This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്തര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അത്തര്‍)
 
വരി 16: വരി 16:
കണ്ണാടിത്തട്ടില്‍ പൂവിതളുകള്‍ വിതറി, അത് ശുദ്ധീകരിച്ച കൊഴുപ്പുകൊണ്ടുമൂടി ഒരു ദിവസം സൂക്ഷിച്ചശേഷം പൂവിതള്‍ എടുത്തുമാറ്റുന്നു. വീണ്ടും പുതിയ പൂക്കള്‍ വിതറി ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇങ്ങനെ തൈലം കൊഴുപ്പില്‍ പിടിപ്പിക്കുന്നതാണ് നാലാമത്തെ രീതി.

-
ബാള്‍ക്കന്‍ പര്‍വതപ്രദേശത്തുള്ള റോസ്താഴ്വരയിലാണ് അത്തര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികള്‍ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയില്‍ അത്തര്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.  
+
ബാള്‍ക്കന്‍ പര്‍വതപ്രദേശത്തുള്ള റോസ്‍താഴ്‍വരയിലാണ് അത്തര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികള്‍ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയില്‍ അത്തര്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.  
സുഗന്ധദ്രവ്യങ്ങള്‍, വ്യഞ്ജനങ്ങള്‍, അംഗരാഗങ്ങള്‍ എന്നിവയില്‍ അത്തര്‍ ചേര്‍ക്കാറുണ്ട്. മുസ്ളിങ്ങള്‍ക്ക് അത്തര്‍ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.
സുഗന്ധദ്രവ്യങ്ങള്‍, വ്യഞ്ജനങ്ങള്‍, അംഗരാഗങ്ങള്‍ എന്നിവയില്‍ അത്തര്‍ ചേര്‍ക്കാറുണ്ട്. മുസ്ളിങ്ങള്‍ക്ക് അത്തര്‍ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.
[[Category:പദാര്‍ത്ഥം]]
[[Category:പദാര്‍ത്ഥം]]

Current revision as of 03:19, 23 നവംബര്‍ 2014

അത്തര്‍

റോസാദളത്തില്‍നിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലം. സാധാരണ ഊഷ്മാവില്‍ കുഴമ്പുപാകത്തിലുള്ളതും ബാഷ്പശീലമുള്ളതുമായ ഇതിന്റെ നിറം മഞ്ഞയോ മങ്ങിയ ചുവപ്പോ ആയിരിക്കും. രുചി മധുരമാണ്.

പുഷ്പങ്ങള്‍ വാറ്റി എടുക്കുന്ന സുഗന്ധദ്രാവകങ്ങള്‍ക്കെല്ലാം പൊതുവേ അത്തര്‍ എന്നു പറയാറുണ്ട്. ഇത് ഒരു പേര്‍ഷ്യന്‍ പദമാണ്. അറബി ഭാഷയില്‍ 'അത്തര്‍' എന്ന വാക്കിന് മരുന്നു വ്യാപാരി, സുഗന്ധവസ്തു വില്പനക്കാരന്‍ എന്നീ അര്‍ഥങ്ങളുണ്ട്.

പൂക്കളില്‍നിന്ന് അത്തര്‍ ഉത്പാദിപ്പിക്കുന്നതിന് 4 മാര്‍ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്: വാറ്റുക (സ്വേദനം), ചൂടുള്ള കൊഴുപ്പുപയോഗിച്ച് തൈലം വേര്‍തിരിച്ചെടുക്കുക, ബാഷ്പനസ്വഭാവമുള്ള ലായകങ്ങള്‍ ഉപയോഗിച്ച് നിഷ്കര്‍ണം ചെയ്യുക, മണമില്ലാത്ത എണ്ണയിലോ കൊഴുപ്പിലോ പൂക്കളില്‍നിന്നും തൈലം പിടിപ്പിക്കുക. സ്വേദനമാണ് ഏറ്റവും പ്രചാരമുള്ള രീതി. ജലം ഉപയോഗിച്ച്, ജലവും നീരാവിയുമുപയോഗിച്ച്, നീരാവി ഉപയോഗിച്ച്- എന്നിങ്ങനെ മൂന്നു വിധത്തിലാണ് സ്വേദനം നടത്തുന്നത്.

