This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണിത്തിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണിത്തിരി == ഉത്തരകേരളത്തിലെ ഒരു ക്ഷത്രിയ സമുദായം. ഉച്ചിത്ത...)
(ഉണിത്തിരി)
 
വരി 2: വരി 2:
== ഉണിത്തിരി ==
== ഉണിത്തിരി ==
-
ഉത്തരകേരളത്തിലെ ഒരു ക്ഷത്രിയ സമുദായം. ഉച്ചിത്തിരി എന്നായിരുന്നു ഈ പേരിന്റെ ആദ്യരൂപം. കോലസ്വരൂപത്തിൽ കോലത്തിരിക്കു ശേഷമുള്ള തമ്പുരാക്കന്മാരെ ഉച്ചിത്തിരിമാർ എന്നായിരുന്നു പറഞ്ഞുപോന്നത്‌. കോലസ്വരൂപവുമായി ഭരണകാര്യങ്ങളിൽ ബന്ധപ്പെട്ടിരുന്ന പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും മറ്റും ഉച്ചിത്തിരിക്കുപകരം "ഉണിത്തിരി' എന്നാണെഴുതിവന്നത്‌. പിന്നീട്‌ ആ തെറ്റായ രൂപം രൂഢിയായിത്തീർന്നു.
+
ഉത്തരകേരളത്തിലെ ഒരു ക്ഷത്രിയ സമുദായം. ഉച്ചിത്തിരി എന്നായിരുന്നു ഈ പേരിന്റെ ആദ്യരൂപം. കോലസ്വരൂപത്തില്‍ കോലത്തിരിക്കു ശേഷമുള്ള തമ്പുരാക്കന്മാരെ ഉച്ചിത്തിരിമാര്‍ എന്നായിരുന്നു പറഞ്ഞുപോന്നത്‌. കോലസ്വരൂപവുമായി ഭരണകാര്യങ്ങളില്‍ ബന്ധപ്പെട്ടിരുന്ന പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും മറ്റും ഉച്ചിത്തിരിക്കുപകരം "ഉണിത്തിരി' എന്നാണെഴുതിവന്നത്‌. പിന്നീട്‌ ആ തെറ്റായ രൂപം രൂഢിയായിത്തീര്‍ന്നു.
-
കൊച്ചിയിൽ തിരുമുൽപ്പാടും തിരുവിതാംകൂറിൽ പണ്ടാലയുമാണ്‌ ഉണിത്തിരിക്കു സമാനമായ ജാതികള്‍. ഏതാണ്ട്‌ അമ്പതുകൊല്ലം മുമ്പുവരെ ഉണിത്തിരിസ്‌ത്രീകളെ നമ്പൂതിരിമാരും നായർ സ്‌ത്രീകളെ ഉണിത്തിരിമാരും വിവാഹം ചെയ്യുകയായിരുന്നു പതിവ്‌. പൂണൂലില്ല; മന്ത്രതന്ത്രാദികളുമില്ല. കന്യകമാർക്ക്‌ കെട്ടുകല്യാണം, കുമാരന്മാർക്ക്‌ ചൗളം മുതലായ ചടങ്ങുകള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഉമ്മു, പാപ്പ, പങ്കി എന്നിവയും പുരുഷന്മാർക്ക്‌ ഉച്ചമ്മന്‍, രാവർ, കേപ്പു എന്നിവയുമാണ്‌ സാമ്പ്രദായികമായി ഇടാറുള്ള പേരുകള്‍. പുരുഷന്മാരെ മറ്റു ജാതിക്കാർ "അമ്മോന്‍' എന്ന്‌ വിളിക്കുന്ന പതിവുണ്ടായിരുന്നു. ഉണിത്തിരി സ്‌ത്രീകളെ "പിള്ളയാതിരിയമ്മ' എന്നാണ്‌ പറയുക.
