This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണുഗവേഷണം ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.64.247 (സംവാദം)
(New page: = അണുഗവേഷണം ഇന്ത്യയില്‍ = അണുകേന്ദ്രത്തിലെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ ത...)
അടുത്ത വ്യത്യാസം →

06:20, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണുഗവേഷണം ഇന്ത്യയില്‍

അണുകേന്ദ്രത്തിലെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ ഘടകങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന ശക്തികളെക്കുറിച്ചുള്ള പഠനമാണ് അണുഗവേഷണത്തില്‍ പ്രധാനമായും നടക്കുന്നത്. മറ്റു പല രാഷ്ട്രങ്ങളിലും എന്നപോലെ ഇന്ത്യയിലും അണുഗവേഷണവും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് അണുശക്തി കമ്മീഷന്റെ (അീാശര ഋിലൃഴ്യ ഇീാാശശീിൈ) ചുമതലയിലാണ്. ലേഖന സംവിധാനം ക. ആമുഖം കക. അണുശക്തി കമ്മീഷന്‍ കകക. ടാറ്റാ മൌലിക ഗവേഷണാലയം കഢ. ഭാഭാ അണുശക്തി ഗവേഷണാലയം ഢ. സാഹാ അണുകേന്ദ്രഭൌതിക സ്ഥാപനം ഢക. ടാറ്റാ സ്മാരകകേന്ദ്രം ഢകക സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ഢകകക. അസ്ഥിര ഊര്‍ജ്ജത്വരിത കേന്ദ്രം

	കത.	അണു ഖനിജ വിഭാഗം
	ത.	വ്യവസായ സംഘടനകള്‍

തക. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകക. അണുശക്തി നിലയങ്ങള്‍: 1. താരാപൂര്‍ 2. റാണാപ്രതാപ് സാഗര്‍ 3. കല്‍പ്പാക്കം 4. നറോറ അറ്റോമിക് പവര്‍ സ്റ്റേഷന്‍ 5. കക്രപൂര്‍ 6. കൈഗ 7. കൂടംകുളം

ക. ആമുഖം. ഇന്ത്യന്‍ അണുശക്തി കമ്മീഷന്‍ രൂപവത്കൃതമായത് 1948-ല്‍ ആണെങ്കിലും അതിനുമുമ്പുതന്നെ അണുഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു. വിദ്യുച്ഛക്തി ഉത്പാദനത്തിനും സമാധാനപരമായ ആവശ്യങ്ങള്‍ക്കും അണുശക്തി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.

ഡൊറാബ് ടാറ്റാ ട്രസ്റ്റും അന്നത്തെ ബോംബേ ഗവണ്‍മെന്റും ചേര്‍ന്നാണ് മുംബൈയിലെ കൊളാബയില്‍, 1945-ല്‍ ടാറ്റാ മൌലിക ഗവേഷണാലയം (ഠ.ക.എ.ഞ: ഠമമേ കിശെേൌലേ ീള എൌിറമാലിമേഹ ഞലലെമൃരവ) സ്ഥാപിച്ചത്.

കക. അണുശക്തി കമ്മീഷന്‍. 1948 ഏ. 15-ന് എച്ച്. ജെ. ഭാഭാ അധ്യക്ഷനും എസ്.എസ്. ഭട്നഗര്‍ അംഗകാര്യദര്‍ശിയും കെ.എസ്.കൃഷ്ണന്‍ അംഗവും ആയിട്ടുള്ള ആദ്യത്തെ അണുശക്തി കമ്മീഷന്‍ ഇന്ത്യാഗവണ്‍മെന്റ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ അണുശക്തി കമ്മീഷന്‍ ആദ്യകാലത്ത് ശാസ്ത്ര ഗവേഷണവകുപ്പിന്റെ ഒരു ഉപദേശകസമിതിയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 1954 ആഗ. 1-ന് അണുശക്തി വകുപ്പ് രൂപവത്കൃതമായി. ഈ വകുപ്പിന്റെ സെക്രട്ടറി കമ്മീഷന്റെ അധ്യക്ഷന്‍ തന്നെ ആണ്. ആരംഭം മുതല്‍ ഇതു പ്രധാനമന്ത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അണുശക്തിവകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ അണുഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവയും ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയുമായ നിരവധി സ്ഥാപനങ്ങളുണ്ട്.

