This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുക്കള്‍, എന്‍.പി. (1904 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുരുക്കള്‍, എന്‍.പി. (1904 - 46))
(കുരുക്കള്‍, എന്‍.പി. (1904 - 46))
 
വരി 8: വരി 8:
ഭഗത്‌സിങ്‌, സുഖദേവ്‌, രാജഗുരു എന്നീ വിപ്ലവകാരികളെ തൂക്കിക്കൊന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നടപടിയില്‍  പ്രതിഷേധിക്കുവാന്‍ കുരുക്കളുടെ നേതൃത്വത്തില്‍  ഒരു യോഗം തിരുവനന്തപുരത്തു പുത്തന്‍ചന്തയില്‍  സംഘടിപ്പിക്കപ്പെട്ടു (1931 മാ. 26). ഇക്കാലത്ത്‌ സിറ്റി കോണ്‍ഗ്രസ്‌ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പ്രസ്‌തുത യോഗത്തില്‍  ചെയ്‌ത പ്രസംഗം അഹിംസയിലും ഗാന്ധിയന്‍ സമരരീതികളിലുമുള്ള ഇദ്ദേഹത്തിന്റെ അതൃപ്‌തി തുറന്നു പ്രകടിപ്പിച്ചു. സായുധസമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്തണമെന്ന ആശയക്കാരനായിരുന്നു കുരുക്കള്‍. ഭഗത്‌സിങ്ങിന്റെയും സുഹൃത്തുക്കളുടെയും പ്രവൃത്തികളെ ഇദ്ദേഹം മുക്തകണ്‌ഠം പ്രശംസിച്ചു.

-
1931 മേയില്‍  ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ "കേരള പ്രാവിന്‍ഷ്യല്‍ ഓര്‍ഗനൈസേഷന്‍' സെക്രട്ടറി എന്ന നിലയില്‍  ദി ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന ഒരു ലഘുലേഖ കുരുക്കള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മീററ്റ്‌ ഗൂഢാലോചനക്കേസിലെ പ്രതികള്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ സ്റ്റേറ്റ്‌മെന്റ്‌ കോടതിയില്‍  സമര്‍പ്പിച്ചിരുന്നു.  ഈ സ്റ്റേറ്റ്‌മെന്റ്‌ ആയിരുന്നു യഥാര്‍ഥത്തില്‍  എന്‍.പി. കുരുക്കള്‍ പ്രസിദ്ധീകരിച്ചത്‌. പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും ഇതില്‍  വിശദീകരിച്ചിരുന്നു. ഇതിന്റെ പ്രചരണത്തെ അധികൃതര്‍ നിരോധനാജ്ഞമൂലം തടയുകയുണ്ടായി.
+
1931 മേയില്‍  ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ "കേരള പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസേഷന്‍' സെക്രട്ടറി എന്ന നിലയില്‍  ദി ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന ഒരു ലഘുലേഖ കുരുക്കള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മീററ്റ്‌ ഗൂഢാലോചനക്കേസിലെ പ്രതികള്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ സ്റ്റേറ്റ്‌മെന്റ്‌ കോടതിയില്‍  സമര്‍പ്പിച്ചിരുന്നു.  ഈ സ്റ്റേറ്റ്‌മെന്റ്‌ ആയിരുന്നു യഥാര്‍ഥത്തില്‍  എന്‍.പി. കുരുക്കള്‍ പ്രസിദ്ധീകരിച്ചത്‌. പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും ഇതില്‍  വിശദീകരിച്ചിരുന്നു. ഇതിന്റെ പ്രചരണത്തെ അധികൃതര്‍ നിരോധനാജ്ഞമൂലം തടയുകയുണ്ടായി.
നിരീശ്വരവാദിയായിരുന്ന കുരുക്കള്‍ മദിരാശിയില്‍  ഇ.വി. രാമസ്വാമി നായ്‌ക്കരുടെ നേതൃത്വത്തില്‍  നടന്നിരുന്ന "സെല്‍ ഫ്‌ റെസ്‌പക്‌റ്റ്‌ മൂവ്‌മെന്റ്‌' കേരളത്തില്‍  പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു. 1946 ജൂണ്‍ 27-നു തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ മദിരാശി ഗവണ്‍മെന്റിന്‌ നല്‌കിയ, "ഏറ്റവും അപകടകാരികളും ഒന്നാം കിടക്കാരു'മായ കമ്യൂണിസ്റ്റുകളുടെ ലിസ്റ്റില്‍  കുരുക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. 1946 ഡി. 22-ന്‌ ഇദ്ദേഹം ഗുണ്ടകളുടെ ആക്രമണത്താല്‍  കൊല്ലപ്പെട്ടു.