+
കൊച്ചിയില്‍ തിരുമുല്‍പ്പാടും തിരുവിതാംകൂറില്‍ പണ്ടാലയുമാണ്‌ ഉണിത്തിരിക്കു സമാനമായ ജാതികള്‍. ഏതാണ്ട്‌ അമ്പതുകൊല്ലം മുമ്പുവരെ ഉണിത്തിരിസ്‌ത്രീകളെ നമ്പൂതിരിമാരും നായര്‍ സ്‌ത്രീകളെ ഉണിത്തിരിമാരും വിവാഹം ചെയ്യുകയായിരുന്നു പതിവ്‌. പൂണൂലില്ല; മന്ത്രതന്ത്രാദികളുമില്ല. കന്യകമാര്‍ക്ക്‌ കെട്ടുകല്യാണം, കുമാരന്മാര്‍ക്ക്‌ ചൗളം മുതലായ ചടങ്ങുകള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഉമ്മു, പാപ്പ, പങ്കി എന്നിവയും പുരുഷന്മാര്‍ക്ക്‌ ഉച്ചമ്മന്‍, രാവര്‍, കേപ്പു എന്നിവയുമാണ്‌ സാമ്പ്രദായികമായി ഇടാറുള്ള പേരുകള്‍. പുരുഷന്മാരെ മറ്റു ജാതിക്കാര്‍ "അമ്മോന്‍' എന്ന്‌ വിളിക്കുന്ന പതിവുണ്ടായിരുന്നു. ഉണിത്തിരി സ്‌ത്രീകളെ "പിള്ളയാതിരിയമ്മ' എന്നാണ്‌ പറയുക.
-
കരിവെള്ളൂരിലെ (കച്ചൂർ) വങ്ങാട്ടുമഠം സാമ്പത്തികമായും സാംസ്‌കാരികമായും അഭ്യുന്നതി പ്രാപിച്ചിരുന്ന പ്രസിദ്ധമായ ഒരു ഉണിത്തിരി കുടുംബമാണ്‌. ഈ കുടുംബത്തിലാണ്‌ ഭാഷയിലെ പ്രാചീന ഗദ്യമാതൃകകളിലൊന്നായ ഉത്തരരാമായണഗദ്യത്തിന്റെ കർത്താവ്‌ (16-ാം ശ.), പഞ്ചാബ്‌ സിംഹമായ രഞ്‌ജിത്‌സിങ്ങിന്റെ ഉപദേഷ്‌ടാവും പിന്നീട്‌ സ്വാതിതിരുനാളിന്റെ ആസ്ഥാന സഭാംഗവും ദേവീഭാഗവതം കിളിപ്പാട്ടിന്റെ കർത്താവുമായ ശങ്കരനാഥജ്യോത്സ്യർ (ശങ്കരന്‍ പണ്ടാല) 1790-1850 എന്നിവർ പിറന്നത്‌.
+
കരിവെള്ളൂരിലെ (കച്ചൂര്‍) വങ്ങാട്ടുമഠം സാമ്പത്തികമായും സാംസ്‌കാരികമായും അഭ്യുന്നതി പ്രാപിച്ചിരുന്ന പ്രസിദ്ധമായ ഒരു ഉണിത്തിരി കുടുംബമാണ്‌. ഈ കുടുംബത്തിലാണ്‌ ഭാഷയിലെ പ്രാചീന ഗദ്യമാതൃകകളിലൊന്നായ ഉത്തരരാമായണഗദ്യത്തിന്റെ കര്‍ത്താവ്‌ (16-ാം ശ.), പഞ്ചാബ്‌ സിംഹമായ രഞ്‌ജിത്‌സിങ്ങിന്റെ ഉപദേഷ്‌ടാവും പിന്നീട്‌ സ്വാതിതിരുനാളിന്റെ ആസ്ഥാന സഭാംഗവും ദേവീഭാഗവതം കിളിപ്പാട്ടിന്റെ കര്‍ത്താവുമായ ശങ്കരനാഥജ്യോത്സ്യര്‍ (ശങ്കരന്‍ പണ്ടാല) 1790-1850 എന്നിവര്‍ പിറന്നത്‌.
(എന്‍.പി.വി. ഉണിത്തിരി)
(എന്‍.പി.വി. ഉണിത്തിരി)

