This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രോണിക കല == == Electronic art == ഇലക്‌ട്രോണികോപകരണങ്ങള്‍ ഉപയോഗിച...)
(Electronic art)
 
വരി 2: വരി 2:
== Electronic art ==
== Electronic art ==
-
ഇലക്‌ട്രോണികോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കല. സംഗീതം, ചിത്രമെഴുത്ത്‌, കാവ്യരചന തുടങ്ങിയ സുന്ദരകലകളുടെ രംഗത്ത്‌ ആവിഷ്‌കരണത്തിനും അവതരണത്തിനും ഗുണനിയന്ത്രണത്തിനും ആയി ഇലക്‌ട്രോണികോപകരണങ്ങള്‍ ഇന്നു കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നു. ആസ്വാദനയോഗ്യമായ രൂപത്തിൽ കലാസൃഷ്‌ടികള്‍ യാന്ത്രികമായി നേരിട്ട്‌ ആവിഷ്‌കരിക്കുവാനുള്ള സൗകര്യം ആവിഷ്‌കർത്താവിനു ലഭ്യമാക്കുന്നത്‌ ഇലക്‌ട്രോണികോപകരണങ്ങളിലൂടെയാകുമ്പോള്‍ പ്രസ്‌തുത കലയെ ഇലക്‌ട്രോണിക കല എന്നു വിവക്ഷിക്കാം. ഗണിത ശാസ്‌ത്രതത്ത്വങ്ങള്‍ ഇത്തരം ഉപകരണങ്ങളുടെ നിർമാണത്തിലും കലയുടെ ആവിഷ്‌കരണത്തിലും ഉപയോഗിക്കപ്പെടുന്നു. ഇന്ന്‌ ഈ മേഖലയിൽ ലഭ്യമായ നിരവധി സോഫ്‌ട്‌വെയറുകള്‍ ഇലക്‌ട്രോണിക കലയെ ലളിതവും ചെലവുകുറഞ്ഞതുമാക്കി മാറ്റിയിരിക്കുന്നു.
+
ഇലക്‌ട്രോണികോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കല. സംഗീതം, ചിത്രമെഴുത്ത്‌, കാവ്യരചന തുടങ്ങിയ സുന്ദരകലകളുടെ രംഗത്ത്‌ ആവിഷ്‌കരണത്തിനും അവതരണത്തിനും ഗുണനിയന്ത്രണത്തിനും ആയി ഇലക്‌ട്രോണികോപകരണങ്ങള്‍ ഇന്നു കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നു. ആസ്വാദനയോഗ്യമായ രൂപത്തില്‍ കലാസൃഷ്‌ടികള്‍ യാന്ത്രികമായി നേരിട്ട്‌ ആവിഷ്‌കരിക്കുവാനുള്ള സൗകര്യം ആവിഷ്‌കര്‍ത്താവിനു ലഭ്യമാക്കുന്നത്‌ ഇലക്‌ട്രോണികോപകരണങ്ങളിലൂടെയാകുമ്പോള്‍ പ്രസ്‌തുത കലയെ ഇലക്‌ട്രോണിക കല എന്നു വിവക്ഷിക്കാം. ഗണിത ശാസ്‌ത്രതത്ത്വങ്ങള്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണത്തിലും കലയുടെ ആവിഷ്‌കരണത്തിലും ഉപയോഗിക്കപ്പെടുന്നു. ഇന്ന്‌ ഈ മേഖലയില്‍ ലഭ്യമായ നിരവധി സോഫ്‌ട്‌വെയറുകള്‍ ഇലക്‌ട്രോണിക കലയെ ലളിതവും ചെലവുകുറഞ്ഞതുമാക്കി മാറ്റിയിരിക്കുന്നു.
[[ചിത്രം:Vol4p297_Games-2.jpg|thumb|കംപ്യൂട്ടര്‍ ഗെയിംസ്]]

ചിത്രമെഴുത്ത്‌. കംപ്യൂട്ടറുകള്‍ സാർവത്രികമായതോടെയാണ്‌ ചിത്രമെഴുതാന്‍ ഇലക്‌ട്രോണിക മാർഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയത്‌. ആദ്യമാദ്യം കെട്ടിടങ്ങളുടെ രൂപകല്‌പന നടത്തുന്നതിലും നിർമാണ ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനുവേണ്ടിയുമാണ്‌ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ കാർട്ടൂണ്‍കഥകള്‍, രാസപ്രക്രിയകളുടെ "സീക്വന്‍സുകള്‍' എന്നിവ രചിക്കുന്നതിനും അവ ചലച്ചിത്രമാക്കാനാവശ്യമായ ചിത്രങ്ങളുടെ നിർമാണത്തിനും ഈ സമ്പ്രദായം ഉപയോഗപ്പെട്ടു. ഒരേ ത്രിമാനരൂപത്തിൽ നിഷ്‌പാദിക്കുന്നതുകൊണ്ട്‌ കുറ്റമറ്റ സ്വീക്വന്‍സുകള്‍ ലഭിക്കുവാന്‍ ഇതുപകരിക്കുന്നു. ഡിസൈന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സംവിധാന പുരോഗതി ഒരു കാഥോഡ്‌റേ ട്യൂബിന്റെ സ്‌ക്രീനിൽ ഇലക്‌ട്രോണിക മാർഗത്തിൽ വരച്ചുകാണിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ മാറ്റങ്ങള്‍ക്കുള്ള നിർദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമ്പ്രദായം പിന്നീട്‌ പ്രചാരത്തിൽ വന്നു. "കംപ്യൂട്ടർ ഗ്രാഫിക്‌സ്‌' എന്ന ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത, ഡിസൈന്‍ ചെയ്‌തുകഴിഞ്ഞ ഒരു പാലത്തിന്റെയോ കെട്ടിടത്തിന്റെയോ വിമാനത്തിന്റെയോ ഏതു വിശദചിത്രവും പുറംകാഴ്‌ചയും ഇഷ്‌ടമുള്ള കോണുകളിലൂടെ ലഭ്യമാക്കാമെന്നതാണ്‌. കൃത്യമായ ഗണിതശാസ്‌ത്ര വർണനകള്‍ മാത്രം മതി മുന്‍കൂട്ടി പൂർണമായും വിഭാവനം ചെയ്‌തിട്ടില്ലാത്ത ഒരു രൂപം സൃഷ്‌ടിക്കുവാന്‍. കംപ്യൂട്ടറിന്റെ ഗണിതഫലങ്ങള്‍ വിട്ടുകിട്ടാനുള്ള ഉപായങ്ങളിൽ ടെലിവിഷന്‍ രീതിയിലുള്ള കാഥോഡ്‌റേ ട്യൂബുകളും പ്രത്യേക അച്ചടിപ്പലകകളും മറ്റുമാണ്‌ ഉപയോഗിക്കുക.
+
ചിത്രമെഴുത്ത്‌. കംപ്യൂട്ടറുകള്‍ സാര്‍വത്രികമായതോടെയാണ്‌ ചിത്രമെഴുതാന്‍ ഇലക്‌ട്രോണിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയത്‌. ആദ്യമാദ്യം കെട്ടിടങ്ങളുടെ രൂപകല്‌പന നടത്തുന്നതിലും നിര്‍മാണ ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനുവേണ്ടിയുമാണ്‌ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ കാര്‍ട്ടൂണ്‍കഥകള്‍, രാസപ്രക്രിയകളുടെ "സീക്വന്‍സുകള്‍' എന്നിവ രചിക്കുന്നതിനും അവ ചലച്ചിത്രമാക്കാനാവശ്യമായ ചിത്രങ്ങളുടെ നിര്‍മാണത്തിനും ഈ സമ്പ്രദായം ഉപയോഗപ്പെട്ടു. ഒരേ ത്രിമാനരൂപത്തില്‍ നിഷ്‌പാദിക്കുന്നതുകൊണ്ട്‌ കുറ്റമറ്റ സ്വീക്വന്‍സുകള്‍ ലഭിക്കുവാന്‍ ഇതുപകരിക്കുന്നു. ഡിസൈന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സംവിധാന പുരോഗതി ഒരു കാഥോഡ്‌റേ ട്യൂബിന്റെ സ്‌ക്രീനില്‍ ഇലക്‌ട്രോണിക മാര്‍ഗത്തില്‍ വരച്ചുകാണിക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമ്പ്രദായം പിന്നീട്‌ പ്രചാരത്തില്‍ വന്നു. "കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്‌' എന്ന ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത, ഡിസൈന്‍ ചെയ്‌തുകഴിഞ്ഞ ഒരു പാലത്തിന്റെയോ കെട്ടിടത്തിന്റെയോ വിമാനത്തിന്റെയോ ഏതു വിശദചിത്രവും പുറംകാഴ്‌ചയും ഇഷ്‌ടമുള്ള കോണുകളിലൂടെ ലഭ്യമാക്കാമെന്നതാണ്‌. കൃത്യമായ ഗണിതശാസ്‌ത്ര വര്‍ണനകള്‍ മാത്രം മതി മുന്‍കൂട്ടി പൂര്‍ണമായും വിഭാവനം ചെയ്‌തിട്ടില്ലാത്ത ഒരു രൂപം സൃഷ്‌ടിക്കുവാന്‍. കംപ്യൂട്ടറിന്റെ ഗണിതഫലങ്ങള്‍ വിട്ടുകിട്ടാനുള്ള ഉപായങ്ങളില്‍ ടെലിവിഷന്‍ രീതിയിലുള്ള കാഥോഡ്‌റേ ട്യൂബുകളും പ്രത്യേക അച്ചടിപ്പലകകളും മറ്റുമാണ്‌ ഉപയോഗിക്കുക.
[[ചിത്രം:Vol4p297_Games-1.jpg|thumb|കംപ്യൂട്ടര്‍ ഗെയിംസ്]]

