This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരീന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അരീന= Arena പ്രാചീനറോമില്‍ മല്ലയുദ്ധപ്പോരാളികള് (Gladiators) തമ്മില്‍...) |
Mksol (സംവാദം | സംഭാവനകള്‍) (→അരീന) |
||
വരി 8: | വരി 8: | ||
പ്രാചീന റോമന്‍ കാലഘട്ടത്തില്‍ കായികവിനോദങ്ങളും തേരോട്ടങ്ങളും നടത്തിവന്ന 'സര്‍ക്കസ്' (circus) കളും-ദീര്‍ഘചതുരമോ അണ്ഡാകാരമോ ആയ പ്രദര്‍ശനവേദികള്‍ എന്ന അര്‍ഥമായിരുന്നു ഈ പദത്തിനു നല്കപ്പെട്ടിരുന്നത്-ഇവയുടെ ചുറ്റും കാണികള്‍ക്ക് ഇരിക്കാന്‍ പടിപടിയായി ഉയര്‍ന്നുപോകുന്ന ഗ്യാലറികളും നിര്‍മിച്ചിരുന്നു. ക്രിസ്തുവിന്റെ ജനനത്തിനു തൊട്ടു മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളില്‍ ഇത്തരം റോമന്‍ അരീനകളെ വലയം ചെയ്ത് ഉയര്‍ന്നുപോകുന്ന ആസനശ്രേണികളില് 50,000 വരെ ആളുകള്‍ക്ക് ഇരിക്കാന്‍ സൌകര്യമുണ്ടായിരുന്നു. ജൂലിയസ് സീസറിന്റെ കാലത്ത് (102-44 ബി.സി.) റോമില്‍ നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ 'സര്‍ക്കസ് മാക്സിമസ്സി'ന്റെ നീളം 600 മീറ്ററും വീതി 180 മീറ്ററും ആയിരുന്നുവെന്നും ഇതിനു ചുറ്റുമുള്ള വേദികളില്‍ 1,50,000 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. | പ്രാചീന റോമന്‍ കാലഘട്ടത്തില്‍ കായികവിനോദങ്ങളും തേരോട്ടങ്ങളും നടത്തിവന്ന 'സര്‍ക്കസ്' (circus) കളും-ദീര്‍ഘചതുരമോ അണ്ഡാകാരമോ ആയ പ്രദര്‍ശനവേദികള്‍ എന്ന അര്‍ഥമായിരുന്നു ഈ പദത്തിനു നല്കപ്പെട്ടിരുന്നത്-ഇവയുടെ ചുറ്റും കാണികള്‍ക്ക് ഇരിക്കാന്‍ പടിപടിയായി ഉയര്‍ന്നുപോകുന്ന ഗ്യാലറികളും നിര്‍മിച്ചിരുന്നു. ക്രിസ്തുവിന്റെ ജനനത്തിനു തൊട്ടു മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളില്‍ ഇത്തരം റോമന്‍ അരീനകളെ വലയം ചെയ്ത് ഉയര്‍ന്നുപോകുന്ന ആസനശ്രേണികളില് 50,000 വരെ ആളുകള്‍ക്ക് ഇരിക്കാന്‍ സൌകര്യമുണ്ടായിരുന്നു. ജൂലിയസ് സീസറിന്റെ കാലത്ത് (102-44 ബി.സി.) റോമില്‍ നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ 'സര്‍ക്കസ് മാക്സിമസ്സി'ന്റെ നീളം 600 മീറ്ററും വീതി 180 മീറ്ററും ആയിരുന്നുവെന്നും ഇതിനു ചുറ്റുമുള്ള വേദികളില്‍ 1,50,000 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. | ||
