This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്ക്, ജാന്‍ വാന്‍ (1385 - 1441)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അയ്ക്, ജാന്‍ വാന്‍ (1385 - 1441))
(അയ്ക്, ജാന്‍ വാന്‍ (1385 - 1441))
 
വരി 5: വരി 5:
നെതര്‍ലന്‍ഡിലെ ആദ്യകാല ചിത്രകാരന്മാരില്‍ ഒരാള്‍. സഹോദരനായ ഹ്യൂബര്‍ട് വാന്‍ അയ്ക്കിനോടൊപ്പം സെന്റ് ബവോണ്‍ (St.Bavon) ഭദ്രാസന ദേവാലയത്തിലെ ''അഡൊറേഷന്‍ ഒഫ് ദി ഹോളി ലാംബ് (Adoration of the Holy Lamb)'' എന്ന അള്‍ത്താരഫലക ചിത്രത്തി(Altar Piece)ന്റെ രചനയില്‍ ഇദ്ദേഹവും സഹകരിച്ചിരുന്നുവെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യൂറോപ്യന്‍ ചിത്രകലാവല്ലഭന്മാരില്‍ ഒരാളായ ഇദ്ദേഹത്തിനു സഹോദരനില്‍നിന്നു ഭിന്നവും വ്യക്തവുമായ സിദ്ധികള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിഭയില്‍നിന്നും രൂപംപൂണ്ട ചിത്രരചനാശൈലി സമകാലികരായ മറ്റു ചിത്രകാരന്മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 1422-25 വര്‍ഷങ്ങളില്‍ ബവേറിയായിലെ ഡ്യൂക്കിനുവേണ്ടി ചെറുചിത്രങ്ങള്‍ രചിക്കുന്നതില്‍ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1425-ല്‍ ബര്‍ഗണ്ടിയിലെ ഡ്യൂക്കായിരുന്ന ഫിലിപ്പിന്റെ ആസ്ഥാനചിത്രകാരനായി ജാന്‍ നിയമിതനായി. അദ്ദേഹത്തിനുവേണ്ടി പോര്‍ച്ചുഗലിലും സ്പെയിനിലും പര്യടനം നടത്തി. 1430-ല്‍ ബ്രൂഗസില്‍ താമസമുറപ്പിച്ചു. അവിടെവച്ചും ഡ്യൂക്കിനുവേണ്ടി ചിത്രങ്ങള്‍ രചിച്ചിരുന്നു. അവിടത്തെ താമസത്തിനിടയില്‍ അവിടെയുള്ള പ്രഭുക്കള്‍ക്കു വേണ്ടിയും ഈ അന്താരാഷ്ട്ര വാണിജ്യകേന്ദ്രം സന്ദര്‍ശിക്കാറുള്ള വിദേശസഞ്ചാരികള്‍ക്കുവേണ്ടിയും അദ്ദേഹം നിരവധി ഛായാചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. സൂക്ഷ്മാംശങ്ങളിലേക്കു കടന്നുചെന്ന് ചിത്രരചന നടത്തുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പ്രത്യേകം പ്രശംസ നേടിയിരുന്നു.  

