This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Criminology)
(Criminology)
 
വരി 10: വരി 10:
Image:Vol7p741_gabriel_tarde- Pjoto.jpg|ഗബ്രിയേല്‍  ടാര്‍ഡെ
Image:Vol7p741_gabriel_tarde- Pjoto.jpg|ഗബ്രിയേല്‍  ടാര്‍ഡെ
</gallery>
</gallery>
-
കുറ്റശാസ്‌ത്രത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്‌ ഒരു നീണ്ട ചരിത്രമുണ്ട്‌. മനുഷ്യരാശിയുടെ തുടക്കം മുതല്‍  തന്നെ കുറ്റകാരണങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. പൈശാചിക പ്രരണയാലാണ്‌ മനുഷ്യന്‍ കുറ്റകൃത്യങ്ങളില്‍  ഏര്‍പ്പെട്ടിരുന്നത്‌ എന്നാണ്‌ ആദിമമനുഷ്യന്‍ ധരിച്ചിരുന്നത്‌. ദൈവകല്‌പന ലംഘിക്കാന്‍ ആദമിനെയും ഹണ്ണയെയും പ്രരിപ്പിച്ചതു തന്നെ സര്‍പ്പരൂപത്തില്‍  പ്രത്യക്ഷപ്പെട്ട സാത്താനാണെന്ന ബൈബിളിലെ പരാമര്‍ശം ഇതിനു തെളിവാണ്‌. ഈ വിശ്വാസം നിലനിര്‍ത്തുന്ന പ്രാകൃത ജനസമൂഹങ്ങള്‍ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്‌. കുറ്റനിവാരണത്തിനും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനും മന്ത്രവാദം, ആഭിചാരം, ചാത്തന്‍സേവ എന്നിവ പ്രയോഗിക്കുന്നവരും ഈശ്വരകോപത്താല്‍  കുറ്റം നടക്കുന്നുവെന്നതിനാല്‍  ദൈവപ്രീതിക്കുവേണ്ടി ബലിയും മറ്റു വഴിപാടുകളും നടത്തുന്നവരും ഇന്നും നമ്മുടെ സമൂഹങ്ങളിലുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്യ്രമാണ്‌ അവനെ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്ന വാദഗതിയുമായി ക്രിസ്‌തീയ ദൈവശാസ്‌ത്രപണ്ഡിതന്മാര്‍ രംഗപ്രവേശം ചെയ്‌തതോടെയാണ്‌ ഇതു സംബന്ധിച്ച ശാസ്‌ത്രീയ പഠനങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. 18-ാം ശതകത്തിന്റെ മധ്യം മുതല്‍  20-ാം ശതകത്തിന്റെ മധ്യംവരെയുള്ള കാലഘട്ടത്തില്‍  മൂന്ന്‌ ചിന്താപദ്ധതികളാണ്‌ (ക്ലാസ്സിക്കല്‍ , പോസിറ്റിവിസ്റ്റ്‌, ഷിക്കാഗോ സ്‌കൂളുകള്‍) പ്രധാനമായും ഈ രംഗത്ത്‌ നിലനിന്നിരുന്നത്‌. ക്ലാസ്സിക്കല്‍  സ്‌കൂളിന്റെ വക്താക്കളായ സെസാറെ ബക്കാറിയ (1738-94), ജെറമി ബെന്താം (1748-1832) എന്നിവര്‍ യുക്തിവാദത്തിന്റെയും സുഖഭോഗസിദ്ധാന്തത്തിന്റെയും സഹായത്തോടെ കുറ്റകാരണങ്ങള്‍ക്കു വിശദീകരണം നല്‌കാന്‍ ശ്രമിച്ചു. "ശിക്ഷ' വ്യക്തികളെ കുറ്റകൃത്യങ്ങളില്‍  നിന്ന്‌ പിന്തിരിപ്പിക്കണമെന്നും കുറ്റത്തിന്‌ ആനുപാതികമായ ശിക്ഷ ദ്രുതഗതിയില്‍  ഉറപ്പാക്കുക വഴി കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനാവും എന്നും ക്ലാസ്സിക്കല്‍  ചിന്തകര്‍ സമര്‍ഥിച്ചു. "തടവറ'കളുടെ പ്രയോഗം തുടങ്ങി ശിക്ഷാവിധികളില്‍  പ്രധാനപ്പെട്ട നിരവധി മാറ്റങ്ങള്‍ ഉടലെടുത്ത ഒരു കാലഘട്ടത്തിലാണ്‌ ക്ലാസ്സിക്കല്‍  ചിന്താപദ്ധതികള്‍ ആവിഷ്‌കൃതമായത്‌. ഫ്രഞ്ചുവിപ്ലവത്തിനും യു.എസ്സ്‌. നിയമവ്യവസ്ഥയുടെ വികാസത്തിനും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമായിരുന്നു അത്‌.
+
കുറ്റശാസ്‌ത്രത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്‌ ഒരു നീണ്ട ചരിത്രമുണ്ട്‌. മനുഷ്യരാശിയുടെ തുടക്കം മുതല്‍  തന്നെ കുറ്റകാരണങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. പൈശാചിക പ്രേരണയാലാണ്‌ മനുഷ്യന്‍ കുറ്റകൃത്യങ്ങളില്‍  ഏര്‍പ്പെട്ടിരുന്നത്‌ എന്നാണ്‌ ആദിമമനുഷ്യന്‍ ധരിച്ചിരുന്നത്‌. ദൈവകല്‌പന ലംഘിക്കാന്‍ ആദമിനെയും ഹണ്ണയെയും പ്രരിപ്പിച്ചതു തന്നെ സര്‍പ്പരൂപത്തില്‍  പ്രത്യക്ഷപ്പെട്ട സാത്താനാണെന്ന ബൈബിളിലെ പരാമര്‍ശം ഇതിനു തെളിവാണ്‌. ഈ വിശ്വാസം നിലനിര്‍ത്തുന്ന പ്രാകൃത ജനസമൂഹങ്ങള്‍ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്‌. കുറ്റനിവാരണത്തിനും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനും മന്ത്രവാദം, ആഭിചാരം, ചാത്തന്‍സേവ എന്നിവ പ്രയോഗിക്കുന്നവരും ഈശ്വരകോപത്താല്‍  കുറ്റം നടക്കുന്നുവെന്നതിനാല്‍  ദൈവപ്രീതിക്കുവേണ്ടി ബലിയും മറ്റു വഴിപാടുകളും നടത്തുന്നവരും ഇന്നും നമ്മുടെ സമൂഹങ്ങളിലുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്യ്രമാണ്‌ അവനെ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്ന വാദഗതിയുമായി ക്രിസ്‌തീയ ദൈവശാസ്‌ത്രപണ്ഡിതന്മാര്‍ രംഗപ്രവേശം ചെയ്‌തതോടെയാണ്‌ ഇതു സംബന്ധിച്ച ശാസ്‌ത്രീയ പഠനങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. 18-ാം ശതകത്തിന്റെ മധ്യം മുതല്‍  20-ാം ശതകത്തിന്റെ മധ്യംവരെയുള്ള കാലഘട്ടത്തില്‍  മൂന്ന്‌ ചിന്താപദ്ധതികളാണ്‌ (ക്ലാസ്സിക്കല്‍ , പോസിറ്റിവിസ്റ്റ്‌, ഷിക്കാഗോ സ്‌കൂളുകള്‍) പ്രധാനമായും ഈ രംഗത്ത്‌ നിലനിന്നിരുന്നത്‌. ക്ലാസ്സിക്കല്‍  സ്‌കൂളിന്റെ വക്താക്കളായ സെസാറെ ബക്കാറിയ (1738-94), ജെറമി ബെന്താം (1748-1832) എന്നിവര്‍ യുക്തിവാദത്തിന്റെയും സുഖഭോഗസിദ്ധാന്തത്തിന്റെയും സഹായത്തോടെ കുറ്റകാരണങ്ങള്‍ക്കു വിശദീകരണം നല്‌കാന്‍ ശ്രമിച്ചു. "ശിക്ഷ' വ്യക്തികളെ കുറ്റകൃത്യങ്ങളില്‍  നിന്ന്‌ പിന്തിരിപ്പിക്കണമെന്നും കുറ്റത്തിന്‌ ആനുപാതികമായ ശിക്ഷ ദ്രുതഗതിയില്‍  ഉറപ്പാക്കുക വഴി കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനാവും എന്നും ക്ലാസ്സിക്കല്‍  ചിന്തകര്‍ സമര്‍ഥിച്ചു. "തടവറ'കളുടെ പ്രയോഗം തുടങ്ങി ശിക്ഷാവിധികളില്‍  പ്രധാനപ്പെട്ട നിരവധി മാറ്റങ്ങള്‍ ഉടലെടുത്ത ഒരു കാലഘട്ടത്തിലാണ്‌ ക്ലാസ്സിക്കല്‍  ചിന്താപദ്ധതികള്‍ ആവിഷ്‌കൃതമായത്‌. ഫ്രഞ്ചുവിപ്ലവത്തിനും യു.എസ്സ്‌. നിയമവ്യവസ്ഥയുടെ വികാസത്തിനും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമായിരുന്നു അത്‌.
