This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്ക്‌(ഭ.കാ. 1206 - 10)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്ക്‌(ഭ.കാ. 1206 - 10))

വരി 7: വരി 7:
തന്റെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കാനായി കുത്തുബ്‌-ഉദ്‌-ദീന്‍ പ്രമുഖ മുസ്‌ലിം കുടുംബങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ചു. 1192 മുതല്‍ 1206 വരെയുള്ള കാലത്ത്‌ അജ്‌മീര്‍, മീററ്റ്‌, കനൗജ്‌, ഗുജറാത്ത്‌, ബുന്ദേല്‍ഖണ്‌ഡ്‌ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി. ഭാരതത്തിലെ സമ്പന്നമായ ബദൗന്‍, ബിഹാര്‍ എന്നിവ കൂടാതെ ബംഗാളിലെ ഏതാനും ഭാഗങ്ങളും ഇദ്ദേഹം കൈവശമാക്കി. ഗോറിയുടെ മരണാനന്തരം എതിര്‍പ്പുകളെ തരണം ചെയ്‌തുകൊണ്ട്‌ 1206 ജൂണില്‍ ഡല്‍ഹിയിലെ സുല്‍ത്താനായി; 1210 വരെ ഭരിച്ച ഇദ്ദേഹം ലാഹോറില്‍ വച്ചു മൃതിയടഞ്ഞു.

-
കുത്തുബ്‌-ഉദ്‌-ദീന്‍ മഹാനായ ഒരു സേനാധിപനായിരുന്നു. വിശാലഹൃദയനും ഔദാര്യശാലിയുമായിരുന്നു ഇദ്ദേഹം. ധര്‍മിഷ്‌ഠനായിരുന്നതുകൊണ്ട്‌ "ലാഖ്‌ബക്ഷ' (ലക്ഷദായകന്‍) എന്ന അപരനാമത്താല്‍ ഇദ്ദേഹം അറിയപ്പെട്ടു. നീതിമാനും ജനക്ഷേമതത്‌പരനും ആയിരുന്ന ഇദ്ദേഹം രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സാഹിത്യകാരന്മാരെയും ഗ്രന്ഥകാരന്മാരെയും പ്രാത്സാഹിപ്പിക്കുകയും ചെയ്‌ത ഇദ്ദേഹം സുസംഘടിതവും സുശക്തവുമായ ഒരു ഭരണസമ്പ്രദായം ഏര്‍പ്പെടുത്തി. ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണത്തിന്‌ അസ്ഥിവാരമിട്ടതും കുത്തുബ്‌-ഉദ്‌-ദീനായിരുന്നു. മതഭക്തനായിരുന്ന കുത്തുബ്‌-ഉദ്‌-ദീന്‍ ഡല്‍ഹിയിലും അജ്‌മീരിലും ഓരോ പള്ളി പണിയിച്ചു. സുപ്രസിദ്ധമായ കുത്തുബ്‌ മീനാറിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല; പിന്‍ഗാമിയായ ഇല്‍ത്തുത്ത്‌മിഷ്‌ ആണ്‌ അത്‌ പൂര്‍ത്തിയാക്കിയത്‌.
+
കുത്തുബ്‌-ഉദ്‌-ദീന്‍ മഹാനായ ഒരു സേനാധിപനായിരുന്നു. വിശാലഹൃദയനും ഔദാര്യശാലിയുമായിരുന്നു ഇദ്ദേഹം. ധര്‍മിഷ്‌ഠനായിരുന്നതുകൊണ്ട്‌ "ലാഖ്‌ബക്ഷ' (ലക്ഷദായകന്‍) എന്ന അപരനാമത്താല്‍ ഇദ്ദേഹം അറിയപ്പെട്ടു. നീതിമാനും ജനക്ഷേമതത്‌പരനും ആയിരുന്ന ഇദ്ദേഹം രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സാഹിത്യകാരന്മാരെയും ഗ്രന്ഥകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ഇദ്ദേഹം സുസംഘടിതവും സുശക്തവുമായ ഒരു ഭരണസമ്പ്രദായം ഏര്‍പ്പെടുത്തി. ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണത്തിന്‌ അസ്ഥിവാരമിട്ടതും കുത്തുബ്‌-ഉദ്‌-ദീനായിരുന്നു. മതഭക്തനായിരുന്ന കുത്തുബ്‌-ഉദ്‌-ദീന്‍ ഡല്‍ഹിയിലും അജ്‌മീരിലും ഓരോ പള്ളി പണിയിച്ചു. സുപ്രസിദ്ധമായ കുത്തുബ്‌ മീനാറിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല; പിന്‍ഗാമിയായ ഇല്‍ത്തുത്ത്‌മിഷ്‌ ആണ്‌ അത്‌ പൂര്‍ത്തിയാക്കിയത്‌.
-
(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)
+
(പ്രൊഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

Current revision as of 10:39, 24 നവംബര്‍ 2014

കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്ക്‌(ഭ.കാ. 1206 - 10)

