This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍റാഡ് III
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോണ്‍റാഡ് III == == Conrad III (1093 - 1152) == ജര്‍മന്‍ രാജാവ്. സ്വാബിയയിലെ ഫ്...)
അടുത്ത വ്യത്യാസം →
Current revision as of 07:19, 31 ഡിസംബര്‍ 2014
കോണ്‍റാഡ് III
Conrad III (1093 - 1152)
ജര്‍മന്‍ രാജാവ്. സ്വാബിയയിലെ ഫ്രഡറിക് പ്രഭുവിന്റെയും ആഗ്നെസിന്റെയും (ഹെന്‌റി IV-ന്റെ പുത്രി) പുത്രനാണ് കോണ്‍റാഡ് III. ജര്‍മനിയിലെ ഹോയെന്‍ സ്റ്റൗഫന്‍ രാജവംശസ്ഥാപകനായ ഇദ്ദേഹം 1138-ല്‍ ജര്‍മന്‍ രാജാവായി സ്ഥാനമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ജര്‍മനിയില്‍ ധാരാളം ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1142-ല്‍ ഒരു സമാധാനക്കരാറുണ്ടായതിനെത്തുടര്‍ന്നാണ് കുറച്ചു കാലത്തേക്കെങ്കിലും രാജ്യത്ത് സമാധാനം നിലവില്‍വന്നത്. രണ്ടാം കുരിശു യുദ്ധത്തില്‍ (1147-49) പലസ്‌തീനിലേക്കു സൈന്യത്തെ നയിക്കുകയും പിന്നീട് സിസിലിയിലെ റോജര്‍ II-നെ ആക്രമിക്കുകയും ചെയ്‌തു. ഫ്രാന്‍സിലെ ലൂയി VII-നുമായി സഖ്യത്തിലേര്‍പ്പെട്ട റോജര്‍, കോണ്‍റാഡിനെയും സൈന്യത്തെയും ജര്‍മനിയിലേക്ക് തിരികെയോടിച്ചു. എന്നാല്‍ റോം സന്ദര്‍ശിക്കാന്‍ സാധിക്കാതെ വന്നതോടെ കോണ്‍റാഡ് III-തന്റെ പിന്‍ഗാമിയായി അനന്തിരവന്‍ ഫ്രഡറിക് I ബാര്‍ബറോസായെ പ്രഖ്യാപിച്ചു. 1152 ഫെ. 15-ന് കോണറാഡ് IIIമരണമടഞ്ഞു.