Current revision as of 12:06, 11 സെപ്റ്റംബര്‍ 2014

ഉണിത്തിരി

ഉത്തരകേരളത്തിലെ ഒരു ക്ഷത്രിയ സമുദായം. ഉച്ചിത്തിരി എന്നായിരുന്നു ഈ പേരിന്റെ ആദ്യരൂപം. കോലസ്വരൂപത്തില്‍ കോലത്തിരിക്കു ശേഷമുള്ള തമ്പുരാക്കന്മാരെ ഉച്ചിത്തിരിമാര്‍ എന്നായിരുന്നു പറഞ്ഞുപോന്നത്‌. കോലസ്വരൂപവുമായി ഭരണകാര്യങ്ങളില്‍ ബന്ധപ്പെട്ടിരുന്ന പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും മറ്റും ഉച്ചിത്തിരിക്കുപകരം "ഉണിത്തിരി' എന്നാണെഴുതിവന്നത്‌. പിന്നീട്‌ ആ തെറ്റായ രൂപം രൂഢിയായിത്തീര്‍ന്നു.

കൊച്ചിയില്‍ തിരുമുല്‍പ്പാടും തിരുവിതാംകൂറില്‍ പണ്ടാലയുമാണ്‌ ഉണിത്തിരിക്കു സമാനമായ ജാതികള്‍. ഏതാണ്ട്‌ അമ്പതുകൊല്ലം മുമ്പുവരെ ഉണിത്തിരിസ്‌ത്രീകളെ നമ്പൂതിരിമാരും നായര്‍ സ്‌ത്രീകളെ ഉണിത്തിരിമാരും വിവാഹം ചെയ്യുകയായിരുന്നു പതിവ്‌. പൂണൂലില്ല; മന്ത്രതന്ത്രാദികളുമില്ല. കന്യകമാര്‍ക്ക്‌ കെട്ടുകല്യാണം, കുമാരന്മാര്‍ക്ക്‌ ചൗളം മുതലായ ചടങ്ങുകള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഉമ്മു, പാപ്പ, പങ്കി എന്നിവയും പുരുഷന്മാര്‍ക്ക്‌ ഉച്ചമ്മന്‍, രാവര്‍, കേപ്പു എന്നിവയുമാണ്‌ സാമ്പ്രദായികമായി ഇടാറുള്ള പേരുകള്‍. പുരുഷന്മാരെ മറ്റു ജാതിക്കാര്‍ "അമ്മോന്‍' എന്ന്‌ വിളിക്കുന്ന പതിവുണ്ടായിരുന്നു. ഉണിത്തിരി സ്‌ത്രീകളെ "പിള്ളയാതിരിയമ്മ' എന്നാണ്‌ പറയുക.

കരിവെള്ളൂരിലെ (കച്ചൂര്‍) വങ്ങാട്ടുമഠം സാമ്പത്തികമായും സാംസ്‌കാരികമായും അഭ്യുന്നതി പ്രാപിച്ചിരുന്ന പ്രസിദ്ധമായ ഒരു ഉണിത്തിരി കുടുംബമാണ്‌. ഈ കുടുംബത്തിലാണ്‌ ഭാഷയിലെ പ്രാചീന ഗദ്യമാതൃകകളിലൊന്നായ ഉത്തരരാമായണഗദ്യത്തിന്റെ കര്‍ത്താവ്‌ (16-ാം ശ.), പഞ്ചാബ്‌ സിംഹമായ രഞ്‌ജിത്‌സിങ്ങിന്റെ ഉപദേഷ്‌ടാവും പിന്നീട്‌ സ്വാതിതിരുനാളിന്റെ ആസ്ഥാന സഭാംഗവും ദേവീഭാഗവതം കിളിപ്പാട്ടിന്റെ കര്‍ത്താവുമായ ശങ്കരനാഥജ്യോത്സ്യര്‍ (ശങ്കരന്‍ പണ്ടാല) 1790-1850 എന്നിവര്‍ പിറന്നത്‌.

(എന്‍.പി.വി. ഉണിത്തിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