- | '''നാടകവേദി.''' നാടകങ്ങള്‍ തുടങ്ങിയ ദൃശ്യകലകളുടെ പ്രദര്‍ശനത്തിന് അരീനാസംവിധാനം ഉപയോഗിക്കപ്പെട്ടു തുടങ്ങിയത് ആധുനിക കാലത്താണ്. അഭിനേതാക്കളും പ്രേക്ഷകരും തമ്മിലുള്ള സമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു വലിയ പ്രദര്‍ശനശാലയുടെ ചുറ്റുമതിലുകളെ വലയം ചെയ്തുകൊണ്ടുള്ള ഒരു ഉയര്‍ന്ന വേദിയും ഹാളിന്റെ മധ്യത്തിലുള്ള വര്‍ത്തുളമായ രംഗമണ്ഡപത്തിലേക്ക് നടന്മാര്ക്ക് പ്രവേശിക്കാന്‍ ഇടയ്ക്കിടയ്ക്ക് പടികളും സജ്ജമാക്കിക്കൊണ്ടുള്ള ഒരു സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത് 1914-ല്‍ യു.എസ്സിലെ കൊളംബിയാ സര്‍വകലാശാലയിലാണ്. ഭിത്തികള്‍ക്കും രംഗവേദിക്കും ഇടയ്ക്ക് പടികള്വിട്ടുള്ള ഇടങ്ങളിലാണ് കാണികള്‍ ഇരിക്കുന്നത്. നാടകാവതരണത്തിന് അവശ്യം വേണ്ട യാഥാതഥ്യപ്രതീതി കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ ചില വ്യതിയാനങ്ങളൊക്കെ വരുത്തിക്കൊണ്ട് 'അരീനാനാടകവേദി' പുനസ്സംവിധാനം ചെയ്യപ്പെട്ടതാണ് 1932-ല്‍ മോസ്കോയില്‍ പണികഴിപ്പിക്കപ്പെട്ട 'റിയലിസ്റ്റിക് തിയെറ്റര്‍' (Realistic theatre). പ്രസിദ്ധമായ മറ്റ് അരീനാ പ്രദര്‍ശനശാലകള്‍ വാഷിങ്ടണ്‍ (സീയാറ്റില്‍) സര്‍വകലാശാലയിലെ 'പെന്റ് ഹൗസ്' (Pent House, 1940), ഹ്യൂസ്റ്റണിലെ 'പ്ലേ ഹൗസ്' (Play House, 1950), പാരീസിലെ 'തെയാത്ര് ആങ്റോങ്' (Teatre enround, 1954), മിലാനിലെ 'സാന്ത് എറാസ്മോ' (Sant Erasmo, 1953) തുടങ്ങിയവയാണ്. ഇവയില്‍ മിക്കവയിലും തറനിരപ്പില്‍ വൃത്താകാരമോ, ദീര്‍ഘചതുരമോ, അണ്ഡാകാരമോ ആയ രീതിയിലാണ് അഭിനയവേദിയുടെ സംവിധാനം. | + | '''നാടകവേദി.''' നാടകങ്ങള്‍ തുടങ്ങിയ ദൃശ്യകലകളുടെ പ്രദര്‍ശനത്തിന് അരീനാസംവിധാനം ഉപയോഗിക്കപ്പെട്ടു തുടങ്ങിയത് ആധുനിക കാലത്താണ്. അഭിനേതാക്കളും പ്രേക്ഷകരും തമ്മിലുള്ള സമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു വലിയ പ്രദര്‍ശനശാലയുടെ ചുറ്റുമതിലുകളെ വലയം ചെയ്തുകൊണ്ടുള്ള ഒരു ഉയര്‍ന്ന വേദിയും ഹാളിന്റെ മധ്യത്തിലുള്ള വര്‍ത്തുളമായ രംഗമണ്ഡപത്തിലേക്ക് നടന്മാര്ക്ക് പ്രവേശിക്കാന്‍ ഇടയ്ക്കിടയ്ക്ക് പടികളും സജ്ജമാക്കിക്കൊണ്ടുള്ള ഒരു സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത് 1914-ല്‍ യു.എസ്സിലെ കൊളംബിയാ സര്‍വകലാശാലയിലാണ്. ഭിത്തികള്‍ക്കും രംഗവേദിക്കും ഇടയ്ക്ക് പടികള്വിട്ടുള്ള ഇടങ്ങളിലാണ് കാണികള്‍ ഇരിക്കുന്നത്. നാടകാവതരണത്തിന് അവശ്യം വേണ്ട യാഥാതഥ്യപ്രതീതി കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ ചില വ്യതിയാനങ്ങളൊക്കെ വരുത്തിക്കൊണ്ട് 'അരീനാനാടകവേദി' പുനസ്സംവിധാനം ചെയ്യപ്പെട്ടതാണ് 1932-ല്‍ മോസ്കോയില്‍ പണികഴിപ്പിക്കപ്പെട്ട 'റിയലിസ്റ്റിക് തിയെറ്റര്‍' (Realistic theatre). പ്രസിദ്ധമായ മറ്റ് അരീനാ പ്രദര്‍ശനശാലകള്‍ വാഷിങ്ടണ്‍ (സീയാറ്റില്‍) സര്‍വകലാശാലയിലെ 'പെന്റ് ഹൗസ്' (Pent House, 1940), ഹ്യൂസ്റ്റണിലെ 'പ്ലേ ഹൗസ്' (Play House, 1950), പാരീസിലെ 'തെയാത്ര് ആങ്റോങ്' (Teatre enround, 1954), മിലാനിലെ 'സാന്ത് എറാസ്മോ' (Sant Erasmo, 1953) തുടങ്ങിയവയാണ്. ഇവയില്‍ മിക്കവയിലും തറനിരപ്പില്‍ വൃത്താകാരമോ, ദീര്‍ഘചതുരമോ, അണ്ഡാകാരമോ ആയ രീതിയിലാണ് അഭിനയവേദിയുടെ സംവിധാനം. |
ഇന്ത്യയിലും കേരളത്തിലും 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം വേദികളെ നാടകാവതണത്തിനായി അപൂര്‍വമായെങ്കിലും പരീക്ഷിച്ചുനോക്കാന്‍ നിര്‍മാതാക്കളും സംവിധായകരും മുന്നോട്ടു വന്നു. | ഇന്ത്യയിലും കേരളത്തിലും 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം വേദികളെ നാടകാവതണത്തിനായി അപൂര്‍വമായെങ്കിലും പരീക്ഷിച്ചുനോക്കാന്‍ നിര്‍മാതാക്കളും സംവിധായകരും മുന്നോട്ടു വന്നു. |
08:07, 17 നവംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
അരീന
Arena
പ്രാചീനറോമില്‍ മല്ലയുദ്ധപ്പോരാളികള് (Gladiators) തമ്മില്‍ത്തമ്മിലോ വന്യമൃഗങ്ങളുമായോ പോരാടുക, രാജകീയപ്രദര്ശനങ്ങള് നടത്തുക എന്നിവയ്ക്ക് ഉപയോഗിച്ചിരുന്ന പൊതുസ്ഥലം. മിക്കവാറും 'ആംഫിതിയേറ്ററു'കളുടെ മധ്യത്തിലാണ് ഇതിന്റെ രംഗവേദി സജ്ജമാക്കിയിരുന്നത്. ലത്തീന്‍ ഭാഷയില്‍ 'അരീന'യ്ക്ക് മണല്‍, കടല്‍ത്തീരം എന്നെല്ലാം അര്‍ഥമുണ്ട്. അതിനാല്‍ ഇവ മണലിട്ട് നികത്തിയ രംഗമണ്ഡപങ്ങളായിരുന്നുവെന്ന് കരുതാം. പൊതുജനങ്ങള്‍ക്കു കാണാനായി വിവിധ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ആധുനിക വേദികള്‍ക്കും അരീന എന്നു പറഞ്ഞുവരാറുണ്ട്.
പ്രാചീന റോമന്‍ കാലഘട്ടത്തില്‍ കായികവിനോദങ്ങളും തേരോട്ടങ്ങളും നടത്തിവന്ന 'സര്‍ക്കസ്' (circus) കളും-ദീര്‍ഘചതുരമോ അണ്ഡാകാരമോ ആയ പ്രദര്‍ശനവേദികള്‍ എന്ന അര്‍ഥമായിരുന്നു ഈ പദത്തിനു നല്കപ്പെട്ടിരുന്നത്-ഇവയുടെ ചുറ്റും കാണികള്‍ക്ക് ഇരിക്കാന്‍ പടിപടിയായി ഉയര്‍ന്നുപോകുന്ന ഗ്യാലറികളും നിര്‍മിച്ചിരുന്നു. ക്രിസ്തുവിന്റെ ജനനത്തിനു തൊട്ടു മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളില്‍ ഇത്തരം റോമന്‍ അരീനകളെ വലയം ചെയ്ത് ഉയര്‍ന്നുപോകുന്ന ആസനശ്രേണികളില് 50,000 വരെ ആളുകള്‍ക്ക് ഇരിക്കാന്‍ സൌകര്യമുണ്ടായിരുന്നു. ജൂലിയസ് സീസറിന്റെ കാലത്ത് (102-44 ബി.