കകക. ടാറ്റാ മൌലിക ഗവേഷണാലയം. സര്‍ ഡൊറാബ് ടാറ്റാ ട്രസ്റ്റും ബോംബെ ഗവണ്‍മെന്റും ചേര്‍ന്ന് 1945-ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. പിന്നീടാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇതിന്റെ ഭരണത്തില്‍ പങ്കാളിയായത്. ഗണിതശാസ്ത്രം, ഭൌതികശാസ്ത്രം എന്നീ രണ്ടു വിഭാഗങ്ങളായിട്ടാണ് ഇവിടത്തെ പ്രവര്‍ത്തനം നടക്കുന്നത്. നോ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്

കഢ. ഭാഭാ അണുശക്തി ഗവേഷണാലയം (ആ.അ.ഞ.ഇ.). ഇന്ത്യയിലെ അണുഗവേഷണപഠനങ്ങളുടെ സിരാകേന്ദ്രമാണ് ഈ സ്ഥാപനം. വികസിച്ചുവരുന്ന അണുശക്തി പരിപാടികളുടെ ആവശ്യാനുസരണം അനുദിനം വളരുന്ന ഒന്നാണിത്. 1954-ല്‍ ട്രോംബെ അണുശക്തികേന്ദ്രം എന്ന പേരിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മുംബൈ നഗരത്തിലെ ട്രോംബെ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം, ഡോ. ഭാഭയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയെ മാനിച്ചുകൊണ്ട് ഭാഭാ അണുശക്തി ഗവേഷണാലയം (ആവമയമ അീാശര ഞലലെമൃരവ ഇലിൃല) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

ഭൌതികം (ജവ്യശെര), രസതന്ത്രം, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ (ഋഹലരൃീിശര & കിൃൌാലിമേശീിേ), തേജോ രക്ഷാ ഡയറക്റ്ററേറ്റ് (ഞമറശമശീിേ ജൃീലേരശീിേ ഉശൃലരീൃമലേ), എന്‍ജിനീയറിങ് (ഋിഴശിലലൃശിഴ), മെറ്റലര്‍ജി (ങലമേഹഹൌൃഴ്യ), ബയോ-മെഡിക്കല്‍ (ആശീങലറശരമഹ), ഐസോടോപ്സ് (കീീുല), ഭക്ഷ്യ സാങ്കേതിക വിദ്യ (എീീറ ഠലരവിീഹീഴ്യ), കെമിക്കല്‍ എഞ്ചിനീയറിങ് (ഇവലാശരമഹ ഋിഴശിലലൃശിഴ), ആരോഗ്യവും സുരക്ഷിതത്ത്വവും (ഒലമഹവേ & ടമളല്യ), മാലിന്യനിര്‍മാര്‍ജനം (ണമലെേ ങമിമഴലാലി) എന്നിവയാണ്. ഇവിടത്തെ പ്രധാന വകുപ്പുകള്‍.

ഇവിടെ അപ്സര, സൈറസ്, സെര്‍ലീന, പൂര്‍ണിമ, ധ്രുവ എന്നീ റിയാക്റ്ററുകള്‍ ഉണ്ട്. (നോ: അപ്സര റിയാക്റ്റര്‍, സൈറസ് റിയാക്റ്റര്‍, സെര്‍ലീന റിയാക്റ്റര്‍, പൂര്‍ണിമ, ധ്രുവ)

ഒരു ഗവേഷണാലയം എന്ന നിലയില്‍ നിരവധി സര്‍വകലാശാലകളുടെ അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്. അടുത്തകാലത്ത് ഈ സ്ഥാപനം ഒരു കല്പിതസര്‍വകലാശാലയായി പ്രഖ്യാപിക്കപ്പെട്ടു.