കംപ്യൂട്ടറുകളിൽ പ്രശ്‌നപരിഹാരം പൊതുവേ രണ്ട്‌ തരത്തിലാണ്‌ പ്രാവർത്തികമാക്കാറുള്ളത്‌. ഒന്നിനെ "ബാച്ച്‌ ഓപ്പറേഷന്‍' എന്നും മറ്റേതിനെ "ഓണ്‍ലൈന്‍ ഓപ്പറേഷന്‍' എന്നും വിവക്ഷിക്കുന്നു. പലരുടെയും പ്രശ്‌നങ്ങള്‍ സ്വീകരിച്ച്‌, അവരുടെ അഭാവത്തിൽ അവ അപഗ്രഥിച്ച്‌ ഉത്തരം രേഖപ്പെടുത്തി നല്‌കുകയാണ്‌ ബാച്ച്‌രീതി. പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ത്തന്നെ അതു തയ്യാറാക്കിയ വ്യക്തിയും യന്ത്രവും തമ്മിൽ സജീവസമ്പർക്കം പുലർത്തുന്നുണ്ടെങ്കിൽ അതിനെ ഓണ്‍ലൈന്‍ ഓപ്പറേഷന്‍ എന്നുപറയും. ബാച്ച്‌രീതി വളരെ അനാകർഷകമാണ്‌; ക്രിയകള്‍ സ്വാഭാവികമായും സാവധാനത്തിലേ ചെയ്യാന്‍ കഴിയൂ എന്നതിനാൽ സമയം ഏറെ നഷ്‌ടപ്പെട്ടുപോവും. പ്രത്യേകോദ്ദേശ്യത്തോടെ നിർമിക്കുന്ന ചെറിയ കംപ്യൂട്ടറുകളോ "ടൈംഷേറിങ്‌' സമ്പ്രദായമോ ഉപയോഗിക്കുകയാണെങ്കിൽ ഈ നഷ്‌ടം നല്ലൊരു പരിധിവരെ കുറയ്‌ക്കാനാകും. ടൈംഷേറിങ്ങിൽ ഒരു കംപ്യൂട്ടറിന്‌ നിരവധി പ്രശ്‌നങ്ങള്‍ ചാക്രികമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നു.
+
കംപ്യൂട്ടറുകളില്‍ പ്രശ്‌നപരിഹാരം പൊതുവേ രണ്ട്‌ തരത്തിലാണ്‌ പ്രാവര്‍ത്തികമാക്കാറുള്ളത്‌. ഒന്നിനെ "ബാച്ച്‌ ഓപ്പറേഷന്‍' എന്നും മറ്റേതിനെ "ഓണ്‍ലൈന്‍ ഓപ്പറേഷന്‍' എന്നും വിവക്ഷിക്കുന്നു. പലരുടെയും പ്രശ്‌നങ്ങള്‍ സ്വീകരിച്ച്‌, അവരുടെ അഭാവത്തില്‍ അവ അപഗ്രഥിച്ച്‌ ഉത്തരം രേഖപ്പെടുത്തി നല്‌കുകയാണ്‌ ബാച്ച്‌രീതി. പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ത്തന്നെ അതു തയ്യാറാക്കിയ വ്യക്തിയും യന്ത്രവും തമ്മില്‍ സജീവസമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍ അതിനെ ഓണ്‍ലൈന്‍ ഓപ്പറേഷന്‍ എന്നുപറയും. ബാച്ച്‌രീതി വളരെ അനാകര്‍ഷകമാണ്‌; ക്രിയകള്‍ സ്വാഭാവികമായും സാവധാനത്തിലേ ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ സമയം ഏറെ നഷ്‌ടപ്പെട്ടുപോവും. പ്രത്യേകോദ്ദേശ്യത്തോടെ നിര്‍മിക്കുന്ന ചെറിയ കംപ്യൂട്ടറുകളോ "ടൈംഷേറിങ്‌' സമ്പ്രദായമോ ഉപയോഗിക്കുകയാണെങ്കില്‍ ഈ നഷ്‌ടം നല്ലൊരു പരിധിവരെ കുറയ്‌ക്കാനാകും. ടൈംഷേറിങ്ങില്‍ ഒരു കംപ്യൂട്ടറിന്‌ നിരവധി പ്രശ്‌നങ്ങള്‍ ചാക്രികമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നു.
[[ചിത്രം:Vol4p297_Tablet & Pen.jpg|thumb|ടാബ് ലെറ്റും പേനയും]]

എന്‍ജിനീയറിങ്‌ രംഗത്തുള്ള ഈ സവിശേഷസൗകര്യം ഉപയോഗപ്പെടുത്തിയാണ്‌ കലാകാരന്‍ ചിത്രമെഴുത്തിന്‌ കംപ്യൂട്ടറിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്നത്‌. ചിത്രകാരനും യന്ത്രവും തമ്മിലുള്ള സഹകരണത്തിലൂടെ പുതിയ കലാരൂപങ്ങള്‍ ആവിഷ്‌കരിച്ചെടുക്കുന്നു. ഗണിതശാസ്‌ത്രപരമായി നോക്കിയാൽ ചലിക്കുന്ന ഒരു പ്രകാശബിന്ദുവിന്റെയോ നീങ്ങുന്ന ഒരു പേനയുടെയോ തുടർച്ചയായുള്ള x,y നിർദേശാങ്കങ്ങള്‍ ഗണിച്ചു തിട്ടപ്പെടുത്തി അവയെ ഉത്തരം നല്‌കുന്ന വിഭാഗത്തിലേക്കു നല്‌കുകയാണ്‌ യന്ത്രം ചെയ്യേണ്ടത്‌. വേഗത്തെയും പ്രവർത്തന സൗകര്യത്തെയും മുന്‍നിർത്തി ചിത്രം വരയ്‌ക്കുന്ന "ഡിജിറ്റൽ കംപ്യൂട്ടറുകള്‍'ക്കൊത്ത്‌ "ഡിജിറ്റൽ-അനലോഗ്‌ പരിവർത്തിനികള്‍' ഘടിപ്പിച്ചിരിക്കും. ഒരു അനലോഗ്‌ ഉപായത്തിന്‌ സീക്രീനിൽ ഒരു വര വരയ്‌ക്കുവാന്‍ കൂടിയത്‌ 30 മൈക്രാ സെക്കന്‍ഡ്‌ സമയം മതിയാവും. സംജ്ഞകള്‍ (signals) ഉത്‌പാദിപ്പിക്കുന്ന ജനറേറ്ററുകളാണെങ്കിൽ കൂടുതൽ സമയം വേണ്ടിവരും. മറ്റു ചില യന്ത്രങ്ങളിൽ ആവശ്യമായ എല്ലാത്തരം സംജ്ഞകളും പ്രത്യേകമായ ഒരു സ്ഥിരം സ്‌മരണയിൽ സൂക്ഷിച്ചുവച്ചിരിക്കും. ഇവയ്‌ക്ക്‌ ഓരോ കോഡ്‌ നമ്പരും നല്‌കും. യന്ത്രം ഗണിച്ചു നല്‌കുന്ന ഉത്തരങ്ങള്‍ ഈ കോഡ്‌ നമ്പരായാൽ, ഉടന്‍തന്നെ നിർദിഷ്‌ട "സിംബൽ' സ്‌ക്രീനിൽ പുനരാവിഷ്‌കരിക്കുകയായി.
+
എന്‍ജിനീയറിങ്‌ രംഗത്തുള്ള ഈ സവിശേഷസൗകര്യം ഉപയോഗപ്പെടുത്തിയാണ്‌ കലാകാരന്‍ ചിത്രമെഴുത്തിന്‌ കംപ്യൂട്ടറിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്നത്‌. ചിത്രകാരനും യന്ത്രവും തമ്മിലുള്ള സഹകരണത്തിലൂടെ പുതിയ കലാരൂപങ്ങള്‍ ആവിഷ്‌കരിച്ചെടുക്കുന്നു. ഗണിതശാസ്‌ത്രപരമായി നോക്കിയാല്‍ ചലിക്കുന്ന ഒരു പ്രകാശബിന്ദുവിന്റെയോ നീങ്ങുന്ന ഒരു പേനയുടെയോ തുടര്‍ച്ചയായുള്ള x,y നിര്‍ദേശാങ്കങ്ങള്‍ ഗണിച്ചു തിട്ടപ്പെടുത്തി അവയെ ഉത്തരം നല്‌കുന്ന വിഭാഗത്തിലേക്കു നല്‌കുകയാണ്‌ യന്ത്രം ചെയ്യേണ്ടത്‌. വേഗത്തെയും പ്രവര്‍ത്തന സൗകര്യത്തെയും മുന്‍നിര്‍ത്തി ചിത്രം വരയ്‌ക്കുന്ന "ഡിജിറ്റല്‍ കംപ്യൂട്ടറുകള്‍'ക്കൊത്ത്‌ "ഡിജിറ്റല്‍-അനലോഗ്‌ പരിവര്‍ത്തിനികള്‍' ഘടിപ്പിച്ചിരിക്കും. ഒരു അനലോഗ്‌ ഉപായത്തിന്‌ സീക്രീനില്‍ ഒരു വര വരയ്‌ക്കുവാന്‍ കൂടിയത്‌ 30 മൈക്രാ സെക്കന്‍ഡ്‌ സമയം മതിയാവും. സംജ്ഞകള്‍ (signals) ഉത്‌പാദിപ്പിക്കുന്ന ജനറേറ്ററുകളാണെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. മറ്റു ചില യന്ത്രങ്ങളില്‍ ആവശ്യമായ എല്ലാത്തരം സംജ്ഞകളും പ്രത്യേകമായ ഒരു സ്ഥിരം സ്‌മരണയില്‍ സൂക്ഷിച്ചുവച്ചിരിക്കും. ഇവയ്‌ക്ക്‌ ഓരോ കോഡ്‌ നമ്പരും നല്‌കും. യന്ത്രം ഗണിച്ചു നല്‌കുന്ന ഉത്തരങ്ങള്‍ ഈ കോഡ്‌ നമ്പരായാല്‍, ഉടന്‍തന്നെ നിര്‍ദിഷ്‌ട "സിംബല്‍' സ്‌ക്രീനില്‍ പുനരാവിഷ്‌കരിക്കുകയായി.
[[ചിത്രം:Vol4p297_Lazer 3D show.jpg|thumb|ലേസര്‍ ‍3D ഷോ]]

"പ്രകാശതൂലിക' എന്ന മറ്റൊരു സമ്പ്രദായത്തിൽ ഡിസൈനർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച ഒരു പേനകൊണ്ട്‌ സ്‌ക്രീനിനു പുറത്ത്‌ വരയ്‌ക്കുന്ന രൂപങ്ങള്‍ അവയുടെ ഗണിതശാസ്‌ത്ര തത്തുല്യങ്ങളായി കംപ്യൂട്ടർ മെമ്മറിയിൽ സംഭരിച്ചുവയ്‌ക്കുന്നു. അകത്തെ കണക്കുകൂട്ടലുകളിൽ ഭേദഗതി വരുത്താനും കൂടുതൽ തൃപ്‌തികരമായ രൂപങ്ങള്‍ സൃഷ്‌ടിക്കുവാനും യന്ത്രവുമായി പേന ഉപയോഗിച്ച്‌ ഇടപെടുന്നതുവഴി സാധിക്കുന്നു. ഇതിലും കുറച്ചുകൂടി പരിഷ്‌കരിച്ച ഒരു സമ്പ്രദായമാണ്‌ "ഇലക്‌ട്രോണിക ടാബ്‌ലറ്റ്‌' എന്നത്‌. ഇതിൽ ടാബ്‌ലറ്റും (വരപ്പുപലക) യന്ത്രവും കപ്പാസിറ്റർ ബന്ധിതമാണ്‌. ടാബ്‌ലറ്റിൽ സൗകര്യംപോലെ എവിടെ വേണമെങ്കിലും വയ്‌ക്കാം. കുത്തനെയുള്ള ട്യൂബിന്റെ സ്‌ക്രീനിൽ വരയ്‌ക്കുന്ന അസൗകര്യം ഇതിന്‌ ഇല്ല; പക്ഷേ താരതമേ്യന ചെലവ്‌ കൂടും.
+
"പ്രകാശതൂലിക' എന്ന മറ്റൊരു സമ്പ്രദായത്തില്‍ ഡിസൈനര്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച ഒരു പേനകൊണ്ട്‌ സ്‌ക്രീനിനു പുറത്ത്‌ വരയ്‌ക്കുന്ന രൂപങ്ങള്‍ അവയുടെ ഗണിതശാസ്‌ത്ര തത്തുല്യങ്ങളായി കംപ്യൂട്ടര്‍ മെമ്മറിയില്‍ സംഭരിച്ചുവയ്‌ക്കുന്നു. അകത്തെ കണക്കുകൂട്ടലുകളില്‍ ഭേദഗതി വരുത്താനും കൂടുതല്‍ തൃപ്‌തികരമായ രൂപങ്ങള്‍ സൃഷ്‌ടിക്കുവാനും യന്ത്രവുമായി പേന ഉപയോഗിച്ച്‌ ഇടപെടുന്നതുവഴി സാധിക്കുന്നു. ഇതിലും കുറച്ചുകൂടി പരിഷ്‌കരിച്ച ഒരു സമ്പ്രദായമാണ്‌ "ഇലക്‌ട്രോണിക ടാബ്‌ലറ്റ്‌' എന്നത്‌. ഇതില്‍ ടാബ്‌ലറ്റും (വരപ്പുപലക) യന്ത്രവും കപ്പാസിറ്റര്‍ ബന്ധിതമാണ്‌. ടാബ്‌ലറ്റില്‍ സൗകര്യംപോലെ എവിടെ വേണമെങ്കിലും വയ്‌ക്കാം. കുത്തനെയുള്ള ട്യൂബിന്റെ സ്‌ക്രീനില്‍ വരയ്‌ക്കുന്ന അസൗകര്യം ഇതിന്‌ ഇല്ല; പക്ഷേ താരതമേ്യന ചെലവ്‌ കൂടും.
-
ഇലക്‌ട്രോണിക ലേഖാസമ്പ്രദായങ്ങള്‍ പ്രത്യേകതരം സ്‌കാനിങ്‌ രീതികള്‍, സ്‌പോട്ട്‌ സ്‌കാനറുകള്‍, വിഡിയോ പ്രവർധക പരിപഥങ്ങള്‍, പ്രദർശന (ഡിസ്‌പ്ലേ) ട്യൂബുകള്‍, ലൈറ്റ്‌ എമിറ്റിങ്‌ ഡിസ്‌പ്ലേ (എൽ.ഇ.ഡി.), ലിക്വിഡ്‌ ക്രിസ്റ്റൽ ഡിസ്‌പ്ലേ (എൽ.സി.ഡി.) എന്നിവയാണ്‌ തത്ത്വത്തിൽ ഇലക്‌ട്രോണിക കലയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍. വിവിധ വർണപ്പേനകളും അവയുപയോഗിച്ചു ലഭിക്കുന്ന രൂപങ്ങളും "മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷറുകള്‍' ഉപയോഗിച്ച്‌ വർണച്ഛായാഗ്രഹണം ചെയ്‌താൽ അതീവസുന്ദരങ്ങളായ വർണചിത്രങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
+
ഇലക്‌ട്രോണിക ലേഖാസമ്പ്രദായങ്ങള്‍ പ്രത്യേകതരം സ്‌കാനിങ്‌ രീതികള്‍, സ്‌പോട്ട്‌ സ്‌കാനറുകള്‍, വിഡിയോ പ്രവര്‍ധക പരിപഥങ്ങള്‍, പ്രദര്‍ശന (ഡിസ്‌പ്ലേ) ട്യൂബുകള്‍, ലൈറ്റ്‌ എമിറ്റിങ്‌ ഡിസ്‌പ്ലേ (എല്‍.ഇ.ഡി.), ലിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ (എല്‍.സി.ഡി.) എന്നിവയാണ്‌ തത്ത്വത്തില്‍ ഇലക്‌ട്രോണിക കലയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍. വിവിധ വര്‍ണപ്പേനകളും അവയുപയോഗിച്ചു ലഭിക്കുന്ന രൂപങ്ങളും "മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷറുകള്‍' ഉപയോഗിച്ച്‌ വര്‍ണച്ഛായാഗ്രഹണം ചെയ്‌താല്‍ അതീവസുന്ദരങ്ങളായ വര്‍ണചിത്രങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
<gallery Caption="ഇന്ററാക്ടിവ് ഇലക്‌ട്രോണിക കല">

