This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറ്റെന്‍, യോഹന്നെസ്‌ (1888 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇറ്റെന്‍, യോഹന്നെസ്‌ (1888 - 1967) == == Itten, Johannes == സ്വിസ്‌ ചിത്രകാരന്‍. 1888 ...)
(Itten, Johannes)
 
വരി 5: വരി 5:
== Itten, Johannes ==
== Itten, Johannes ==
-
സ്വിസ്‌ ചിത്രകാരന്‍. 1888 ജൂണിൽ സുദിറെന്‍ലിന്‍ഡനിൽ ജനിച്ചു. ബേണ്‍ സർവകലാശാലയിലെ പഠനത്തിനുശേഷം ജനീവയിലെ "എസ്‌കോള്‍ ദെസ്‌ ബിയോക്‌സ്‌-ആർട്ട്‌സ്‌' എന്ന സ്ഥാപനത്തിൽ ചേർന്നു പരിശീലനം നേടി. പിന്നീട്‌ ചിത്രരചനയ്‌ക്കു സമർപ്പിതമായ ഒരു ജീവിതം നയിക്കുവാനാണ്‌ ഇറ്റെന്‍ തീരുമാനിച്ചത്‌. 1912-ൽ കൊളോണിൽ നടന്ന സണ്‍ഡർബണ്‍ഡ്‌ പ്രദർശനം ഇദ്ദേഹം സന്ദർശിച്ചു. ആധുനിക കലാപ്രസ്ഥാനത്തിന്റെ ആദ്യത്തെ വിപുലമായ ആഗോളപ്രദർശനമായിരുന്നു അത്‌. തുടർന്ന്‌ 1913-14 വർഷങ്ങളിൽ അഡോള്‍ഫ്‌ ഹൂള്‍സെലിന്റെ ശിക്ഷണത്തിൽ സ്റ്റർട്ട്‌ഗാർട്ട്‌ അക്കാദമിയിൽ ഇദ്ദേഹം പരിശീലനം നേടി. ഇക്കാലത്ത്‌ വർണവിന്യാസസംബന്ധമായി ഹൂള്‍സെൽ രൂപം നല്‌കിയിട്ടുള്ള സിദ്ധാന്തത്തിന്റെ സ്വാധീനശക്തിക്കു വിധേയനായി. ഇവിടെവച്ചാണ്‌ ഇറ്റെന്‍ തന്റെ ആദ്യത്തെ അമൂർത്തചിത്രം രചിച്ചത്‌. പിന്നീട്‌ ഇദ്ദേഹം വിയന്നയിലെ ആർട്ട്‌സ്‌ സ്‌കൂളിൽ അധ്യാപകവൃത്തി സ്വീകരിച്ചു. അതിനുശേഷം സ്വിറ്റ്‌സർലണ്ടിൽ നെയ്‌ത്തുകാർക്കായുള്ള ഒരു സ്റ്റുഡിയോ സ്ഥാപിച്ച ഇറ്റെന്‍ അതോടൊപ്പംതന്നെ ക്രഫിൽഡ്‌ ടെക്‌സ്റ്റൈൽ ആർട്ട്‌സ്‌കൂളിന്റെ നിയന്ത്രണവും നിർവഹിച്ചുപോന്നു. 1938 മുതൽ 1953 വരെ സൂറിച്ചിലെ പ്രയുക്ത കലാമ്യൂസിയത്തിന്റെയും സ്‌കൂളിന്റെയും നിയന്ത്രണം ഏറ്റെടുത്തു. ക്രമേണ പ്രബോധനങ്ങളിൽക്കൂടിയും പ്രവർത്തനങ്ങളിൽ കൂടിയും 20-ാം ശതകത്തിലെ കലാപ്രസ്ഥാനങ്ങളുടെ ഒരു അഗ്രഗാമിയായിത്തീർന്നു. ഇറ്റെന്‍ തന്റെ ആദ്യകാല അമൂർത്ത സംരചനകളിൽ ക്യൂബിസത്തിന്റെ ആശയപരമായ മൗലികപ്രയോഗങ്ങള്‍ നടത്തിയിരുന്നു. തന്റെ കലാപരമായ ആശയാദർശങ്ങള്‍ പ്രകാശിപ്പിക്കുന്ന ഏതാനും കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. (Kunst der Farbe, 1961; Mein vorkurs am bauhauss, 1963; Design and Form 1964 എന്നിവ). തിരശ്ചീനവും ലംബമാനവുമായ കളങ്ങള്‍ രചിച്ച്‌ അവയുടെ വർണങ്ങളിലൂടെ ആശയപ്രകടനത്തിനുള്ള സാധ്യതകളാരായുന്ന പരീക്ഷണങ്ങള്‍ നടത്തുകയും ക്രിയാത്മകമായ ചിത്രരചനയിലെ വികാരപരവും യുക്തിവഹവുമായ വശങ്ങളെ വിശദമാക്കുകയും ചെയ്‌തു.
