This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിക്കുഞ്ഞു തങ്കച്ചി (1820 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുട്ടിക്കുഞ്ഞു തങ്കച്ചി (1820 - 1904))
(കുട്ടിക്കുഞ്ഞു തങ്കച്ചി (1820 - 1904))
 
വരി 4: വരി 4:
ഒരു മലയാള കവയിത്രി. അനുഗൃഹീത കവിയായിരുന്ന ഇരയിമ്മന്‍തമ്പി (1782-1856)യുടെ പുത്രിയായി കന്യാകുമാരി ജില്ലയിലുള്ള വിളവംകോടു താലൂക്കിലെ ഇടയ്‌ക്കോട്‌ പുളിയറത്തലവീട്ടില്‍ 1820-ല്‍ ജനിച്ചു. ഇരയിമ്മന്‍ തമ്പിയോടൊത്ത്‌ തിരുവനന്തപുരത്ത്‌ കോട്ടയ്‌ക്കകത്ത്‌ കിഴക്കേ മഠത്തിലാണ്‌ കഴിഞ്ഞുവന്നത്‌. ശരിയായ പേര്‌ ലക്ഷ്‌മിപ്പിള്ള എന്നാണ്‌; കുട്ടിക്കുഞ്ഞ്‌ എന്ന ഓമനപ്പേരിലാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്‌. ചേര്‍ത്തല വാരനാട്ടു നടുവിലെക്കോവിലകത്ത്‌ കുഞ്ഞന്‍ തമ്പാനായിരുന്നു തങ്കച്ചിയുടെ ഭര്‍ത്താവ്‌. സംസ്‌കൃതം ഹരിപ്പാട്ട്‌ കൊച്ചുപിള്ള വാരിയരില്‍ നിന്നും, കാവ്യനാടകാദികള്‍ പിതാവില്‍നിന്നും അഭ്യസിച്ചു.  ഈ രണ്ടു ഗുരുനാഥന്മാരെയും തന്റെ കൃതികളില്‍ തങ്കച്ചി സാദരം സ്‌മരിക്കുന്നുണ്ട്‌.  

-
സംഗീതവാസനയുണ്ടായിരുന്ന തങ്കച്ചിക്ക്‌ സംഗീതത്തില്‍ വേണ്ടത്ര ശിക്ഷണവും പ്രാത്സാഹനവും ഇരയിമ്മന്‍തമ്പി നല്‌കിയിരുന്നു. ഇവര്‍ തിരുവാതിരക്കളിയിലും സവിശേഷ പ്രാവീണ്യം നേടിയിരുന്നു. 1904 ഫെ. 13-നു തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു.
+
സംഗീതവാസനയുണ്ടായിരുന്ന തങ്കച്ചിക്ക്‌ സംഗീതത്തില്‍ വേണ്ടത്ര ശിക്ഷണവും പ്രോത്സാഹനവും ഇരയിമ്മന്‍തമ്പി നല്‌കിയിരുന്നു. ഇവര്‍ തിരുവാതിരക്കളിയിലും സവിശേഷ പ്രാവീണ്യം നേടിയിരുന്നു. 1904 ഫെ. 13-നു തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു.
നാടകം, ആട്ടക്കഥ, കിളിപ്പാട്ട്‌, തിരുവാതിരപ്പാട്ട്‌, കുറത്തിപ്പാട്ട്‌, ഓട്ടന്‍തുള്ളല്‍, വാതില്‍തുറപ്പാട്ട്‌, കുമ്മി, താരാട്ട്‌, ഭജനകീര്‍ത്തനം എന്നീ കൈരളീകാവ്യശാഖകളെയെല്ലാം തങ്കച്ചി തന്റെ തൂലികകൊണ്ട്‌ പോഷിപ്പിച്ചിട്ടുണ്ട്‌. 1890-ല്‍ പ്രസിദ്ധീകരിച്ച തങ്കച്ചിയുടെ അജ്ഞാതവാസം നാടകത്തില്‍ മഹാഭാരതത്തിലെ വനപര്‍വത്തില്‍ നിന്ന്‌ സ്വീകരിച്ച പാണ്ഡവരുടെ കഥയാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഒരു സ്വതന്ത്രനാടകമാണ്‌ ഈ കൃതി. ഇവര്‍ രചിച്ച ശ്രീമതീസ്വയംവരം, പാര്‍വതീസ്വയംവരം, മിത്രസഹമോക്ഷം എന്നീ മൂന്ന്‌ ആട്ടക്കഥകളും മെച്ചപ്പെട്ട കൃതികളാണ്‌. തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം സ്ഥലപുരാണം, സ്വര്‍ഗവാതിലേകാദശീ മാഹാത്മ്യം, എന്ന മൂന്നു കളിപ്പാട്ടുകളും ഗംഗാസ്‌നാനം എന്ന ഒരു ഓട്ടന്‍തുള്ളലും ഇവര്‍ രചിച്ചിട്ടുണ്ട്‌. ഇവരുടെ ഗാനകൃതികളില്‍ ശ്രദ്ധേയമായിട്ടുള്ളവയാണ്‌ ശിവരാത്രി മാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം, സേതുസ്‌നാനം, സ്വാഹാസുധാകരം, പ്രഹ്‌ളാദചരിതം, കിരാതം കുറത്തിപ്പാട്ട്‌, നളചരിതം കുറത്തിപ്പാട്ട്‌ എന്നിവ. കല്യാണാഘോഷം എന്നൊരു മണിപ്രവാളകൃതിയും ഇവരുടേതായുണ്ട്‌. ഭക്തിരസനിര്‍ഭരങ്ങളായ ഏതാനും കീര്‍ത്തനങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്‌.

(പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായര്‍)
+
(പ്രൊഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായര്‍)

Current revision as of 10:33, 24 നവംബര്‍ 2014

കുട്ടിക്കുഞ്ഞു തങ്കച്ചി (1820 - 1904)

കുട്ടിക്കുഞ്ഞു തങ്കച്ചി

ഒരു മലയാള കവയിത്രി. അനുഗൃഹീത കവിയായിരുന്ന ഇരയിമ്മന്‍തമ്പി (1782-1856)യുടെ പുത്രിയായി കന്യാകുമാരി ജില്ലയിലുള്ള വിളവംകോടു താലൂക്കിലെ ഇടയ്‌ക്കോട്‌ പുളിയറത്തലവീട്ടില്‍ 1820-ല്‍ ജനിച്ചു. ഇരയിമ്മന്‍ തമ്പിയോടൊത്ത്‌ തിരുവനന്തപുരത്ത്‌ കോട്ടയ്‌ക്കകത്ത്‌ കിഴക്കേ മഠത്തിലാണ്‌ കഴിഞ്ഞുവന്നത്‌. ശരിയായ പേര്‌ ലക്ഷ്‌മിപ്പിള്ള എന്നാണ്‌; കുട്ടിക്കുഞ്ഞ്‌ എന്ന ഓമനപ്പേരിലാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്‌. ചേര്‍ത്തല വാരനാട്ടു നടുവിലെക്കോവിലകത്ത്‌ കുഞ്ഞന്‍ തമ്പാനായിരുന്നു തങ്കച്ചിയുടെ ഭര്‍ത്താവ്‌. സംസ്‌കൃതം ഹരിപ്പാട്ട്‌ കൊച്ചുപിള്ള വാരിയരില്‍ നിന്നും, കാവ്യനാടകാദികള്‍ പിതാവില്‍നിന്നും അഭ്യസിച്ചു. ഈ രണ്ടു ഗുരുനാഥന്മാരെയും തന്റെ കൃതികളില്‍ തങ്കച്ചി സാദരം സ്‌മരിക്കുന്നുണ്ട്‌.

സംഗീതവാസനയുണ്ടായിരുന്ന തങ്കച്ചിക്ക്‌ സംഗീതത്തില്‍ വേണ്ടത്ര ശിക്ഷണവും പ്രോത്സാഹനവും ഇരയിമ്മന്‍തമ്പി നല്‌കിയിരുന്നു. ഇവര്‍ തിരുവാതിരക്കളിയിലും സവിശേഷ പ്രാവീണ്യം നേടിയിരുന്നു. 1904 ഫെ. 13-നു തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു.

നാടകം, ആട്ടക്കഥ, കിളിപ്പാട്ട്‌, തിരുവാതിരപ്പാട്ട്‌, കുറത്തിപ്പാട്ട്‌, ഓട്ടന്‍തുള്ളല്‍, വാതില്‍തുറപ്പാട്ട്‌, കുമ്മി, താരാട്ട്‌, ഭജനകീര്‍ത്തനം എന്നീ കൈരളീകാവ്യശാഖകളെയെല്ലാം തങ്കച്ചി തന്റെ തൂലികകൊണ്ട്‌ പോഷിപ്പിച്ചിട്ടുണ്ട്‌. 1890-ല്‍ പ്രസിദ്ധീകരിച്ച തങ്കച്ചിയുടെ അജ്ഞാതവാസം നാടകത്തില്‍ മഹാഭാരതത്തിലെ വനപര്‍വത്തില്‍ നിന്ന്‌ സ്വീകരിച്ച പാണ്ഡവരുടെ കഥയാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഒരു സ്വതന്ത്രനാടകമാണ്‌ ഈ കൃതി. ഇവര്‍ രചിച്ച ശ്രീമതീസ്വയംവരം, പാര്‍വതീസ്വയംവരം, മിത്രസഹമോക്ഷം എന്നീ മൂന്ന്‌ ആട്ടക്കഥകളും മെച്ചപ്പെട്ട കൃതികളാണ്‌. തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം സ്ഥലപുരാണം, സ്വര്‍ഗവാതിലേകാദശീ മാഹാത്മ്യം, എന്ന മൂന്നു കളിപ്പാട്ടുകളും ഗംഗാസ്‌നാനം എന്ന ഒരു ഓട്ടന്‍തുള്ളലും ഇവര്‍ രചിച്ചിട്ടുണ്ട്‌. ഇവരുടെ ഗാനകൃതികളില്‍ ശ്രദ്ധേയമായിട്ടുള്ളവയാണ്‌ ശിവരാത്രി മാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം, സേതുസ്‌നാനം, സ്വാഹാസുധാകരം, പ്രഹ്‌ളാദചരിതം, കിരാതം കുറത്തിപ്പാട്ട്‌, നളചരിതം കുറത്തിപ്പാട്ട്‌ എന്നിവ. കല്യാണാഘോഷം എന്നൊരു മണിപ്രവാളകൃതിയും ഇവരുടേതായുണ്ട്‌. ഭക്തിരസനിര്‍ഭരങ്ങളായ ഏതാനും കീര്‍ത്തനങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്‌.

(പ്രൊഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