This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഘോരപഥം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അഘോരപഥം) |
|||
വരി 7: | വരി 7: | ||
അഘോരപഥത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് നിര്‍ഗുണാദ്വൈതവാദവുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ സാധനമാര്‍ഗത്തിന് ഹഠയോഗത്തോടും ധ്യാനയോഗത്തോടും സാദൃശ്യം കാണുന്നു. ഇതിന്റെ അനുഷ്ഠാനങ്ങള്‍ വിവരിച്ചിരിക്കുന്നത് തന്ത്രസാഹിത്യ ഗ്രന്ഥങ്ങളിലാണ്. | അഘോരപഥത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് നിര്‍ഗുണാദ്വൈതവാദവുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ സാധനമാര്‍ഗത്തിന് ഹഠയോഗത്തോടും ധ്യാനയോഗത്തോടും സാദൃശ്യം കാണുന്നു. ഇതിന്റെ അനുഷ്ഠാനങ്ങള്‍ വിവരിച്ചിരിക്കുന്നത് തന്ത്രസാഹിത്യ ഗ്രന്ഥങ്ങളിലാണ്. | ||
- | ഗുരുവിനെ പരമശക്തിയായി കരുതി ആരാധിക്കുക ഈ മതാനുയായികളുടെ സവിശേഷതയാണ്. സമാധിയാകുന്ന സന്ന്യാസികളെ പൂജിക്കുന്ന സമ്പ്രദായം ഇതില്‍ നിലവിലിരിക്കുന്നു. ഇതിന്റെ അനുയായികള്‍ക്ക് മദ്യമാംസാദികള്‍ ഉപയോഗിക്കാനുള്ള | + | ഗുരുവിനെ പരമശക്തിയായി കരുതി ആരാധിക്കുക ഈ മതാനുയായികളുടെ സവിശേഷതയാണ്. സമാധിയാകുന്ന സന്ന്യാസികളെ പൂജിക്കുന്ന സമ്പ്രദായം ഇതില്‍ നിലവിലിരിക്കുന്നു. ഇതിന്റെ അനുയായികള്‍ക്ക് മദ്യമാംസാദികള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശ്മശാനഭൂമിയില്‍ നിന്നുകൊണ്ട് കഠിനസാധനകള്‍ ഇവര്‍ അനുഷ്ഠിക്കാറുണ്ട്. |
അഘോരപഥാനുയായികളുടെ വേഷത്തിന് പ്രത്യേകം വ്യവസ്ഥയില്ല. ചിലര്‍ മഞ്ഞനിറത്തിലുള്ള ധോത്തിയും ഉത്തരീയവും ധരിക്കുന്നു. തലയില്‍ ജടാകൂടവും കഴുത്തില്‍ രുദ്രാക്ഷമാലയും അരയില്‍ ചിലങ്കകളുള്ള അരഞ്ഞാണവും കൈയില്‍ ത്രിശൂലവുമായി അഘോരസന്ന്യാസിമാര്‍ അലഞ്ഞു തിരിയുന്നു. ഇവരില്‍ ചിലര്‍ ഗൃഹസ്ഥന്മാരാണെങ്കിലും ഭൂരിപക്ഷംപേരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്. ഈ സന്ന്യാസിമാര്‍ സംഘം സംഘമായി സഞ്ചരിച്ചു മതസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചുപോരുന്നു. | അഘോരപഥാനുയായികളുടെ വേഷത്തിന് പ്രത്യേകം വ്യവസ്ഥയില്ല. ചിലര്‍ മഞ്ഞനിറത്തിലുള്ള ധോത്തിയും ഉത്തരീയവും ധരിക്കുന്നു. തലയില്‍ ജടാകൂടവും കഴുത്തില്‍ രുദ്രാക്ഷമാലയും അരയില്‍ ചിലങ്കകളുള്ള അരഞ്ഞാണവും കൈയില്‍ ത്രിശൂലവുമായി അഘോരസന്ന്യാസിമാര്‍ അലഞ്ഞു തിരിയുന്നു. ഇവരില്‍ ചിലര്‍ ഗൃഹസ്ഥന്മാരാണെങ്കിലും ഭൂരിപക്ഷംപേരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്. ഈ സന്ന്യാസിമാര്‍ സംഘം സംഘമായി സഞ്ചരിച്ചു മതസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചുപോരുന്നു. | ||