[[Image:jan van painting 1.png|200px|right|thumb|ജാന്‍ വാന്‍ അയ്ക് രചിച്ച ഒരു ഛായാചിത്രം ജിയോവന്നി അര്‍ണോള്‍ഹിനിയും പത്നിയും]]
[[Image:jan van painting 1.png|200px|right|thumb|ജാന്‍ വാന്‍ അയ്ക് രചിച്ച ഒരു ഛായാചിത്രം ജിയോവന്നി അര്‍ണോള്‍ഹിനിയും പത്നിയും]]
-
അതുപോലെ ഒരു പ്രത്യേക വീക്ഷണപഥം രേഖപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിനുള്ള കഴിവ് സമകാലികരായ ഇറ്റാലിയന്‍ കലാകാരന്മാരെ അതിശയിക്കുന്നതായിരുന്നു. ''മഡോണ ഒഫ് ദി ചാന്‍സലര്‍ റോളിന്‍, തിമോത്തിയോസ്, തലപ്പാവുവച്ച മനുഷ്യന്‍'' തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. എണ്ണച്ചായചിത്രങ്ങളുടെ രചനാസങ്കേതത്തിനും ജാന്‍ പുരോഗമനോന്മുഖമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. വാര്‍ണീഷും തെളിഞ്ഞതും സ്ഫുടവുമായ മാധ്യമങ്ങളും ഇദ്ദേഹം ചിത്രരചനയില്‍ ഉപയോഗിച്ചു. നിറങ്ങളുടെ തിളക്കവും ചിത്രതലത്തിന് ഇനാമല്‍ പൂശിയാലെന്നപോലെ ഉണ്ടാകുന്ന പൂര്‍ണതയും കൈവരിക്കാന്‍ ജാനിന് കഴിഞ്ഞത് ചായം കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അതുല്യമായ വൈദഗ്ധ്യവും അതില്‍ ഇദ്ദേഹം സ്വീകരിച്ചിരുന്ന സമ്പ്രദായത്തിന്റെ പ്രത്യേകതയും കൊണ്ടാണെന്നു പറയാം. വ്യാപകമായ അര്‍ഥത്തില്‍ ഒരു ചിത്രരചനാപദ്ധതിതന്നെ ഇദ്ദേഹം നടപ്പിലാക്കി. ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിന്റെ ശൈലിക്ക് പ്രചാരം നല്കുവാനുണ്ടായിരുന്നില്ലെങ്കിലും നെതര്‍ലന്‍ഡിലെ കല പതിനാറാം നൂറ്റാണ്ടുവരെ നിലനിര്‍ത്തിവന്ന പ്രത്യേക സ്വഭാവത്തിനു തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ ജാന്‍ വാന്‍ അയ്ക് സ്മരണാര്‍ഹനാണ്. ''നോ: അയ്ക്; ഹ്യൂബര്‍ട് വാന്‍
+
അതുപോലെ ഒരു പ്രത്യേക വീക്ഷണപഥം രേഖപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിനുള്ള കഴിവ് സമകാലികരായ ഇറ്റാലിയന്‍ കലാകാരന്മാരെ അതിശയിക്കുന്നതായിരുന്നു. ''മഡോണ ഒഫ് ദി ചാന്‍സലര്‍ റോളിന്‍, തിമോത്തിയോസ്, തലപ്പാവുവച്ച മനുഷ്യന്‍'' തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. എണ്ണച്ചായചിത്രങ്ങളുടെ രചനാസങ്കേതത്തിനും ജാന്‍ പുരോഗമനോന്മുഖമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. വാര്‍ണീഷും തെളിഞ്ഞതും സ്ഫുടവുമായ മാധ്യമങ്ങളും ഇദ്ദേഹം ചിത്രരചനയില്‍ ഉപയോഗിച്ചു. നിറങ്ങളുടെ തിളക്കവും ചിത്രതലത്തിന് ഇനാമല്‍ പൂശിയാലെന്നപോലെ ഉണ്ടാകുന്ന പൂര്‍ണതയും കൈവരിക്കാന്‍ ജാനിന് കഴിഞ്ഞത് ചായം കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അതുല്യമായ വൈദഗ്ധ്യവും അതില്‍ ഇദ്ദേഹം സ്വീകരിച്ചിരുന്ന സമ്പ്രദായത്തിന്റെ പ്രത്യേകതയും കൊണ്ടാണെന്നു പറയാം. വ്യാപകമായ അര്‍ഥത്തില്‍ ഒരു ചിത്രരചനാപദ്ധതിതന്നെ ഇദ്ദേഹം നടപ്പിലാക്കി. ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിന്റെ ശൈലിക്ക് പ്രചാരം നല്കുവാനുണ്ടായിരുന്നില്ലെങ്കിലും നെതര്‍ലന്‍ഡിലെ കല പതിനാറാം നൂറ്റാണ്ടുവരെ നിലനിര്‍ത്തിവന്ന പ്രത്യേക സ്വഭാവത്തിനു തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ ജാന്‍ വാന്‍ അയ്ക് സ്മരണാര്‍ഹനാണ്. ''നോ: അയ്ക്; ഹ്യൂബര്‍ട് വാന്‍''
-
''
+

Current revision as of 11:53, 14 നവംബര്‍ 2014

അയ്ക്, ജാന്‍ വാന്‍ (1385 - 1441)