ഢ. സാഹാ അണുകേന്ദ്ര ഭൌതികസ്ഥാപനം. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അണുശക്തിപഠനങ്ങള്‍ നടത്തുവാനുള്ള മികച്ച കേന്ദ്രമാണ്. അണു റിയാക്റ്റര്‍ ഒഴികെ അണുശക്തിഗവേഷണത്തിനാവശ്യമായ മിക്ക ഉപകരണങ്ങളും ഇവിടെയുണ്ട്. സൈക്ളോട്രോണ്‍ (ഇ്യരഹീൃീി), സ്ഥിര വൈദ്യുത ത്വരിത്രം (ടമേശേര ഋഹലരൃശരമഹ അരരലഹലൃമീൃ), അണുകേന്ദ്രരസതന്ത്രം (ചൌരഹലമൃ ഇവലാശൃ്യ), ഖരാവസ്ഥാഭൌതികം (ടീഹശറ ടമേലേ ജവ്യശെര) തുടങ്ങിയ വ്യത്യസ്ത വകുപ്പുകളിലായിട്ടാണ് ഇവിടെയും പ്രവര്‍ത്തനം നടത്തുന്നത്. മൌലികപഠനങ്ങള്‍ക്ക് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നു.

ഢക. ടാറ്റാ സ്മാരക കേന്ദ്രം. മുംബൈയിലെ ടാറ്റാ സ്മാരക ആശുപത്രിയും ഇന്ത്യന്‍ ക്യാന്‍സര്‍ ഗവേഷണകേന്ദ്രവും യോജിപ്പിച്ച് (1967) രൂപം കൊടുത്തതാണ് ഈ സ്ഥാപനം. അര്‍ബുദരോഗത്തെയും ചികിത്സയെയും പറ്റി പഠനം നടത്തുന്നതിനും ഭിഷഗ്വരന്‍മാര്‍ക്കും സാങ്കേതികജോലിക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനും വേണ്ടിയാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. റേഡിയേഷന്‍ ചികിത്സയുടെ (ഞമറശമശീിേ ഠൃലമാലി) പ്രാധാന്യം കണക്കാക്കിയാണ് ഈ കേന്ദ്രത്തെ അണുശക്തിവകുപ്പിന്റെ കീഴില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഢകക. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി (ഇലിൃല ളീൃ അറ്മിരലറ ഠലരവിീഹീഴ്യ). ഗവേഷണത്തില്‍ മാത്രമല്ല, സാങ്കേതിക വിദ്യയിലും അണുശക്തി പ്രയോജനപ്പെടുത്താം. ഇതിനായി 1984-ല്‍ ഇന്‍ഡോറില്‍ ആരംഭിച്ച സ്ഥാപനമാണ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി. ഇവിടെ സാങ്കേതിക മേന്മയുള്ള ത്വരിതങ്ങളും ഉന്നത ഊര്‍ജ്ജ ലേസറുകളും ഉത്പാദിപ്പിക്കുന്നു. ലേസര്‍ എന്നത് തീവ്രതയേറിയ പ്രകാശരശ്മിയാണ്. ഇതിന് താപത്തെ ഉത്പാദിപ്പിക്കുവാന്‍ കഴിയും. ലേസറുപയോഗിച്ച് ശസ്ത്രക്രിയ കൂടാതെ തന്നെ ശരീരത്തിലെ അനാവശ്യ കലകളെ നശിപ്പിക്കുവാന്‍ കഴിയും. തിമിരരോഗ നിവാരണത്തിന് ലേസര്‍ ഉപയോഗിച്ചു വരുന്നു. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയില്‍ ചഉഥഅഏ ലേസര്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലേസര്‍ ഇവ നിര്‍മിച്ചിട്ടുണ്ട്. ലേസറുപയോഗിച്ച് ഫൈബറുകളെ തമ്മില്‍ യോജിപ്പിക്കാന്‍ കഴിയും. ഫൈബറുകള്‍ ദൂരവിക്ഷേപണത്തിന് ഉപയോഗിക്കുന്നു.