സാമൂഹികവും ശാരീരികവും മാനസികവുമായ ഘടകങ്ങളാണ്‌ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്നും ഇവ നിയന്ത്രണവിധേയമാക്കിയാല്‍  കുറ്റപ്രവണതയും കുറ്റവും നിയന്ത്രിക്കാമെന്നും വാദിച്ചുകൊണ്ട്‌ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ മുന്നോട്ടുവന്നു. കുറ്റശാസ്‌ത്രത്തിലെ "പോസിറ്റീവ്‌ സ്‌കൂള്‍' (വസ്‌തുവാദം) എന്നറിയപ്പെടുന്ന ഈ ചിന്താഗതിയുടെ പ്രണേതാവ്‌ ഇറ്റലിയിലെ ഭിഷഗ്വരനായ സെസാറെ ലൊംബ്രാസൊ (1835-1909) ആണ്‌. ഡാര്‍വിന്റെ "പരിണാമ സിദ്ധാന്തം' ആധാരമാക്കി കുറ്റവാളികളില്‍  പ്രാകൃതമനുഷ്യനിലെ ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ കണ്ടുപിടിക്കാനാണ്‌ ലൊംബ്രാസൊ ശ്രമിച്ചത്‌. പ്രാകൃതവും ആദിമമനുഷ്യനില്‍  കാണുന്നതുമായ ശാരീരിക ഘടനയുടെ അടിസ്ഥാനത്തില്‍  കുറ്റവാളിയെയും കുറ്റം ചെയ്യാത്തവനെയും വേര്‍തിരിക്കാനാവുമെന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ ശാരീരികമായും മാനസികമായും പ്രാകൃതമനുഷ്യനോടു സദൃശരാകയാല്‍  അവര്‍ പരിഷ്‌കൃത ലോകത്തിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായേ പ്രവര്‍ത്തിക്കൂ എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍  കുറ്റവാളികളെ ജന്മനാ കുറ്റവാളികള്‍  (Born criminals), രോഗത്താലും ബുദ്ധിയുടെ വികാസമില്ലായ്‌മയാലും ജന്മനാ കുറ്റവാളികളുടെ സ്വഭാവം കാണിക്കുന്നവര്‍ (Insane criminals), വികാരങ്ങളാലും അനിയന്ത്രിതമായ മനുഷ്യവാസനയാലും കുറ്റം ചെയ്യുന്നവര്‍ (Criminals by passion), സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍  അറിയാതെ കുറ്റം ചെയ്യുന്നവര്‍ (Occasional criminals)എന്നിങ്ങനെ വര്‍ഗീകരിച്ചു. ലൊംബ്രാസൊയുടെ വാദഗതി പൂര്‍ണമായി അംഗീകരിക്കാന്‍ ചാള്‍സ്‌ ഗോറിങ്‌ (1870-1919), ഗബ്രിയേല്‍  ടാര്‍ഡെ (1843-1904) എന്നിവര്‍ തയ്യാറായില്ല. കുറ്റവാളികളുടെയും അല്ലാത്തവരുടെയും ശരീരാവയവങ്ങള്‍ തമ്മില്‍  യാതൊരു വ്യത്യാസവുമില്ലെന്ന്‌ ഗോറിങ്‌ വാദിച്ചു. ബുദ്ധിമാന്ദ്യം കുറ്റോത്‌പാദനത്തില്‍  ഒരു നല്ല പങ്കുവഹിക്കുന്നുണ്ടെന്നു ഗോറിങ്‌ സമ്മതിക്കുന്നു. എന്നാല്‍  പ്രാകൃതമനുഷ്യര്‍ എല്ലാംതന്നെ നിയമലംഘനം നടത്തിയിരുന്നില്ലെന്നു ടാര്‍ഡെ വാദിച്ചു. "ക്രിമിനല്‍  ആന്ത്രപോളജിയുടെ ഉപജ്ഞാതാവ്‌' എന്ന പദവി ലൊംബ്രാസൊയ്‌ക്ക്‌ നല്‌കിവരുന്നുണ്ട്‌.
സാമൂഹികവും ശാരീരികവും മാനസികവുമായ ഘടകങ്ങളാണ്‌ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്നും ഇവ നിയന്ത്രണവിധേയമാക്കിയാല്‍  കുറ്റപ്രവണതയും കുറ്റവും നിയന്ത്രിക്കാമെന്നും വാദിച്ചുകൊണ്ട്‌ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ മുന്നോട്ടുവന്നു. കുറ്റശാസ്‌ത്രത്തിലെ "പോസിറ്റീവ്‌ സ്‌കൂള്‍' (വസ്‌തുവാദം) എന്നറിയപ്പെടുന്ന ഈ ചിന്താഗതിയുടെ പ്രണേതാവ്‌ ഇറ്റലിയിലെ ഭിഷഗ്വരനായ സെസാറെ ലൊംബ്രാസൊ (1835-1909) ആണ്‌. ഡാര്‍വിന്റെ "പരിണാമ സിദ്ധാന്തം' ആധാരമാക്കി കുറ്റവാളികളില്‍  പ്രാകൃതമനുഷ്യനിലെ ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ കണ്ടുപിടിക്കാനാണ്‌ ലൊംബ്രാസൊ ശ്രമിച്ചത്‌. പ്രാകൃതവും ആദിമമനുഷ്യനില്‍  കാണുന്നതുമായ ശാരീരിക ഘടനയുടെ അടിസ്ഥാനത്തില്‍  കുറ്റവാളിയെയും കുറ്റം ചെയ്യാത്തവനെയും വേര്‍തിരിക്കാനാവുമെന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ ശാരീരികമായും മാനസികമായും പ്രാകൃതമനുഷ്യനോടു സദൃശരാകയാല്‍  അവര്‍ പരിഷ്‌കൃത ലോകത്തിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായേ പ്രവര്‍ത്തിക്കൂ എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍  കുറ്റവാളികളെ ജന്മനാ കുറ്റവാളികള്‍  (Born criminals), രോഗത്താലും ബുദ്ധിയുടെ വികാസമില്ലായ്‌മയാലും ജന്മനാ കുറ്റവാളികളുടെ സ്വഭാവം കാണിക്കുന്നവര്‍ (Insane criminals), വികാരങ്ങളാലും അനിയന്ത്രിതമായ മനുഷ്യവാസനയാലും കുറ്റം ചെയ്യുന്നവര്‍ (Criminals by passion), സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍  അറിയാതെ കുറ്റം ചെയ്യുന്നവര്‍ (Occasional criminals)എന്നിങ്ങനെ വര്‍ഗീകരിച്ചു. ലൊംബ്രാസൊയുടെ വാദഗതി പൂര്‍ണമായി അംഗീകരിക്കാന്‍ ചാള്‍സ്‌ ഗോറിങ്‌ (1870-1919), ഗബ്രിയേല്‍  ടാര്‍ഡെ (1843-1904) എന്നിവര്‍ തയ്യാറായില്ല. കുറ്റവാളികളുടെയും അല്ലാത്തവരുടെയും ശരീരാവയവങ്ങള്‍ തമ്മില്‍  യാതൊരു വ്യത്യാസവുമില്ലെന്ന്‌ ഗോറിങ്‌ വാദിച്ചു. ബുദ്ധിമാന്ദ്യം കുറ്റോത്‌പാദനത്തില്‍  ഒരു നല്ല പങ്കുവഹിക്കുന്നുണ്ടെന്നു ഗോറിങ്‌ സമ്മതിക്കുന്നു. എന്നാല്‍  പ്രാകൃതമനുഷ്യര്‍ എല്ലാംതന്നെ നിയമലംഘനം നടത്തിയിരുന്നില്ലെന്നു ടാര്‍ഡെ വാദിച്ചു. "ക്രിമിനല്‍  ആന്ത്രപോളജിയുടെ ഉപജ്ഞാതാവ്‌' എന്ന പദവി ലൊംബ്രാസൊയ്‌ക്ക്‌ നല്‌കിവരുന്നുണ്ട്‌.

