This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയോതി ദാസ്, പണ്ഡിറ്റ് (1845 - 1914)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അയോതി ദാസ്, പണ്ഡിറ്റ് (1845 - 1914)) |
Mksol (സംവാദം | സംഭാവനകള്‍) (→അയോതി ദാസ്, പണ്ഡിറ്റ് (1845 - 1914)) |
||
വരി 5: | വരി 5: | ||
1891-ല്‍ തിയോഫിസിക്കല്‍ സൊസൈറ്റിയുടെ മുഖ്യ സംഘാടകനായ കേണല്‍ ഓള്ക്കോട്ടിനും അനുയായികള്‍ക്കുമൊപ്പം തമിഴ്നാട്ടില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള സഹായം അഭ്യര്‍ഥിക്കാനായി ശ്രീലങ്കയില്‍ പോയി. അവിടെ വിദ്യോദയ കോളജിലെ പ്രിന്‍സിപ്പലായിരുന്ന സംപൂജ്യസുമംഗല ഇദ്ദേഹത്തെ ധമ്മദീക്ഷ നല്കി ബുദ്ധിസത്തിലേക്ക് ആനയിച്ചു. | 1891-ല്‍ തിയോഫിസിക്കല്‍ സൊസൈറ്റിയുടെ മുഖ്യ സംഘാടകനായ കേണല്‍ ഓള്ക്കോട്ടിനും അനുയായികള്‍ക്കുമൊപ്പം തമിഴ്നാട്ടില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള സഹായം അഭ്യര്‍ഥിക്കാനായി ശ്രീലങ്കയില്‍ പോയി. അവിടെ വിദ്യോദയ കോളജിലെ പ്രിന്‍സിപ്പലായിരുന്ന സംപൂജ്യസുമംഗല ഇദ്ദേഹത്തെ ധമ്മദീക്ഷ നല്കി ബുദ്ധിസത്തിലേക്ക് ആനയിച്ചു. | ||
- | 1894-ല്‍ അയോതി ദാസ് ചെന്നൈ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യന്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നല്കി. കേണല്‍ ഓള്‍കോട്ട്, മദാം | + | 1894-ല്‍ അയോതി ദാസ് ചെന്നൈ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യന്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നല്കി. കേണല്‍ ഓള്‍കോട്ട്, മദാം ബ്ളാത്വാസ്കി, പൂജനീയ അംഗാരിക ധര്‍മപാല എന്നിവരോടൊപ്പം ഇദ്ദേഹം ബുദ്ധമത പ്രചാരണവും ആരംഭിച്ചു. ഇനിനോടനുബന്ധിച്ച് ചെന്നൈയിലെ റോയപേട്ടയില്‍ ബുദ്ധിസ്റ്റ് മെഡിക്കല്‍ ഹാള്‍ എന്ന പേരില്‍ ഒരു ആശുപത്രി സ്ഥാപിക്കുകയും അവിടെ നിര്‍ധനര്‍ക്ക് സൌജന്യചികിത്സ നല്‍കുകയും ചെയ്തു. 1907-ല്‍ മാരിക്കുപ്പത്തും 1914-ല്‍ മൈസൂറിലെ കോലാര്‍ സ്വര്‍ണഖനിയിലെ ചാമ്പന്‍ റീഫ് മൈനിലും സൌത്ത് ഇന്ത്യന്‍ ശാക്യബുദ്ധിസ്റ്റ് സൊസൈറ്റിയുടെ ശാഖകള്‍ സ്ഥാപിതമായി. |
ദലിതര്‍ മൗലികമായി ബുദ്ധമതക്കാരാണെന്നും ബുദ്ധമതത്തിലൂടെ മാത്രമേ അവരുടെ വിമോചനം സാധ്യമാകൂ എന്നുമായിരുന്നു അയോതി ദാസിന്റെ വിശ്വാസം. 1907-ല്‍ ഇദ്ദേഹം തമിഴന് എന്നൊരു വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതില്‍ പ്രസിദ്ധീകരിച്ചു. ബ്രാഹ്മണമേധാവിത്വത്തെയും ചാതുര്‍വര്‍ണ്യത്തെയും എതിര്‍ത്തുകൊണ്ട് നിരവധി തമിഴ് ഗ്രന്ഥങ്ങള്‍ അയോതി ദാസ് രചിക്കുകയുണ്ടായി. ബുദ്ധര്‍ ആദിവേദം, തിരുവള്ളുവര്‍ ആരൈച്ചി, കുറള്‍ കടവുള്‍, ഇന്ത്യര് ദേശചരിത്രം, യഥാര്‍ഥ യേഷബ്രാഹ്മണ വിബരം എന്നിവ ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്നു. | ദലിതര്‍ മൗലികമായി ബുദ്ധമതക്കാരാണെന്നും ബുദ്ധമതത്തിലൂടെ മാത്രമേ അവരുടെ വിമോചനം സാധ്യമാകൂ എന്നുമായിരുന്നു അയോതി ദാസിന്റെ വിശ്വാസം. 