This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുര്‍ റഹ്‍മാന്‍, അമീര്‍ (1844 - 1901)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: = അബ്ദുര്‍ റഹ്‍മാന്‍, അമീര്‍ (1844 - 1901) = Abdul Rahman Amir അഫ്ഗാനിസ്താനിലെ അമീ...)
അടുത്ത വ്യത്യാസം →

Current revision as of 11:23, 27 നവംബര്‍ 2014

അബ്ദുര്‍ റഹ്‍മാന്‍, അമീര്‍ (1844 - 1901)

Abdul Rahman Amir

അഫ്ഗാനിസ്താനിലെ അമീര്‍. ഇദ്ദേഹം മുഹമ്മദ്സയ് (ബറക്‍സയ്) ഗോത്രത്തില്‍പെട്ട ദോസ്ത് മുഹമ്മദ്ഖാന്റെ പൌത്രനായി 1844-ല്‍ ജനിച്ചു. 1863-ല്‍ ദോസ്ത് മുഹമ്മദ്ഖാന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ ഷേര്‍ അലി അധികാരം പിടിച്ചെടുത്തു. ഷേര്‍ അലിയുടെ മൂത്ത സഹോദരന്മാരായ അഫ്സല്‍ഖാനും ആസംഖാനും ഷേര്‍ അലിക്കെതിരായി യുദ്ധം ചെയ്തുവെങ്കിലും പരാജിതരായി. അഫ്സല്‍ഖാന്റെ പുത്രനായ അബ്ദുര്‍ റഹ്‍മാന്‍ഖാന്‍ റഷ്യന്‍ തുര്‍ക്കിസ്താനില്‍ അഭയം തേടി. 1870 മുതല്‍ 1880 വരെ സമര്‍ക്കണ്ഡില്‍ താമസിച്ച അബ്ദുര്‍റഹ്‍മാന് റഷ്യന്‍ ഭരണക്രമത്തെപ്പറ്റി വിശദമായി പഠിക്കാന്‍ അവസരം ലഭിച്ചു. രണ്ടാം അഫ്ഗാന്‍ യുദ്ധത്തില്‍ (1878-81) ബ്രിട്ടീഷ്സൈന്യം കാബൂള്‍ ആക്രമിച്ചു കീഴടക്കുകയും ഷേര്‍ അലിയുടെ പുത്രനായ യാക്കൂബ്ഖാനെ തടവുകാരനാക്കുകയും ചെയ്തു. സ്ഥാനത്യാഗം ചെയ്ത യാക്കൂബ് ഖാനെ ഇന്ത്യയിലേക്കു നാടുകടത്തി. തുടര്‍ന്ന് അബ്ദുര്‍ റഹ്‍മാന്‍ഖാന്‍ അമീറായി അംഗീകരിക്കപ്പെട്ടു (ജൂല. 1880).

അബ്ദുര്‍ റഹ്‍മാന്‍ഖാന്‍ തന്റെ പ്രധാന എതിരാളികളെയെല്ലാം വളരെ വേഗം തോല്പിച്ച് അഫ്ഗാനിസ്താനില്‍ അധികാരം ഉറപ്പിച്ചു. അതിനുശേഷം അഫ്ഗാനിസ്താനും വന്‍ശക്തികളുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇദ്ദേഹം ശ്രമിച്ചു. 1887-ല്‍ റഷ്യയുമായുണ്ടാക്കിയ ഒരു കരാറനുസരിച്ച് അഫ്ഗാനിസ്താന്റെ വ.പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍ണയിക്കുകയുണ്ടായി. 1893 ന.-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റുമായുള്ള ഒത്തുതീര്‍പ്പനുസരിച്ച് 'ഡ്യൂറന്‍ഡ് ലൈന്‍' ബ്രിട്ടിഷ് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും അതിര്‍ത്തിയായി അംഗീകരിക്കപ്പെട്ടു.

രാജ്യത്തുടനീളം നിലനിന്ന കലാപങ്ങളും അസ്വസ്ഥതകളും അവസാനിപ്പിക്കാന്‍ നടപടികള്‍ എടുത്തതോടുകൂടിത്തന്നെ സുശക്തമായ ഒരു ഭരണകൂടം സ്ഥാപിക്കാനും ഭരണപരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താനും അബ്ദുര്‍ റഹ്‍മാന്‍ഖാന്‍ പരിശ്രമിച്ചു. വിദേശീയ സാങ്കേതികവിദഗ്ധന്മാരുടെ സഹായത്തോടുകൂടി കൃഷിയിലും വ്യവസായത്തിലും ഒരു വിപ്ളവംതന്നെ സൃഷ്ടിച്ചു. പല വ്യവസായങ്ങളും ഏര്‍പ്പെടുത്തുകയും ആധുനിക കൃഷിസമ്പ്രദായങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. അഫ്ഗാനിസ്താനില്‍ ആദ്യത്തെ ആശുപത്രി സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്താണ്. അബ്ദുര്‍ റഹ്‍മാന്‍ഖാന്‍ കാബൂളില്‍വച്ച് 1901 ഒ. 1-ന് അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