This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്‍ദുല്‍ റഹ്‍മാന്‍, തുവാങ്കു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==അബ്‍ദുല്‍ റഹ്‍മാന്‍, തുവാങ്കു (1895 - 1960)== മലയ ഫെഡറേഷനിലെ ആദ്യത്ത...)
അടുത്ത വ്യത്യാസം →
Current revision as of 05:11, 28 നവംബര്‍ 2014
അബ്‍ദുല്‍ റഹ്‍മാന്‍, തുവാങ്കു (1895 - 1960)
മലയ ഫെഡറേഷനിലെ ആദ്യത്തെ രാജാവ്. 1895 ആഗ. 24-ന് നെഗ്രിസെമ്പിലന്‍ ഭരണാധികാരിയായ തുവാങ്കു മുഹമ്മദിന്റെ പുത്രനായി മലേഷ്യയിലെ ശ്രീമെനാര്‍ടി(Srimenarti)യില്‍ ജനിച്ചു. ഉപരിവിദ്യാഭ്യാസത്തിനായി പിതാവിനോടൊത്ത് 1925-ല്‍ ഇംഗ്ളണ്ടിലെത്തിയ ഇദ്ദേഹം 1928 ന.-ല്‍ നിയമബിരുദധാരിയായി. മലയയില്‍ തിരിച്ചെത്തിയ ഇദ്ദേഹം സിവില്‍ സര്‍വീസില്‍ പല ഉദ്യോഗങ്ങളും വഹിച്ചു. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് 1933 ആഗ. 3-ന് നെഗ്രിസെമ്പിലനിലെ ഭരണാധികാരിയായി. 1948-ല്‍ നിലവില്‍വന്ന മലയ ഫെഡറേഷന്റെ ആദ്യത്തെ രാജാവായി അബ്ദുല്‍ റഹ്‍മാന്‍ തുവാങ്കു തെരഞ്ഞെടുക്കപ്പെട്ടു. 1960 ഏ. 1-ന് ഇദ്ദേഹം അന്തരിച്ചു. വര്‍ഗ്ഗം: ജീവചരിത്രം