Image:Vol4p297_Iteractive Electronika kala-2TIF.jpg

വരി 18: വരി 18:
</gallery>
</gallery>
-
ചിത്രങ്ങളിലെ വർണഭേദങ്ങളെ, കറുപ്പ്‌, ചാരം, വെള്ള ഇവയ്‌ക്കിടയിൽ കിടക്കുന്ന നിർദിഷ്‌ടതരങ്ങളായി ഇനംതിരിച്ചശേഷം ഓരോ വർണഭേദത്തിനും പകരം പ്രതീകാത്മക ചിത്രങ്ങള്‍ (hieroglyphics)-മുഖങ്ങള്‍, മൃഗങ്ങള്‍, വിമാനങ്ങള്‍, ടെലിഫോണ്‍ റിസീവറുകള്‍, കാറുകള്‍, സംഗീതചിഹ്നങ്ങള്‍-പകരം വച്ച്‌ ചിത്രം പുനരാവിഷ്‌കരിക്കുന്ന ഒരു രീതിയും സാർവത്രികമായിട്ടുണ്ട്‌. കൈകൊണ്ടു ചെയ്യുമ്പോള്‍ ഏതാണ്ട്‌ അസാധ്യമാണ്‌ ഈ ജോലി. സംഗീതരചന. സംഗീതം ടേപ്‌റിക്കാർഡ്‌ ചെയ്‌ത്‌ ഇലക്‌ട്രോണികമാർഗത്തിൽ പുനരാവിഷ്‌കരിക്കുന്ന രീതി ഇന്നുവളരെ പ്രചാരത്തിലുണ്ട്‌. ടേപ്‌റിക്കാർഡർ പുനരുത്‌പാദിപ്പിക്കുന്ന ശബ്‌ദം അതിൽ ആലേഖനം ചെയ്‌തിട്ടുള്ള ചില കാന്തികസംജ്ഞകളെ അടിസ്ഥാനമാക്കിയാണ്‌. ഈ സംജ്ഞകളാകട്ടെ, ആലേഖനം ചെയ്യപ്പെട്ട സംഗീതത്തിന്റെ യഥാതഥമായ പ്രതീകങ്ങളാണുതാനും. കമ്പോസർക്ക്‌ മൂലസംഗീതമില്ലാതെ തന്നെ ഈ സംജ്ഞകള്‍ ഇലക്‌ട്രോണികമാർഗത്തിൽ ഉത്‌പാദിപ്പിക്കാവുന്നതാണ്‌; ഒരു ഡിജിറ്റൽ കംപ്യൂട്ടറും അനുയോജ്യമായ വൈദ്യുത സ്വനയന്ത്രാപകരണങ്ങളും വേണമെന്നു മാത്രം.
+
ചിത്രങ്ങളിലെ വര്‍ണഭേദങ്ങളെ, കറുപ്പ്‌, ചാരം, വെള്ള ഇവയ്‌ക്കിടയില്‍ കിടക്കുന്ന നിര്‍ദിഷ്‌ടതരങ്ങളായി ഇനംതിരിച്ചശേഷം ഓരോ വര്‍ണഭേദത്തിനും പകരം പ്രതീകാത്മക ചിത്രങ്ങള്‍ (hieroglyphics)-മുഖങ്ങള്‍, മൃഗങ്ങള്‍, വിമാനങ്ങള്‍, ടെലിഫോണ്‍ റിസീവറുകള്‍, കാറുകള്‍, സംഗീതചിഹ്നങ്ങള്‍-പകരം വച്ച്‌ ചിത്രം പുനരാവിഷ്‌കരിക്കുന്ന ഒരു രീതിയും സാര്‍വത്രികമായിട്ടുണ്ട്‌. കൈകൊണ്ടു ചെയ്യുമ്പോള്‍ ഏതാണ്ട്‌ അസാധ്യമാണ്‌ ഈ ജോലി. സംഗീതരചന. സംഗീതം ടേപ്‌റിക്കാര്‍ഡ്‌ ചെയ്‌ത്‌ ഇലക്‌ട്രോണികമാര്‍ഗത്തില്‍ പുനരാവിഷ്‌കരിക്കുന്ന രീതി ഇന്നുവളരെ പ്രചാരത്തിലുണ്ട്‌. ടേപ്‌റിക്കാര്‍ഡര്‍ പുനരുത്‌പാദിപ്പിക്കുന്ന ശബ്‌ദം അതില്‍ ആലേഖനം ചെയ്‌തിട്ടുള്ള ചില കാന്തികസംജ്ഞകളെ അടിസ്ഥാനമാക്കിയാണ്‌. ഈ സംജ്ഞകളാകട്ടെ, ആലേഖനം ചെയ്യപ്പെട്ട സംഗീതത്തിന്റെ യഥാതഥമായ പ്രതീകങ്ങളാണുതാനും. കമ്പോസര്‍ക്ക്‌ മൂലസംഗീതമില്ലാതെ തന്നെ ഈ സംജ്ഞകള്‍ ഇലക്‌ട്രോണികമാര്‍ഗത്തില്‍ ഉത്‌പാദിപ്പിക്കാവുന്നതാണ്‌; ഒരു ഡിജിറ്റല്‍ കംപ്യൂട്ടറും അനുയോജ്യമായ വൈദ്യുത സ്വനയന്ത്രാപകരണങ്ങളും വേണമെന്നു മാത്രം.
<gallery>
<gallery>
Image:Vol4p297_CAD picture.jpg|കാഡ് ചിത്രം