Current revision as of 11:02, 24 നവംബര്‍ 2014

കുറ്റശാസ്‌ത്രം

Criminology

വ്യക്തിയുടെയും സമൂഹത്തിന്റെയും കുറ്റകരമായ പെരുമാറ്റങ്ങളുടെ സ്വഭാവം, വ്യാപ്‌തി, കാരണം, നിയന്ത്രണം എന്നിവയെ സംബന്ധിക്കുന്ന ശാസ്‌ത്രീയ പഠനം. കുറ്റാരോപണം എന്നര്‍ഥം വരുന്ന ക്രിമെന്‍ (ലാറ്റിന്‍), "പറയുക' എന്നര്‍ഥമുള്ള ലോഗിയ (ഗ്രീക്‌) എന്നീ പദങ്ങള്‍ സംയോജിപ്പിച്ചാണ്‌ പോള്‍ ടൊപിനാട്‌ എന്ന ഫ്രഞ്ച്‌ നരവംശശാസ്‌ത്രജ്ഞന്‍ "കുറ്റശാസ്‌ത്രം' എന്നര്‍ഥം വരുന്ന "ക്രിമിനോളജി' എന്ന പദം നിഷ്‌പാദിപ്പിച്ചത്‌. വിവിധതരം കുറ്റങ്ങള്‍, അവയുടെ കാരണങ്ങള്‍, കുറ്റാന്വേഷണം, തെളിവുശേഖരണം, ശിക്ഷാനിയമ നിര്‍മാണം, നിയമലംഘനം, ശിക്ഷാവിധികള്‍, കുറ്റവാളികള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, കുറ്റവാളികളോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങളാണ്‌ കുറ്റശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍. പെരുമാറ്റ ശാസ്‌ത്രത്തിലെ ഒരു അന്തര്‍വിഷയകശാഖയാണ്‌ ക്രിമിനോളജി. സാമൂഹ്യശാസ്‌ത്രം, മനഃശാസ്‌ത്രം, മനോരോഗവിജ്ഞാനീയം, സാമൂഹ്യ നരവംശശാസ്‌ത്രം, നിയമവിജ്ഞാനം എന്നീ ശാഖകളിലെ പഠനഗവേഷണങ്ങളുമായി ബന്ധപ്പെട്ടാണ്‌ ക്രിമിനോളജി വികസിതമായിട്ടുള്ളത്‌.

