This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടി, എ.കെ. (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുട്ടി, എ.കെ. (1938 - ))
(കുട്ടി, എ.കെ. (1938 - ))
 
വരി 5: വരി 5:
1938-ല്‍ , പാലക്കാട്‌ ജില്ലയിലെ കുത്തന്നൂരില്‍  ഗോവിന്ദന്‍ നായരുടെയും മൂകാംബിക അമ്മയുടെയും മകനായി ജനിച്ചു. പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസായി. പഠനകാലത്ത്‌ മികച്ചൊരു ലോങ്‌ജമ്പറായിരുന്നു ഇദ്ദേഹം. കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയില്‍  ഉദ്യോഗം ലഭിച്ചുവെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ജോലിരാജിവച്ചു. തുടര്‍ന്ന്‌, പാട്യാലയിലെ നാഷണല്‍  ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പോര്‍ട്‌സില്‍  നിന്നും കോച്ചിങ്‌ ഡിപ്ലോമ കരസ്ഥമാക്കി.

-
1977-ല്‍  കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍  പരിശീലകനായി നിയമിതനായതോടെയാണ്‌ ഇദ്ദേഹം പ്രാഫഷണല്‍ കോച്ചിങ്‌ രംഗത്തേക്ക്‌ കടക്കുന്നത്‌. കുറച്ചുകാലം റെയില്‍ വേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍  ബോര്‍ഡിന്റെ കോച്ചായും സേവനമനുഷ്‌ഠിച്ചു. മുപ്പതുവര്‍ഷക്കാലത്തോളം കോച്ചിങ്‌ രംഗത്ത്‌ നിലയുറപ്പിച്ച കുട്ടിയുടെ ശിക്ഷണത്തില്‍  വളര്‍ന്ന അത്‌ലറ്റുകള്‍ നിരവധിയാണ്‌. എന്നാല്‍  പ്രമുഖ മലയാളി അത്‌ലറ്റും ഒളിംപിക്‌ താരവുമായ എം.ഡി. വത്സമ്മയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹം ഏറെ അറിയപ്പെട്ടത്‌. വത്സമ്മയെക്കൂടാതെ മേഴ്‌സിക്കുട്ടന്‍, ഫിലോമിന, ഇ.ജെ. മോളി, റോസ്‌ലി, എസ്‌. ലതാംഗി, സിന്ധു, ജോളി, എസ്‌. മുരളി, ഹരിദാസ്‌, സുരേഷ്‌ബാബു തുടങ്ങിയ അന്തര്‍ദേശീയ കായികതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌.
+
1977-ല്‍  കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍  പരിശീലകനായി നിയമിതനായതോടെയാണ്‌ ഇദ്ദേഹം പ്രൊഫഷണല്‍ കോച്ചിങ്‌ രംഗത്തേക്ക്‌ കടക്കുന്നത്‌. കുറച്ചുകാലം റെയില്‍ വേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍  ബോര്‍ഡിന്റെ കോച്ചായും സേവനമനുഷ്‌ഠിച്ചു. മുപ്പതുവര്‍ഷക്കാലത്തോളം കോച്ചിങ്‌ രംഗത്ത്‌ നിലയുറപ്പിച്ച കുട്ടിയുടെ ശിക്ഷണത്തില്‍  വളര്‍ന്ന അത്‌ലറ്റുകള്‍ നിരവധിയാണ്‌. എന്നാല്‍  പ്രമുഖ മലയാളി അത്‌ലറ്റും ഒളിംപിക്‌ താരവുമായ എം.ഡി. വത്സമ്മയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹം ഏറെ അറിയപ്പെട്ടത്‌. വത്സമ്മയെക്കൂടാതെ മേഴ്‌സിക്കുട്ടന്‍, ഫിലോമിന, ഇ.ജെ. മോളി, റോസ്‌ലി, എസ്‌. ലതാംഗി, സിന്ധു, ജോളി, എസ്‌. മുരളി, ഹരിദാസ്‌, സുരേഷ്‌ബാബു തുടങ്ങിയ അന്തര്‍ദേശീയ കായികതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌.
പരിശീലകന്‍ എന്ന നിലയില്‍  ഇന്ത്യന്‍ കായികരംഗത്ത്‌ നല്‌കിയ സംഭാവനകളെ മുന്‍നിര്‍ത്തി 2010-ല്‍  ഇദ്ദേഹത്തിന്‌ ദ്രാണാചാര്യ പുരസ്‌കാരം ലഭിച്ചു. 1982-83, 1983-84 വര്‍ഷങ്ങളില്‍  കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും 1986-87 വര്‍ഷത്തെ റെയില്‍ വേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍  ബോര്‍ഡിന്റെ കോച്ചിങ്‌ പുരസ്‌കാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 1986-ല്‍  ഇന്ത്യയിലെ മികച്ച കായികപരിശീലകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

