This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തനാരായണ,
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അനന്തനാരായണ, എസ്. (1925 - )) |
|||
വരി 3: | വരി 3: | ||
കന്നഡസാഹിത്യകാരന്‍. ഉഷാപ്രിയ, വസന്ത എന്നീ തൂലികാനാമങ്ങളിലും അറിയപ്പെടുന്നു. കവിത, നോവല്‍, വിമര്‍ശനം, പ്രബന്ധം എന്നീ സാഹിത്യശാഖകളിലെല്ലാം കൈവച്ചിട്ടുണ്ടെങ്കിലും കവിതയാണ് ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനരംഗം. 1925 ജനു. 30-ന് മൈസൂര്‍ നഗരത്തില്‍ ജനിച്ചു. പിതാവ് അമ്പളെ സദാശിവയ്യ. മാതാവ് ഗംഗമ്മ. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയശേഷം മൈസൂര്‍ സിറ്റി ഗവ. കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. | കന്നഡസാഹിത്യകാരന്‍. ഉഷാപ്രിയ, വസന്ത എന്നീ തൂലികാനാമങ്ങളിലും അറിയപ്പെടുന്നു. കവിത, നോവല്‍, വിമര്‍ശനം, പ്രബന്ധം എന്നീ സാഹിത്യശാഖകളിലെല്ലാം കൈവച്ചിട്ടുണ്ടെങ്കിലും കവിതയാണ് ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനരംഗം. 1925 ജനു. 30-ന് മൈസൂര്‍ നഗരത്തില്‍ ജനിച്ചു. പിതാവ് അമ്പളെ സദാശിവയ്യ. മാതാവ് ഗംഗമ്മ. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയശേഷം മൈസൂര്‍ സിറ്റി ഗവ. കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. | ||
- | കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം തുടങ്ങിയ സാഹിത്യ ശാഖകളിലായി അറുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അനന്തനാരായണ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതാരചന ആരംഭിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ പല നൂതന പ്രവണതകളും കന്നഡത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഈ കവി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ പരീക്ഷണ കവിതകള്‍ വ്യക്തമാക്കുന്നു. നിരവധി കവിതാസമാഹാരങ്ങള്‍ ഇതിനകം ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ബഡദഹൂവു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ നാനാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ സമാഹാരങ്ങളിലെ കവിതകളെല്ലാം. | + | കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം തുടങ്ങിയ സാഹിത്യ ശാഖകളിലായി അറുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അനന്തനാരായണ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതാരചന ആരംഭിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ പല നൂതന പ്രവണതകളും കന്നഡത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഈ കവി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ പരീക്ഷണ കവിതകള്‍ വ്യക്തമാക്കുന്നു. നിരവധി കവിതാസമാഹാരങ്ങള്‍ ഇതിനകം ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ബഡദഹൂവു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ നാനാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ സമാഹാരങ്ങളിലെ കവിതകളെല്ലാം. ഉഷാസ്വപ്നമാണ് മറ്റൊരു പ്രധാന കാവ്യം. |
