This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലസാന്‍ഡ്രി, പാല്‍മ അര്‍തുറോ (1868 - 1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അലസാന്‍ഡ്രി, പാല്‍മ അര്‍തുറോ (1868 - 1950))

വരി 2: വരി 2:
Alessandri,Palma Arturo
Alessandri,Palma Arturo
-
[[Image:Alessandri, Palma Arturo.png|200px|right|thumb|പാല്‍മ അര്‍തുറോ അലക്സാണ്ട്രി]]
+
[[Image:Alessandri, Palma Arturo.png|200px|right|thumb|പാല്‍മ അര്‍തുറോ അലക്സാന്‍ഡ്രി]]
ചിലിയിലെ മുന്‍പ്രസിഡണ്ട്. ഒരു ഇറ്റാലിയന്‍ കുടിയേറിപ്പാര്‍പ്പുകാരന്റെ പുത്രനായി 1868 ഡി. 20-ന് ലിനാറസിനടുത്തു ജനിച്ചു. ചിലി സര്‍വകലാശാലയില്‍ നിന്ന് 1893-ല്‍ നിയമബിരുദം നേടി. 1897-ല്‍ ഡെപ്യൂട്ടി ചേംബര്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നീണ്ട 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആറുപ്രാവശ്യം കോണ്‍ഗ്രസ് അംഗമായും രണ്ടുപ്രാവശ്യം സെനറ്റ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുള്ള അലസാന്‍ഡ്രി ലിബറല്‍ ചിന്താഗതിക്കാരനെന്ന നിലയില്‍ പ്രശസ്തി നേടി. വ്യവസായമന്ത്രി, ധനകാര്യമന്ത്രി എന്നീ നിലകളിലും ഇദ്ദേഹം ചിലിയുടെ പുരോഗതിക്കുവേണ്ടി യത്നിച്ചു. നൈട്രേറ്റ്ഖനിത്തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും ബന്ധുവായ അലസാന്‍ഡ്രി 'ടരപ്പാക്കയിലെ സിംഹം' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1920-ല്‍ ലിബറല്‍ കൂട്ടുകക്ഷിത്തലവനെന്ന നിലയ്ക്കു ചിലിയിലെ പ്രസിഡന്റായി. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ സൈന്യമേധാവികള്‍ ഇദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ 1925-ല്‍ ഒരു പുരോഗമന ഭരണഘടന നടപ്പിലാക്കാമെന്ന കരാറില്‍ ഇദ്ദേഹത്തെ തിരിച്ചുവിളിച്ചു. 1932-ല്‍ രണ്ടാം പ്രാവശ്യം പ്രസിഡണ്ടായ ഇദ്ദേഹം 1938 വരെ തത്സ്ഥാനത്തു തുടര്‍ന്നു. 1946-ല്‍ വീണ്ടും സെനറ്റംഗമായി. 1950 ആഗ. 24-ന് അലസാന്‍ഡ്രി നിര്യാതനായി.

Current revision as of 11:38, 18 നവംബര്‍ 2014

അലസാന്‍ഡ്രി, പാല്‍മ അര്‍തുറോ (1868 - 1950)

Alessandri,Palma Arturo

പാല്‍മ അര്‍തുറോ അലക്സാന്‍ഡ്രി

ചിലിയിലെ മുന്‍പ്രസിഡണ്ട്. ഒരു ഇറ്റാലിയന്‍ കുടിയേറിപ്പാര്‍പ്പുകാരന്റെ പുത്രനായി 1868 ഡി. 20-ന് ലിനാറസിനടുത്തു ജനിച്ചു. ചിലി സര്‍വകലാശാലയില്‍ നിന്ന് 1893-ല്‍ നിയമബിരുദം നേടി. 1897-ല്‍ ഡെപ്യൂട്ടി ചേംബര്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നീണ്ട 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആറുപ്രാവശ്യം കോണ്‍ഗ്രസ് അംഗമായും രണ്ടുപ്രാവശ്യം സെനറ്റ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുള്ള അലസാന്‍ഡ്രി ലിബറല്‍ ചിന്താഗതിക്കാരനെന്ന നിലയില്‍ പ്രശസ്തി നേടി. വ്യവസായമന്ത്രി, ധനകാര്യമന്ത്രി എന്നീ നിലകളിലും ഇദ്ദേഹം ചിലിയുടെ പുരോഗതിക്കുവേണ്ടി യത്നിച്ചു. നൈട്രേറ്റ്ഖനിത്തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും ബന്ധുവായ അലസാന്‍ഡ്രി 'ടരപ്പാക്കയിലെ സിംഹം' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1920-ല്‍ ലിബറല്‍ കൂട്ടുകക്ഷിത്തലവനെന്ന നിലയ്ക്കു ചിലിയിലെ പ്രസിഡന്റായി. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ സൈന്യമേധാവികള്‍ ഇദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ 1925-ല്‍ ഒരു പുരോഗമന ഭരണഘടന നടപ്പിലാക്കാമെന്ന കരാറില്‍ ഇദ്ദേഹത്തെ തിരിച്ചുവിളിച്ചു. 1932-ല്‍ രണ്ടാം പ്രാവശ്യം പ്രസിഡണ്ടായ ഇദ്ദേഹം 1938 വരെ തത്സ്ഥാനത്തു തുടര്‍ന്നു. 1946-ല്‍ വീണ്ടും സെനറ്റംഗമായി. 1950 ആഗ. 24-ന് അലസാന്‍ഡ്രി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