This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്‌സ്, ജോസഫ് ഗോര്‍ഡന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Coates, Joseph Gordon (1878 - 1943)) |
Mksol (സംവാദം | സംഭാവനകള്‍) (→Coates, Joseph Gordon (1878 - 1943)) |
||
വരി 4: | വരി 4: | ||
== Coates, Joseph Gordon (1878 - 1943) == | == Coates, Joseph Gordon (1878 - 1943) == | ||
- | [[ചിത്രം:Vol9_17_coatesjosephgordon.jpg|thumb|]] | + | [[ചിത്രം:Vol9_17_coatesjosephgordon.jpg|thumb|ജോസഫ് ഗോര്‍ഡന്‍ കോട്‌സ്]] |
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നയതന്ത്രജ്ഞനും. 1878 ഫെ. 3-ന് കൈപാറാ ഹാര്‍ബറിലെ ഇക്കാറേ മുനമ്പിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. മികച്ച ഒരു കുതിര സവാരിക്കാരനായിരുന്ന കോട്‌സിനു മത്സരത്തിനിടെ കാലിനേറ്റ പരിക്ക് ജീവിതകാലത്തിനുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രതിഫലിച്ചിരുന്നു. | ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നയതന്ത്രജ്ഞനും. 1878 ഫെ. 3-ന് കൈപാറാ ഹാര്‍ബറിലെ ഇക്കാറേ മുനമ്പിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. മികച്ച ഒരു കുതിര സവാരിക്കാരനായിരുന്ന കോട്‌സിനു മത്സരത്തിനിടെ കാലിനേറ്റ പരിക്ക് ജീവിതകാലത്തിനുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രതിഫലിച്ചിരുന്നു. | ||
06:35, 7 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോട്‌സ്, ജോസഫ് ഗോര്‍ഡന്‍
Coates, Joseph Gordon (1878 - 1943)
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നയതന്ത്രജ്ഞനും. 1878 ഫെ. 3-ന് കൈപാറാ ഹാര്‍ബറിലെ ഇക്കാറേ മുനമ്പിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. മികച്ച ഒരു കുതിര സവാരിക്കാരനായിരുന്ന കോട്‌സിനു മത്സരത്തിനിടെ കാലിനേറ്റ പരിക്ക് ജീവിതകാലത്തിനുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രതിഫലിച്ചിരുന്നു.
ഓട്ടാമീട്ടി കൗണ്ടിയിലേക്കു 1905-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് കോട്‌സ് തന്റെ രാഷ്‌ട്രീയ പ്രവേശനത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് 1913-16 കാലയളവില്‍ കൗണ്‍സില്‍ ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചു. 1911-ല്‍ കൈപാറയെ പ്രതിനിധീകരിച്ച് ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണനേതാവും പ്രധാനമന്ത്രിയുമായ തോമസ് വാര്‍ഡിന്റെ രാജിയെത്തുടര്‍ന്ന് അധികാരത്തിലെത്തിയ തോമസ് മെക്കനീസിന്റെ വിശ്വസ്‌തനായിരുന്ന കോട്‌സ് തനിക്കു വാഗ്‌ദാനം ചെയ്‌ത മന്ത്രിപദങ്ങള്‍ വേണ്ടന്നുവച്ചു.
ലിബറല്‍ പാര്‍ട്ടി കാര്‍ഷികമേഖലയോടു സ്വീകരിച്ച നടപടികളില്‍ വിയോജിച്ച് പ്രതിപക്ഷമായ റീഫോം പാര്‍ട്ടിക്കൊപ്പം നിലകൊണ്ട കോട്‌സ് രാജ്യത്തിന്റെ ഭരണമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് സൈനികര്‍ക്കൊപ്പം യുദ്ധത്തില്‍ അണിനിരന്ന ഇദ്ദേഹം രാജ്യത്തെ യുവാക്കളുടെ ഹരമായിത്തീര്‍ന്നു. 1919-ല്‍ നിയമകാര്യം, ടെലിഗ്രാഫ്, റെയില്‍വേ, തദ്ദേശീയകാര്യം, എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനവും പോസ്റ്റ് ജനറലിന്റെ ചുമതലയും വഹിച്ച കോട്‌സ് 1925-ല്‍ രാജ്യത്തെ 21-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു.
അപിരന നഗാത എന്ന മവോറി നേതാവുമായി അടുത്തബന്ധമുണ്ടായിരുന്ന കോട്‌സ്, മവോറി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇത് ഉപയോഗപ്പെടുത്തി. 1926-ലെ ഇംപീരിയല്‍ കോണ്‍ഫറസില്‍വച്ച് ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ കോട്‌സ്, രാജ്യസഭാസമിതി അംഗമായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ 1928-ല്‍ ഇദ്ദേഹത്തിന്റെ ഭരണകൂടം പരാജയപ്പെട്ടു; തുടര്‍ന്ന് 1931-ലെ സാമ്പത്തികമാന്ദ്യം തരണം ചെയ്യുന്നതിനു രൂപവത്‌കൃതമായ കൂട്ടുമന്ത്രിസഭയില്‍ അംഗമായി ചേര്‍ന്നു. പൊതുമരാമത്തു വകുപ്പുമന്ത്രിയായിരിക്കെ (1931-33) തൊഴിലില്ലായ്‌മക്കെതിരെ പോരാടി. ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ (1933-35) ന്യൂസിലന്‍ഡ് പവന്റെ വിനിമയനിരക്ക് കുറയ്‌ക്കുകയും ഭാഗികമായി ഗവണ്‍മെന്റ് നിയന്ത്രണത്തോടെ ഒരു റിസര്‍വ്‌ബാങ്ക് സ്ഥാപിക്കുകയും പലിശനിരക്കു കുറയ്‌ക്കുവാന്‍ വേണ്ട വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. 1932-ലെ ഒട്ടാവാ സമ്മേളനത്തില്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാണിജ്യമേഖലയെ പ്രാത്സാഹിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതില്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. 1935-ലും 38-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോട്‌സിന്റെ കക്ഷി പരാജയപ്പെട്ടുവെങ്കിലും വിഭാഗീയ താത്‌പര്യങ്ങള്‍ മാറ്റിവച്ച് യുദ്ധകാല ഭരണകൂടത്തെ (1940) സഹായിക്കുകയും മരണംവരെ പീറ്റര്‍ ഫ്രേസറിന്റെ കൂട്ടുമന്ത്രിസഭയില്‍ അംഗമായിരിക്കുകയും ചെയ്‌തു. 1943 മേയ് 23-ന് കോട്‌സ് അന്തരിച്ചു.
(ജെ. ഷീലാ ഐറീന്‍ ജയന്തി; സ.പ.)