[[Category:മതം]] | [[Category:മതം]] |
Current revision as of 06:57, 16 നവംബര്‍ 2014
അഘോരപഥം
നിര്‍ഗുണാദ്വൈതവാദവുമായി സാദൃശ്യമുള്ള ഒരു മതം. 'സരഭംഗം' എന്നും 'അവധൂതമതം' എന്നും ഇതിന് പേരുകളുണ്ട്. ഈ മതത്തിന്റെ ചിന്താപദ്ധതിയുടെ പ്രാരംഭരൂപം അഥര്‍വവേദത്തില്‍ കാണുന്നു. ശ്വേതാശ്വതരോപനിഷത്തില്‍ ശിവനെ വര്‍ണിക്കുന്ന സൂക്തങ്ങളില്‍ 'അഘോര' പദം പ്രയോഗിച്ചിട്ടുണ്ട്. അരിസ്റ്റോട്ടല്‍, പ്ളീനി, മാര്‍ക്കോപ്പോളോ തുടങ്ങിയ പാശ്ചാത്യ ചിന്തകന്മാരും അഘോരചിന്താപദ്ധതിയുമായി സാമ്യമുള്ള ചില സിദ്ധാന്തങ്ങളെപ്പറ്റി സൂചിപ്പിക്കുന്നു. പുരാതന ഇറാനിലും ഇതിനോടു ബന്ധപ്പെട്ട ഒരു ചിന്താപ്രസ്ഥാനം നിലവിലിരുന്നു. ശൈവമതത്തോടും ഗോരഖ് പന്ഥിനോടും അഘോരപഥസിദ്ധാന്തങ്ങള്‍ക്ക് അടുപ്പമുണ്ട്. ആധുനികഭാരതത്തില്‍ ഈ മതത്തിന് വളരെ കുറച്ച് അനുയായികളേ ഉള്ളൂ. രാജസ്ഥാനിലെ ബറോഡയില്‍ അഘോരേശ്വരമഠത്തില്‍ ഇതിന്റെ അനുയായികളായി കുറെ ആളുകള്‍ വസിച്ചുവരുന്നു.
അഘോരസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ ഭാരതത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്. അവയെല്ലാം ശേഖരിച്ച് ശരിയായ രീതിയില്‍ വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കാന്‍ ഇതുവരെ ശ്രമമുണ്ടായിട്ടില്ല.
അഘോരപഥത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് നിര്‍ഗുണാദ്വൈതവാദവുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ സാധനമാര്‍ഗത്തിന് ഹഠയോഗത്തോടും ധ്യാനയോഗത്തോടും സാദൃശ്യം കാണുന്നു. ഇതിന്റെ അനുഷ്ഠാനങ്ങള്‍ വിവരിച്ചിരിക്കുന്നത് തന്ത്രസാഹിത്യ ഗ്രന്ഥങ്ങളിലാണ്.
ഗുരുവിനെ പരമശക്തിയായി കരുതി ആരാധിക്കുക ഈ മതാനുയായികളുടെ സവിശേഷതയാണ്. സമാധിയാകുന്ന സന്ന്യാസികളെ പൂജിക്കുന്ന സമ്പ്രദായം ഇതില്‍ നിലവിലിരിക്കുന്നു. ഇതിന്റെ അനുയായികള്‍ക്ക് മദ്യമാംസാദികള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശ്മശാനഭൂമിയില്‍ നിന്നുകൊണ്ട് കഠിനസാധനകള്‍ ഇവര്‍ അനുഷ്ഠിക്കാറുണ്ട്.
അഘോരപഥാനുയായികളുടെ വേഷത്തിന് പ്രത്യേകം വ്യവസ്ഥയില്ല. ചിലര്‍ മഞ്ഞനിറത്തിലുള്ള ധോത്തിയും ഉത്തരീയവും ധരിക്കുന്നു. തലയില്‍ ജടാകൂടവും കഴുത്തില്‍ രുദ്രാക്ഷമാലയും അരയില്‍ ചിലങ്കകളുള്ള അരഞ്ഞാണവും കൈയില്‍ ത്രിശൂലവുമായി അഘോരസന്ന്യാസിമാര്‍ അലഞ്ഞു തിരിയുന്നു. ഇവരില്‍ ചിലര്‍ ഗൃഹസ്ഥന്മാരാണെങ്കിലും ഭൂരിപക്ഷംപേരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്. ഈ സന്ന്യാസിമാര്‍ സംഘം സംഘമായി സഞ്ചരിച്ചു മതസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചുപോരുന്നു.