ഢകകക. അസ്ഥിര ഊര്‍ജ്ജ ത്വരിത കേന്ദ്രം (ഢമൃശമയഹല ഋിലൃഴ്യ ഇ്യരഹീൃീില ഇലിൃല). കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അണുശക്തി പഠനങ്ങള്‍ നടത്തുവാനുള്ള മികച്ച കേന്ദ്രമാണ്. അണുറിയാക്ടര്‍ ഒഴികെ അണുഗവേഷണത്തിനാവശ്യമായ മിക്ക ഉപകരണങ്ങളും ഇവിടെയുണ്ട്. അസ്ഥിര ഊര്‍ജ്ജ ത്വരിതം (ഢമൃശമയഹല ഋിലൃഴ്യ ഇ്യരഹീൃീില), സ്ഥിര വൈദ്യുത ത്വരിതം (ടമേശേര ഋഹലരൃശരമഹ അരരലഹലൃമീൃ) എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അണുകേന്ദ്ര രസതന്ത്രം (ചൌരഹലമൃ ഇവലാശൃ്യ), ഖരാവസ്ഥാ ഭൌതികം (ടീഹശറ മെേലേ ുവ്യശെര) തുടങ്ങിയ മൌലിക പഠനങ്ങള്‍ക്ക് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ഈ സ്ഥാപനവും സാഹാ അണുകേന്ദ്ര ഭൌതികസ്ഥാപനവും ഒരേ പരിസരത്ത് സ്ഥിതി ചെയ്യുന്നു.

കത. അണുഖനിജ വിഭാഗം (അീാശര ങശിലൃമഹ ഉശൃലരീൃമലേ). അണുശക്തി നിര്‍മാണത്തിനുതകുന്ന ഖനിജങ്ങള്‍ കണ്ടെത്തല്‍, ഖനികളുടെ വികസനം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ നിര്‍വഹിക്കുന്ന സ്ഥാപനമാണിത്. യുറേനിയവും തോറിയവുമാണ് അണുശക്തി ഉത്പാദനത്തിനാവശ്യമായ ഖനിജങ്ങള്‍. കേരളത്തിലെ മോണോസൈറ്റു മണലില്‍ തോറിയം ഉള്ളതായി നേരത്തെ അറിവുണ്ടായിരുന്നു. എന്നാല്‍ അണു ഖനിജ വകുപ്പിന്റെ ശ്രമഫലമായിട്ടാണ് ബീഹാറിന്റെയും ബംഗാളിന്റെയും അതിര്‍ത്തിയിലും ബീഹാറിലും തോറിയം ഉള്ളതായി കണ്ടുപിടിക്കപ്പെട്ടത്. കൂടാതെ ഒറീസ്സയിലും തമിഴ്നാട്ടിലും മോണോസൈറ്റ് നിക്ഷേപങ്ങള്‍ കണ്ടുപിടിച്ചു. ജാദുഗുഡ (ബീഹാര്‍), റാവാ (ജാര്‍ഘണ്ട്), മിര്‍സാപൂര്‍ (ഉത്തര്‍പ്രദേശ്), പാമീര്‍പൂര്‍, ഝാന്‍സി, പന്ന (മധ്യപ്രദേശ്), സര്‍ഗുജ (ഛത്തീസ്ഗഡ്), ഛത്രര്‍പൂര്‍ (ഒറീസ്സ), സേലം (തമിഴ്നാട്) തുടങ്ങിയ സ്ഥലങ്ങളില്‍ യുറേനിയത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ അന്വേഷണങ്ങളുടെ ഫലമായി ഇന്ത്യയില്‍ യുറേനിയം നിക്ഷേപത്തിന്റെ അളവ് 86,000 ടണ്‍ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. തോറിയം നിക്ഷേപത്തിന്റെ അളവ് 7.5 മില്യണ്‍ ടണ്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു.

അണുശക്തി ഉത്പാദന പ്രക്രിയയില്‍ ആവശ്യമായി വരുന്ന സിര്‍കോണിയം, മോളിബ്ഡിനം, ബെറിലിയം, കൊളംബിയം, ടന്‍ടാലം തുടങ്ങിയ ലോഹങ്ങളുടെ ഖനിജങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയും ഈ വിഭാഗം അന്വേഷണങ്ങള്‍ നടത്താറുണ്ട്.