കുറ്റശാസ്‌ത്രത്തിന്റെ വികാസപരിണാമങ്ങള്‍ക്ക്‌ ഒരു നീണ്ട ചരിത്രമുണ്ട്‌. മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കുറ്റകാരണങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. പൈശാചിക പ്രേരണയാലാണ്‌ മനുഷ്യന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്‌ എന്നാണ്‌ ആദിമമനുഷ്യന്‍ ധരിച്ചിരുന്നത്‌. ദൈവകല്‌പന ലംഘിക്കാന്‍ ആദമിനെയും ഹണ്ണയെയും പ്രരിപ്പിച്ചതു തന്നെ സര്‍പ്പരൂപത്തില്‍ പ്രത്യക്ഷപ്പെട്ട സാത്താനാണെന്ന ബൈബിളിലെ പരാമര്‍ശം ഇതിനു തെളിവാണ്‌. ഈ വിശ്വാസം നിലനിര്‍ത്തുന്ന പ്രാകൃത ജനസമൂഹങ്ങള്‍ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്‌. കുറ്റനിവാരണത്തിനും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനും മന്ത്രവാദം, ആഭിചാരം, ചാത്തന്‍സേവ എന്നിവ പ്രയോഗിക്കുന്നവരും ഈശ്വരകോപത്താല്‍ കുറ്റം നടക്കുന്നുവെന്നതിനാല്‍ ദൈവപ്രീതിക്കുവേണ്ടി ബലിയും മറ്റു വഴിപാടുകളും നടത്തുന്നവരും ഇന്നും നമ്മുടെ സമൂഹങ്ങളിലുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്യ്രമാണ്‌ അവനെ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്ന വാദഗതിയുമായി ക്രിസ്‌തീയ ദൈവശാസ്‌ത്രപണ്ഡിതന്മാര്‍ രംഗപ്രവേശം ചെയ്‌തതോടെയാണ്‌ ഇതു സംബന്ധിച്ച ശാസ്‌ത്രീയ പഠനങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. 18-ാം ശതകത്തിന്റെ മധ്യം മുതല്‍ 20-ാം ശതകത്തിന്റെ മധ്യംവരെയുള്ള കാലഘട്ടത്തില്‍ മൂന്ന്‌ ചിന്താപദ്ധതികളാണ്‌ (ക്ലാസ്സിക്കല്‍ , പോസിറ്റിവിസ്റ്റ്‌, ഷിക്കാഗോ സ്‌കൂളുകള്‍) പ്രധാനമായും ഈ രംഗത്ത്‌ നിലനിന്നിരുന്നത്‌. ക്ലാസ്സിക്കല്‍ സ്‌കൂളിന്റെ വക്താക്കളായ സെസാറെ ബക്കാറിയ (1738-94), ജെറമി ബെന്താം (1748-1832) എന്നിവര്‍ യുക്തിവാദത്തിന്റെയും സുഖഭോഗസിദ്ധാന്തത്തിന്റെയും സഹായത്തോടെ കുറ്റകാരണങ്ങള്‍ക്കു വിശദീകരണം നല്‌കാന്‍ ശ്രമിച്ചു. "ശിക്ഷ' വ്യക്തികളെ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പിന്തിരിപ്പിക്കണമെന്നും കുറ്റത്തിന്‌ ആനുപാതികമായ ശിക്ഷ ദ്രുതഗതിയില്‍ ഉറപ്പാക്കുക വഴി കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനാവും എന്നും ക്ലാസ്സിക്കല്‍ ചിന്തകര്‍ സമര്‍ഥിച്ചു. "തടവറ'കളുടെ പ്രയോഗം തുടങ്ങി ശിക്ഷാവിധികളില്‍ പ്രധാനപ്പെട്ട നിരവധി മാറ്റങ്ങള്‍ ഉടലെടുത്ത ഒരു കാലഘട്ടത്തിലാണ്‌ ക്ലാസ്സിക്കല്‍ ചിന്താപദ്ധതികള്‍ ആവിഷ്‌കൃതമായത്‌. ഫ്രഞ്ചുവിപ്ലവത്തിനും യു.എസ്സ്‌. നിയമവ്യവസ്ഥയുടെ വികാസത്തിനും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമായിരുന്നു അത്‌. സാമൂഹികവും ശാരീരികവും മാനസികവുമായ ഘടകങ്ങളാണ്‌ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെന്നും ഇവ നിയന്ത്രണവിധേയമാക്കിയാല്‍ കുറ്റപ്രവണതയും കുറ്റവും നിയന്ത്രിക്കാമെന്നും വാദിച്ചുകൊണ്ട്‌ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ മുന്നോട്ടുവന്നു. കുറ്റശാസ്‌ത്രത്തിലെ "പോസിറ്റീവ്‌ സ്‌കൂള്‍' (വസ്‌തുവാദം) എന്നറിയപ്പെടുന്ന ഈ ചിന്താഗതിയുടെ പ്രണേതാവ്‌ ഇറ്റലിയിലെ ഭിഷഗ്വരനായ സെസാറെ ലൊംബ്രാസൊ (1835-1909) ആണ്‌. ഡാര്‍വിന്റെ "പരിണാമ സിദ്ധാന്തം' ആധാരമാക്കി കുറ്റവാളികളില്‍ പ്രാകൃതമനുഷ്യനിലെ ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ കണ്ടുപിടിക്കാനാണ്‌ ലൊംബ്രാസൊ ശ്രമിച്ചത്‌. പ്രാകൃതവും ആദിമമനുഷ്യനില്‍ കാണുന്നതുമായ ശാരീരിക ഘടനയുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയെയും കുറ്റം ചെയ്യാത്തവനെയും വേര്‍തിരിക്കാനാവുമെന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ ശാരീരികമായും മാനസികമായും പ്രാകൃതമനുഷ്യനോടു സദൃശരാകയാല്‍ അവര്‍ പരിഷ്‌കൃത ലോകത്തിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായേ പ്രവര്‍ത്തിക്കൂ എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ജന്മനാ കുറ്റവാളികള്‍ (Born criminals), രോഗത്താലും ബുദ്ധിയുടെ വികാസമില്ലായ്‌മയാലും ജന്മനാ കുറ്റവാളികളുടെ സ്വഭാവം കാണിക്കുന്നവര്‍ (Insane criminals), വികാരങ്ങളാലും അനിയന്ത്രിതമായ മനുഷ്യവാസനയാലും കുറ്റം ചെയ്യുന്നവര്‍ (Criminals by passion), സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ അറിയാതെ കുറ്റം ചെയ്യുന്നവര്‍ (Occasional criminals)എന്നിങ്ങനെ വര്‍ഗീകരിച്ചു. ലൊംബ്രാസൊയുടെ വാദഗതി പൂര്‍ണമായി അംഗീകരിക്കാന്‍ ചാള്‍സ്‌ ഗോറിങ്‌ (1870-1919), ഗബ്രിയേല്‍ ടാര്‍ഡെ (1843-1904) എന്നിവര്‍ തയ്യാറായില്ല. കുറ്റവാളികളുടെയും അല്ലാത്തവരുടെയും ശരീരാവയവങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന്‌ ഗോറിങ്‌ വാദിച്ചു. ബുദ്ധിമാന്ദ്യം കുറ്റോത്‌പാദനത്തില്‍ ഒരു നല്ല പങ്കുവഹിക്കുന്നുണ്ടെന്നു ഗോറിങ്‌ സമ്മതിക്കുന്നു. എന്നാല്‍ പ്രാകൃതമനുഷ്യര്‍ എല്ലാംതന്നെ നിയമലംഘനം നടത്തിയിരുന്നില്ലെന്നു ടാര്‍ഡെ വാദിച്ചു. "ക്രിമിനല്‍ ആന്ത്രപോളജിയുടെ ഉപജ്ഞാതാവ്‌' എന്ന പദവി ലൊംബ്രാസൊയ്‌ക്ക്‌ നല്‌കിവരുന്നുണ്ട്‌.

