This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍റാഡ് I (ഭ.കാ. 911-18)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കോണ്‍റാഡ് I (ഭ.കാ. 911-18) == == Conrad I == ജര്‍മന്‍ രാജാവും ഫ്രാങ്കോണിയന്‍...)
അടുത്ത വ്യത്യാസം →
Current revision as of 07:18, 31 ഡിസംബര്‍ 2014
കോണ്‍റാഡ് I (ഭ.കാ. 911-18)
Conrad I
ജര്‍മന്‍ രാജാവും ഫ്രാങ്കോണിയന്‍ പ്രഭുവും അവസാനത്തെ കരോലിംഗിയന്‍ ചക്രവര്‍ത്തിയും. കോണ്‍റാഡ് ഗ്ലിസ്മത്ത് ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, 911 ന. 10-ന് ജര്‍മനിയുടെ രാജാവായി സ്ഥാനമേറ്റു. രാജ്യം മുഴുവന്‍ തന്റെ അധികാരം സ്ഥാപിച്ചുവെങ്കിലും ലൊറെയ്ന്, സാംബിയ, ബവേറിയ, സാക്സണി എന്നിവിടങ്ങളിലെ പ്രഭുക്കന്മാരുടെ എതിര്‍പ്പുമൂലം ഫലപ്രദമായി ഭരണം നടത്താന്‍ കോണ്റാഡിന് കഴിഞ്ഞില്ല, ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ പരാജയപ്പെടുകയും ഹംഗറിയുമായുള്ള യുദ്ധത്തില്‍ മുറിവേല്‍ക്കുകയും ചെയ്ത ഇദ്ദേഹം 918 ഡി. 23-ന് അന്തരിച്ചു.