This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആദിശേഷയ്യ, മാല്‍കം (1910 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ആദിശേഷയ്യ, മാല്‍കം (1910 - 94)) |
Mksol (സംവാദം | സംഭാവനകള്‍) (→ആദിശേഷയ്യ, മാല്‍കം (1910 - 94)) |
||
വരി 1: | വരി 1: | ||
=ആദിശേഷയ്യ, മാല്‍കം (1910 - 94)= | =ആദിശേഷയ്യ, മാല്‍കം (1910 - 94)= | ||
- | അന്താരാഷ്ട്രപ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍. 1910 ഏ. 18-നാണ് ആദിശേഷയ്യയുടെ ജനനം. വെല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോളാ കോളജില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന് ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ്, | + | അന്താരാഷ്ട്രപ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍. 1910 ഏ. 18-നാണ് ആദിശേഷയ്യയുടെ ജനനം. വെല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോളാ കോളജില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന് ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ്, കേംബ്രിജിലെ കിങ്സ് കോളജ് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നടത്തി. കൊല്ക്കത്തയിലെ സെന്റ് പോള്‍സ് കോളജില്‍ ഒരു ലക്ചററായിട്ടാണ് അദ്ദേഹം ഉദ്യോഗജീവിതം ആരംഭിച്ചത്. അവിടെ ശ്രീനികേതന്‍, ശാന്തിനികേതന്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമവികസനപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1940-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറായി. ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തികശാസ്ത്രവകുപ്പ് ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. |
[[Image:p.no.769.png|200px|left|thumb|മാല്‍കം ആദിശേഷയ്യ]] | [[Image:p.no.769.png|200px|left|thumb|മാല്‍കം ആദിശേഷയ്യ]] | ||
- | ആദിശേഷയ്യ, 1948-ല്‍ യുനെസ്കോയില്‍ ചേര്‍ന്നു. യുനെസ്കോയില്‍ 23 വര്‍ഷക്കാലം (1948-70) സേവനം അനുഷ്ഠിക്കുകയുണ്ടായി. യുനെസ്കോയുടെ ആഭിമുഖ്യത്തിലുള്ള 'ഡിപ്പാര്‍ട്ടുമെന്റ് ഒഫ് എക്സ്ചേഞ്ച് ഒഫ് പേഴ്സണ്‍സ്'-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പിന്നീട് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡയറക്ടറായും തുടര്‍ന്ന് സാംസ്കാരിക പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും ഇദ്ദേഹം വിദഗ്ധസേവനം നടത്തി. യുനെസ്കോയിലെ അംഗങ്ങളായ 127 രാഷ്ട്രങ്ങളെ സഹകരിപ്പിച്ചുകൊണ്ട് അവിടങ്ങളിലെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ വികാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യുനെസ്കോ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ആദിശേഷയ്യ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കറാച്ചി പദ്ധതി, ആഡിസ് അബാബാ പദ്ധതി, സാന്റിയാഗോ പദ്ധതി എന്നിവ അതിനുദാഹരണങ്ങളാണ്. ഓരോ അംഗരാഷ്ട്രത്തിലും ഇദ്ദേഹം പലതവണ സന്ദര്‍ശനം നടത്തുകയും അവിടങ്ങളിലെ സാംസ്കാരിക-വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്. 