This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂഫ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kufa)
(Kufa)
 
വരി 7: വരി 7:
ഇറാഖിന്റെ പ്രാചീന തലസ്ഥാന പട്ടണം. കൂഫ എന്ന അറബി പദത്തിന്റെ അര്‍ഥം വൃത്താകൃതിയിലുള്ള മണല്‍ ക്കുന്ന്‌ എന്നാണ്‌.  പുരാതനകാലത്ത്‌ കൂഫ ഒരു മണല്‍ ക്കുന്നിലാണ്‌ സ്ഥിതി ചെയ്‌തിരുന്നതെന്ന്‌ ഇതില്‍ നിന്നു വ്യക്തമാകുന്നു. ഈ പട്ടണം യൂഫ്രട്ടീസ്‌ നദിക്കരയില്‍  കര്‍ബല പ്രവിശ്യയിലെ നജാഫ്‌ നഗരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. ഖലീഫ ഉമറിന്റെ പട്ടാളക്യാമ്പുകളായാണ്‌ ഈ പട്ടണം സ്ഥാപിതമായത്‌ (എ.ഡി. 638). ഇസ്‌ലാമിക്‌ റിപ്പബ്ലിക്‌ കിഴക്കോട്ട്‌ വ്യാപിച്ചപ്പോള്‍ കൂഫയുടെ തന്ത്രപ്രധാനമായ പ്രാധാന്യം പതിന്മടങ്ങു വര്‍ധിക്കുകയും ഖലീഫ അലിയുടെ ഭരണകാലത്ത്‌ (656-661) അറബ്‌ സാമ്രാജ്യത്തിന്റെ ആസ്ഥാനമാക്കുകയും ചെയ്‌തു. പട്ടാളകുടുംബങ്ങളും കച്ചവടക്കാരും വിവിധ തൊഴിലുകളില്‍  വൈദഗ്‌ധ്യം നേടിയവരും ഈ പട്ടണത്തില്‍  കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങി. വൈജ്ഞാനിക രംഗത്ത്‌ കൂഫക്കാര്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. ഖലീഫ അല്‍ മന്‍സൂറിന്റെ കാലത്ത്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനം ബാഗ്‌ദാദിലേക്കു മാറ്റിയതോടെ ക്രമേണ കൂഫയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരുന്നു. അലിയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന നിലയില്‍  ഖലീഫാ സ്ഥാനത്തിനായി ഷിയാ വിഭാഗക്കാര്‍ നടത്തിയ കലാപങ്ങളെ കൂഫക്കാര്‍ അനുകൂലിച്ചിരുന്നു. മതവിഭാഗങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക്‌ പലപ്പോഴും വേദിയായ കൂഫ 10-ാം ശതകത്തോടെ നിശ്ശേഷം നശിപ്പിക്കപ്പെട്ടു.

-
(പ്രാഫ. വി. മുഹമ്മദ്‌)
+
(പ്രൊഫ. വി. മുഹമ്മദ്‌)

Current revision as of 11:25, 24 നവംബര്‍ 2014

കൂഫ

Kufa

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%AB" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