ദാരിദ്ര്യം, താഴ്‌ന്ന വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരം എന്നിവ വ്യക്തികളെ കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കാനുള്ള സാധ്യതകളാണെന്ന്‌ "സാമൂഹ്യശാസ്‌ത്രവസ്‌തുവാദം' എന്ന ചിന്താസരണി സിദ്ധാന്തിക്കുന്നു. 20-ാം ശതകത്തിന്റെ ആരംഭത്തില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്‌ത്രജ്ഞരായ റോബര്‍ട്‌ ഇ. പാര്‍ക്ക്‌, ഏണസ്റ്റ്‌ ബര്‍ജസ്‌ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ കുറ്റശാസ്‌ത്ര പഠനമാണ്‌ "ഷിക്കാഗോ സ്‌കൂള്‍' എന്നപേരില്‍ അറിയപ്പെടുന്നത്‌. സാമൂഹ്യപരിസ്ഥിതി കണക്കിലെടുത്താണ്‌ ഇവര്‍ നഗരങ്ങളിലെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നത്‌. നഗരങ്ങളോട്‌ ചേര്‍ന്നുനില്‍ ക്കുന്ന ദരിദ്രമേഖലകളില്‍ സാമൂഹ്യ ഘടനകളും കുടുംബം, വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും തകര്‍ച്ച നേരിടുന്നതായി ഇവര്‍ കണ്ടെത്തി. സാമൂഹ്യ വ്യവസ്ഥിതിയുടെ തകര്‍ച്ചയും കുടുംബം, വിദ്യാലയങ്ങള്‍ തുടങ്ങിയ സാമൂഹ്യ-സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും പെരുമാറ്റങ്ങളില്‍ നിയന്ത്രണവും സ്വാധീനവും നഷ്‌ടമാകുന്നതും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതായി ഈ ചിന്തകര്‍ വിലയിരുത്തുന്നു. ഉപസംസ്‌കാരം (Sub culture), സാമൂഹ്യനിയന്ത്രണം (control), സംഘര്‍ഷം (Strain), പ്രാന്തവത്‌കരണം (Marginalisation of labelling) തുടങ്ങിയ സമീപകാല പരിപ്രക്ഷ്യങ്ങള്‍ ഈ ചിന്താപദ്ധതികളെ ഏതാണ്ട്‌ അപ്രസക്തമാക്കിയിട്ടുണ്ട്‌.

സാമൂഹ്യശാസ്‌ത്രം, നരവംശശാസ്‌ത്രം, മനശ്ശാസ്‌ത്രം, അപഗ്രഥനമനശ്ശാസ്‌ത്രം എന്നീ ശാസ്‌ത്രശാഖകളുടെ വികസനത്തോടെ പാരമ്പര്യം, മനസ്സിന്റെ ഘടന, അബോധമനസ്സിന്റെ പ്രവര്‍ത്തനം, ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ എന്നിവയ്‌ക്ക്‌ കുറ്റങ്ങളെയും കുറ്റവാളികളെയും സൃഷ്‌ടിക്കുന്നതിലുള്ള സ്വാധീനം വ്യക്തമായിട്ടുണ്ട്‌. ശാരീരിക വൈകല്യങ്ങള്‍, ഭ്രാന്ത്‌, ബുദ്ധിയുടെ വികാസമില്ലായ്‌മ, അനാരോഗ്യം, ദാരിദ്യ്രം, ചേരിവാസം, പത്രം, സിനിമ, ടെലിവിഷന്‍, കുറ്റതരംഗം, കുടുംബത്തകര്‍ച്ച, വിവാഹമോചനം, അനുകരണഭ്രമം, കുറ്റവാളികളുമായുള്ള സമ്പര്‍ക്കം, പാരമ്പര്യം, വ്യക്തിത്വത്തകര്‍ച്ച തുടങ്ങി കുറ്റത്തെയും കുറ്റവാളികളെയും സൃഷ്‌ടിക്കുന്ന നിരവധി ഘടകങ്ങളെയും അവയുടെ സ്വാധീനതയെയും സംബന്ധിച്ച ശാസ്‌ത്രീയ വിശകലനങ്ങള്‍ നടത്തുന്നതില്‍ കുറ്റശാസ്‌ത്രജ്ഞര്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്‌. പ്രായം, ലിംഗം, ദാരിദ്യ്രം, വിദ്യാഭ്യാസം, മദ്യത്തിന്റെ ഉപഭോഗം എന്നീ ഘടകങ്ങള്‍ക്ക്‌ കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച്‌ അഡോള്‍ഫ്‌ ക്വറ്ററ്റ്ചര്‍ച്ച ചെയ്യുന്നുണ്ട്‌. സമ്പത്തിന്റെയും അനുകൂല സാഹചര്യങ്ങളുടെയും അസമവിതരണം നിലനില്‍ ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ അനിവാര്യഘടകമാണ്‌ കുറ്റകൃത്യമെന്നാണ്‌ എമിലി ദുര്‍ഖൈം സിദ്ധാന്തിച്ചിട്ടുള്ളത്‌. മാനസികാപഗ്രഥനം (Psychoanalysis), നിര്‍വഹണവാദം (Functionalism), പാരസ്‌പര്യവാദം (Interactionism), മാര്‍ക്‌സിസം, ഗണിതീയ ധനശാസ്‌ത്രം (Econometrics), വ്യവസ്ഥാസിദ്ധാന്തം ഉത്തരാധുനികതാ സിദ്ധാന്തം (sysytems theory)തുടങ്ങിയ സൈദ്ധാന്തികവീക്ഷണങ്ങള്‍ കുറ്റശാസ്‌ത്രത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌.

കുറ്റത്തിന്റെ മനശ്ശാസ്‌ത്രം. കുറ്റവാളികളുടെ വ്യക്തിത്വം, ബുദ്ധിശക്തി എന്നീ ഘടകങ്ങളിലേക്കാണ്‌ മനശ്ശാസ്‌ത്രജ്ഞര്‍ ശ്രദ്ധ പതിപ്പിച്ചത്‌. ബുദ്ധിശക്തി കൂടുതലായുള്ളവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ലെന്നും ബുദ്ധിമാന്ദ്യമുള്ളവരാണ്‌ കുറ്റവാളികളാകുന്നതെന്നുമാണ്‌ ഗൊഡാഡ്‌ കണ്ടെത്തിയത്‌. ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ നിഷ്‌കൃഷ്‌ടപരിശോധനയ്‌ക്കു വിധേയമാക്കുകയുണ്ടായി. ബുദ്ധിശക്തി അളക്കുന്നതിനുള്ള "സൈമണ്‍-ബീനെറ്റ്‌ സ്‌കെയിലു'പയോഗിച്ചു നടത്തിയ പരീക്ഷണങ്ങളില്‍ നിന്നു കുറ്റവാളികള്‍ 90 ശതമാനവും ബുദ്ധിമാന്ദ്യമുള്ളവരാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ നിഗമനം തെറ്റാണെന്നു പിന്നീടുള്ള പഠനങ്ങള്‍ വ്യക്തമാക്കി. സാധാരണ ജനങ്ങളിലും കുറ്റവാളികളിലും കാണുന്ന ബുദ്ധിമാന്ദ്യ-അനുപാതം കേവലം 1.3 : 1 ആണെന്നു കണ്ടെത്തിയതോടെ ഗൊഡാഡിന്റെ തത്ത്വം നിഷ്‌പ്രഭമായി. എന്നാല്‍ കുറ്റവും ബുദ്ധിമാന്ദ്യവും തമ്മിലുള്ള അനുപാതത്തിന്റെ പഠനം ബുദ്ധിമാന്ദ്യം എങ്ങനെ കുറ്റവാളികളെ സൃഷ്‌ടിക്കുന്നുവെന്നു കണ്ടെത്താന്‍ സഹായകമായി. കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങള്‍ വിലയിരുത്താനുള്ള കഴിവില്ലായ്‌മ, സമൂഹത്തിലെ അധഃസ്ഥിതി, ബുദ്ധിശക്തിയുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശേഷിക്കുറവ്‌ എന്നീ കാര്യങ്ങളാണ്‌ ബുദ്ധിമാന്ദ്യമുള്ളവരെ കുറ്റകൃത്യങ്ങള്‍ക്കു പ്രരിപ്പിക്കുന്നതെന്നു കണ്ടെത്തി. വെള്ളക്കോളര്‍ കുറ്റങ്ങള്‍, രാഷ്‌ട്രീയ കൊലപാതകങ്ങള്‍, സംഘടിത കുറ്റങ്ങള്‍, അന്താരാഷ്‌ട്ര കുറ്റങ്ങള്‍ എന്നിവ ചെയ്യാന്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കു കഴിയില്ലെന്നും പിന്നീടുള്ള പരീക്ഷണങ്ങള്‍ തെളിയിച്ചു.