ഡല്‍ഹിയിലെ ഒന്നാമത്തെ സുല്‍ത്താന്‍. ഇന്ത്യയില്‍ മുസ്‌ലിം ഭരണം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്‌ കുത്തുബ്‌-ഉദ്‌-ദീന്‍ അയ്‌ബക്കാണ്‌. യുദ്ധവീരനും ഭരണനിപുണനുമായ കുത്തുബ്‌-ഉദ്‌-ദീന്‍ ദിഗ്‌വിജയിയായിരുന്നു. തുര്‍ക്കി വംശജനായ ഇദ്ദേഹം തുര്‍ക്കിസ്‌താനിലാണു ജനിച്ചത്‌. ബാലനായ കുത്തുബ്‌-ഉദ്‌-ദീനെ ഒരു വര്‍ത്തകന്‍ നിഷാപൂരിലേക്ക്‌ കൊണ്ടുവന്നു അവിടത്തെ ഖാസിയുടെ അടിമയാക്കി. ഖാസി ഈ ബാലന്‌ തന്റെ മക്കളോടൊപ്പം വിദ്യാഭ്യാസവും പട്ടാളപരിശീലനും നല്‌കി. ഖാസിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ മക്കള്‍ കുത്തുബ്‌-ഉദ്‌-ദീനെ ഒരടിമയായി വിറ്റു. അങ്ങനെ ഗസ്‌നിയിലെത്തിയ കുത്തുബ്‌-ഉദ്‌-ദീനെ മുഹമ്മദു ഗോറി വിലയ്‌ക്കുവാങ്ങുകയും കുത്തുബ്‌-ഉദ്‌-ദീന്റെ ബുദ്ധിസാമര്‍ഥ്യം, കഴിവ്‌, ധൈര്യം, ഔദാര്യം തുടങ്ങിയ വിശിഷ്‌ടഗുണങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ഗോറി ഇദ്ദേഹത്തെ ഒരു പട്ടാളവിഭാഗത്തിന്റെ നേതാവായി നിയമിക്കുകയും കുതിരകളുടെ മേല്‍നോട്ടച്ചുമതല ഏല്‌പിക്കുകയും ചെയ്‌തു. ഇന്ത്യനാക്രമണത്തില്‍ പ്രശസ്‌തമായ സേവനം നല്‌കിയതുകൊണ്ട്‌ രണ്ടാം തറൈന്‍ (Tarain)യുദ്ധത്തിനുശേഷം (1192) കുത്തുബ്‌-ഉദ്‌-ദീനെ മുഹമ്മദ്‌ ഗോറി ഇന്ത്യന്‍ പ്രവിശ്യയുടെ ഭരണാധികാരിയാക്കി.

തന്റെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കാനായി കുത്തുബ്‌-ഉദ്‌-ദീന്‍ പ്രമുഖ മുസ്‌ലിം കുടുംബങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ചു. 1192 മുതല്‍ 1206 വരെയുള്ള കാലത്ത്‌ അജ്‌മീര്‍, മീററ്റ്‌, കനൗജ്‌, ഗുജറാത്ത്‌, ബുന്ദേല്‍ഖണ്‌ഡ്‌ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തി. ഭാരതത്തിലെ സമ്പന്നമായ ബദൗന്‍, ബിഹാര്‍ എന്നിവ കൂടാതെ ബംഗാളിലെ ഏതാനും ഭാഗങ്ങളും ഇദ്ദേഹം കൈവശമാക്കി. ഗോറിയുടെ മരണാനന്തരം എതിര്‍പ്പുകളെ തരണം ചെയ്‌തുകൊണ്ട്‌ 1206 ജൂണില്‍ ഡല്‍ഹിയിലെ സുല്‍ത്താനായി; 1210 വരെ ഭരിച്ച ഇദ്ദേഹം ലാഹോറില്‍ വച്ചു മൃതിയടഞ്ഞു.

കുത്തുബ്‌-ഉദ്‌-ദീന്‍ മഹാനായ ഒരു സേനാധിപനായിരുന്നു. വിശാലഹൃദയനും ഔദാര്യശാലിയുമായിരുന്നു ഇദ്ദേഹം. ധര്‍മിഷ്‌ഠനായിരുന്നതുകൊണ്ട്‌ "ലാഖ്‌ബക്ഷ' (ലക്ഷദായകന്‍) എന്ന അപരനാമത്താല്‍ ഇദ്ദേഹം അറിയപ്പെട്ടു. നീതിമാനും ജനക്ഷേമതത്‌പരനും ആയിരുന്ന ഇദ്ദേഹം രാജ്യത്ത്‌ സമാധാനം നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സാഹിത്യകാരന്മാരെയും ഗ്രന്ഥകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ഇദ്ദേഹം സുസംഘടിതവും സുശക്തവുമായ ഒരു ഭരണസമ്പ്രദായം ഏര്‍പ്പെടുത്തി. ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണത്തിന്‌ അസ്ഥിവാരമിട്ടതും കുത്തുബ്‌-ഉദ്‌-ദീനായിരുന്നു. മതഭക്തനായിരുന്ന കുത്തുബ്‌-ഉദ്‌-ദീന്‍ ഡല്‍ഹിയിലും അജ്‌മീരിലും ഓരോ പള്ളി പണിയിച്ചു. സുപ്രസിദ്ധമായ കുത്തുബ്‌ മീനാറിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല; പിന്‍ഗാമിയായ ഇല്‍ത്തുത്ത്‌മിഷ്‌ ആണ്‌ അത്‌ പൂര്‍ത്തിയാക്കിയത്‌.

(പ്രൊഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