ബയാകയബേലി (കഥ), അത്തിഗെ, പയനദഹാദിയല്ലി, മുറുകുമണ്ഡപ (നോവല്‍), ദൊഡ്ഡകാടിനല്ലി പുട്ടമനെ, റയിതരഗുഡുഗ, മാക്സിംഗോര്‍ക്കി (വിവര്‍ത്തനം), ഹൊസകന്നഡ കവിതമേലെ കാവ്യദപ്രഭാവ (വിമര്‍ശനം), കടലു (വൈജ്ഞാനികം), ഉരാശീമ (ബാലസാഹിത്യം) കാരന്തറ കാദംബരികളും, ആധുനിക ചൈന, ബാബു രാജേന്ദ്രപ്രസാദ് എന്നിവയാണ് അനന്തനാരായണയുടെ മറ്റു പ്രധാന കൃതികള്‍. 1961-ലെ കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ പുരസ്കാരം, 1962-ലെ കര്‍ണാടക രാജ്യസാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അനന്തനാരായണയ്ക്കു ലഭിച്ചിട്ടുണ്ട്. | ബയാകയബേലി (കഥ), അത്തിഗെ, പയനദഹാദിയല്ലി, മുറുകുമണ്ഡപ (നോവല്‍), ദൊഡ്ഡകാടിനല്ലി പുട്ടമനെ, റയിതരഗുഡുഗ, മാക്സിംഗോര്‍ക്കി (വിവര്‍ത്തനം), ഹൊസകന്നഡ കവിതമേലെ കാവ്യദപ്രഭാവ (വിമര്‍ശനം), കടലു (വൈജ്ഞാനികം), ഉരാശീമ (ബാലസാഹിത്യം) കാരന്തറ കാദംബരികളും, ആധുനിക ചൈന, ബാബു രാജേന്ദ്രപ്രസാദ് എന്നിവയാണ് അനന്തനാരായണയുടെ മറ്റു പ്രധാന കൃതികള്‍. 1961-ലെ കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ പുരസ്കാരം, 1962-ലെ കര്‍ണാടക രാജ്യസാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അനന്തനാരായണയ്ക്കു ലഭിച്ചിട്ടുണ്ട്. | ||
[[Category:ജീവചരിത്രം]] | [[Category:ജീവചരിത്രം]] |
Current revision as of 11:53, 23 നവംബര്‍ 2014
അനന്തനാരായണ, എസ്. (1925 - )
കന്നഡസാഹിത്യകാരന്‍. ഉഷാപ്രിയ, വസന്ത എന്നീ തൂലികാനാമങ്ങളിലും അറിയപ്പെടുന്നു. കവിത, നോവല്‍, വിമര്‍ശനം, പ്രബന്ധം എന്നീ സാഹിത്യശാഖകളിലെല്ലാം കൈവച്ചിട്ടുണ്ടെങ്കിലും കവിതയാണ് ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനരംഗം. 1925 ജനു. 30-ന് മൈസൂര്‍ നഗരത്തില്‍ ജനിച്ചു. പിതാവ് അമ്പളെ സദാശിവയ്യ. മാതാവ് ഗംഗമ്മ. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയശേഷം മൈസൂര്‍ സിറ്റി ഗവ. കോളജില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു.
കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം തുടങ്ങിയ സാഹിത്യ ശാഖകളിലായി അറുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അനന്തനാരായണ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതാരചന ആരംഭിച്ചിരുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ പല നൂതന പ്രവണതകളും കന്നഡത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഈ കവി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ പരീക്ഷണ കവിതകള്‍ വ്യക്തമാക്കുന്നു. നിരവധി കവിതാസമാഹാരങ്ങള്‍ ഇതിനകം ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ബഡദഹൂവു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ നാനാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ സമാഹാരങ്ങളിലെ കവിതകളെല്ലാം. ഉഷാസ്വപ്നമാണ് മറ്റൊരു പ്രധാന കാവ്യം.
ബയാകയബേലി (കഥ), അത്തിഗെ, പയനദഹാദിയല്ലി, മുറുകുമണ്ഡപ (നോവല്‍), ദൊഡ്ഡകാടിനല്ലി പുട്ടമനെ, റയിതരഗുഡുഗ, മാക്സിംഗോര്‍ക്കി (വിവര്‍ത്തനം), ഹൊസകന്നഡ കവിതമേലെ കാവ്യദപ്രഭാവ (വിമര്‍ശനം), കടലു (വൈജ്ഞാനികം), ഉരാശീമ (ബാലസാഹിത്യം) കാരന്തറ കാദംബരികളും, ആധുനിക ചൈന, ബാബു രാജേന്ദ്രപ്രസാദ് എന്നിവയാണ് അനന്തനാരായണയുടെ മറ്റു പ്രധാന കൃതികള്‍. 1961-ലെ കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ പുരസ്കാരം, 1962-ലെ കര്‍ണാടക രാജ്യസാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അനന്തനാരായണയ്ക്കു ലഭിച്ചിട്ടുണ്ട്.