Current revision as of 10:55, 24 നവംബര്‍ 2014

കുരുക്കള്‍, എന്‍.പി. (1904 - 46)

തീവ്രവാദിയായ ഒരു സ്വാതന്ത്യ്രസമര യോദ്ധാവ്‌. 1904 ഡി. 21-ന്‌ മാധവക്കുരുക്കളുടെയും ഭാഗീരഥി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്തു ജനിച്ചു. പരമേശ്വരക്കുരുക്കള്‍ എന്നായിരുന്നു പൂര്‍ണനാമം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ടെലഗ്രാഫി പഠിക്കുവാന്‍ തൃശ്ശിനാപ്പള്ളിയിലേക്കുപോയ ഇദ്ദേഹം ഒരു കോണ്‍ഗ്രസ്സുകാരനായിട്ടാണ്‌ മടങ്ങിയെത്തിയത്‌; എങ്കിലും ഗാന്ധിയന്‍ സമരമുറകളില്‍ വിശ്വസിച്ചിരുന്നില്ല. വിപ്ലവത്തിലും പുരോഗമനാശയങ്ങളിലും വിശ്വസിച്ചിരുന്ന തിരുവിതാംകൂറിലെ യുവജനങ്ങളുടെ സംഘടനയായ യൂത്ത്‌ലീഗിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം കമ്യൂണിസ്റ്റ്‌ ലീഗ്‌, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി തുടങ്ങിയ എല്ലാ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും മുന്‍നിരയില്‍ നിന്നുതന്നെ പ്രവര്‍ത്തിച്ചു.

1922-ല്‍ നാഗ്‌പൂര്‍ പതാകാസത്യഗ്രഹത്തിന്‌ തിരുവിതാംകൂറില്‍ നിന്നു തിരിച്ച സത്യഗ്രഹികളുടെ സെക്രട്ടറി കുരുക്കളായിരുന്നു. ഇതോടനുബന്ധിച്ച്‌ ഇദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1924-ലെ വൈക്കം സത്യാഗ്രഹത്തിലും 1930-ലെ ഉപ്പുസത്യഗ്രഹത്തിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്‌. 1930 മേയില്‍ പയ്യന്നൂര്‍, കോഴിക്കോട്‌, ദര്‍ശന എന്നിവിടങ്ങളില്‍ വച്ച്‌ ഉപ്പുനിയമം ലംഘിച്ചു. പിന്നീട്‌ കോഴിക്കോടിലെ വിദേശവസ്‌ത്രാലയങ്ങളും മദ്യശാലകളും പിക്കറ്റ്‌ ചെയ്‌ത്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചു.

ഭഗത്‌സിങ്‌, സുഖദേവ്‌, രാജഗുരു എന്നീ വിപ്ലവകാരികളെ തൂക്കിക്കൊന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധിക്കുവാന്‍ കുരുക്കളുടെ നേതൃത്വത്തില്‍ ഒരു യോഗം തിരുവനന്തപുരത്തു പുത്തന്‍ചന്തയില്‍ സംഘടിപ്പിക്കപ്പെട്ടു (1931 മാ. 26). ഇക്കാലത്ത്‌ സിറ്റി കോണ്‍ഗ്രസ്‌ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പ്രസ്‌തുത യോഗത്തില്‍ ചെയ്‌ത പ്രസംഗം അഹിംസയിലും ഗാന്ധിയന്‍ സമരരീതികളിലുമുള്ള ഇദ്ദേഹത്തിന്റെ അതൃപ്‌തി തുറന്നു പ്രകടിപ്പിച്ചു. സായുധസമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്തണമെന്ന ആശയക്കാരനായിരുന്നു കുരുക്കള്‍. ഭഗത്‌സിങ്ങിന്റെയും സുഹൃത്തുക്കളുടെയും പ്രവൃത്തികളെ ഇദ്ദേഹം മുക്തകണ്‌ഠം പ്രശംസിച്ചു.

1931 മേയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ "കേരള പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസേഷന്‍' സെക്രട്ടറി എന്ന നിലയില്‍ ദി ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന ഒരു ലഘുലേഖ കുരുക്കള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മീററ്റ്‌ ഗൂഢാലോചനക്കേസിലെ പ്രതികള്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ സ്റ്റേറ്റ്‌മെന്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ സ്റ്റേറ്റ്‌മെന്റ്‌ ആയിരുന്നു യഥാര്‍ഥത്തില്‍ എന്‍.പി. കുരുക്കള്‍ പ്രസിദ്ധീകരിച്ചത്‌. പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും ഇതില്‍ വിശദീകരിച്ചിരുന്നു. ഇതിന്റെ പ്രചരണത്തെ അധികൃതര്‍ നിരോധനാജ്ഞമൂലം തടയുകയുണ്ടായി. നിരീശ്വരവാദിയായിരുന്ന കുരുക്കള്‍ മദിരാശിയില്‍ ഇ.വി. രാമസ്വാമി നായ്‌ക്കരുടെ നേതൃത്വത്തില്‍ നടന്നിരുന്ന "സെല്‍ ഫ്‌ റെസ്‌പക്‌റ്റ്‌ മൂവ്‌മെന്റ്‌' കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു. 1946 ജൂണ്‍ 27-നു തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ മദിരാശി ഗവണ്‍മെന്റിന്‌ നല്‌കിയ, "ഏറ്റവും അപകടകാരികളും ഒന്നാം കിടക്കാരു'മായ കമ്യൂണിസ്റ്റുകളുടെ ലിസ്റ്റില്‍ കുരുക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. 1946 ഡി. 22-ന്‌ ഇദ്ദേഹം ഗുണ്ടകളുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