Eyck,Jan Van

ജാന്‍ വാന്‍ അയ്ക്

നെതര്‍ലന്‍ഡിലെ ആദ്യകാല ചിത്രകാരന്മാരില്‍ ഒരാള്‍. സഹോദരനായ ഹ്യൂബര്‍ട് വാന്‍ അയ്ക്കിനോടൊപ്പം സെന്റ് ബവോണ്‍ (St.Bavon) ഭദ്രാസന ദേവാലയത്തിലെ അഡൊറേഷന്‍ ഒഫ് ദി ഹോളി ലാംബ് (Adoration of the Holy Lamb) എന്ന അള്‍ത്താരഫലക ചിത്രത്തി(Altar Piece)ന്റെ രചനയില്‍ ഇദ്ദേഹവും സഹകരിച്ചിരുന്നുവെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യൂറോപ്യന്‍ ചിത്രകലാവല്ലഭന്മാരില്‍ ഒരാളായ ഇദ്ദേഹത്തിനു സഹോദരനില്‍നിന്നു ഭിന്നവും വ്യക്തവുമായ സിദ്ധികള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിഭയില്‍നിന്നും രൂപംപൂണ്ട ചിത്രരചനാശൈലി സമകാലികരായ മറ്റു ചിത്രകാരന്മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 1422-25 വര്‍ഷങ്ങളില്‍ ബവേറിയായിലെ ഡ്യൂക്കിനുവേണ്ടി ചെറുചിത്രങ്ങള്‍ രചിക്കുന്നതില്‍ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1425-ല്‍ ബര്‍ഗണ്ടിയിലെ ഡ്യൂക്കായിരുന്ന ഫിലിപ്പിന്റെ ആസ്ഥാനചിത്രകാരനായി ജാന്‍ നിയമിതനായി. അദ്ദേഹത്തിനുവേണ്ടി പോര്‍ച്ചുഗലിലും സ്പെയിനിലും പര്യടനം നടത്തി. 1430-ല്‍ ബ്രൂഗസില്‍ താമസമുറപ്പിച്ചു. അവിടെവച്ചും ഡ്യൂക്കിനുവേണ്ടി ചിത്രങ്ങള്‍ രചിച്ചിരുന്നു. അവിടത്തെ താമസത്തിനിടയില്‍ അവിടെയുള്ള പ്രഭുക്കള്‍ക്കു വേണ്ടിയും ഈ അന്താരാഷ്ട്ര വാണിജ്യകേന്ദ്രം സന്ദര്‍ശിക്കാറുള്ള വിദേശസഞ്ചാരികള്‍ക്കുവേണ്ടിയും അദ്ദേഹം നിരവധി ഛായാചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. സൂക്ഷ്മാംശങ്ങളിലേക്കു കടന്നുചെന്ന് ചിത്രരചന നടത്തുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പ്രത്യേകം പ്രശംസ നേടിയിരുന്നു.

ജാന്‍ വാന്‍ അയ്ക് രചിച്ച ഒരു ഛായാചിത്രം ജിയോവന്നി അര്‍ണോള്‍ഹിനിയും പത്നിയും

അതുപോലെ ഒരു പ്രത്യേക വീക്ഷണപഥം രേഖപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിനുള്ള കഴിവ് സമകാലികരായ ഇറ്റാലിയന്‍ കലാകാരന്മാരെ അതിശയിക്കുന്നതായിരുന്നു. മഡോണ ഒഫ് ദി ചാന്‍സലര്‍ റോളിന്‍, തിമോത്തിയോസ്, തലപ്പാവുവച്ച മനുഷ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. എണ്ണച്ചായചിത്രങ്ങളുടെ രചനാസങ്കേതത്തിനും ജാന്‍ പുരോഗമനോന്മുഖമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. വാര്‍ണീഷും തെളിഞ്ഞതും സ്ഫുടവുമായ മാധ്യമങ്ങളും ഇദ്ദേഹം ചിത്രരചനയില്‍ ഉപയോഗിച്ചു. നിറങ്ങളുടെ തിളക്കവും ചിത്രതലത്തിന് ഇനാമല്‍ പൂശിയാലെന്നപോലെ ഉണ്ടാകുന്ന പൂര്‍ണതയും കൈവരിക്കാന്‍ ജാനിന് കഴിഞ്ഞത് ചായം കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അതുല്യമായ വൈദഗ്ധ്യവും അതില്‍ ഇദ്ദേഹം സ്വീകരിച്ചിരുന്ന സമ്പ്രദായത്തിന്റെ പ്രത്യേകതയും കൊണ്ടാണെന്നു പറയാം. വ്യാപകമായ അര്‍ഥത്തില്‍ ഒരു ചിത്രരചനാപദ്ധതിതന്നെ ഇദ്ദേഹം നടപ്പിലാക്കി. ശിഷ്യന്മാരും സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിന്റെ ശൈലിക്ക് പ്രചാരം നല്കുവാനുണ്ടായിരുന്നില്ലെങ്കിലും നെതര്‍ലന്‍ഡിലെ കല പതിനാറാം നൂറ്റാണ്ടുവരെ നിലനിര്‍ത്തിവന്ന പ്രത്യേക സ്വഭാവത്തിനു തുടക്കം കുറിച്ച ആള്‍ എന്ന നിലയില്‍ ജാന്‍ വാന്‍ അയ്ക് സ്മരണാര്‍ഹനാണ്. നോ: അയ്ക്; ഹ്യൂബര്‍ട് വാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