Image:Vol4p297_Digital painting.jpg|ഡിജിറ്റല്‍ പെയിന്റിങ്
Image:Vol4p297_Digital painting.jpg|ഡിജിറ്റല്‍ പെയിന്റിങ്
</gallery>
</gallery>
-
സംഗീതമാധുരി അഥവാ "മെലഡി' എന്നത്‌ ശ്രാതാവിന്‌ ഹൃദ്യവും സ്വീകാര്യവുമായ ശബ്‌ദങ്ങളുടെ ഒരു ശ്രണീസംവിധാനമാണെന്നു പറയാം. മധുരമായ ഒരു സംഗീതത്തിനു ശബ്‌ദശ്രണിയിൽ കൂടുതൽ സാമ്യവും സമമിതിയുമുള്ള കരുക്കളാണാവശ്യം. അവയ്‌ക്ക്‌ വളരെ സാവധാനം മാറുന്ന ഒരു നൈരന്തര്യസ്വഭാവമുണ്ടായിരിക്കണം. "എന്‍ട്രോപ്പി' എന്ന എതിർഗുണമാകട്ടെ, വളരെ കൂടുതൽ അപ്രവചനീയത ഉള്‍ക്കൊള്ളുന്നതാണ്‌. തുടർച്ചയായ മാറ്റമോ ശ്രണിയിലെ ശബ്‌ദങ്ങള്‍ തമ്മിൽ സാമ്യമോ സമമിതിയോ കാണുകയില്ല. മധുരസംഗീതത്തിന്‌ എന്‍ട്രോപ്പി എത്രയും കുറഞ്ഞിരിക്കണം എന്നു സാരം. "മെലഡി' ആവിഷ്‌കരിക്കുവാന്‍ ഗണിതശാസ്‌ത്രത്തിലെ മോണ്ടി-കാർലോ മാർഗമാണ്‌ സാധാരണ ഉപയോഗിക്കാറ്‌. ധാരാളം വ്യത്യസ്‌ത സാധ്യതകളുള്ള ഒരു ശബ്‌ദഗണത്തിൽനിന്നും വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമുള്ള കരുക്കളെ സംഭാവ്യതാസിദ്ധാന്തമനുസരിച്ച്‌ യോജിപ്പിക്കുകയും അവയെ പരീക്ഷണവിധേയമാക്കിയോ, കംപ്യൂട്ടറിൽ ഗണിച്ചോ ഏറ്റവും യുക്തമായ ശ്രണി തെരഞ്ഞെടുക്കുകയും ചെയ്യുക വഴി നൂതനങ്ങളായ സംഗീതരൂപങ്ങള്‍ തയ്യാറാക്കാവുന്നതാണ്‌.
+
സംഗീതമാധുരി അഥവാ "മെലഡി' എന്നത്‌ ശ്രാതാവിന്‌ ഹൃദ്യവും സ്വീകാര്യവുമായ ശബ്‌ദങ്ങളുടെ ഒരു ശ്രണീസംവിധാനമാണെന്നു പറയാം. മധുരമായ ഒരു സംഗീതത്തിനു ശബ്‌ദശ്രണിയില്‍ കൂടുതല്‍ സാമ്യവും സമമിതിയുമുള്ള കരുക്കളാണാവശ്യം. അവയ്‌ക്ക്‌ വളരെ സാവധാനം മാറുന്ന ഒരു നൈരന്തര്യസ്വഭാവമുണ്ടായിരിക്കണം. "എന്‍ട്രോപ്പി' എന്ന എതിര്‍ഗുണമാകട്ടെ, വളരെ കൂടുതല്‍ അപ്രവചനീയത ഉള്‍ക്കൊള്ളുന്നതാണ്‌. തുടര്‍ച്ചയായ മാറ്റമോ ശ്രണിയിലെ ശബ്‌ദങ്ങള്‍ തമ്മില്‍ സാമ്യമോ സമമിതിയോ കാണുകയില്ല. മധുരസംഗീതത്തിന്‌ എന്‍ട്രോപ്പി എത്രയും കുറഞ്ഞിരിക്കണം എന്നു സാരം. "മെലഡി' ആവിഷ്‌കരിക്കുവാന്‍ ഗണിതശാസ്‌ത്രത്തിലെ മോണ്ടി-കാര്‍ലോ മാര്‍ഗമാണ്‌ സാധാരണ ഉപയോഗിക്കാറ്‌. ധാരാളം വ്യത്യസ്‌ത സാധ്യതകളുള്ള ഒരു ശബ്‌ദഗണത്തില്‍നിന്നും വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമുള്ള കരുക്കളെ സംഭാവ്യതാസിദ്ധാന്തമനുസരിച്ച്‌ യോജിപ്പിക്കുകയും അവയെ പരീക്ഷണവിധേയമാക്കിയോ, കംപ്യൂട്ടറില്‍ ഗണിച്ചോ ഏറ്റവും യുക്തമായ ശ്രണി തെരഞ്ഞെടുക്കുകയും ചെയ്യുക വഴി നൂതനങ്ങളായ സംഗീതരൂപങ്ങള്‍ തയ്യാറാക്കാവുന്നതാണ്‌.
-
പരിപൂർണമല്ലാത്ത ഇലക്‌ട്രോണിക സംഗീതസംവിധാനങ്ങളുമുണ്ട്‌. ഇതിൽ ചില ഉപകരണങ്ങള്‍ മാത്രം ഇലക്‌ട്രോണികമാർഗത്തിൽ മീട്ടുകയും ബാക്കി ചിലത്‌ പത്തോ പന്ത്രണ്ടോ വാദ്യക്കാർ വായിക്കുകയും ചെയ്യുന്നു. ഇതിലെ മുഖ്യപരിമിതി സ്റ്റേജിലെ മനുഷ്യർക്കെന്തുപറ്റിയാലും ശ്രാതാവിന്റെ പ്രതികരണം എന്തുതന്നെയായാലും അതിനനുസരിച്ച വ്യതിയാനം യന്ത്രഭാഗത്തുനിന്ന്‌ ഉണ്ടാവുകയില്ല എന്നതാണ്‌. തന്മൂലം താളവും ലയവും തെറ്റിയെന്നുവരും. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ തന്നെയെങ്കിൽ വളരെ വിജയപ്രദമായി ഈ കൂട്ടുസംഗീതസമ്പ്രദായം ഉപയോഗിക്കാവുന്നതുമാണ്‌.
+
പരിപൂര്‍ണമല്ലാത്ത ഇലക്‌ട്രോണിക സംഗീതസംവിധാനങ്ങളുമുണ്ട്‌. ഇതില്‍ ചില ഉപകരണങ്ങള്‍ മാത്രം ഇലക്‌ട്രോണികമാര്‍ഗത്തില്‍ മീട്ടുകയും ബാക്കി ചിലത്‌ പത്തോ പന്ത്രണ്ടോ വാദ്യക്കാര്‍ വായിക്കുകയും ചെയ്യുന്നു. ഇതിലെ മുഖ്യപരിമിതി സ്റ്റേജിലെ മനുഷ്യര്‍ക്കെന്തുപറ്റിയാലും ശ്രാതാവിന്റെ പ്രതികരണം എന്തുതന്നെയായാലും അതിനനുസരിച്ച വ്യതിയാനം യന്ത്രഭാഗത്തുനിന്ന്‌ ഉണ്ടാവുകയില്ല എന്നതാണ്‌. തന്മൂലം താളവും ലയവും തെറ്റിയെന്നുവരും. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ തന്നെയെങ്കില്‍ വളരെ വിജയപ്രദമായി ഈ കൂട്ടുസംഗീതസമ്പ്രദായം ഉപയോഗിക്കാവുന്നതുമാണ്‌.
-
കംപ്യൂട്ടർ ഗെയിംസ്‌. കംപ്യൂട്ടർ ഉപയോഗിച്ചുള്ള കളികള്‍. ഇലക്‌ട്രോണിക കലകളുടെ കൂട്ടത്തിൽ പ്രചുരപ്രചാരമുള്ളതാണിവ. കാറോട്ടമത്സരത്തിൽ പങ്കെടുക്കുന്നതും പര്യവേക്ഷണങ്ങളിൽ ഏർപ്പെടുന്നതും യുദ്ധം ചെയ്യുന്നതും മല്ലയുദ്ധത്തിൽ ഏർപ്പെടുന്നതുമൊക്കെ കംപ്യൂട്ടർ ഗെയിമിൽ ലഭ്യമാണ്‌. കളിക്കുന്നയാള്‍ ഒരു കഥാപാത്രമായി പുരോഗമിക്കുന്നുവെന്നതാണ്‌ പ്രത്യേകത.
+
കംപ്യൂട്ടര്‍ ഗെയിംസ്‌. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള കളികള്‍. ഇലക്‌ട്രോണിക കലകളുടെ കൂട്ടത്തില്‍ പ്രചുരപ്രചാരമുള്ളതാണിവ. കാറോട്ടമത്സരത്തില്‍ പങ്കെടുക്കുന്നതും പര്യവേക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതും യുദ്ധം ചെയ്യുന്നതും മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്നതുമൊക്കെ കംപ്യൂട്ടര്‍ ഗെയിമില്‍ ലഭ്യമാണ്‌. കളിക്കുന്നയാള്‍ ഒരു കഥാപാത്രമായി പുരോഗമിക്കുന്നുവെന്നതാണ്‌ പ്രത്യേകത.
<gallery>
<gallery>
Image:Vol4p297_Google Sketchup 8- kala.jpg|കാഡ് ഉപയോഗിച്ചുള്ള വീടിന്റെ രൂപകല്പന

Image:Vol4p297_Electronic art....jpg|ഇലക്‌ട്രോണിക കല
Image:Vol4p297_Electronic art....jpg|ഇലക്‌ട്രോണിക കല
</gallery>
</gallery>
-
ലേസർ 3D ഷോ. പ്രതലങ്ങളിലോ പുകമണ്ഡലത്തിലോ ഇലക്‌ട്രോണിക പരിപഥങ്ങളും കംപ്യൂട്ടറുകളും ഉപയോഗിച്ച്‌ നിയന്ത്രണത്തിലാക്കിയ ലേസർ രശ്‌മികള്‍കൊണ്ട്‌ സൃഷ്‌ടിക്കുന്ന ചിത്രങ്ങളും ത്രിമാനരൂപങ്ങളും. ഡിജിറ്റൽ കല. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തുന്ന ചിത്രങ്ങള്‍, വാസ്‌തുശില്‌പങ്ങള്‍, ശബ്‌ദങ്ങള്‍, വെർച്വൽ റിയാലിറ്റി തുടങ്ങിയവ. ഇലക്‌ട്രോണിക കലയിലെ മുഖ്യവിഭാഗമാണ്‌ ഡിജിറ്റൽ കല. ഗണിതപരമായി ആവിഷ്‌കരിക്കുന്ന ജ്യാമിതീയ രൂപങ്ങളടങ്ങിയ വെക്‌ടർ ഗ്രാഫിക്‌സും ഡിജിറ്റൽ ചിത്രകലയിൽ കരുക്കളായി ഉപയോഗിക്കുന്നു.
+
ലേസര്‍ 3D ഷോ. പ്രതലങ്ങളിലോ പുകമണ്ഡലത്തിലോ ഇലക്‌ട്രോണിക പരിപഥങ്ങളും കംപ്യൂട്ടറുകളും ഉപയോഗിച്ച്‌ നിയന്ത്രണത്തിലാക്കിയ ലേസര്‍ രശ്‌മികള്‍കൊണ്ട്‌ സൃഷ്‌ടിക്കുന്ന ചിത്രങ്ങളും ത്രിമാനരൂപങ്ങളും. ഡിജിറ്റല്‍ കല. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തുന്ന ചിത്രങ്ങള്‍, വാസ്‌തുശില്‌പങ്ങള്‍, ശബ്‌ദങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവ. ഇലക്‌ട്രോണിക കലയിലെ മുഖ്യവിഭാഗമാണ്‌ ഡിജിറ്റല്‍ കല. ഗണിതപരമായി ആവിഷ്‌കരിക്കുന്ന ജ്യാമിതീയ രൂപങ്ങളടങ്ങിയ വെക്‌ടര്‍ ഗ്രാഫിക്‌സും ഡിജിറ്റല്‍ ചിത്രകലയില്‍ കരുക്കളായി ഉപയോഗിക്കുന്നു.
-
ഇന്റർനെറ്റിന്റെ പ്രചാരത്തോടെ ഗാലറികളും കാന്‍വാസുമില്ലാതെ ചിത്രങ്ങളും സംഗീതപരിപാടികളും അവതരിപ്പിക്കാമെന്ന്‌ വന്നു. കലാസൃഷ്‌ടികള്‍ ഇന്റർനെറ്റിലൂടെ അവതരിപ്പിക്കുന്നത്‌ സാർവത്രികമായി വരുന്നു. കംപ്യൂട്ടർ ഉപയോഗിച്ച്‌ ആവിഷ്‌കരിക്കുന്നവ അയഥാർഥമായ ചുറ്റുപാടുകളായിരിക്കും. ഉദാഹരണമായി പ്രാരംഭത്തിലുള്ള ഡ്രവിങ്‌ പരിശീലനവും പൈലറ്റ്‌ പരിശീലനവും വെർച്വൽ റിയാലിറ്റിയിൽ നിർവഹിക്കാവുന്നതാണ്‌. പെയിന്റിങ്ങും വാസ്‌തുശില്‌പവും സംഗീതവും കൂടാതെ ഡിജിറ്റൽ പ്രതിഷ്‌ഠാപന കലയും വെർച്വൽ റിയാലിറ്റിയും ഡിജിറ്റൽ കലയിൽ ഉള്‍പ്പെടുന്നു.
+
ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെ ഗാലറികളും കാന്‍വാസുമില്ലാതെ ചിത്രങ്ങളും സംഗീതപരിപാടികളും അവതരിപ്പിക്കാമെന്ന്‌ വന്നു. കലാസൃഷ്‌ടികള്‍ ഇന്റര്‍നെറ്റിലൂടെ അവതരിപ്പിക്കുന്നത്‌ സാര്‍വത്രികമായി വരുന്നു. കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ ആവിഷ്‌കരിക്കുന്നവ അയഥാര്‍ഥമായ ചുറ്റുപാടുകളായിരിക്കും. ഉദാഹരണമായി പ്രാരംഭത്തിലുള്ള ഡ്രവിങ്‌ പരിശീലനവും പൈലറ്റ്‌ പരിശീലനവും വെര്‍ച്വല്‍ റിയാലിറ്റിയില്‍ നിര്‍വഹിക്കാവുന്നതാണ്‌. പെയിന്റിങ്ങും വാസ്‌തുശില്‌പവും സംഗീതവും കൂടാതെ ഡിജിറ്റല്‍ പ്രതിഷ്‌ഠാപന കലയും വെര്‍ച്വല്‍ റിയാലിറ്റിയും ഡിജിറ്റല്‍ കലയില്‍ ഉള്‍പ്പെടുന്നു.
-
ചിത്രമെഴുത്തായാലും സംഗീതസംവിധാനമായാലും യന്ത്രമാണ്‌ പ്രവൃത്തി ചെയ്യുന്നതെങ്കിലും ചെയ്യിക്കുന്ന കരങ്ങളും തലച്ചോറും മനുഷ്യന്റേതുതന്നെ. വിശദമായ "പ്രാഗ്രാം' ഇല്ലാതെ യന്ത്രത്തെക്കൊണ്ട്‌ ഈദൃശപ്രവർത്തികള്‍ ചെയ്യിക്കുക സാധ്യമല്ല. നോ. ഇലക്‌ട്രോണികം; ഇലക്‌ട്രോണികോപകരണങ്ങള്‍
+
ചിത്രമെഴുത്തായാലും സംഗീതസംവിധാനമായാലും യന്ത്രമാണ്‌ പ്രവൃത്തി ചെയ്യുന്നതെങ്കിലും ചെയ്യിക്കുന്ന കരങ്ങളും തലച്ചോറും മനുഷ്യന്റേതുതന്നെ. വിശദമായ "പ്രാഗ്രാം' ഇല്ലാതെ യന്ത്രത്തെക്കൊണ്ട്‌ ഈദൃശപ്രവര്‍ത്തികള്‍ ചെയ്യിക്കുക സാധ്യമല്ല. നോ. ഇലക്‌ട്രോണികം; ഇലക്‌ട്രോണികോപകരണങ്ങള്‍
(ഡോ. ബി. പ്രംലെറ്റ്‌; വി.കെ. ദാമോദരന്‍; സ.പ.)