ത. വ്യവസായ സംഘടനകള്‍ (കിറൌൃശമഹ ഛൃഴമിശമെശീിേ). മര്‍ദിത ഘനജല റിയാക്ടറുകളില്‍ മന്ദീകാരിയായും ശീതീകാരിയായും ഘനജലം ഉപയോഗിക്കുന്നു. ഈ റിയാക്ടറുകളുടെ നിര്‍മാണത്തിനും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംഘടനയാണ് ഘനജലവകുപ്പ്. ഈ സംഘടന ബറോഡ, തൂത്തുക്കുടി, കോട്ട, മണ്‍ഗുരു, ഹസീഡ, ഝാര്‍ഖണ്ഡ് എന്നീ സ്ഥലങ്ങളില്‍ ഘന ജലം ഉത്പാദിപ്പിക്കുന്നു. അമോണിയ-അമോണിയം ഹൈഡ്രോക്സൈഡ് വ്യാപന പ്രക്രിയയില്‍ ഘനഹൈഡ്രജന്റെ ഗാഢത അമോണിയം ഹൈഡ്രോക്സൈഡില്‍ വര്‍ധിക്കുന്നു. ഈ അമോണിയം ഹൈഡ്രോക്സൈഡില്‍ നിന്നും ഘന ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നു. അമോണിയ, അമോണിയം ഹൈഡ്രോക്സൈഡ് എന്നിവ വളനിര്‍മാണത്തിന് ഉപയോഗിക്കുന്നു. അതിനാല്‍ ഘനജല ഉത്പാദനശാലകളോടനുബന്ധിച്ച് രാസവളനിര്‍മാണശാലകളും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നു വ്യത്യസ്തമായി കോട്ടയില്‍ ഹൈഡ്രജന്‍ സള്‍ഫൈഡില്‍ നിന്നാണ് ഘനജലം ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യന്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനിനാവശ്യമായ സിര്‍ക്കോണിയം, യുറേനിയംഓക്സൈഡ് ഇവ കൂടാതെ യുറേനിയം കോണ്‍സണ്‍ട്രേറ്റില്‍ നിന്നും യുറേനിയം ലോഹവും, യുറേനിയം ഓക്സൈഡ്, ന്യൂക്ളിയര്‍ ഫ്യൂവല്‍ എന്നിവയും നിര്‍മിക്കുന്നത് ന്യൂക്ളിയര്‍ ഫ്യൂവല്‍ കോര്‍പറേഷന്‍ (ചഎഇ) ആണ്.

ഗവേഷണം, കൃഷി, രോഗനിവാരണം ഇവയ്ക്കായി റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ റേഡിയോ ഐസോടോപ്പുകളുടെ വിതരണം സാധ്യമാക്കുന്നത് മുംബൈയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് ഒഫ് റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജി എന്ന സ്ഥാപനമാണ്.

തക. പൊതുമേഖലാ സ്ഥാപനങ്ങള്‍ (ജൌയഹശര ടലരീൃ ഡിറലൃമേസശിഴ). യുറേനിയം കോണ്‍സണ്‍ട്രേറ്റ് നിര്‍മാണത്തിനാവശ്യമായ യുറേനിയം അയിര് ഖനനം ചെയ്തെടുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നത് യുറേനിയം കോര്‍പറേഷന്‍ ഒഫ് ഇന്ത്യയാണ് (ഡഇക). ഇതിന്റെ കീഴില്‍ നാല് ഖനികളുണ്ട്. ജാദുഗുഡ, ബാട്ടിന്‍, നോര്‍വാപഹാര്‍, തുറാംഗിഗ് എന്നിവയാണവ.

മോണസൈറ്റ്, ഇല്‍മനൈറ്റ്, റൂട്ടെയില്‍, സിര്‍കോണ്‍, സിലിമിനൈറ്റ്, ഗാര്‍നെറ്റ് എന്നിവയുടെ ഖനനം നടത്തുന്ന സ്ഥാപനമാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (കഞഋ). കേരളത്തിലെ ചവറയും, തമിഴ്നാട്ടിലെ മണവാളക്കുറിച്ചിയും, ഒറീസ്സയിലെ ഛത്രപുരയുമാണ് പ്രധാന ഖനനപ്രദേശങ്ങള്‍. മോണസൈറ്റാണ് യുറേനിയത്തിന്റെയും തോറിയത്തിന്റെയും ഉറവിടം. 0.1-0.3 ശ.മാ. യുറേനിയം ഓക്സൈഡും, 8-10 ശ.മാ. തോറിയം ഓക്സൈഡും 60-70 ശ.മാ. റയര്‍ എര്‍ത്തു ഓക്സൈഡും ശേഷിച്ച ഭാഗം ഫോസ്ഫേറ്റും അടങ്ങിയതാണ് മോണസൈറ്റ്.

