This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്ഹോക്ക് ജഡ്ജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: =അഡ്ഹോക്ക് ജഡ്ജി = അറവീര ഖൌറഴല ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നടത്തിപ്...)
അടുത്ത വ്യത്യാസം →

11:20, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡ്ഹോക്ക് ജഡ്ജി

അറവീര ഖൌറഴല

ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രസിഡന്റിന്റെ മുന്‍സമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജി. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്. ഭരണഘടനയുടെ 127-ാം വകുപ്പ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഈ നിയമനം നടത്തുന്നതിനു മുന്‍പ് ഏതു സംസ്ഥാന ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നുവോ അവിടുത്തെ ചീഫ്ജസ്റ്റിസുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രസ്തുത ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിക്ക് വേണ്ട യോഗ്യതകളുണ്ടായിരിക്കണം. ഇപ്രകാരം നിയമിക്കുന്ന ജഡ്ജിക്ക് സുപ്രീംകോടതി ജഡ്ജിയുടെ അധികാരവും അധികാരപരിധിയും പ്രത്യേകാനുകൂല്യങ്ങളും ഉണ്ടായിരിക്കും.

അഡ്ഹോക്ക് ജഡ്ജിയെ സുപ്രീം കോടതി ചീഫ്ജസ്റ്റിസാണ് മുകളില്‍ പറഞ്ഞ നിബന്ധനകള്‍ക്കു വിധേയമായി നിയമിക്കുന്നത്. കാനഡായിലും ഈ സമ്പ്രദായം നിലവിലുണ്ട്. (എം. കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