Current revision as of 09:37, 11 സെപ്റ്റംബര്‍ 2014

ഇലക്‌ട്രോണിക കല

Electronic art

ഇലക്‌ട്രോണികോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കല. സംഗീതം, ചിത്രമെഴുത്ത്‌, കാവ്യരചന തുടങ്ങിയ സുന്ദരകലകളുടെ രംഗത്ത്‌ ആവിഷ്‌കരണത്തിനും അവതരണത്തിനും ഗുണനിയന്ത്രണത്തിനും ആയി ഇലക്‌ട്രോണികോപകരണങ്ങള്‍ ഇന്നു കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നു. ആസ്വാദനയോഗ്യമായ രൂപത്തില്‍ കലാസൃഷ്‌ടികള്‍ യാന്ത്രികമായി നേരിട്ട്‌ ആവിഷ്‌കരിക്കുവാനുള്ള സൗകര്യം ആവിഷ്‌കര്‍ത്താവിനു ലഭ്യമാക്കുന്നത്‌ ഇലക്‌ട്രോണികോപകരണങ്ങളിലൂടെയാകുമ്പോള്‍ പ്രസ്‌തുത കലയെ ഇലക്‌ട്രോണിക കല എന്നു വിവക്ഷിക്കാം. ഗണിത ശാസ്‌ത്രതത്ത്വങ്ങള്‍ ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണത്തിലും കലയുടെ ആവിഷ്‌കരണത്തിലും ഉപയോഗിക്കപ്പെടുന്നു. ഇന്ന്‌ ഈ മേഖലയില്‍ ലഭ്യമായ നിരവധി സോഫ്‌ട്‌വെയറുകള്‍ ഇലക്‌ട്രോണിക കലയെ ലളിതവും ചെലവുകുറഞ്ഞതുമാക്കി മാറ്റിയിരിക്കുന്നു.

കംപ്യൂട്ടര്‍ ഗെയിംസ്

ചിത്രമെഴുത്ത്‌. കംപ്യൂട്ടറുകള്‍ സാര്‍വത്രികമായതോടെയാണ്‌ ചിത്രമെഴുതാന്‍ ഇലക്‌ട്രോണിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയത്‌. ആദ്യമാദ്യം കെട്ടിടങ്ങളുടെ രൂപകല്‌പന നടത്തുന്നതിലും നിര്‍മാണ ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനുവേണ്ടിയുമാണ്‌ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ കാര്‍ട്ടൂണ്‍കഥകള്‍, രാസപ്രക്രിയകളുടെ "സീക്വന്‍സുകള്‍' എന്നിവ രചിക്കുന്നതിനും അവ ചലച്ചിത്രമാക്കാനാവശ്യമായ ചിത്രങ്ങളുടെ നിര്‍മാണത്തിനും ഈ സമ്പ്രദായം ഉപയോഗപ്പെട്ടു. ഒരേ ത്രിമാനരൂപത്തില്‍ നിഷ്‌പാദിക്കുന്നതുകൊണ്ട്‌ കുറ്റമറ്റ സ്വീക്വന്‍സുകള്‍ ലഭിക്കുവാന്‍ ഇതുപകരിക്കുന്നു. ഡിസൈന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സംവിധാന പുരോഗതി ഒരു കാഥോഡ്‌റേ ട്യൂബിന്റെ സ്‌ക്രീനില്‍ ഇലക്‌ട്രോണിക മാര്‍ഗത്തില്‍ വരച്ചുകാണിക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമ്പ്രദായം പിന്നീട്‌ പ്രചാരത്തില്‍ വന്നു. "കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്‌' എന്ന ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത, ഡിസൈന്‍ ചെയ്‌തുകഴിഞ്ഞ ഒരു പാലത്തിന്റെയോ കെട്ടിടത്തിന്റെയോ വിമാനത്തിന്റെയോ ഏതു വിശദചിത്രവും പുറംകാഴ്‌ചയും ഇഷ്‌ടമുള്ള കോണുകളിലൂടെ ലഭ്യമാക്കാമെന്നതാണ്‌. കൃത്യമായ ഗണിതശാസ്‌ത്ര വര്‍ണനകള്‍ മാത്രം മതി മുന്‍കൂട്ടി പൂര്‍ണമായും വിഭാവനം ചെയ്‌തിട്ടില്ലാത്ത ഒരു രൂപം സൃഷ്‌ടിക്കുവാന്‍. കംപ്യൂട്ടറിന്റെ ഗണിതഫലങ്ങള്‍ വിട്ടുകിട്ടാനുള്ള ഉപായങ്ങളില്‍ ടെലിവിഷന്‍ രീതിയിലുള്ള കാഥോഡ്‌റേ ട്യൂബുകളും പ്രത്യേക അച്ചടിപ്പലകകളും മറ്റുമാണ്‌ ഉപയോഗിക്കുക.