റിയാക്ടറുകളുടെ രൂപരേഖ വരയ്ക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ് ന്യൂക്ളിയാര്‍ പവര്‍ കോര്‍പറേഷന്‍ ഒഫ് ഇന്ത്യ (ചജഇകഘ). ഇതിന്റെ കീഴില്‍ പതിനാല് റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ ആകെ ഉത്പാദനശേഷി 2770ാം ആണ്. പതിനാലു റിയാക്ടറുകളില്‍ രണ്ടെണ്ണം തിളജല റിയാക്ടറുകളും ശേഷിച്ചവ ദ്രുതമര്‍ദ ഘനജല റിയാക്ടറുമാണ്.

തകക. അണുശക്തി നിലയങ്ങള്‍. ഇന്ത്യയില്‍ വിദ്യുച്ഛക്തി ഉത്പാദനത്തിന് ജലവൈദ്യുത പദ്ധതികളെയും കല്ക്കരികൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റു പദ്ധതികളെയും ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പല കാരണങ്ങളാലും അണുശക്തിയില്‍നിന്നുള്ള വിദ്യുച്ഛക്ത്യുത്പാദനം ഇന്ത്യയ്ക്കു യോജിച്ചതാണെന്നു കണ്ടതിനാല്‍ വിപുലമായ ഒരു അണുശക്തി പരിപാടി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനുള്ള ഉത്പ്രേരകങ്ങള്‍ ഇവയാണ്:

   1. ഭൂഗര്‍ഭത്തില്‍ കല്ക്കരിശേഖരത്തിന്റെ വിതരണത്തിലും അതിനാല്‍ എല്ലായിടത്തും യഥാസമയമുള്ള ലഭ്യതയിലും പരിമിതികളുണ്ട്;
   2. കല്ക്കരിയുടെ കയറ്റിറക്കങ്ങള്‍ക്ക് റെയില്‍വേയില്‍ വരുത്തേണ്ട വികസനത്തിനാവശ്യമായിവരുന്ന ചെലവുകൂടി കണക്കാക്കിയാല്‍ അണുശക്തി ലാഭകരമാണ്.
   3. ബീഹാറിലെ ഖനികളില്‍ യുറേനിയവും കേരളത്തിലെ മോണോസൈറ്റുമണലില്‍ തോറിയവും ഗണ്യമായ തോതില്‍ ലഭ്യമാണ്;
   4. ഇന്ത്യയില്‍ പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞന്‍മാരും സാങ്കേതികവിദഗ്ധന്‍മാരും ഉണ്ട്. അപ്സര, സെര്‍ലീന, സൈറസ്, ധ്രുവ എന്നീ റിയാക്റ്ററുകളുടെ നിര്‍മാണം കൊണ്ട് വേണ്ടത്ര പരിചയവും പരിശീലനവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്;
 

1. താരാപൂര്‍. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയമായ താരാപൂര്‍ അണുശക്തി നിലയം അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനി(ഏ.ഋ.ഇ)യുടെ ചുമതലയില്‍ സ്ഥാപിതമായി. ഇവിടെ ഒരു പരീക്ഷണം എന്ന നിലയില്‍ 1969 ഏ. 1-നു വിദ്യച്ഛക്ത്യുത്പാദനം ആരംഭിച്ചു. ഇവിടെ ഉത്പാദിപ്പിക്കുന്ന വിദ്യുച്ഛക്തി മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ആവശ്യത്തിനായി വിനിയോഗിക്കുന്നു. 380 മെഗാവാട്ട് ശക്തി ഉത്പാദിപ്പിക്കാന്‍ ഈ സ്റ്റേഷനു കഴിയുന്നു. 1969 ഒ. 2-ന് ആണ് ഇത് പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയത്. സംപുഷ്ട യുറേനിയം ഉപയോഗിക്കുന്ന ഇവിടത്തെ റിയാക്റ്ററുകളുടെ ആവശ്യത്തിനുവേണ്ട ഇന്ധനം ഇവിടെ ലഭ്യമല്ലാത്തതിനാല്‍ വിദേശാശ്രയം വേണ്ടിവരുന്നു. രണ്ടു റിയാക്റ്ററുള്ളതില്‍ 1969 ഫെ. 1-ന് ഒന്നാമത്തേതും ഫെ. 27-ന് രണ്ടാമത്തേതും ശൃംഖലാപ്രവര്‍ത്തനം ആരംഭിച്ചു. 1969 ഏ. 1-ന് മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും വിദ്യുച്ഛക്തി നല്‍കാന്‍ തുടങ്ങി. എന്നാല്‍ 1969 ഒ. 3 മുതലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചത്. പണിതീര്‍ന്ന നിലയം ഇന്ത്യന്‍ അണുശക്തി വകുപ്പ് ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ നിന്ന് 1969 ഒ. 28-ന് ഏറ്റുവാങ്ങി. ആണ്. അന്നു മുതല്‍ ഇന്ത്യന്‍വിദഗ്ധന്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഔപചാരികമായ ഉദ്ഘാടനം 1970 ജനു. 19-ന് ആയിരുന്നു.