1907-ല്‍ ഇദ്ദേഹം തമിഴന് എന്നൊരു വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതില്‍ പ്രസിദ്ധീകരിച്ചു. ബ്രാഹ്മണമേധാവിത്വത്തെയും ചാതുര്‍വര്‍ണ്യത്തെയും എതിര്‍ത്തുകൊണ്ട് നിരവധി തമിഴ് ഗ്രന്ഥങ്ങള്‍ അയോതി ദാസ് രചിക്കുകയുണ്ടായി. ബുദ്ധര്‍ ആദിവേദം, തിരുവള്ളുവര്‍ ആരൈച്ചി, കുറള്‍ കടവുള്‍, ഇന്ത്യര് ദേശചരിത്രം, യഥാര്‍ഥ യേഷബ്രാഹ്മണ വിബരം എന്നിവ ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്നു. |
Current revision as of 11:47, 14 നവംബര്‍ 2014
അയോതി ദാസ്, പണ്ഡിറ്റ് (1845 - 1914)
സാമൂഹിക വിപ്ളവകാരിയും ബുദ്ധമത നവോത്ഥാന നായകനും. 1845 മേയ് 20-ന് തമിഴ്നാട്ടിലെ നീലഗിരിയില്‍ കന്ദസ്വാമിയുടെ പുത്രനായി ജനിച്ചു. ആധുനിക ബുദ്ധിസ്റ്റ് ചരിത്രകാരന്മാര് ദ് ഗ്രെയ്റ്റ് ബുദ്ധിസ്റ്റ് റിവൈവലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന പണ്ഡിറ്റ് അയോതി ദാസിന്റെ ബാല്യകാലത്തെപ്പറ്റി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ബാല്യത്തില്‍ അയോതി ദാസന് എന്ന പണ്ഡിതന്റെ കീഴില്‍ തമിഴ്, പാലി, സംസ്കൃതം തുടങ്ങിയ ഭാഷകള്‍ അഭ്യസിച്ചു. വിദ്യാഭ്യാസത്തിനുശേഷം നീലഗിരിയിലെ തദ്ദേശീയര്‍ക്കിടയില്‍ ഒരു നാട്ടുവൈദ്യനായും അയോതി ദാസ് സേവനം അനുഷ്ഠിച്ചു. ഈ അവസരത്തില്‍ തമിഴ്, പാലി, സംസ്കൃതം എന്നീ ഭാഷകളില്‍ എഴുതപ്പെട്ട ഉത്കൃഷ്ടമതഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും അയോതി ദാസ് പഠനവിധേയമാക്കി. 1870-ല്‍ ഇദ്ദേഹം അദ്വൈതാനന്ദ സഭ എന്നൊരു സംഘടന രൂപീകരിച്ചു. നീലഗിരി പ്രദേശത്തെ ആദിദ്രാവിഡരായിരുന്നു പ്രസ്തുത സംഘടനയിലെ അംഗങ്ങള്‍. തുടര്‍ന്ന് 1881-ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ആദിദ്രാവിഡരാണ് യഥാര്‍ഥ തമിഴര്‍ എന്ന ആവശ്യവുമായി രംഗത്തുവന്നു. 1891-ല്‍ ഇദ്ദേഹം ആദിദ്രാവിഡ മഹാജനസഭ എന്ന മറ്റൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും തമിഴ്നാട്ടില്‍ ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
1891-ല്‍ തിയോഫിസിക്കല്‍ സൊസൈറ്റിയുടെ മുഖ്യ സംഘാടകനായ കേണല്‍ ഓള്ക്കോട്ടിനും അനുയായികള്‍ക്കുമൊപ്പം തമിഴ്നാട്ടില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള സഹായം അഭ്യര്‍ഥിക്കാനായി ശ്രീലങ്കയില്‍ പോയി. അവിടെ വിദ്യോദയ കോളജിലെ പ്രിന്‍സിപ്പലായിരുന്ന സംപൂജ്യസുമംഗല ഇദ്ദേഹത്തെ ധമ്മദീക്ഷ നല്കി ബുദ്ധിസത്തിലേക്ക് ആനയിച്ചു.
