This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അവഞ്ചുറിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അവഞ്ചുറിന്‍= Avenchurin അര്‍ധതാര്യവും തരിമയവും ആയ ഒരിനം ക്വാര്‍ട്...) |
Mksol (സംവാദം | സംഭാവനകള്‍) (→അവഞ്ചുറിന്‍) |
||
വരി 4: | വരി 4: | ||
- | അര്‍ധതാര്യവും തരിമയവും ആയ ഒരിനം ക്വാര്‍ട്ട്സ്. വെള്ളി, ചുവപ്പുകലര്‍ന്ന തവിട്ട്, വെളുപ്പ്, പച്ച തുടങ്ങി വിവിധവര്‍ണങ്ങളില്‍ കണ്ടുവരുന്ന അവഞ്ചുറിനില്‍ തിളങ്ങുന്ന അഭ്രശകലങ്ങള്‍ അടങ്ങിയിരിക്കും. ക്രോമിയത്തിന്റെയും ഫൂക്സൈറ്റ് (fuchsite) അഭ്രത്തിന്റെയും സാന്നിധ്യത്തില്‍ ഇത് പച്ചനിറം പ്രദര്‍ശിപ്പിക്കുന്നു. | + | അര്‍ധതാര്യവും തരിമയവും ആയ ഒരിനം ക്വാര്‍ട്ട്സ്. വെള്ളി, ചുവപ്പുകലര്‍ന്ന തവിട്ട്, വെളുപ്പ്, പച്ച തുടങ്ങി വിവിധവര്‍ണങ്ങളില്‍ കണ്ടുവരുന്ന അവഞ്ചുറിനില്‍ തിളങ്ങുന്ന അഭ്രശകലങ്ങള്‍ അടങ്ങിയിരിക്കും. ക്രോമിയത്തിന്റെയും ഫൂക്സൈറ്റ് (fuchsite) അഭ്രത്തിന്റെയും സാന്നിധ്യത്തില്‍ ഇത് പച്ചനിറം പ്രദര്‍ശിപ്പിക്കുന്നു. തമിഴ്നാട്ടില് പച്ചനിറത്തിലുള്ള അവഞ്ചുറിന്‍ ക്വാര്‍ട്ട്സ് ലഭിച്ചുവരുന്നു; ഇതു സുലഭമായുള്ള പ്രദേശങ്ങള്‍ ചൈനയിലും യു.എസ്സിലുമുണ്ട്. അലങ്കരണവസ്തുക്കളും പാത്രങ്ങളും നിര്‍മിക്കുന്നതിനാണ് അവഞ്ചുറിന്‍ ക്വാര്‍ട്ട്സിന്റെ പ്രധാനോപയോഗം; തിളക്കവും ശോഭയുമുള്ള കഷണങ്ങള്‍ വിലകുറഞ്ഞ ആഭരണങ്ങളുണ്ടാക്കുന്നതിനു പ്രയോജനപ്പെടുന്നു. |
സൂര്യകാന്തശില (Sun stone) എന്നുകൂടി പേരുള്ള വര്‍ണദീപ്തമായ ഫെല്‍സ്പാറുകളും അവഞ്ചുറിന്‍ എന്ന പേരില്‍ അറിയപ്പെടാറുണ്ട്. അപവിലയനം (exsolution) മൂലം ഹേമട്ടൈറ്റ് (Haematite) ധാതുവിന്റെ സൂക്ഷ്മകണികകള്‍ ഫെല്‍സ്പാറിനുള്ളില്‍ കടന്നുകൂടിയാണ് അവയ്ക്കു ദീപ്തിവിശേഷം ഉണ്ടാകുന്നത്. | സൂര്യകാന്തശില (Sun stone) എന്നുകൂടി പേരുള്ള വര്‍ണദീപ്തമായ ഫെല്‍സ്പാറുകളും അവഞ്ചുറിന്‍ എന്ന പേരില്‍ അറിയപ്പെടാറുണ്ട്. അപവിലയനം (exsolution) മൂലം ഹേമട്ടൈറ്റ് (Haematite) ധാതുവിന്റെ സൂക്ഷ്മകണികകള്‍ ഫെല്‍സ്പാറിനുള്ളില്‍ കടന്നുകൂടിയാണ് അവയ്ക്കു ദീപ്തിവിശേഷം ഉണ്ടാകുന്നത്. | ||
(വി. നാരായണന്‍ നായര്‍) | (വി. നാരായണന്‍ നായര്‍) |
Current revision as of 09:08, 19 നവംബര്‍ 2014
അവഞ്ചുറിന്‍
Avenchurin
അര്‍ധതാര്യവും തരിമയവും ആയ ഒരിനം ക്വാര്‍ട്ട്സ്. വെള്ളി, ചുവപ്പുകലര്‍ന്ന തവിട്ട്, വെളുപ്പ്, പച്ച തുടങ്ങി വിവിധവര്‍ണങ്ങളില്‍ കണ്ടുവരുന്ന അവഞ്ചുറിനില്‍ തിളങ്ങുന്ന അഭ്രശകലങ്ങള്‍ അടങ്ങിയിരിക്കും. ക്രോമിയത്തിന്റെയും ഫൂക്സൈറ്റ് (fuchsite) അഭ്രത്തിന്റെയും സാന്നിധ്യത്തില്‍ ഇത് പച്ചനിറം പ്രദര്‍ശിപ്പിക്കുന്നു. തമിഴ്നാട്ടില് പച്ചനിറത്തിലുള്ള അവഞ്ചുറിന്‍ ക്വാര്‍ട്ട്സ് ലഭിച്ചുവരുന്നു; ഇതു സുലഭമായുള്ള പ്രദേശങ്ങള്‍ ചൈനയിലും യു.എസ്സിലുമുണ്ട്. അലങ്കരണവസ്തുക്കളും പാത്രങ്ങളും നിര്‍മിക്കുന്നതിനാണ് അവഞ്ചുറിന്‍ ക്വാര്‍ട്ട്സിന്റെ പ്രധാനോപയോഗം; തിളക്കവും ശോഭയുമുള്ള കഷണങ്ങള്‍ വിലകുറഞ്ഞ ആഭരണങ്ങളുണ്ടാക്കുന്നതിനു പ്രയോജനപ്പെടുന്നു.
സൂര്യകാന്തശില (Sun stone) എന്നുകൂടി പേരുള്ള വര്‍ണദീപ്തമായ ഫെല്‍സ്പാറുകളും അവഞ്ചുറിന്‍ എന്ന പേരില്‍ അറിയപ്പെടാറുണ്ട്. അപവിലയനം (exsolution) മൂലം ഹേമട്ടൈറ്റ് (Haematite) ധാതുവിന്റെ സൂക്ഷ്മകണികകള്‍ ഫെല്‍സ്പാറിനുള്ളില്‍ കടന്നുകൂടിയാണ് അവയ്ക്കു ദീപ്തിവിശേഷം ഉണ്ടാകുന്നത്.
(വി. നാരായണന്‍ നായര്‍)