2. റാണാപ്രതാപ്സാഗര്‍ (രാജസ്ഥാന്‍ അറ്റോമിക് പവര്‍ സ്റ്റേഷന്‍). ഇന്ത്യയിലെ രണ്ടാമത്തെ അണുശക്തിനിലയമാണ് റാണാപ്രതാപ്സാഗര്‍. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. റാണാപ്രതാപ് എന്ന തടാകത്തില്‍ നിന്നും ഈ നിലയങ്ങള്‍ക്കാവശ്യമായ ജലം എടുക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് റാണാ പ്രതാപ് സാഗര്‍ എന്ന പേര് ലഭിച്ചത്. കാനഡയുടെ സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാനഡയിലെ ഡഗ്ളസ്സിന്റെ മാതൃകയിലാണ് ഈ റിയാക്ടര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. കാനഡയുടെ സഹായത്തോടെ നിര്‍മിച്ച, ഘനജലം (ഉല്ലൃീേ ംമലൃേ) മന്ദീകാരിയും, യുറേനിയം (ഡൃമിശൌാ) ഇന്ധനമായും ഉപയോഗിക്കുന്ന നിലയമായതുകൊണ്ട് ഇതിനെ കാന്‍ഡും (ഇമിറൌ) എന്നു പറയുന്നു. ആദ്യത്തെ റിയാക്ടര്‍ 1972 ന.-ലും രണ്ടാമത്തേത് 1980 ന.-ലും നിലവില്‍ വന്നു. മൊത്തം ഉത്പാദനശേഷി 380ാം ആണ്. പ്രകൃതിദത്ത യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മര്‍ദിത ഘനജല(ജൃലൌൃശലെറ വലമ്യ് ംമലൃേ ൃലമരീൃ) റിയാക്ടറുകളാണിവ (ജഒണഞ). ഈ അടുത്തകാലത്ത് രണ്ടു റിയാക്ടറുകള്‍ കൂടി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഈ റിയാക്ടറുകളുടെ നിര്‍മാണ പ്രവര്‍ത്തന സംരംഭങ്ങളില്‍ പല പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത നമ്മുടെ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് അണുഗവേഷണ മേഖലയില്‍ വളരെയേറെ പ്രാവീണ്യം നേടാന്‍ ഇതുവഴി കഴിഞ്ഞു.