വ്യക്തിത്വത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയാല്‍ ഓരോരുത്തരും ഒരു പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു പ്രവചിക്കാനാവുമെന്നും ക്രൂരത, കോപം, പ്രതികാരവാഞ്‌ഛ തുടങ്ങി വ്യക്തിത്വത്തിന്റെ ദുര്‍ഗുണങ്ങളാണ്‌ കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്നും ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ വാദിച്ചു. വ്യക്തിത്വം എങ്ങനെ കുറ്റത്തെയും കുറ്റവാളികളെയും സൃഷ്‌ടിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഷുസ്‌ലര്‍, ക്രസി എന്നിവര്‍ നടത്തിയ പഠനങ്ങള്‍ സഹായിച്ചു. വ്യക്തിത്വവിശേഷങ്ങളുടെ സ്വാധീനം കൊണ്ടല്ല കുറ്റവും കുറ്റകൃത്യവും ഉണ്ടാകുന്നതെന്നും വ്യക്തിത്വവും കുറ്റകൃത്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രഖ്യാപനങ്ങള്‍ നടത്തുക അസാധ്യമാണെന്നും ഇവര്‍ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എന്നാല്‍ വ്യക്തിത്വ ഗുണദോഷങ്ങളും കുറ്റവാസനയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുളള പരീക്ഷണങ്ങള്‍ ഇവര്‍ തുടര്‍ന്നു. വ്യക്തിത്വവിശേഷങ്ങള്‍ ഒരിക്കലും കുറ്റവാളികളെ സൃഷ്‌ടിക്കുന്നില്ലെന്നും മറിച്ച്‌ ഒരാള്‍ കുറ്റവാളിയായിത്തീരുന്നുവെങ്കില്‍ അയാള്‍ എങ്ങനെ കുറ്റം ചെയ്യും എന്നു മാത്രമേ വ്യക്തിത്വവിശേഷങ്ങള്‍കൊണ്ടു നിശ്ചയിക്കാനാവൂ എന്നും പില്‌ക്കാലപരീക്ഷണങ്ങള്‍ വ്യക്തമാക്കി. ക്രൂരതയുള്ളവരെല്ലാം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരാകണമെന്നില്ല. എന്നാല്‍ ക്രൂരതയുള്ളവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവരുടെ കൃത്യങ്ങളില്‍ ക്രൂരതയുടെ അളവു കൂടിയിരിക്കുമെന്നു കണ്ടെത്തി. മനോരോഗശാസ്‌ത്രവും മാനസികാപഗ്രഥനവും വികസിച്ചതോടെ കുറ്റകൃത്യങ്ങള്‍ മറ്റൊരു കോണിലൂടെ വീക്ഷിക്കപ്പെട്ടു തുടങ്ങി. ഫ്രായിഡിന്റെയും അനുയായികളുടെയും സിദ്ധാന്തമനുസരിച്ച്‌ അബോധമനസ്സാണ്‌ ഒരു മനുഷ്യന്റെ ചെയ്‌തികളെ നിയന്ത്രിക്കുന്നത്‌. അബോധമനസ്സിലെ ആഗ്രഹങ്ങളും സാധാരണ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള സംഘട്ടനമാണ്‌ കുറ്റകാരണമെന്ന്‌ ഇവര്‍ വാദിച്ചു. മനുഷ്യമനസ്സിനു "ബോധമനസ്സ്‌', "ഉപബോധമനസ്സ്‌', "അബോധമനസ്സ്‌' എന്നീ മൂന്നു തലങ്ങളുണ്ടെന്നും "ഇഡ്‌', "ഈഗോ', "സൂപ്പര്‍ഈഗോ' എന്നീ മൂന്ന്‌ ഘടകങ്ങള്‍ വ്യത്യസ്‌ത തലങ്ങളിലായി നിലനില്‍ ക്കുന്നുവെന്നും ഫ്രായിഡ്‌ സിദ്ധാന്തിച്ചു. മനുഷ്യന്റെ ചാപല്യങ്ങളുടെയും തൃഷ്‌ണയുടെയും കലവറയായ "ഇഡ്‌' പ്രധാനമായും അബോധതലത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പാരമ്പര്യവിശ്വാസങ്ങളും സമൂഹത്തിലെ നിയമങ്ങളും നന്മതിന്മകളെക്കുറിച്ചുള്ള ബോധവും ചേര്‍ന്നാണ്‌ "സൂപ്പര്‍ ഇഗോ' ഉണ്ടാകുന്നത്‌. "ഇഡും' "സൂപ്പര്‍ ഈഗോ'യും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങള്‍ ലഘൂകരിക്കുകയും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കുകയും ആണ്‌ ഈഗോയുടെ ധര്‍മം. ഈ മൂന്ന്‌ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ തകിടം മറിച്ചിലുകളാണ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ കാരണമാകുന്നതെന്നാണ്‌ മാനസികാപഗ്രഥന വീക്ഷണം.

അപസ്‌മാരം, ഭ്രാന്ത്‌, അതിമദ്യാസക്തി തുടങ്ങിയ രോഗങ്ങള്‍ കുറ്റകാരണങ്ങളാകാമെന്ന്‌ ഒരുകൂട്ടം മനശ്ശാസ്‌ത്രജ്ഞര്‍ വാദിക്കുന്നു. കുറ്റവാളികള്‍ക്കും അല്ലാത്തവര്‍ക്കും മാനസികരോഗങ്ങളുണ്ടാകാമെന്നും മാനസികരോഗികള്‍ക്കു മാത്രമേ കുറ്റവാളികളാകാനാകൂ എന്ന വാദഗതി ശരിയല്ലെന്നുമാണ്‌ ഹെന്‍ഡേഴ്‌സണ്‍, ഗില്ലെസ്‌പി, റിച്ചാര്‍ഡ്‌ ജെങ്കിന്‍സ്‌ എന്നിവരുടെ അഭിപ്രായം. മാനസികരോഗങ്ങളാണ്‌ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുന്നതെങ്കില്‍ വളരെ മുന്‍കരുതലോടും തയ്യാറെടുപ്പോടും കൂടി നടത്തുന്ന സംഘടിത കുറ്റങ്ങള്‍ മാനസികരോഗികള്‍ക്കെങ്ങനെ നടത്താനാവും എന്ന ചോദ്യം ഉയരുന്നു.

