട്ടുരാജാവ്‌. ഉദയമാര്‍ത്താണ്ഡവര്‍മ എന്നും അറിയപ്പെടുന്നു. മികച്ച ഭരണാധികാരി എന്ന നിലയില്‍ പ്രശസ്‌തി നേടി. ക്ഷേത്രഭരണത്തിന്‌ ഇദ്ദേഹം ഏര്‍പ്പെടുത്തിയ വ്യവസ്ഥകളെക്കുറിച്ച്‌ കൊല്ലൂര്‍മഠം ശാസനത്തില്‍നിന്നു മനസ്സിലാക്കാം. "കോളംബാധീശന്റെ ഛത്രവാഹി' എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നവനും ഇദ്ദേഹത്തിന്റെ ആശ്രിതനുമായ ആതിച്ചരാമന്‍ (ആദിത്യ രാമന്‍) പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ, തിരുവമ്പാടിക്കോവിലില്‍ ഒരു വെള്ളിത്തുടി കാഴ്‌ച വയ്‌ക്കുന്നതായി കൊ.വ. 359-ലെ ഗോശാല (തിരുവമ്പാടി) ശാസനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ സഭയ്‌ക്കു (ഊരാളസമിതി) സ്വന്തമായൊരു സമഞ്‌ജിതന്‍ ഉണ്ടായിരുന്നതായും, ക്ഷേത്രഭരണത്തെ സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുവാന്‍ സഭ കൂടെക്കൂടെ സമ്മേളിക്കാറുണ്ടായിരുന്നതായും ഈ ശാസനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്‌. പില്‌ക്കാലത്ത്‌ "എട്ടരയോഗ'മെന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ ഈ സഭയുടെ രൂപാന്തരമാണെന്നു ചില ചരിത്രകാരന്മാര്‍ കരുതുന്നു. ഈ രാജാവിന്റെ കാലത്തു വേണാടും പാണ്ഡ്യരാജ്യവും തമ്മില്‍ അടുത്ത മൈത്രീബന്ധം നിലവിലിരുന്നു. ഉദയമാര്‍ത്തണ്ഡവര്‍മയുടെ മകള്‍ ശ്രീഭൂതദേവി മാറവര്‍മ ശ്രീ വല്ലഭപാണ്ഡ്യന്റെ മഹിഷിയായിരുന്നു. അവര്‍ക്കു സ്‌ത്രീധനമായി വള്ളിയൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വിട്ടുകൊടുത്തതിനാല്‍ വേണാടിന്റെ ആധിപത്യം അതിനുമുമ്പ്‌ ആ സ്ഥലങ്ങളില്‍ക്കൂടി വ്യാപിച്ചിരുന്നതായി അനുമാനിക്കാം. കൂടാതെ, പന്തളം-പൂഞ്ഞാര്‍ രാജവംശങ്ങള്‍ പാണ്ഡ്യരാജ്യത്തുനിന്നു കേരളത്തില്‍ വന്ന്‌ നാടുവാഴികളായിത്തീര്‍ന്നത്‌ ഇക്കാലത്താണെന്നാണ്‌ ചില ചരിത്രകാരന്മാരുടെ അഭിപ്രായം. നോ. കൊല്ലൂര്‍ശാസനം

(അടൂര്‍ രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