This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോമീറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രോമീറ്റർ == == Electrometer == വൈദ്യുതീവാഹകത്തിലെ വിദ്യുത്‌ ചാർ...)
(Electrometer)
 
വരി 2: വരി 2:
== Electrometer ==
== Electrometer ==
-
വൈദ്യുതീവാഹകത്തിലെ വിദ്യുത്‌ ചാർജിന്റെ (electric charge) സാന്നിധ്യം നിദർശിക്കുന്നതിനും പൊട്ടന്‍ഷ്യൽ അന്തരം അളക്കുന്നതിനുമുള്ള ഒരു സൂക്ഷ്‌മോപകരണം. ഒരു "വോള്‍ട്ട്‌മീറ്റർ' ആയി ഇതിനെ കണക്കാക്കാം. രണ്ടു ചാർജിത വസ്‌തുക്കള്‍ തമ്മിലുള്ള വിദ്യുത്‌ സ്ഥിതിക ബലം ആണ്‌ (electrostatic force)  ഇതുകൊണ്ട്‌ അളക്കുന്നത്‌. പരിസരത്തിലുള്ള വിദ്യുത്‌ ചാർജുകളുടെ ചലനങ്ങള്‍ അളവുകളെ സ്വാധീനിക്കുമെന്നുള്ളതുകൊണ്ട്‌ ഈ ഉപകരണം "എർത്തു' ചെയ്യപ്പെട്ട ചാലകങ്ങള്‍കൊണ്ട്‌ പരിരക്ഷണം ചെയ്യപ്പെട്ടിരിക്കും. പലയിനത്തിലുള്ള ഇലക്‌ട്രോമീറ്ററുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌.
+
വൈദ്യുതീവാഹകത്തിലെ വിദ്യുത്‌ ചാര്‍ജിന്റെ (electric charge) സാന്നിധ്യം നിദര്‍ശിക്കുന്നതിനും പൊട്ടന്‍ഷ്യല്‍ അന്തരം അളക്കുന്നതിനുമുള്ള ഒരു സൂക്ഷ്‌മോപകരണം. ഒരു "വോള്‍ട്ട്‌മീറ്റര്‍' ആയി ഇതിനെ കണക്കാക്കാം. രണ്ടു ചാര്‍ജിത വസ്‌തുക്കള്‍ തമ്മിലുള്ള വിദ്യുത്‌ സ്ഥിതിക ബലം ആണ്‌ (electrostatic force)  ഇതുകൊണ്ട്‌ അളക്കുന്നത്‌. പരിസരത്തിലുള്ള വിദ്യുത്‌ ചാര്‍ജുകളുടെ ചലനങ്ങള്‍ അളവുകളെ സ്വാധീനിക്കുമെന്നുള്ളതുകൊണ്ട്‌ ഈ ഉപകരണം "എര്‍ത്തു' ചെയ്യപ്പെട്ട ചാലകങ്ങള്‍കൊണ്ട്‌ പരിരക്ഷണം ചെയ്യപ്പെട്ടിരിക്കും. പലയിനത്തിലുള്ള ഇലക്‌ട്രോമീറ്ററുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌.
-
"ആകർഷണ ഡിസ്‌ക്‌ ഇലക്‌ട്രോമീറ്ററി'ന്റെ പ്രധാന ഭാഗം ഒരു "സമാന്തരപ്ലേറ്റ്‌ കണ്ടന്‍സർ' ആണ്‌. ഈ പ്ലേറ്റുകള്‍ തമ്മിലുള്ള ആകർഷണബലത്തിൽനിന്നാണ്‌ പൊട്ടന്‍ഷ്യൽ അന്തരം ഇതിൽ അളക്കുന്നത്‌. "ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്ററി'ലാകട്ടെ സൂക്ഷ്‌മതയും  കൃത്യതയും ഒരുമിച്ചു ലഭിക്കുന്നു. നാല്‌ ഖണ്ഡ(quadrant)ങ്ങളായി വിഭജിക്കപ്പെട്ട പൊള്ളയായ ഒരു സിലിണ്ടർ രൂപത്തിലാണ്‌ ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്റർ. ഈ ഖണ്ഡങ്ങള്‍ക്കകത്ത്‌ തൂക്കിയിട്ടിട്ടുള്ള സൂചിയുടെ വ്യതിചലനം ആ ഖണ്ഡജോടികള്‍ക്ക്‌ നല്‌കിയിട്ടുള്ള പൊട്ടന്‍ഷ്യലുകള്‍ക്ക്‌ അനുസരണമായിരിക്കും. "കെൽവിന്‍ മള്‍ട്ടി സെല്ലുലർ ഇലക്‌ട്രോമീറ്ററി'പല ക്വാഡ്രന്റുകള്‍ ഇഡിയോസ്റ്റാറ്റിക്കലായി ഉപയോഗിച്ചിരിക്കുന്നതുമൂലം 1019 ആമ്പിയർ ധാര പോലും അതിലളക്കാന്‍ സാധിക്കും. "സ്‌റ്റ്രിങ്‌ ഇലക്‌ട്രോമീറ്ററു'കളിൽ രണ്ടു പ്ലേറ്റുകള്‍ക്കിടയ്‌ക്കു നീട്ടിക്കെട്ടിയിട്ടുള്ള ഒരു ചാലകതന്തുവിന്റെ വ്യതിചലനമാണ്‌ വീക്ഷിക്കുന്നത്‌. "വാക്വം ട്യൂബുകള്‍' വഴിയായി വോള്‍ട്ടത പ്രവർധിപ്പിച്ച്‌ ഏറ്റവും ചെറിയ ധാരകള്‍ കൂടി അളക്കുവാന്‍ പറ്റുന്നവിധത്തിലാണ്‌ "വാക്വം ട്യൂബ്‌ ഇലക്‌ട്രോമീറ്ററുകള്‍' നിർമിച്ചിട്ടുള്ളത്‌.
+
"ആകര്‍ഷണ ഡിസ്‌ക്‌ ഇലക്‌ട്രോമീറ്ററി'ന്റെ പ്രധാന ഭാഗം ഒരു "സമാന്തരപ്ലേറ്റ്‌ കണ്ടന്‍സര്‍' ആണ്‌. ഈ പ്ലേറ്റുകള്‍ തമ്മിലുള്ള ആകര്‍ഷണബലത്തില്‍നിന്നാണ്‌ പൊട്ടന്‍ഷ്യല്‍ അന്തരം ഇതില്‍ അളക്കുന്നത്‌. "ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്ററി'ലാകട്ടെ സൂക്ഷ്‌മതയും  കൃത്യതയും ഒരുമിച്ചു ലഭിക്കുന്നു. നാല്‌ ഖണ്ഡ(quadrant)ങ്ങളായി വിഭജിക്കപ്പെട്ട പൊള്ളയായ ഒരു സിലിണ്ടര്‍ രൂപത്തിലാണ്‌ ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്റര്‍. ഈ ഖണ്ഡങ്ങള്‍ക്കകത്ത്‌ തൂക്കിയിട്ടിട്ടുള്ള സൂചിയുടെ വ്യതിചലനം ആ ഖണ്ഡജോടികള്‍ക്ക്‌ നല്‌കിയിട്ടുള്ള പൊട്ടന്‍ഷ്യലുകള്‍ക്ക്‌ അനുസരണമായിരിക്കും. "കെല്‍വിന്‍ മള്‍ട്ടി സെല്ലുലര്‍ ഇലക്‌ട്രോമീറ്ററി'ല്‍ പല ക്വാഡ്രന്റുകള്‍ ഇഡിയോസ്റ്റാറ്റിക്കലായി ഉപയോഗിച്ചിരിക്കുന്നതുമൂലം 1019 ആമ്പിയര്‍ ധാര പോലും അതിലളക്കാന്‍ സാധിക്കും. "സ്‌റ്റ്രിങ്‌ ഇലക്‌ട്രോമീറ്ററു'കളില്‍ രണ്ടു പ്ലേറ്റുകള്‍ക്കിടയ്‌ക്കു നീട്ടിക്കെട്ടിയിട്ടുള്ള ഒരു ചാലകതന്തുവിന്റെ വ്യതിചലനമാണ്‌ വീക്ഷിക്കുന്നത്‌. "വാക്വം ട്യൂബുകള്‍' വഴിയായി വോള്‍ട്ടത പ്രവര്‍ധിപ്പിച്ച്‌ ഏറ്റവും ചെറിയ ധാരകള്‍ കൂടി അളക്കുവാന്‍ പറ്റുന്നവിധത്തിലാണ്‌ "വാക്വം ട്യൂബ്‌ ഇലക്‌ട്രോമീറ്ററുകള്‍' നിര്‍മിച്ചിട്ടുള്ളത്‌.
-
(ഡോ. വി. ഉണ്ണിക്കൃഷ്‌ണന്‍ നായർ)
+
(ഡോ. വി. ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