Current revision as of 10:33, 24 നവംബര്‍ 2014

കുട്ടി, എ.കെ. (1938 - )

എ.കെ. കുട്ടി

കേരളീയനായ അത്‌ലറ്റിക്‌ കോച്ചും ദ്രാണാചാര്യ പുരസ്‌കാര ജേതാവും. ഒളിംപിക്‌സ്‌ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ കായികമത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപതിലധികം അത്‌ലറ്റുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. 1938-ല്‍ , പാലക്കാട്‌ ജില്ലയിലെ കുത്തന്നൂരില്‍ ഗോവിന്ദന്‍ നായരുടെയും മൂകാംബിക അമ്മയുടെയും മകനായി ജനിച്ചു. പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസായി. പഠനകാലത്ത്‌ മികച്ചൊരു ലോങ്‌ജമ്പറായിരുന്നു ഇദ്ദേഹം. കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗം ലഭിച്ചുവെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ജോലിരാജിവച്ചു. തുടര്‍ന്ന്‌, പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പോര്‍ട്‌സില്‍ നിന്നും കോച്ചിങ്‌ ഡിപ്ലോമ കരസ്ഥമാക്കി.

1977-ല്‍ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പരിശീലകനായി നിയമിതനായതോടെയാണ്‌ ഇദ്ദേഹം പ്രൊഫഷണല്‍ കോച്ചിങ്‌ രംഗത്തേക്ക്‌ കടക്കുന്നത്‌. കുറച്ചുകാലം റെയില്‍ വേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ബോര്‍ഡിന്റെ കോച്ചായും സേവനമനുഷ്‌ഠിച്ചു. മുപ്പതുവര്‍ഷക്കാലത്തോളം കോച്ചിങ്‌ രംഗത്ത്‌ നിലയുറപ്പിച്ച കുട്ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന അത്‌ലറ്റുകള്‍ നിരവധിയാണ്‌. എന്നാല്‍ പ്രമുഖ മലയാളി അത്‌ലറ്റും ഒളിംപിക്‌ താരവുമായ എം.ഡി. വത്സമ്മയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹം ഏറെ അറിയപ്പെട്ടത്‌. വത്സമ്മയെക്കൂടാതെ മേഴ്‌സിക്കുട്ടന്‍, ഫിലോമിന, ഇ.ജെ. മോളി, റോസ്‌ലി, എസ്‌. ലതാംഗി, സിന്ധു, ജോളി, എസ്‌. മുരളി, ഹരിദാസ്‌, സുരേഷ്‌ബാബു തുടങ്ങിയ അന്തര്‍ദേശീയ കായികതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. പരിശീലകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ കായികരംഗത്ത്‌ നല്‌കിയ സംഭാവനകളെ മുന്‍നിര്‍ത്തി 2010-ല്‍ ഇദ്ദേഹത്തിന്‌ ദ്രാണാചാര്യ പുരസ്‌കാരം ലഭിച്ചു. 1982-83, 1983-84 വര്‍ഷങ്ങളില്‍ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും 1986-87 വര്‍ഷത്തെ റെയില്‍ വേ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ബോര്‍ഡിന്റെ കോച്ചിങ്‌ പുരസ്‌കാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 1986-ല്‍ ഇന്ത്യയിലെ മികച്ച കായികപരിശീലകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