3. കല്‍പ്പാക്കം. മൂന്നാമത്തെ അണുശക്തി നിലയമാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിനടുത്തുള്ള കല്‍പ്പാക്കം എന്ന സ്ഥലത്ത് നിലവില്‍ വന്നത്. ഇന്ത്യ അണുറിയാക്ടറുകളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത നേടിയതിന്റെ തെളിവാണിത്. കല്‍പ്പാക്കത്തെ രണ്ടു റിയാക്ടറുകളില്‍നിന്നു മൊത്തമായി ഏകദേശം 350ാം വിദ്യുച്ഛക്തി ലഭ്യമാകുന്നു. 1983 ജൂല.യില്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് രാജസ്ഥാന്‍ മാതൃകയിലുള്ള മര്‍ദിത ജലറിയാക്ടര്‍ (ജഒണഞ) ആസ്പദമാക്കി പണികഴിപ്പിച്ചിരിക്കുന്നു. പക്ഷേ പല നൂതന മാര്‍ഗങ്ങളും ഇതില്‍ അവലംബിച്ചിട്ടുണ്ട്. റിയാക്ടറുകളുടെ ശീതീകരണത്തിനായി ഘന ജലവും തുടര്‍ന്ന് കടല്‍ ജലവും ഉപയോഗിക്കുന്നു. ഇതിനായി സമുദ്രാന്തര്‍ഭാഗത്ത് ഏകദേശം 500 മീ. ഉള്ളിലായി ഒരു തുരങ്കം നിര്‍മിച്ചിരിക്കുന്നു. പൂര്‍ണമായും മൂടപ്പെട്ട നിലയിലാണ് ഇതിന്റെ വൈദ്യുതനിയന്ത്രണ സംവിധാനങ്ങള്‍. കടല്‍ക്കാറ്റിലൂടെ എത്തുന്ന ലവണങ്ങളില്‍ നിന്നും വൈദ്യുത നിയന്ത്രണ സംവിധാനത്തെ സംരക്ഷിക്കാനാണ് ഈ മുന്‍കരുതല്‍. 1984-ല്‍ ഈ നിലയം ഇന്ദിരാഗാന്ധി അണുഗവേഷണകേന്ദ്രം (കിറശൃമ ഏമിറവശ ഇലിൃല ളീൃ അീാശര ഞലലെമൃരവ കഏഇഅഞ) എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

4. നറോറ അറ്റോമിക് പവര്‍ സ്റ്റേഷന്‍. നറോറ അറ്റോമിക് പവര്‍ സ്റ്റേഷന്‍ ഉത്തര്‍പ്രദേശിലെ ബുലാന്ത്ഷഹര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഗംഗാനദിയുടെ വലതു ഭാഗത്താണ് ഈ അണുശക്തി നിലയം. പ്രകൃതിദത്ത യുറേനിയം ഇന്ധനമായും, ഘനജലം മന്ദീകാരിയായും ഇവിടെ ഉപയോഗിക്കുന്നു. ഗംഗാജലമാണ് ശീതീകാരിയായി ഉപയോഗിക്കുന്നത്. ഉപയോഗശേഷം ജലം തിരികെ ഗംഗാനദിയില്‍ ചേരുന്നത് ഉണ്ടാകാതിരിക്കാന്‍ ശീതീകരണ ഗോപുരങ്ങളിലൂടെ കടത്തിവിടുന്നു. ഭൂചലന സാധ്യതാ പ്രദേശമായതിനാല്‍ ഭൂചലനം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നു. പൂള്‍ മാതൃകയിലുള്ളതാണ് ഈ റിയാക്ടര്‍. ആദ്യത്തെ റിയാക്ടര്‍ 1989-ലും രണ്ടാമത്തേത് 1991-ലും നിലവില്‍ വന്നു. ഈ രണ്ടു റിയാക്ടറില്‍ നിന്നുമായി 350ാം വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

5. കക്രപൂര്‍. താപ്തി നദിയുടെ ഇടതുപാര്‍ശ്വത്തിലായി ഈ അണുശക്തി നിലയം സ്ഥിതിചെയ്യുന്നു. ഇവിടത്തെ റിയാക്ടര്‍ മര്‍ദിത ഘനജല റിയാക്ടറാണ്. മൊത്തം ഉത്പാദനശേഷി 360 ാം ആണ്. 1993-ല്‍ ആദ്യത്തേതും 1995-ല്‍ രണ്ടാമത്തെയും റിയാക്ടര്‍ നിലവില്‍ വന്നു.

6. കൈഗ. കര്‍ണാടകത്തിലെ കര്‍വാറിലാണ് ഈ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. കൈഗ നദിയുടെ ഇടതുവശത്തായി സ്ഥാപിച്ചിരിക്കുന്നു. ഇതും മര്‍ദിത ഘനജല റിയാക്ടറാണ്. മൊത്തം ഉത്പാദനശേഷി 360ാം ആണ്.

7. കൂടംകുളം. തിരുനെല്‍വേലിയിലെ കൂടംകുളത്താണ് ഈ റിയാക്ടര്‍. ഇന്ത്യയിലെ ആദ്യത്തെ 1000 ാം പദ്ധതിയാണിത്. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ഈ റിയാക്ടര്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. (കെ.റ്റി. ജോസഫ്, സി.എസ്.പി. അയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