കംപ്യൂട്ടര്‍ ഗെയിംസ്

കംപ്യൂട്ടറുകളില്‍ പ്രശ്‌നപരിഹാരം പൊതുവേ രണ്ട്‌ തരത്തിലാണ്‌ പ്രാവര്‍ത്തികമാക്കാറുള്ളത്‌. ഒന്നിനെ "ബാച്ച്‌ ഓപ്പറേഷന്‍' എന്നും മറ്റേതിനെ "ഓണ്‍ലൈന്‍ ഓപ്പറേഷന്‍' എന്നും വിവക്ഷിക്കുന്നു. പലരുടെയും പ്രശ്‌നങ്ങള്‍ സ്വീകരിച്ച്‌, അവരുടെ അഭാവത്തില്‍ അവ അപഗ്രഥിച്ച്‌ ഉത്തരം രേഖപ്പെടുത്തി നല്‌കുകയാണ്‌ ബാച്ച്‌രീതി. പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ത്തന്നെ അതു തയ്യാറാക്കിയ വ്യക്തിയും യന്ത്രവും തമ്മില്‍ സജീവസമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍ അതിനെ ഓണ്‍ലൈന്‍ ഓപ്പറേഷന്‍ എന്നുപറയും. ബാച്ച്‌രീതി വളരെ അനാകര്‍ഷകമാണ്‌; ക്രിയകള്‍ സ്വാഭാവികമായും സാവധാനത്തിലേ ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ സമയം ഏറെ നഷ്‌ടപ്പെട്ടുപോവും. പ്രത്യേകോദ്ദേശ്യത്തോടെ നിര്‍മിക്കുന്ന ചെറിയ കംപ്യൂട്ടറുകളോ "ടൈംഷേറിങ്‌' സമ്പ്രദായമോ ഉപയോഗിക്കുകയാണെങ്കില്‍ ഈ നഷ്‌ടം നല്ലൊരു പരിധിവരെ കുറയ്‌ക്കാനാകും. ടൈംഷേറിങ്ങില്‍ ഒരു കംപ്യൂട്ടറിന്‌ നിരവധി പ്രശ്‌നങ്ങള്‍ ചാക്രികമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

ടാബ് ലെറ്റും പേനയും

എന്‍ജിനീയറിങ്‌ രംഗത്തുള്ള ഈ സവിശേഷസൗകര്യം ഉപയോഗപ്പെടുത്തിയാണ്‌ കലാകാരന്‍ ചിത്രമെഴുത്തിന്‌ കംപ്യൂട്ടറിന്റെ സഹായം തേടിക്കൊണ്ടിരിക്കുന്നത്‌. ചിത്രകാരനും യന്ത്രവും തമ്മിലുള്ള സഹകരണത്തിലൂടെ പുതിയ കലാരൂപങ്ങള്‍ ആവിഷ്‌കരിച്ചെടുക്കുന്നു. ഗണിതശാസ്‌ത്രപരമായി നോക്കിയാല്‍ ചലിക്കുന്ന ഒരു പ്രകാശബിന്ദുവിന്റെയോ നീങ്ങുന്ന ഒരു പേനയുടെയോ തുടര്‍ച്ചയായുള്ള x,y നിര്‍ദേശാങ്കങ്ങള്‍ ഗണിച്ചു തിട്ടപ്പെടുത്തി അവയെ ഉത്തരം നല്‌കുന്ന വിഭാഗത്തിലേക്കു നല്‌കുകയാണ്‌ യന്ത്രം ചെയ്യേണ്ടത്‌. വേഗത്തെയും പ്രവര്‍ത്തന സൗകര്യത്തെയും മുന്‍നിര്‍ത്തി ചിത്രം വരയ്‌ക്കുന്ന "ഡിജിറ്റല്‍ കംപ്യൂട്ടറുകള്‍'ക്കൊത്ത്‌ "ഡിജിറ്റല്‍-അനലോഗ്‌ പരിവര്‍ത്തിനികള്‍' ഘടിപ്പിച്ചിരിക്കും. ഒരു അനലോഗ്‌ ഉപായത്തിന്‌ സീക്രീനില്‍ ഒരു വര വരയ്‌ക്കുവാന്‍ കൂടിയത്‌ 30 മൈക്രാ സെക്കന്‍ഡ്‌ സമയം മതിയാവും. സംജ്ഞകള്‍ (signals) ഉത്‌പാദിപ്പിക്കുന്ന ജനറേറ്ററുകളാണെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. മറ്റു ചില യന്ത്രങ്ങളില്‍ ആവശ്യമായ എല്ലാത്തരം സംജ്ഞകളും പ്രത്യേകമായ ഒരു സ്ഥിരം സ്‌മരണയില്‍ സൂക്ഷിച്ചുവച്ചിരിക്കും. ഇവയ്‌ക്ക്‌ ഓരോ കോഡ്‌ നമ്പരും നല്‌കും. യന്ത്രം ഗണിച്ചു നല്‌കുന്ന ഉത്തരങ്ങള്‍ ഈ കോഡ്‌ നമ്പരായാല്‍, ഉടന്‍തന്നെ നിര്‍ദിഷ്‌ട "സിംബല്‍' സ്‌ക്രീനില്‍ പുനരാവിഷ്‌കരിക്കുകയായി.

ലേസര്‍ ‍3D ഷോ

"പ്രകാശതൂലിക' എന്ന മറ്റൊരു സമ്പ്രദായത്തില്‍ ഡിസൈനര്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച ഒരു പേനകൊണ്ട്‌ സ്‌ക്രീനിനു പുറത്ത്‌ വരയ്‌ക്കുന്ന രൂപങ്ങള്‍ അവയുടെ ഗണിതശാസ്‌ത്ര തത്തുല്യങ്ങളായി കംപ്യൂട്ടര്‍ മെമ്മറിയില്‍ സംഭരിച്ചുവയ്‌ക്കുന്നു. അകത്തെ കണക്കുകൂട്ടലുകളില്‍ ഭേദഗതി വരുത്താനും കൂടുതല്‍ തൃപ്‌തികരമായ രൂപങ്ങള്‍ സൃഷ്‌ടിക്കുവാനും യന്ത്രവുമായി പേന ഉപയോഗിച്ച്‌ ഇടപെടുന്നതുവഴി സാധിക്കുന്നു. ഇതിലും കുറച്ചുകൂടി പരിഷ്‌കരിച്ച ഒരു സമ്പ്രദായമാണ്‌ "ഇലക്‌ട്രോണിക ടാബ്‌ലറ്റ്‌' എന്നത്‌. ഇതില്‍ ടാബ്‌ലറ്റും (വരപ്പുപലക) യന്ത്രവും കപ്പാസിറ്റര്‍ ബന്ധിതമാണ്‌. ടാബ്‌ലറ്റില്‍ സൗകര്യംപോലെ എവിടെ വേണമെങ്കിലും വയ്‌ക്കാം. കുത്തനെയുള്ള ട്യൂബിന്റെ സ്‌ക്രീനില്‍ വരയ്‌ക്കുന്ന അസൗകര്യം ഇതിന്‌ ഇല്ല; പക്ഷേ താരതമേ്യന ചെലവ്‌ കൂടും.

ഇലക്‌ട്രോണിക ലേഖാസമ്പ്രദായങ്ങള്‍ പ്രത്യേകതരം സ്‌കാനിങ്‌ രീതികള്‍, സ്‌പോട്ട്‌ സ്‌കാനറുകള്‍, വിഡിയോ പ്രവര്‍ധക പരിപഥങ്ങള്‍, പ്രദര്‍ശന (ഡിസ്‌പ്ലേ) ട്യൂബുകള്‍, ലൈറ്റ്‌ എമിറ്റിങ്‌ ഡിസ്‌പ്ലേ (എല്‍.ഇ.ഡി.), ലിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ (എല്‍.സി.ഡി.) എന്നിവയാണ്‌ തത്ത്വത്തില്‍ ഇലക്‌ട്രോണിക കലയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍. വിവിധ വര്‍ണപ്പേനകളും അവയുപയോഗിച്ചു ലഭിക്കുന്ന രൂപങ്ങളും "മള്‍ട്ടിപ്പിള്‍ എക്‌സ്‌പോഷറുകള്‍' ഉപയോഗിച്ച്‌ വര്‍ണച്ഛായാഗ്രഹണം ചെയ്‌താല്‍ അതീവസുന്ദരങ്ങളായ വര്‍ണചിത്രങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

ചിത്രങ്ങളിലെ വര്‍ണഭേദങ്ങളെ, കറുപ്പ്‌, ചാരം, വെള്ള ഇവയ്‌ക്കിടയില്‍ കിടക്കുന്ന നിര്‍ദിഷ്‌ടതരങ്ങളായി ഇനംതിരിച്ചശേഷം ഓരോ വര്‍ണഭേദത്തിനും പകരം പ്രതീകാത്മക ചിത്രങ്ങള്‍ (hieroglyphics)-മുഖങ്ങള്‍, മൃഗങ്ങള്‍, വിമാനങ്ങള്‍, ടെലിഫോണ്‍ റിസീവറുകള്‍, കാറുകള്‍, സംഗീതചിഹ്നങ്ങള്‍-പകരം വച്ച്‌ ചിത്രം പുനരാവിഷ്‌കരിക്കുന്ന ഒരു രീതിയും സാര്‍വത്രികമായിട്ടുണ്ട്‌. കൈകൊണ്ടു ചെയ്യുമ്പോള്‍ ഏതാണ്ട്‌ അസാധ്യമാണ്‌ ഈ ജോലി. സംഗീതരചന. സംഗീതം ടേപ്‌റിക്കാര്‍ഡ്‌ ചെയ്‌ത്‌ ഇലക്‌ട്രോണികമാര്‍ഗത്തില്‍ പുനരാവിഷ്‌കരിക്കുന്ന രീതി ഇന്നുവളരെ പ്രചാരത്തിലുണ്ട്‌. ടേപ്‌റിക്കാര്‍ഡര്‍ പുനരുത്‌പാദിപ്പിക്കുന്ന ശബ്‌ദം അതില്‍ ആലേഖനം ചെയ്‌തിട്ടുള്ള ചില കാന്തികസംജ്ഞകളെ അടിസ്ഥാനമാക്കിയാണ്‌. ഈ സംജ്ഞകളാകട്ടെ, ആലേഖനം ചെയ്യപ്പെട്ട സംഗീതത്തിന്റെ യഥാതഥമായ പ്രതീകങ്ങളാണുതാനും. കമ്പോസര്‍ക്ക്‌ മൂലസംഗീതമില്ലാതെ തന്നെ ഈ സംജ്ഞകള്‍ ഇലക്‌ട്രോണികമാര്‍ഗത്തില്‍ ഉത്‌പാദിപ്പിക്കാവുന്നതാണ്‌; ഒരു ഡിജിറ്റല്‍ കംപ്യൂട്ടറും അനുയോജ്യമായ വൈദ്യുത സ്വനയന്ത്രാപകരണങ്ങളും വേണമെന്നു മാത്രം.