+
സ്വിസ്‌ ചിത്രകാരന്‍. 1888 ജൂണില്‍ സുദിറെന്‍ലിന്‍ഡനില്‍ ജനിച്ചു. ബേണ്‍ സര്‍വകലാശാലയിലെ പഠനത്തിനുശേഷം ജനീവയിലെ "എസ്‌കോള്‍ ദെസ്‌ ബിയോക്‌സ്‌-ആര്‍ട്ട്‌സ്‌' എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു പരിശീലനം നേടി. പിന്നീട്‌ ചിത്രരചനയ്‌ക്കു സമര്‍പ്പിതമായ ഒരു ജീവിതം നയിക്കുവാനാണ്‌ ഇറ്റെന്‍ തീരുമാനിച്ചത്‌. 1912-ല്‍ കൊളോണില്‍ നടന്ന സണ്‍ഡര്‍ബണ്‍ഡ്‌ പ്രദര്‍ശനം ഇദ്ദേഹം സന്ദര്‍ശിച്ചു. ആധുനിക കലാപ്രസ്ഥാനത്തിന്റെ ആദ്യത്തെ വിപുലമായ ആഗോളപ്രദര്‍ശനമായിരുന്നു അത്‌. തുടര്‍ന്ന്‌ 1913-14 വര്‍ഷങ്ങളില്‍ അഡോള്‍ഫ്‌ ഹൂള്‍സെലിന്റെ ശിക്ഷണത്തില്‍ സ്റ്റര്‍ട്ട്‌ഗാര്‍ട്ട്‌ അക്കാദമിയില്‍ ഇദ്ദേഹം പരിശീലനം നേടി. ഇക്കാലത്ത്‌ വര്‍ണവിന്യാസസംബന്ധമായി ഹൂള്‍സെല്‍ രൂപം നല്‌കിയിട്ടുള്ള സിദ്ധാന്തത്തിന്റെ സ്വാധീനശക്തിക്കു വിധേയനായി. ഇവിടെവച്ചാണ്‌ ഇറ്റെന്‍ തന്റെ ആദ്യത്തെ അമൂര്‍ത്തചിത്രം രചിച്ചത്‌. പിന്നീട്‌ ഇദ്ദേഹം വിയന്നയിലെ ആര്‍ട്ട്‌സ്‌ സ്‌കൂളില്‍ അധ്യാപകവൃത്തി സ്വീകരിച്ചു. അതിനുശേഷം സ്വിറ്റ്‌സര്‍ലണ്ടില്‍ നെയ്‌ത്തുകാര്‍ക്കായുള്ള ഒരു സ്റ്റുഡിയോ സ്ഥാപിച്ച ഇറ്റെന്‍ അതോടൊപ്പംതന്നെ ക്രഫില്‍ഡ്‌ ടെക്‌സ്റ്റൈല്‍ ആര്‍ട്ട്‌സ്‌കൂളിന്റെ നിയന്ത്രണവും നിര്‍വഹിച്ചുപോന്നു. 1938 മുതല്‍ 1953 വരെ സൂറിച്ചിലെ പ്രയുക്ത കലാമ്യൂസിയത്തിന്റെയും സ്‌കൂളിന്റെയും നിയന്ത്രണം ഏറ്റെടുത്തു. ക്രമേണ പ്രബോധനങ്ങളില്‍ക്കൂടിയും പ്രവര്‍ത്തനങ്ങളില്‍ കൂടിയും 20-ാം ശതകത്തിലെ കലാപ്രസ്ഥാനങ്ങളുടെ ഒരു അഗ്രഗാമിയായിത്തീര്‍ന്നു. ഇറ്റെന്‍ തന്റെ ആദ്യകാല അമൂര്‍ത്ത സംരചനകളില്‍ ക്യൂബിസത്തിന്റെ ആശയപരമായ മൗലികപ്രയോഗങ്ങള്‍ നടത്തിയിരുന്നു. തന്റെ കലാപരമായ ആശയാദര്‍ശങ്ങള്‍ പ്രകാശിപ്പിക്കുന്ന ഏതാനും കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. (Kunst der Farbe, 1961; Mein vorkurs am bauhauss, 1963; Design and Form 1964 എന്നിവ). തിരശ്ചീനവും ലംബമാനവുമായ കളങ്ങള്‍ രചിച്ച്‌ അവയുടെ വര്‍ണങ്ങളിലൂടെ ആശയപ്രകടനത്തിനുള്ള സാധ്യതകളാരായുന്ന പരീക്ഷണങ്ങള്‍ നടത്തുകയും ക്രിയാത്മകമായ ചിത്രരചനയിലെ വികാരപരവും യുക്തിവഹവുമായ വശങ്ങളെ വിശദമാക്കുകയും ചെയ്‌തു.

Current revision as of 10:37, 11 സെപ്റ്റംബര്‍ 2014

ഇറ്റെന്‍, യോഹന്നെസ്‌ (1888 - 1967)

Itten, Johannes

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