This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍സാരി, ഡോ. എം.എ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്‍സാരി, ഡോ. എം.എ. (1880 - 1936))
വരി 1: വരി 1:
= അന്‍സാരി, ഡോ. എം.എ. (1880 - 1936) =
= അന്‍സാരി, ഡോ. എം.എ. (1880 - 1936) =
-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും. 1880-ല്‍ ബീഹാറില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം [[Image:p.no.650.jpg|thumb|250x200px|left|‍ഡോ.എം.എ. അന്‍സാരി]] ബീഹാറില്‍ പൂര്‍ത്തിയാക്കിയശേഷം മദ്രാസ് മെഡിക്കല്‍ കോളജിലും എഡിന്‍ബറോ സര്‍വകലാശാലയിലും ഉന്നതവിദ്യാഭ്യാസം നടത്തി. യൂറോപ്പില്‍നിന്നും തിരിച്ചുവന്ന അന്‍സാരി ഡല്‍ഹിയില്‍ വൈദ്യവൃത്തിയിലേര്‍പ്പെട്ടു. തുര്‍ക്കിയിലേക്ക് അയച്ച മെഡിക്കല്‍ മിഷന്റെ (1912-13) സംഘാടകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അഖിലേന്ത്യാ മുസ്ളിം ലീഗ് രൂപവത്കരണത്തില്‍ ഇദ്ദേഹവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. 1920-ല്‍ മുസ്ളിം ലീഗ് അധ്യക്ഷനായി. എന്നാല്‍ താമസിയാതെ സ്വാതന്ത്യ്രസമരത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
+
ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും. 1880-ല്‍ ബീഹാറില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം [[Image:p.no.650.jpg|thumb|250x200px|left|‍ഡോ.എം.എ. അന്‍സാരി]] ബീഹാറില്‍ പൂര്‍ത്തിയാക്കിയശേഷം മദ്രാസ് മെഡിക്കല്‍ കോളജിലും എഡിന്‍ബറോ സര്‍വകലാശാലയിലും ഉന്നതവിദ്യാഭ്യാസം നടത്തി. യൂറോപ്പില്‍നിന്നും തിരിച്ചുവന്ന അന്‍സാരി ഡല്‍ഹിയില്‍ വൈദ്യവൃത്തിയിലേര്‍പ്പെട്ടു. തുര്‍ക്കിയിലേക്ക് അയച്ച മെഡിക്കല്‍ മിഷന്റെ (1912-13) സംഘാടകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അഖിലേന്ത്യാ മുസ്ളിം ലീഗ് രൂപവത്കരണത്തില്‍ ഇദ്ദേഹവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. 1920-ല്‍ മുസ്ളിം ലീഗ് അധ്യക്ഷനായി. എന്നാല്‍ താമസിയാതെ സ്വാതന്ത്യ്രസമരത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
അന്‍സാരിയെ മദ്രാസില്‍വച്ചു ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ (1927) അധ്യക്ഷനായി തെരഞ്ഞെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ പ്രമുഖനായിരുന്നു ഡോ. അന്‍സാരി. രണ്ടു പ്രാവശ്യം ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സൈമണ്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ വിളിച്ചുകൂട്ടിയ അഖിലകക്ഷി സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു. 1933 മാ. 31-ന് നടന്ന ഡല്‍ഹി സമ്മേളനത്തിലും ഇദ്ദേഹം അധ്യക്ഷത വഹിച്ചു. 1934-ല്‍ രൂപവത്കരിക്കപ്പെട്ട കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സമുദായസൌഹാര്‍ദത്തിനും മതസഹിഷ്ണുതയ്ക്കും വേണ്ടി യത്നിച്ച ദേശീയ നേതാവായിരുന്നു ഡോ. അന്‍സാരി. സമുദായപ്രാതിനിധ്യവാദം പിന്‍വലിപ്പിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഡോ. അന്‍സാരി 1936-ല്‍ അന്തരിച്ചു.  

12:18, 26 നവംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

അന്‍സാരി, ഡോ. എം.എ. (1880 - 1936)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും. 1880-ല്‍ ബീഹാറില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം
‍ഡോ.എം.എ. അന്‍സാരി
ബീഹാറില്‍ പൂര്‍ത്തിയാക്കിയശേഷം മദ്രാസ് മെഡിക്കല്‍ കോളജിലും എഡിന്‍ബറോ സര്‍വകലാശാലയിലും ഉന്നതവിദ്യാഭ്യാസം നടത്തി. യൂറോപ്പില്‍നിന്നും തിരിച്ചുവന്ന അന്‍സാരി ഡല്‍ഹിയില്‍ വൈദ്യവൃത്തിയിലേര്‍പ്പെട്ടു. തുര്‍ക്കിയിലേക്ക് അയച്ച മെഡിക്കല്‍ മിഷന്റെ (1912-13) സംഘാടകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അഖിലേന്ത്യാ മുസ്ളിം ലീഗ് രൂപവത്കരണത്തില്‍ ഇദ്ദേഹവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. 1920-ല്‍ മുസ്ളിം ലീഗ് അധ്യക്ഷനായി. എന്നാല്‍ താമസിയാതെ സ്വാതന്ത്യ്രസമരത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

അന്‍സാരിയെ മദ്രാസില്‍വച്ചു ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ (1927) അധ്യക്ഷനായി തെരഞ്ഞെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ പ്രമുഖനായിരുന്നു ഡോ. അന്‍സാരി. രണ്ടു പ്രാവശ്യം ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സൈമണ്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ വിളിച്ചുകൂട്ടിയ അഖിലകക്ഷി സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു. 1933 മാ. 31-ന് നടന്ന ഡല്‍ഹി സമ്മേളനത്തിലും ഇദ്ദേഹം അധ്യക്ഷത വഹിച്ചു. 1934-ല്‍ രൂപവത്കരിക്കപ്പെട്ട കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സമുദായസൌഹാര്‍ദത്തിനും മതസഹിഷ്ണുതയ്ക്കും വേണ്ടി യത്നിച്ച ദേശീയ നേതാവായിരുന്നു ഡോ. അന്‍സാരി. സമുദായപ്രാതിനിധ്യവാദം പിന്‍വലിപ്പിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഡോ. അന്‍സാരി 1936-ല്‍ അന്തരിച്ചു.

(എം. എ. അസീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