സംഗീതമാധുരി അഥവാ "മെലഡി' എന്നത്‌ ശ്രാതാവിന്‌ ഹൃദ്യവും സ്വീകാര്യവുമായ ശബ്‌ദങ്ങളുടെ ഒരു ശ്രണീസംവിധാനമാണെന്നു പറയാം. മധുരമായ ഒരു സംഗീതത്തിനു ശബ്‌ദശ്രണിയില്‍ കൂടുതല്‍ സാമ്യവും സമമിതിയുമുള്ള കരുക്കളാണാവശ്യം. അവയ്‌ക്ക്‌ വളരെ സാവധാനം മാറുന്ന ഒരു നൈരന്തര്യസ്വഭാവമുണ്ടായിരിക്കണം. "എന്‍ട്രോപ്പി' എന്ന എതിര്‍ഗുണമാകട്ടെ, വളരെ കൂടുതല്‍ അപ്രവചനീയത ഉള്‍ക്കൊള്ളുന്നതാണ്‌. തുടര്‍ച്ചയായ മാറ്റമോ ശ്രണിയിലെ ശബ്‌ദങ്ങള്‍ തമ്മില്‍ സാമ്യമോ സമമിതിയോ കാണുകയില്ല. മധുരസംഗീതത്തിന്‌ എന്‍ട്രോപ്പി എത്രയും കുറഞ്ഞിരിക്കണം എന്നു സാരം. "മെലഡി' ആവിഷ്‌കരിക്കുവാന്‍ ഗണിതശാസ്‌ത്രത്തിലെ മോണ്ടി-കാര്‍ലോ മാര്‍ഗമാണ്‌ സാധാരണ ഉപയോഗിക്കാറ്‌. ധാരാളം വ്യത്യസ്‌ത സാധ്യതകളുള്ള ഒരു ശബ്‌ദഗണത്തില്‍നിന്നും വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമുള്ള കരുക്കളെ സംഭാവ്യതാസിദ്ധാന്തമനുസരിച്ച്‌ യോജിപ്പിക്കുകയും അവയെ പരീക്ഷണവിധേയമാക്കിയോ, കംപ്യൂട്ടറില്‍ ഗണിച്ചോ ഏറ്റവും യുക്തമായ ശ്രണി തെരഞ്ഞെടുക്കുകയും ചെയ്യുക വഴി നൂതനങ്ങളായ സംഗീതരൂപങ്ങള്‍ തയ്യാറാക്കാവുന്നതാണ്‌.

പരിപൂര്‍ണമല്ലാത്ത ഇലക്‌ട്രോണിക സംഗീതസംവിധാനങ്ങളുമുണ്ട്‌. ഇതില്‍ ചില ഉപകരണങ്ങള്‍ മാത്രം ഇലക്‌ട്രോണികമാര്‍ഗത്തില്‍ മീട്ടുകയും ബാക്കി ചിലത്‌ പത്തോ പന്ത്രണ്ടോ വാദ്യക്കാര്‍ വായിക്കുകയും ചെയ്യുന്നു. ഇതിലെ മുഖ്യപരിമിതി സ്റ്റേജിലെ മനുഷ്യര്‍ക്കെന്തുപറ്റിയാലും ശ്രാതാവിന്റെ പ്രതികരണം എന്തുതന്നെയായാലും അതിനനുസരിച്ച വ്യതിയാനം യന്ത്രഭാഗത്തുനിന്ന്‌ ഉണ്ടാവുകയില്ല എന്നതാണ്‌. തന്മൂലം താളവും ലയവും തെറ്റിയെന്നുവരും. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ തന്നെയെങ്കില്‍ വളരെ വിജയപ്രദമായി ഈ കൂട്ടുസംഗീതസമ്പ്രദായം ഉപയോഗിക്കാവുന്നതുമാണ്‌.

കംപ്യൂട്ടര്‍ ഗെയിംസ്‌. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള കളികള്‍. ഇലക്‌ട്രോണിക കലകളുടെ കൂട്ടത്തില്‍ പ്രചുരപ്രചാരമുള്ളതാണിവ. കാറോട്ടമത്സരത്തില്‍ പങ്കെടുക്കുന്നതും പര്യവേക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതും യുദ്ധം ചെയ്യുന്നതും മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്നതുമൊക്കെ കംപ്യൂട്ടര്‍ ഗെയിമില്‍ ലഭ്യമാണ്‌. കളിക്കുന്നയാള്‍ ഒരു കഥാപാത്രമായി പുരോഗമിക്കുന്നുവെന്നതാണ്‌ പ്രത്യേകത.

ലേസര്‍ 3D ഷോ. പ്രതലങ്ങളിലോ പുകമണ്ഡലത്തിലോ ഇലക്‌ട്രോണിക പരിപഥങ്ങളും കംപ്യൂട്ടറുകളും ഉപയോഗിച്ച്‌ നിയന്ത്രണത്തിലാക്കിയ ലേസര്‍ രശ്‌മികള്‍കൊണ്ട്‌ സൃഷ്‌ടിക്കുന്ന ചിത്രങ്ങളും ത്രിമാനരൂപങ്ങളും. ഡിജിറ്റല്‍ കല. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തുന്ന ചിത്രങ്ങള്‍, വാസ്‌തുശില്‌പങ്ങള്‍, ശബ്‌ദങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവ. ഇലക്‌ട്രോണിക കലയിലെ മുഖ്യവിഭാഗമാണ്‌ ഡിജിറ്റല്‍ കല. ഗണിതപരമായി ആവിഷ്‌കരിക്കുന്ന ജ്യാമിതീയ രൂപങ്ങളടങ്ങിയ വെക്‌ടര്‍ ഗ്രാഫിക്‌സും ഡിജിറ്റല്‍ ചിത്രകലയില്‍ കരുക്കളായി ഉപയോഗിക്കുന്നു.

ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെ ഗാലറികളും കാന്‍വാസുമില്ലാതെ ചിത്രങ്ങളും സംഗീതപരിപാടികളും അവതരിപ്പിക്കാമെന്ന്‌ വന്നു. കലാസൃഷ്‌ടികള്‍ ഇന്റര്‍നെറ്റിലൂടെ അവതരിപ്പിക്കുന്നത്‌ സാര്‍വത്രികമായി വരുന്നു. കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ ആവിഷ്‌കരിക്കുന്നവ അയഥാര്‍ഥമായ ചുറ്റുപാടുകളായിരിക്കും. ഉദാഹരണമായി പ്രാരംഭത്തിലുള്ള ഡ്രവിങ്‌ പരിശീലനവും പൈലറ്റ്‌ പരിശീലനവും വെര്‍ച്വല്‍ റിയാലിറ്റിയില്‍ നിര്‍വഹിക്കാവുന്നതാണ്‌. പെയിന്റിങ്ങും വാസ്‌തുശില്‌പവും സംഗീതവും കൂടാതെ ഡിജിറ്റല്‍ പ്രതിഷ്‌ഠാപന കലയും വെര്‍ച്വല്‍ റിയാലിറ്റിയും ഡിജിറ്റല്‍ കലയില്‍ ഉള്‍പ്പെടുന്നു.

ചിത്രമെഴുത്തായാലും സംഗീതസംവിധാനമായാലും യന്ത്രമാണ്‌ പ്രവൃത്തി ചെയ്യുന്നതെങ്കിലും ചെയ്യിക്കുന്ന കരങ്ങളും തലച്ചോറും മനുഷ്യന്റേതുതന്നെ. വിശദമായ "പ്രാഗ്രാം' ഇല്ലാതെ യന്ത്രത്തെക്കൊണ്ട്‌ ഈദൃശപ്രവര്‍ത്തികള്‍ ചെയ്യിക്കുക സാധ്യമല്ല. നോ. ഇലക്‌ട്രോണികം; ഇലക്‌ട്രോണികോപകരണങ്ങള്‍

(ഡോ. ബി. പ്രംലെറ്റ്‌; വി.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