1894-ല്‍ അയോതി ദാസ് ചെന്നൈ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യന്‍ ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നല്കി. കേണല്‍ ഓള്‍കോട്ട്, മദാം ബ്ളാത്വാസ്കി, പൂജനീയ അംഗാരിക ധര്‍മപാല എന്നിവരോടൊപ്പം ഇദ്ദേഹം ബുദ്ധമത പ്രചാരണവും ആരംഭിച്ചു. ഇനിനോടനുബന്ധിച്ച് ചെന്നൈയിലെ റോയപേട്ടയില്‍ ബുദ്ധിസ്റ്റ് മെഡിക്കല്‍ ഹാള്‍ എന്ന പേരില്‍ ഒരു ആശുപത്രി സ്ഥാപിക്കുകയും അവിടെ നിര്‍ധനര്‍ക്ക് സൌജന്യചികിത്സ നല്‍കുകയും ചെയ്തു. 1907-ല്‍ മാരിക്കുപ്പത്തും 1914-ല്‍ മൈസൂറിലെ കോലാര്‍ സ്വര്‍ണഖനിയിലെ ചാമ്പന്‍ റീഫ് മൈനിലും സൌത്ത് ഇന്ത്യന്‍ ശാക്യബുദ്ധിസ്റ്റ് സൊസൈറ്റിയുടെ ശാഖകള്‍ സ്ഥാപിതമായി.
ദലിതര്‍ മൗലികമായി ബുദ്ധമതക്കാരാണെന്നും ബുദ്ധമതത്തിലൂടെ മാത്രമേ അവരുടെ വിമോചനം സാധ്യമാകൂ എന്നുമായിരുന്നു അയോതി ദാസിന്റെ വിശ്വാസം. 1907-ല്‍ ഇദ്ദേഹം തമിഴന് എന്നൊരു വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതില്‍ പ്രസിദ്ധീകരിച്ചു. ബ്രാഹ്മണമേധാവിത്വത്തെയും ചാതുര്‍വര്‍ണ്യത്തെയും എതിര്‍ത്തുകൊണ്ട് നിരവധി തമിഴ് ഗ്രന്ഥങ്ങള്‍ അയോതി ദാസ് രചിക്കുകയുണ്ടായി. ബുദ്ധര്‍ ആദിവേദം, തിരുവള്ളുവര്‍ ആരൈച്ചി, കുറള്‍ കടവുള്‍, ഇന്ത്യര് ദേശചരിത്രം, യഥാര്‍ഥ യേഷബ്രാഹ്മണ വിബരം എന്നിവ ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്നു.
ദലിത് നേതാവായ ദിവാന് ബഹുദൂര്‍ ആര്. ശ്രീനിവാസന്റെ സഹോദരിയായ ധനലക്ഷ്മിയായിരുന്നു അയോതി ദാസിന്റെ ഭാര്യ. ഇദ്ദേഹത്തിന്റെ പുത്രനായ ഐ. രാജാറാം ദക്ഷിണാഫ്രിക്കയിലെ നേറ്റാളില്‍ ബുദ്ധമതപ്രചാരണം നടത്തുകയുണ്ടായി. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സുപ്രസിദ്ധ ബുദ്ധിസ്റ്റായ പ്രൊഫസര്‍ ലക്ഷ്മി നരസുവുമായും അഭിഭാഷകനായ ശിങ്കാരവേലുവുമായും അടുത്തബന്ധം സ്ഥാപിക്കാനും ഇവരുടെ സഹായത്തോടെ 1910-ല്‍ ദക്ഷിണേന്ത്യന്‍ ബൗദ്ധസമ്മേളനം സംഘടിപ്പിക്കാനും അയോതി ദാസിനു കഴിഞ്ഞു.
1914 മേയ് 5-ന് ഇദ്ദേഹം അന്തരിച്ചു.