Current revision as of 09:32, 11 സെപ്റ്റംബര്‍ 2014

ഇലക്‌ട്രോമീറ്റർ

Electrometer

വൈദ്യുതീവാഹകത്തിലെ വിദ്യുത്‌ ചാര്‍ജിന്റെ (electric charge) സാന്നിധ്യം നിദര്‍ശിക്കുന്നതിനും പൊട്ടന്‍ഷ്യല്‍ അന്തരം അളക്കുന്നതിനുമുള്ള ഒരു സൂക്ഷ്‌മോപകരണം. ഒരു "വോള്‍ട്ട്‌മീറ്റര്‍' ആയി ഇതിനെ കണക്കാക്കാം. രണ്ടു ചാര്‍ജിത വസ്‌തുക്കള്‍ തമ്മിലുള്ള വിദ്യുത്‌ സ്ഥിതിക ബലം ആണ്‌ (electrostatic force) ഇതുകൊണ്ട്‌ അളക്കുന്നത്‌. പരിസരത്തിലുള്ള വിദ്യുത്‌ ചാര്‍ജുകളുടെ ചലനങ്ങള്‍ അളവുകളെ സ്വാധീനിക്കുമെന്നുള്ളതുകൊണ്ട്‌ ഈ ഉപകരണം "എര്‍ത്തു' ചെയ്യപ്പെട്ട ചാലകങ്ങള്‍കൊണ്ട്‌ പരിരക്ഷണം ചെയ്യപ്പെട്ടിരിക്കും. പലയിനത്തിലുള്ള ഇലക്‌ട്രോമീറ്ററുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

"ആകര്‍ഷണ ഡിസ്‌ക്‌ ഇലക്‌ട്രോമീറ്ററി'ന്റെ പ്രധാന ഭാഗം ഒരു "സമാന്തരപ്ലേറ്റ്‌ കണ്ടന്‍സര്‍' ആണ്‌. ഈ പ്ലേറ്റുകള്‍ തമ്മിലുള്ള ആകര്‍ഷണബലത്തില്‍നിന്നാണ്‌ പൊട്ടന്‍ഷ്യല്‍ അന്തരം ഇതില്‍ അളക്കുന്നത്‌. "ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്ററി'ലാകട്ടെ സൂക്ഷ്‌മതയും കൃത്യതയും ഒരുമിച്ചു ലഭിക്കുന്നു. നാല്‌ ഖണ്ഡ(quadrant)ങ്ങളായി വിഭജിക്കപ്പെട്ട പൊള്ളയായ ഒരു സിലിണ്ടര്‍ രൂപത്തിലാണ്‌ ക്വാഡ്രന്റ്‌ ഇലക്‌ട്രോമീറ്റര്‍. ഈ ഖണ്ഡങ്ങള്‍ക്കകത്ത്‌ തൂക്കിയിട്ടിട്ടുള്ള സൂചിയുടെ വ്യതിചലനം ആ ഖണ്ഡജോടികള്‍ക്ക്‌ നല്‌കിയിട്ടുള്ള പൊട്ടന്‍ഷ്യലുകള്‍ക്ക്‌ അനുസരണമായിരിക്കും. "കെല്‍വിന്‍ മള്‍ട്ടി സെല്ലുലര്‍ ഇലക്‌ട്രോമീറ്ററി'ല്‍ പല ക്വാഡ്രന്റുകള്‍ ഇഡിയോസ്റ്റാറ്റിക്കലായി ഉപയോഗിച്ചിരിക്കുന്നതുമൂലം 1019 ആമ്പിയര്‍ ധാര പോലും അതിലളക്കാന്‍ സാധിക്കും. "സ്‌റ്റ്രിങ്‌ ഇലക്‌ട്രോമീറ്ററു'കളില്‍ രണ്ടു പ്ലേറ്റുകള്‍ക്കിടയ്‌ക്കു നീട്ടിക്കെട്ടിയിട്ടുള്ള ഒരു ചാലകതന്തുവിന്റെ വ്യതിചലനമാണ്‌ വീക്ഷിക്കുന്നത്‌. "വാക്വം ട്യൂബുകള്‍' വഴിയായി വോള്‍ട്ടത പ്രവര്‍ധിപ്പിച്ച്‌ ഏറ്റവും ചെറിയ ധാരകള്‍ കൂടി അളക്കുവാന്‍ പറ്റുന്നവിധത്തിലാണ്‌ "വാക്വം ട്യൂബ്‌ ഇലക്‌ട്രോമീറ്ററുകള്‍' നിര്‍മിച്ചിട്ടുള്ളത്‌.

(ഡോ. വി. ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