1950-ല്‍ 30 ലക്ഷം ഡോളര്‍ ആയിരുന്നു പ്രസ്തുത വികസന പദ്ധതികള്‍ക്കു ചെലവാക്കിയിരുന്നതെങ്കില്‍ 1970-ല്‍ ആദിശേഷയ്യ ഉദ്യോഗത്തില്‍നിന്നു | + | ആദിശേഷയ്യ, 1948-ല്‍ യുനെസ്കോയില്‍ ചേര്‍ന്നു. യുനെസ്കോയില്‍ 23 വര്‍ഷക്കാലം (1948-70) സേവനം അനുഷ്ഠിക്കുകയുണ്ടായി. യുനെസ്കോയുടെ ആഭിമുഖ്യത്തിലുള്ള 'ഡിപ്പാര്‍ട്ടുമെന്റ് ഒഫ് എക്സ്ചേഞ്ച് ഒഫ് പേഴ്സണ്‍സ്'-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പിന്നീട് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡയറക്ടറായും തുടര്‍ന്ന് സാംസ്കാരിക പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും ഇദ്ദേഹം വിദഗ്ധസേവനം നടത്തി. യുനെസ്കോയിലെ അംഗങ്ങളായ 127 രാഷ്ട്രങ്ങളെ സഹകരിപ്പിച്ചുകൊണ്ട് അവിടങ്ങളിലെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ വികാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യുനെസ്കോ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ആദിശേഷയ്യ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കറാച്ചി പദ്ധതി, ആഡിസ് അബാബാ പദ്ധതി, സാന്റിയാഗോ പദ്ധതി എന്നിവ അതിനുദാഹരണങ്ങളാണ്. ഓരോ അംഗരാഷ്ട്രത്തിലും ഇദ്ദേഹം പലതവണ സന്ദര്‍ശനം നടത്തുകയും അവിടങ്ങളിലെ സാംസ്കാരിക-വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്. 1950-ല്‍ 30 ലക്ഷം ഡോളര്‍ ആയിരുന്നു പ്രസ്തുത വികസന പദ്ധതികള്‍ക്കു ചെലവാക്കിയിരുന്നതെങ്കില്‍ 1970-ല്‍ ആദിശേഷയ്യ ഉദ്യോഗത്തില്‍നിന്നു വിരമിക്കുമ്പോള്‍ വികസനപദ്ധതികള്‍ക്കു 30 കോടി ഡോളര്‍ വകകൊള്ളിച്ചിരുന്നു. ശാസ്ത്രം, സാങ്കേതികശാസ്ത്രം, എന്‍ജിനീയറിങ് എന്നീ മേഖലകളുടെ വികസനത്തിന് ഇന്ത്യയ്ക്ക് യുനെസ്കോ സഹായം ലഭ്യമാക്കിയത് ആദിശേഷയ്യയാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും തമിഴ്പഠന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും ആദിശേഷയ്യയുടെ സഹായമുണ്ടായി. |
ആദിശേഷയ്യ കുറേക്കാലം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. നാടിന്റെ സാമ്പത്തികവികസനം ലക്ഷ്യമാക്കി ആദിശേഷയ്യയും ഭാര്യയും ചേര്‍ന്ന് 1971 ജനു.-ല്‍ സ്ഥാപിച്ചതാണ് പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട്. സാമ്പത്തികവും സാമൂഹികവുമായ ഗവേഷണപഠനങ്ങള്‍, വസ്തുസ്ഥിതിശേഖരണം, പുസ്തകപ്രസാധനം, സെമിനാറുകള്‍ എന്നിവ നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. | ആദിശേഷയ്യ കുറേക്കാലം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. നാടിന്റെ സാമ്പത്തികവികസനം ലക്ഷ്യമാക്കി ആദിശേഷയ്യയും ഭാര്യയും ചേര്‍ന്ന് 1971 ജനു.-ല്‍ സ്ഥാപിച്ചതാണ് പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട്. സാമ്പത്തികവും സാമൂഹികവുമായ ഗവേഷണപഠനങ്ങള്‍, വസ്തുസ്ഥിതിശേഖരണം, പുസ്തകപ്രസാധനം, സെമിനാറുകള്‍ എന്നിവ നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. |
Current revision as of 10:19, 22 നവംബര്‍ 2014
ആദിശേഷയ്യ, മാല്‍കം (1910 - 94)
അന്താരാഷ്ട്രപ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍. 1910 ഏ. 18-നാണ് ആദിശേഷയ്യയുടെ ജനനം. വെല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോളാ കോളജില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന് ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ്, കേംബ്രിജിലെ കിങ്സ് കോളജ് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നടത്തി. കൊല്ക്കത്തയിലെ സെന്റ് പോള്‍സ് കോളജില്‍ ഒരു ലക്ചററായിട്ടാണ് അദ്ദേഹം ഉദ്യോഗജീവിതം ആരംഭിച്ചത്. അവിടെ ശ്രീനികേതന്‍, ശാന്തിനികേതന്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗ്രാമവികസനപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1940-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറായി. ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തികശാസ്ത്രവകുപ്പ് ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