കുറ്റത്തിനു നിദാനമായ വസ്‌തുത ഒന്നല്ല, മറിച്ച്‌ പലതാണ്‌ എന്നാണ്‌ ബഹുകാരണവാദികള്‍ (Multiple Causation Theorists) ശഠിക്കുന്നത്‌. പാരമ്പര്യം, കുടുംബചരിത്രം, ബാല്യം, വളര്‍ന്ന സാഹചര്യം, കുറ്റവാസന വളരാനുണ്ടായ കാരണങ്ങള്‍, വ്യക്തിത്വം, വ്യക്തിത്വത്തിന്റെ വളര്‍ച്ച, സമൂഹത്തില്‍ അയാള്‍ നേരിട്ട പ്രതിബന്ധങ്ങള്‍ എന്നിവയൊക്കെ പഠിച്ച്‌ ആണ്‌ (Case study approach) കുറ്റകാരണങ്ങള്‍ കണ്ടുപിടിക്കേണ്ടത്‌ എന്നവര്‍ നിര്‍ദേശിച്ചു.

യുവജന കുറ്റവാളിത്തം (Juvenile delinquency). ആധുനികലോകത്തിലെ കുറ്റവാളികളുടെ സംഖ്യ കണക്കിലെടുത്താല്‍ അതില്‍ ഏതാണ്ടു പകുതിയോളം കൗമാരപ്രായക്കാരാണെന്നു കാണാം. ബാലകുറ്റവാളികളിലും കൗമാരകുറ്റവാളികളിലും കുറ്റം ചെയ്യാനുള്ള പ്രവണത വര്‍ധിച്ചുവരുന്നതായാണു സാംഖ്യികകണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ബാലകുറ്റവാളികളുടെയും കൗമാരകുറ്റവാളികളുടെയും നിയമവിദ്വേഷ സ്വഭാവം ഉത്തരവാദിത്തങ്ങള്‍ ഏല്‌ക്കാനുള്ള പ്രായമെത്തുമ്പോള്‍ മാറിപ്പോകുമെന്നൊരു വാദഗതിയുണ്ടെങ്കിലും ഇക്കൂട്ടര്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തള്ളിക്കളയാവുന്നതല്ല.

യുവത്വത്തിന്റെ പ്രത്യേകതയായ സ്വാതന്ത്ര്യവാഞ്‌ഛയില്‍ നിന്നാണു മിക്ക കുറ്റകൃത്യങ്ങള്‍ക്കുമുള്ള പ്രരണയുണ്ടാകുന്നത്‌. വിരസമായ കുടുംബാന്തരീക്ഷവും വിദ്യാഭ്യാസജീവിതത്തിലെ അസന്തുഷ്‌ടിയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഒളിച്ചോടിപ്പോകാനുള്ള സാഹചര്യമുണ്ടാക്കുന്നു. ഒളിച്ചോടുന്നതിന്റെ ഭാഗമായി പണാപഹരണത്തിനു മുതിരുക സ്വാഭാവികമാണ്‌. അപകര്‍ഷതാബോധം, രക്ഷാകര്‍ത്താക്കളുടെ നിര്‍ദാക്ഷിണ്യമായ പെരുമാറ്റവും ശിക്ഷാനടപടികളും, സുഹൃത്തുക്കളുടെ പ്രശംസ നേടാനുള്ള ശ്രമം എന്നിവയുടെ ഭാഗമായാണ്‌ നുണ പറയാന്‍ (Lying) ശീലിക്കുന്നത്‌. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്റെ കുടുംബസ്ഥിതിക്ക്‌ ഉപരിയായി സമ്പന്നനെന്നു കാണിക്കാനും സമപ്രായക്കാരുടെയിടയില്‍ ധീരനെന്ന തോന്നലുളവാക്കാനും വേണ്ടി ചെറിയ തോതില്‍ മോഷണം നടത്തുന്നവരാണ്‌ പില്‌ക്കാലത്തു വലിയ മോഷണങ്ങളും ഭവനഭേദനങ്ങളും ബാങ്കുകവര്‍ച്ചകളും നടത്തുന്നതെന്നു തെളിഞ്ഞിട്ടുണ്ട്‌. പരീക്ഷാഹാളില്‍ വച്ചു കണ്ടെഴുതുന്ന പ്രവണതയില്‍ നിന്നാണ്‌ പില്‌ക്കാലത്തു കള്ളപ്രമാണ നിര്‍മാണത്തിനും (Forgery), കള്ളനോട്ടുനിര്‍മാണത്തിനും (Counterfeit)മുതിരാനുള്ള ശക്തിയാര്‍ജിക്കുന്നതെന്നും കണ്ടിട്ടുണ്ട്‌. യുവജനമാര്‍ഗഭ്രംശത്തിന്റെ ഉറവിടം പലതാണ്‌. മാനസികമോ ശാരീരികമോ ബുദ്ധിപരമോ ആയ കാരണങ്ങളോ കുടുംബജീവിതത്തിലെ അപാകതകളോ പോരായ്‌മകളോ ആകാം ഈ മാര്‍ഗഭ്രംശത്തിനു കാരണം. രക്ഷാകര്‍ത്താക്കളുടെ അകാരണമായ ശിക്ഷാക്രമങ്ങളും അമിതമായ ലാളനയും ന്യായമായ പ്രശംസ നല്‌കാതിരിക്കലും ആവശ്യത്തിലധികമായ പ്രശംസയും വിനോദത്തിനിടയില്ലാത്ത രീതിയില്‍ ജോലിയെടുപ്പിക്കലും മറ്റും മാര്‍ഗഭ്രംശത്തിനിടവരുത്തുന്ന ഘടകങ്ങളാണ്‌. ഇതിന്റെയൊക്കെ ഫലമായിട്ടാണ്‌ യുവത്വത്തില്‍ തന്നെ കുറ്റവാസനയ്‌ക്കിടം നല്‌കുന്ന ദുഷ്‌പ്രവണതകള്‍ പ്രത്യക്ഷമാകുന്നത്‌. നവദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ പരിശീലനം നല്‌കുക; ജീവിതഭദ്രതയ്‌ക്കാവശ്യമായ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തുക; ബാല-കൗമാരഘട്ടങ്ങളില്‍ സ്വഭാവശുദ്ധി സ്വായത്തമാക്കുവാനുള്ള പരിശീലനം നല്‌കുക; സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നു കുട്ടികളെ പഠിപ്പിക്കുക; ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികസനം സാധ്യമാക്കുന്ന വിദ്യാഭ്യാസം നല്‌കുക; ലൈംഗികവിദ്യാഭ്യാസത്തിനു വേണ്ട അവസരങ്ങളുണ്ടാക്കുക; അലഞ്ഞു തിരിയുന്നവര്‍ക്കും അംഗഹീനര്‍ക്കും വേണ്ട ബാലജനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക; യുവജനസംഘടനകള്‍, ഉല്ലാസകേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നിവ സ്ഥാപിക്കുക; കുറ്റങ്ങള്‍ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക; ബാല-കൗമാര-യുവത്വപ്രായങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്രാപ്‌തമായ പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസ്‌, സാമൂഹ്യപ്രവര്‍ത്തകര്‍, ന്യായാധിപര്‍ എന്നിവരെ നിയമിക്കുക; യുവജനകോടതികള്‍, ബാലശിക്ഷണകേന്ദ്രങ്ങള്‍, ദുര്‍ഗുണപരിഹാര പാഠശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വേണ്ടത്ര സ്ഥാപിക്കുക തുടങ്ങിയ നടപടികളിലൂടെ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കിടയിലെ കുറ്റവാസനകള്‍ ഒരു പരിധിയോളം നിയന്ത്രിക്കാനാവും എന്നു കുറ്റശാസ്‌ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു.