സി.) റോമില്‍ നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ 'സര്‍ക്കസ് മാക്സിമസ്സി'ന്റെ നീളം 600 മീറ്ററും വീതി 180 മീറ്ററും ആയിരുന്നുവെന്നും ഇതിനു ചുറ്റുമുള്ള വേദികളില്‍ 1,50,000 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നാടകവേദി. നാടകങ്ങള്‍ തുടങ്ങിയ ദൃശ്യകലകളുടെ പ്രദര്‍ശനത്തിന് അരീനാസംവിധാനം ഉപയോഗിക്കപ്പെട്ടു തുടങ്ങിയത് ആധുനിക കാലത്താണ്. അഭിനേതാക്കളും പ്രേക്ഷകരും തമ്മിലുള്ള സമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു വലിയ പ്രദര്‍ശനശാലയുടെ ചുറ്റുമതിലുകളെ വലയം ചെയ്തുകൊണ്ടുള്ള ഒരു ഉയര്‍ന്ന വേദിയും ഹാളിന്റെ മധ്യത്തിലുള്ള വര്‍ത്തുളമായ രംഗമണ്ഡപത്തിലേക്ക് നടന്മാര്ക്ക് പ്രവേശിക്കാന്‍ ഇടയ്ക്കിടയ്ക്ക് പടികളും സജ്ജമാക്കിക്കൊണ്ടുള്ള ഒരു സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത് 1914-ല്‍ യു.എസ്സിലെ കൊളംബിയാ സര്‍വകലാശാലയിലാണ്. ഭിത്തികള്‍ക്കും രംഗവേദിക്കും ഇടയ്ക്ക് പടികള്വിട്ടുള്ള ഇടങ്ങളിലാണ് കാണികള്‍ ഇരിക്കുന്നത്. നാടകാവതരണത്തിന് അവശ്യം വേണ്ട യാഥാതഥ്യപ്രതീതി കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ ചില വ്യതിയാനങ്ങളൊക്കെ വരുത്തിക്കൊണ്ട് 'അരീനാനാടകവേദി' പുനസ്സംവിധാനം ചെയ്യപ്പെട്ടതാണ് 1932-ല്‍ മോസ്കോയില്‍ പണികഴിപ്പിക്കപ്പെട്ട 'റിയലിസ്റ്റിക് തിയെറ്റര്‍' (Realistic theatre). പ്രസിദ്ധമായ മറ്റ് അരീനാ പ്രദര്‍ശനശാലകള്‍ വാഷിങ്ടണ്‍ (സീയാറ്റില്‍) സര്‍വകലാശാലയിലെ 'പെന്റ് ഹൗസ്' (Pent House, 1940), ഹ്യൂസ്റ്റണിലെ 'പ്ലേ ഹൗസ്' (Play House, 1950), പാരീസിലെ 'തെയാത്ര് ആങ്റോങ്' (Teatre enround, 1954), മിലാനിലെ 'സാന്ത് എറാസ്മോ' (Sant Erasmo, 1953) തുടങ്ങിയവയാണ്. ഇവയില്‍ മിക്കവയിലും തറനിരപ്പില്‍ വൃത്താകാരമോ, ദീര്‍ഘചതുരമോ, അണ്ഡാകാരമോ ആയ രീതിയിലാണ് അഭിനയവേദിയുടെ സംവിധാനം.
ഇന്ത്യയിലും കേരളത്തിലും 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം വേദികളെ നാടകാവതണത്തിനായി അപൂര്‍വമായെങ്കിലും പരീക്ഷിച്ചുനോക്കാന്‍ നിര്‍മാതാക്കളും സംവിധായകരും മുന്നോട്ടു വന്നു.
ഇറ്റാലിയന്‍ വാസ്തുശില്പിയും ചിത്രകാരനുമായിരുന്ന ഗിയോട്ടോ ദെ ബോണ്‍ ഡോണ്‍ (1266-1337) നിര്‍മിച്ചിട്ടുള്ള ചില കലാശില്പങ്ങളോടുകൂടിയ പാദുവയിലെ ഒരു പ്രാര്ഥനാമന്ദിര (chapel) ത്തിന് 'അരീനാ ചാപ്പല്‍' എന്നാണ് പേര്. ചരിത്രപ്രസിദ്ധമായ ഒരു ആംഫിതിയെറ്റര്‍ നിന്ന സ്ഥലത്ത് ഈ ദേവാലയം പണിയപ്പെട്ടതുകൊണ്ടാണ് ഈ പേരുണ്ടായത്.
ഗ്വാട്ടിമാലയില്‍ പുരാവസ്തുഗവേഷകന്മാര് നടത്തിയ ഉത്ഖനനങ്ങളുടെ ഫലമായി അവിടത്തെ വിജ്ഞാനീയ പരിണാമപ്രക്രിയയില്‍ 'അരീനല്കാലഘട്ടം' (arenal phase) എന്നൊന്നുണ്ടായിരുന്നതായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നോ: ആംഫിതിയെറ്റര്‍