ആദിശേഷയ്യ, 1948-ല്‍ യുനെസ്കോയില്‍ ചേര്‍ന്നു. യുനെസ്കോയില്‍ 23 വര്‍ഷക്കാലം (1948-70) സേവനം അനുഷ്ഠിക്കുകയുണ്ടായി. യുനെസ്കോയുടെ ആഭിമുഖ്യത്തിലുള്ള 'ഡിപ്പാര്‍ട്ടുമെന്റ് ഒഫ് എക്സ്ചേഞ്ച് ഒഫ് പേഴ്സണ്‍സ്'-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പിന്നീട് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡയറക്ടറായും തുടര്‍ന്ന് സാംസ്കാരിക പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും ഇദ്ദേഹം വിദഗ്ധസേവനം നടത്തി. യുനെസ്കോയിലെ അംഗങ്ങളായ 127 രാഷ്ട്രങ്ങളെ സഹകരിപ്പിച്ചുകൊണ്ട് അവിടങ്ങളിലെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ വികാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യുനെസ്കോ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ആദിശേഷയ്യ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കറാച്ചി പദ്ധതി, ആഡിസ് അബാബാ പദ്ധതി, സാന്റിയാഗോ പദ്ധതി എന്നിവ അതിനുദാഹരണങ്ങളാണ്. ഓരോ അംഗരാഷ്ട്രത്തിലും ഇദ്ദേഹം പലതവണ സന്ദര്‍ശനം നടത്തുകയും അവിടങ്ങളിലെ സാംസ്കാരിക-വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്. 1950-ല്‍ 30 ലക്ഷം ഡോളര്‍ ആയിരുന്നു പ്രസ്തുത വികസന പദ്ധതികള്‍ക്കു ചെലവാക്കിയിരുന്നതെങ്കില്‍ 1970-ല്‍ ആദിശേഷയ്യ ഉദ്യോഗത്തില്‍നിന്നു വിരമിക്കുമ്പോള്‍ വികസനപദ്ധതികള്‍ക്കു 30 കോടി ഡോളര്‍ വകകൊള്ളിച്ചിരുന്നു. ശാസ്ത്രം, സാങ്കേതികശാസ്ത്രം, എന്‍ജിനീയറിങ് എന്നീ മേഖലകളുടെ വികസനത്തിന് ഇന്ത്യയ്ക്ക് യുനെസ്കോ സഹായം ലഭ്യമാക്കിയത് ആദിശേഷയ്യയാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും തമിഴ്പഠന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും ആദിശേഷയ്യയുടെ സഹായമുണ്ടായി.
ആദിശേഷയ്യ കുറേക്കാലം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. നാടിന്റെ സാമ്പത്തികവികസനം ലക്ഷ്യമാക്കി ആദിശേഷയ്യയും ഭാര്യയും ചേര്‍ന്ന് 1971 ജനു.-ല്‍ സ്ഥാപിച്ചതാണ് പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട്. സാമ്പത്തികവും സാമൂഹികവുമായ ഗവേഷണപഠനങ്ങള്‍, വസ്തുസ്ഥിതിശേഖരണം, പുസ്തകപ്രസാധനം, സെമിനാറുകള്‍ എന്നിവ നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
പണം, ബാങ്കിങ്, ഗ്രാമീണ ഋണപദ്ധതി (Rural credit), കാര്‍ഷിക രൂപാന്തരണം (Agriculture transformation) തുടങ്ങിയ വിഷയങ്ങളെപ്പറ്റി പല ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഗ്രന്ഥങ്ങളായ ലെറ്റ് മൈ കണ്‍ട്രി എവേക്ക്, ഇറ്റ് ഈസ് റ്റൈം റ്റു ബിഗിന്‍ എന്നിവ യുനെസ്കോയുടെ പ്രസിദ്ധീകരണങ്ങളാണ്.
തമിഴ്നാട് പ്ലാനിങ് കമ്മിഷന്‍, കേന്ദ്ര പ്ളാനിങ് കമ്മിഷന്റെ സ്റ്റിയറിങ് കമ്മിറ്റി, ഇന്ത്യന്‍ വിദ്യാഭ്യാസ ഉപദേശകസമിതി, കേന്ദ്ര വയോജന വിദ്യാഭ്യാസസമിതി എന്നിവയുടെ സജീവാംഗമായ ആദിശേഷയ്യ, ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വയോജന വിദ്യാഭ്യാസ കൌണ്‍സില്‍, ഏഷ്യന്‍ സാമൂഹിക ശാസ്ത്രഗവേഷണ കൗണ്‍സില്‍ എന്നിവയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു.
1974-ല്‍ ആദിശേഷയ്യ ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്റെ പ്രസിഡന്റായി. സമ്പന്നരാജ്യങ്ങളെ അന്ധമായി അനുകരിക്കാതെയുള്ള ഒരു സാമ്പത്തികനയമാണ് ഇന്ത്യയ്ക്കുവേണ്ടതെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. 1975-78 കാലയളവില്‍ മദ്രാസ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഈ കാലത്താണ് യൂണിവേഴ്സിറ്റിയില്‍ സെമസ്റ്റര്‍ സമ്പ്രദായം ആരംഭിക്കുകയും ഗവേഷണരംഗം അഭിവൃദ്ധിപ്പെടുകയും ചെയ്തത്. പൗരസ്ത്യഭാഷാ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ തുടങ്ങിയതും ഇദ്ദേഹമാണ്. 1978 മുതല്‍ 1984 വരെ പാര്‍ലമെന്റംഗമായിരുന്നു. 1994-ല്‍ ആദിശേഷയ്യ അന്തരിച്ചു.