കുറ്റങ്ങളുടെ വര്‍ഗീകരണം. കുറ്റശാസ്‌ത്രജ്ഞര്‍ കുറ്റത്തെ പല രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്‌. ക്രൂരതയെ ആധാരമാക്കി മഹാപാതകങ്ങള്‍ (ഉദാ. കൊല, കൂട്ടക്കൊല), ദുര്‍നടപടികള്‍ (ഉദാ. ലൈംഗികകുറ്റങ്ങള്‍) എന്നും ലക്ഷ്യത്തെ (Motive) അടിസ്ഥാനമാക്കി സാമ്പത്തികക്കുറ്റങ്ങള്‍ (ഉദാ. മോഷണം, പിടിച്ചുപറി, ഭവനഭേദനം), ലൈംഗികാപരാധങ്ങള്‍ (ഉദാ. വ്യഭിചാരം, ബലാത്‌സംഗം), രാഷ്‌ട്രീയക്കുറ്റങ്ങള്‍ (ഉദാ. ചാരവൃത്തി, കള്ളക്കടത്ത്‌), മറ്റുകുറ്റങ്ങള്‍ (ഉദാ. പോക്കറ്റടി, അക്രമം) എന്നും സാംഖ്യികത്തെ ആധാരമാക്കി വ്യക്തികള്‍ക്കെതിരായ കുറ്റങ്ങള്‍ (ഉദാ. മോഷണം, ഭവനഭേദനം), പൊതുസഭ്യതയ്‌ക്കെതിരായ കുറ്റങ്ങള്‍ (ഉദാ. വേശ്യാവൃത്തി, അശ്ലീലപ്രവൃത്തി), ക്രമസമാധാനത്തിനെതിരായ കുറ്റങ്ങള്‍ (ഉദാ. ഗതാഗതനിയമലംഘനം, ചൂതാട്ടം) എന്നിങ്ങനെയും തരംതിരിച്ചിട്ടുണ്ട്‌.

കുറ്റനിയന്ത്രണം. കുറ്റം ചെയ്യുന്നതു തടയാനും കുറ്റം ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ടിയുള്ള നടപടികളെക്കുറിച്ചും കുറ്റശാസ്‌ത്രജ്ഞര്‍ ചില തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. കുറ്റകൃത്യത്തിന്റെ ഫലമായി വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടായ ബുദ്ധിമുട്ടുകളെ കണക്കിലെടുത്തുകൊണ്ട്‌ കുറ്റവാളിക്കെതിരെ പ്രതികാര(Retribution)നടപടികള്‍ സ്വീകരിക്കുക; കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ്‌ കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യങ്ങളില്‍ നിന്ന്‌ വ്യക്തിയെ മാറ്റിനിര്‍ത്തി കുറ്റം ചെയ്യാതിരിക്കാന്‍ പ്രരിപ്പിക്കുക (Deterrence), പ്രായം, ബുദ്ധിസ്ഥിരതയില്ലായ്‌മ എന്നിവ പരിഗണിച്ച്‌ കുറ്റം ചെയ്‌തവരെ കുറ്റവാളികളല്ലാത്തവരായി പരിഗണിക്കുക (Incapacitation), കുറ്റകൃത്യം ചെയ്‌തശേഷം കുറ്റബോധം തോന്നുന്നവര്‍ക്കു മേലാല്‍ അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയില്ല എന്ന ഉത്തമവിശ്വാസത്തോടെ സമൂഹത്തിലെ സാധാരണ പൗരന്മാരായി ജീവിക്കാന്‍ തക്ക സാഹചര്യങ്ങള്‍ ഉണ്ടാക്കുക (Rehabilitation), കുറ്റം, കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ എന്നിവയെ സംബന്ധിച്ച നിലവിലുള്ള തത്ത്വങ്ങളെ ആധുനിക പരിതഃസ്ഥിതികള്‍ക്കനുസൃതമായി പരിഷ്‌കരിക്കുക (Social Reconstruction) എന്നിവയാണ്‌ ഇവയിലെ കാതലായ ഭാഗം.

കുറ്റനിയന്ത്രണ നടപടികള്‍ ആവിഷ്‌കരിക്കാത്തതോ അതിനുവേണ്ട സ്ഥാപനങ്ങളോ ഇല്ലാത്തതോ ആയ ഒരു രാഷ്‌ട്രവുമില്ല. എങ്കിലും കുറ്റനിരക്ക്‌ വര്‍ധിച്ചുകൊണ്ടുതന്നെയിരിക്കുന്നു എന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. പാശ്ചാത്യരാജ്യങ്ങളില്‍ കുറ്റവര്‍ധനനിരക്ക്‌ വളരെ കൂടുതലാണ്‌. വ്യാവസായിക പുരോഗതിയുടെ വന്‍നഗരങ്ങളിലെ ജനസാന്ദ്രതാനിരക്കിന്റെ വര്‍ധനയുടെയും ഫലമായി ഇന്ത്യയിലും കുറ്റവര്‍ധനനിരക്കു വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

കുറ്റാന്വേഷണം, കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങള്‍, നിയമവശങ്ങള്‍ എന്നിവ കുറ്റശാസ്‌ത്രത്തിന്റെ പരിധിയില്‍ പ്പെടുന്നുണ്ടെങ്കിലും അവയെല്ലാം പ്രത്യേക ശാസ്‌ത്രശാഖകളായാണ്‌ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്‌. ശിക്ഷാശാസ്‌ത്രം (Penology) ഒരു സ്വതന്ത്രശാഖയാണെങ്കിലും അതിന്‌ കുറ്റശാസ്‌ത്രവുമായി അഭേദ്യമായ ബന്ധമുണ്ടെന്നു കാണാം. പീന (Poena) എന്ന ലത്തീന്‍പദവും ലോഗോസ്‌ (Logos)എന്ന ഗ്രീക്കുപദവും യോജിപ്പിച്ചാണ്‌ ഫ്രാന്‍സിസ്‌ ലിബര്‍ എന്ന ജര്‍മന്‍ കുറ്റശാസ്‌ത്രജ്ഞന്‍ "ശിക്ഷാശാസ്‌ത്രം' എന്നര്‍ഥംവരുന്ന "പീനോളജി' എന്ന സംജ്ഞ നിഷ്‌പാദിപ്പിച്ചത്‌. കുറ്റവാളികളെ ശിക്ഷിക്കുന്ന വിവിധ മാര്‍ഗങ്ങള്‍, ജയില്‍ ഭരണം, കുറ്റം തിരുത്തല്‍ മാര്‍ഗങ്ങള്‍ എന്നിവയൊക്കെ പീനോളജിയുടെ പരിധിയില്‍ പ്പെടുന്നു.

(ജെയിംസ്‌ വടക്കുഞ്ചേരി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