പൂവിതളുകള്‍ (മുല്ല, പിച്ചി മുതലായവയുടെ അത്തര്‍ എടുക്കേണ്ടിവരുമ്പോള്‍ പൂക്കള്‍ മുഴുവനും ഉപയോഗിക്കാം) വാറ്റു പാത്രത്തില്‍ സംഭരിച്ച് വേണ്ടിടത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ജലാംശവും തൈലവും കലര്‍ന്നുള്ള ബാഷ്പമിശ്രിതം ഒരു കുഴലില്‍ക്കൂടി ശക്തിയായി പ്രവഹിപ്പിച്ച് കണ്ടന്‍സറില്‍ എത്തിച്ച് തണുപ്പിച്ചശേഷം തൈലം ഉപരിതലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നു. തൈലം മുഴുവന്‍ ലഭ്യമാകുന്നതുവരെ വാറ്റു പാത്രത്തില്‍ വീണ്ടും വെള്ളം ഒഴിച്ച് സ്വേദനപ്രക്രിയ ആവര്‍ത്തിക്കണം. കണ്ടന്‍സറില്‍ അവശേഷിച്ച പനിനീരില്‍ (rosewater) അത്തര്‍ കുറെ അലിഞ്ഞുചേര്‍ന്നിരിക്കും. ഇത് വീണ്ടും സ്വേദനവിധേയമാക്കി തൈലം ലഭ്യമാക്കാം. 3500 കി.ഗ്രാം റോസാദളത്തില്‍ നിന്ന് 1 കി.ഗ്രാം അത്തര്‍ ഉത്പാദിപ്പിക്കാം.

പുരാതനകാലം മുതല്ക്കേ രണ്ടാമത്തെ മാര്‍ഗമാണ് ഫ്രാന്‍സില്‍ സ്വീകരിച്ചുവരുന്നത്. കൊഴുപ്പ് ചൂടാക്കി പുഷ്പങ്ങളിലോ പൂവിതളുകളിലോ ഒഴിക്കുന്നു. ഈ കൊഴുപ്പു ശേഖരിച്ച് വീണ്ടും ചൂടാക്കി പുതിയ അട്ടികളില്‍ ഒഴിക്കുമ്പോള്‍ പൂത്തൈലംകൊണ്ട് കൊഴുപ്പ് സാന്ദ്രമാകും. റോസാപൂക്കള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ കൊഴുപ്പ് 'പൊമാദ് ദെ റോസ്' (pomade de Rose) എന്ന പേരില്‍ അറിയപ്പെടുന്നു.

അത്തര്‍കൊണ്ടു സാന്ദ്രമാക്കപ്പെട്ട കൊഴുപ്പ് ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. ഇങ്ങനെ കിട്ടുന്ന അത്തറിന് 'എക്സ്ട്രയ് ദെ റോസ്' (റോസിന്റെ സത്ത്) എന്നു പറയുന്നു.

കണ്ണാടിത്തട്ടില്‍ പൂവിതളുകള്‍ വിതറി, അത് ശുദ്ധീകരിച്ച കൊഴുപ്പുകൊണ്ടുമൂടി ഒരു ദിവസം സൂക്ഷിച്ചശേഷം പൂവിതള്‍ എടുത്തുമാറ്റുന്നു. വീണ്ടും പുതിയ പൂക്കള്‍ വിതറി ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ഇങ്ങനെ തൈലം കൊഴുപ്പില്‍ പിടിപ്പിക്കുന്നതാണ് നാലാമത്തെ രീതി.

ബാള്‍ക്കന്‍ പര്‍വതപ്രദേശത്തുള്ള റോസ്‍താഴ്‍വരയിലാണ് അത്തര്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികള്‍ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയില്‍ അത്തര്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.

സുഗന്ധദ്രവ്യങ്ങള്‍, വ്യഞ്ജനങ്ങള്‍, അംഗരാഗങ്ങള്‍ എന്നിവയില്‍ അത്തര്‍ ചേര്‍ക്കാറുണ്ട്. മുസ്ളിങ്ങള്‍ക്ക് അത്തര്‍ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